Search
  • Follow NativePlanet
Share
» »മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ലോകത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഹിമാലയം. മറ്റിടങ്ങളേക്കാള്‍ വേഗത്തില്‍ സമയം സഞ്ചരിക്കുന്നതും വേഗത്തില്‍ പ്രായമാകുന്നതുമെല്ലാം ഹിമാലയത്തിന്‍റെ മാത്രം പ്രത്യേകതകളാണ്.

ഹിമാലയം എല്ലാ യാത്രാ പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണെങ്കിലും എല്ലാം ഉപേക്ഷിച്ച് അര്‍ഥം തേടിയുള്ള യാത്രയില്‍ ഇവിടെ എത്തിച്ചേരുന്നവര്‍ നന്നേ കുറവായിരിക്കും. കാത്തിരിക്കുന്നവയെയെല്ലാം വി‌ട്ടെറിഞ്ഞ് നിലനില്‍പ്പിന്‍റെ അര്‍ഥം അന്വേഷിച്ച് യാത്രയില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന നിരവധി ആളുകളെ ഇവിടെ കാണാം. ഇതുവരെ കണ്ടിട്ടില്ലാത്ത നിഗൂഢതകളും അത്ഭുതങ്ങളുമാണ് ഓരോ ഹിമാലയന്‍ യാത്രകളും സമ്മാനിക്കുന്നത്. അതിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ കഥകളും മിത്തുകളും, അതിലൊന്നാണ് ജ്ഞാന്‍ഗഞ്ച്.

ജ്ഞാന്‍ഗഞ്ച്

ജ്ഞാന്‍ഗഞ്ച്

ഹിമാലയത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായാണ് ജ്ഞാന്‍ഗഞ്ച് അറിയപ്പെടുന്ന്. മരണമില്ലാത്ത ആളുകള് ജീവിക്കുന്ന, അമാനുഷരായ ആളുകളുടെ നാട്. സിദ്ധാശ്രമം എന്നും ഈ ജ്ഞാന്‍ഗഞ്ചിനു പേരുണ്ട്. പല ഋഷിവര്യന്മാരും മരണമില്ലാത്തവരായി ഇവിടെ വസിക്കുന്നുണ്ടത്രെ.

എവിടെയാണിത്

എവിടെയാണിത്

ഹിമാലയത്തില്‍ ആര്‍ക്കും എത്തിപ്പെടുവാന്‍ സാധിക്കാത്ത ഒരിടത്താണ് സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. തെക്കെന്നോ വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഒരു പ്രത്യേക ദിശ ഈ സ്ഥലത്തിനു പറയുവാനാവില്ല എന്നാണ് വിശ്വാസം. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇവിടെ ഒരിക്കലും എത്തിപ്പെടുവാന്‍ സാധിക്കില്ല. ചില ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇവിടേക്കുള്ള വഴിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് വളരെ അവ്യക്തമാണത്രെ. എത്ര അടുക്കുവാന്‍ ശ്രമിച്ചാലും പിന്നെയും പിന്നെയും അകന്ന് പോകുന്ന ഒരു സ്ഥാനമായും ഇതിനെ കാണുന്നവരുണ്ട്.

പുരാണങ്ങളിലിങ്ങനെ

പുരാണങ്ങളിലിങ്ങനെ

രാമായണത്തിലും മഹാഭാരതത്തിലും മറ്റു ചില യോഗിമാരുടെ കൃതികളിലുമെല്ലാം ഹിമാലയത്തിലെ അജ്ഞാത ദേശത്തെക്കുറിച്ചും ഇവിടുത്തെ നിഗൂഢതകളെത്തുറിച്ചും പറയുന്നുണ്ട്. ശാംബല എന്നും ശങ്ക്രി ലാ എന്നും ഈ ഇടത്തിനു പേരുണ്ട്. ടിബറ്റില്‍ കൈലാസ്-മാനസരോവറിന് വടക്കു ഭാഗത്തായി ജ്ഞാന്‍ഗഞ്ച് സ്ഥിതി ചെയ്യുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു.

മരണമില്ല

മരണമില്ല

മരണമില്ലാത്തവരു‌ടെ നാട് എന്നാണ് ജ്ഞാന്‍ഗഞ്ച് അറിയപ്പെടുന്നത്. മരണത്തിന് അടിമപ്പെടാത്ത ജീവനാണ് ഇവിടെയുള്ളത്. ഇവിടുത്തത ഋഷിമാര്‍ക്കും താപസ്സര്‍ക്കുമൊന്നും മരണമില്ലത്രെ.

കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല

കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല

ജ്ഞാന്‍ഗഞ്ച് എന്നൊന്നില്ല, വെറും സങ്കല്പമാണ് എന്നു വാദിക്കുന്നവരും ഉണ്ട്. അതിനായി അവര്‍ പറയുന്നത് ശാസ്ത്രത്തിന് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. സാറ്റ്ലൈറ്റുകളും ആധുനിക മാപ്പിങ് ടെക്നോളജികളും ഉപയോഗിച്ചിട്ടും ഇങ്ങനെയൊരു ഇടത്തിന്‍റെ ഒരു തെളിവുകളും കണ്ടെത്തുവാനായില്ല എന്നതാണ്.

സന്ദര്‍ശിച്ചവര്‍

സന്ദര്‍ശിച്ചവര്‍

കണ്ടെത്തുവാന്‍ സാധിക്കില്ല എന്നു പറയുമ്പോഴും പല യോഗികളും ഇവിടെ പോയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ആത്മീയതയും മരണമില്ലായ്മയും മാത്രമുള്ള ഇവിടുത്തെ പല പ്രത്യേകതകളും അവര്‍ വിവരിച്ചിട്ടുണ്ട്.

ആത്മീയ നേതാവായിരുന്ന ഗുരു സായ് കാകപല തവണ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടത്രെ. ഭൂമിയിലല്ല, തികച്ചും വ്യത്യസ്മായ മറ്റൊരു ഗ്രഹത്തിലാണ് ജ്ഞാന്‍ഗഞ്ച് സ്ഥിതി ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇംഗ്ലീഷ് ആര്‍മി ഓഫീസറായിരുന്ന എല്‍.പി ഫാറല്‍ എന്നയാളും ജ്ഞാന്‍ഗഞ്ചില്‍ പോയിട്ടുണ്ടത്രെ. 1942 ലാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചതത്രെ.

സിദ്ധനായിരുന്ന ഗോപിനാഥ് കവിരാജ് അദ്ദേഹത്തിന്‍റെ കൃതിയായ സിദ്ധഭൂമി ജ്ഞാന്‍ഗഞ്ചില്‍ ഈ പ്രദേശത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഗുരുവായിരുന്ന സ്വാമി വിശുദ്ധാനന്ദ ഇവിടം സന്ദര്‍ശിച്ചുവെന്നും അവിടെവെച്ച് അദ്ദേഹ സൂര്യ വിജ്ഞാന്‍ അഥവാ സോളാര്‍ സയന്‍സിനെക്കുറിച്ച് പറഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ദലൈലാമ

ദലൈലാമ

ഒരിക്കല്‍ ദലൈലാമയോട് ജ്ഞാന്‍ഗഞ്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുന്ന ഒരിടമായല്ല ഇതിനെ വിശദീകരിച്ചത്. അത് സ്വർഗ്ഗമല്ല, മറിച്ച് മനുഷ്യ മണ്ഡലത്തിലെ ശുദ്ധമായ ദേശമാണ് എന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. കര്‍മ്മ ബന്ധങ്ങള്‍ വഴി മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കൂ. ഹിമാലയത്തിലെ അനശ്വരജീവികൾ വസിക്കുന്ന നഗരത്തിലെ പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ലോകത്തിന്റെ വിധിയെ അവര്‍ സൂക്ഷ്മമായി നയിക്കുന്നുവത്രെ.

ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

Read more about: himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more