Search
  • Follow NativePlanet
Share
» »കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍

കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍

പുരാതനങ്ങളായ നഗരങ്ങളും ആകാശത്തെ ചേര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളും ഏറ്റവും രുചികരമായ വൈനുകളും ഒക്കെയായി ഇറ്റലിയെ കണ്ടു തീര്‍ക്കുക എന്നത് മിക്കവാറും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയായിരിക്കും

കല, സാഹിത്യം, ചരിത്രം, സംസ്കാരം, പ്രകൃതിഭംഗി..എന്തുതന്നെയായാലും അതിലെല്ലാം വേറിട്ടു നില്‍ക്കുന്ന തനിമയുള്ള രാജ്യമാണ് ഇറ്റലി. ഏതൊരു സഞ്ചാരിയും ജീവിത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂപ്രകൃതിയും കാലങ്ങളിലൂ‌ടെ വളര്‍ന്ന കലയും സംസ്കാരവും തലമുറകളില‌ൂ‌ടെ കടന്നുവന്ന രുചികളും എല്ലാമായി ഇറ്റലിയില്‍ കണ്ടു തീര്‍ക്കാവുന്നതിനും അധികം കാഴ്ചകളുണ്ട്. പുരാതനങ്ങളായ നഗരങ്ങളും ആകാശത്തെ ചേര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളും ഏറ്റവും രുചികരമായ വൈനുകളും ഒക്കെയായി ഇറ്റലിയെ കണ്ടു തീര്‍ക്കുക എന്നത് മിക്കവാറും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയായിരിക്കും

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന അ‍ഞ്ചാമത്തെ രാജ്യം

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന അ‍ഞ്ചാമത്തെ രാജ്യം

വിനോദ സഞ്ചാരരംഗത്ത് ഏറെ വളര്‍ന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി, പ്രകൃതി സൗന്ദര്യവും മറ്റു ചരിത്രങ്ങളും മാറ്റിനിര്‍ത്തിയാല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമായ നിരവധി തീര്‍ത്ഥാ‌ടന കേന്ദ്രങ്ങളും ഇറ്റലിയിലുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇറ്റലി ഏറെ വളര്‍ച്ച നേടിയ ഒരു ടൂറിസ്റ്റ് ഹബ്ബു കൂടിയാണ്. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന അഞ്ചാമത്തെ രാജ്യമാണ് ഇറ്റലി. റോം, ഫ്ലോറന്‍സ്, പിസാ, മിലാന്‍, അസ്സിസ്സി, വെറോണ. ലേക്ക് കോമോ, സൊറെന്‍റോ, ഐല്‍ ഓഫ് കാപ്രി എന്നിവി‌ടങ്ങളിലാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്.

സൗജന്യ വൈന്‍ ഫൗണ്ടെയ്ന്‍

സൗജന്യ വൈന്‍ ഫൗണ്ടെയ്ന്‍

ഇറ്റലി എന്ന പേരിനൊപ്പം തന്നെ ചേര്‍ത്തു പറയുന്നതാണ് ഇവിടുത്തെ വൈന്‍. ഗുണമേന്മയുള്ളതും രുചികരവുമായ വൈനുകള്‍ ഇറ്റലിയുടെ പ്രത്യേകതയാണ്. ഇറ്റലിയില്‍ വൈന്‍ സൗജന്യമായി ലഭിക്കുന്ന ഫൗണ്ടെയ്ന്‍ ഉണ്ട് എന്നത് സഞ്ചാരികള്‍ക്ക് രസകരമായ വസ്തുതയായിരിക്കും. കല്‍ദാരി ഡി ഒര്‍ടോണ എന്ന ചെറിയ ഗ്രാമത്തിലാണ് ഈ വൈന്‍ ഫൗണ്ടന്‍ സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന റെഡ് വൈനാണ് ഇതിലുള്ളത് . ഫോണ്ടാന ഡി വിനോ എന്നറിയപ്പെ‌ടുന്ന ഈ ഫൗണ്ടന്‍ ഡോറാ സാര്‍ച്ചസെ (Dora Sarchese) വൈന്‍ യാര്‍ഡില്‍ എത്തിയാല്‍ കാണാം. ഇറ്റലിയിലെ തീര്‍ത്ഥാടന പാതയായകാമിനോ ഡി സാന്‍ തൊമ്മാസോയിലാണ് ഇതുള്ളത്.

യൂറോപ്പിലെ മൂന്ന് സജീവ അഗ്നിപര്‍വ്വതങ്ങളും

യൂറോപ്പിലെ മൂന്ന് സജീവ അഗ്നിപര്‍വ്വതങ്ങളും

യൂറോപ്പിലെ ആകെയുള്ള മൂന്ന് സജീവ അഗ്നിപര്‍വ്വതങ്ങളും സ്ഥിതി ചെയ്യുന്നത് ഇറ്റലിയിലാണ്. എറ്റ്ന, വെസൂവിയസ്, സ്ട്രോംബോളി എന്നിവയുൾപ്പെടെ യൂറോപ്പിലെ സജീവമായ മൂന്ന് അഗ്നിപർവ്വതങ്ങളും ഇവിടെ കാണാം. സിസിലി ദ്വീപിലാണ് എറ്റ്ന പർവ്വതം സ്ഥിതി ചെയ്യുന്നത്. ഇത് അവസാനമായി 2018 ൽ ആണ് പൊട്ടിത്തെറിച്ചത് കൊടുമുടിയിൽ നിന്ന് ഉയർന്നുവരുന്ന വെളുത്ത നീരാവി ഇവിടെ കാണാം. സ്ട്രോംബോളി അഗ്നി പര്‍വ്വതം നിലവിൽ സജീവമാണ്. കുപ്രസിദ്ധമായ വെസൂവിയസ് പർവ്വതം നേപ്പിൾസിലാണ് സ്ഥിതിചെയ്യുന്നത്, 1944 ലാണ് ഇവിടുത്തെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. 79 ബി.സിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിക്ക് ഈ അഗ്നിപർവ്വതം കാരണമായിരുന്നു, പുരാതന നഗരമായ പോംപൈയിലെ അഗ്നിപർവ്വതം മൂലമുണ്ടായ നാശം ഇപ്പോഴും ഇവിടെ കാണാൻ കഴിയും.

പിസ കണ്ടുപിടിച്ചയിടം

പിസ കണ്ടുപിടിച്ചയിടം


ലോക്തതില്‍ എല്ലായി‌‌ടത്തും ഒരുപോലെ ചേര്‍ന്നു പോകുന്ന രുചികളിലൊന്നാണ് പിസ. ഇറ്റാലിയന്‍ പിസയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നതും. ഈ പിസയുടെ ജന്മദേശം ഇറ്റലിയാണ്. കൃത്യമായി പറഞ്ഞാല്‍ ഇറ്റലിയിലെ നേപ്പിള്‍സിലാണ് ലോകത്തിലെ ആദ്യ പിസ നിര്‍മ്മിക്കുന്നത്. നേപ്പിള്‍സിലെ കാംപാനിയ റീജിയണില്‍ 1860 ല്‍ ആണ് ഇതി നിര്‍മ്മിക്കുന്നത്. അതിനു ശേഷം ലോകം ഏറ്റെടുത്ത രുചികളിലൊന്നായി പിസ വേഗത്തില്‍ മാറി, പിന്നീ‌ട് വ്യത്യാസം ഏറെ വന്നുവെങ്കിലും പിസയുടെ തനിരുചി അറിയുവാന്‍ ഇവി‌‌ടെ വരാം.

 ഏറ്റവുമധികം യുനസ്കോ പൈകൃക സ്മാരകങ്ങള്‍

ഏറ്റവുമധികം യുനസ്കോ പൈകൃക സ്മാരകങ്ങള്‍

ലോകത്തില്‍ ഏറ്റവുമധികം യുനല്കോ പൈകൃക സ്മാരകങ്ങളുള്ള രാജ്യം കൂടിയാണ് ഇറ്റലി. ചൈനയും ഒപ്പമുണ്ട്. 55ചരിത്ര സ്മാരകങ്ങള്‍ വീതമാണ് രണ്ടു രാജ്യത്തിനുമുള്ളത്. റോമിലെ കൊളോസിയം, പോംപോയ് നഗരം, അമാല്‍ഫി കോസ്റ്റ് തുടങ്ങിയവ മാത്രം മതി സഞ്ചാരികള്‍ ഇവിടെ ഒഴുകിയെത്തുവാന്‍.

 ബിസി നാലാം നൂറ്റാണ്ട് മുതല്‍ പാസ്ത കഴിക്കുന്നവര്‍

ബിസി നാലാം നൂറ്റാണ്ട് മുതല്‍ പാസ്ത കഴിക്കുന്നവര്‍

ഇറ്റാലിയന്‍ സംസ്കാരത്തിന്‍റെയും ചരിത്രത്തിന്റെയും ഒഴിവാക്കുവാന്‍ പറ്റാത്ത ഘടകമാണ് പാസ്ത. ബിസി നാലാം നൂറ്റാണ്ടു മുതല്‍ ഇത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പാസ്താ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രാജ്യവും ഇറ്റലിയാണ്.

1500 ല്‍ അധികം തടാകങ്ങള്‍

1500 ല്‍ അധികം തടാകങ്ങള്‍

ഇറ്റലിയിലെ തടാകങ്ങളു‌ടെ കാഴ്ച അതിമനോഹരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,00 ല്‍ അധികം തടാകങ്ങള്‍ ഇവി‌ടെ കാണാം. ബീച്ചുകളുടെയും പര്‍വ്വതങ്ങളുടെയും ഒക്കെയടുത്തായുള്ള ഈ തടാകങ്ങള്‍ കണ്ടു തീര്‍ക്കണമെങ്കില്‍ വലിയ യാത്രകള്‍ തന്നെ വേണ്ടി വരും.

 ഓരോ വര്‍ഷവും 14 ബില്യണ്‍ എസ്പ്രസോകള്‍

ഓരോ വര്‍ഷവും 14 ബില്യണ്‍ എസ്പ്രസോകള്‍

ഇറ്റലിക്കാര്‍ക്ക് കാപ്പിയോടുള്ല പ്രണയം ലോകപ്രസിദ്ധമാണ്. വ്യത്യസ്ത രുചികളിലുള്ള കാപ്പികള്‍ ഇവരു‌ടെ ജീവിതത്തിന്റെ ഭാഗമാണ്. 14 മില്യണ്‍ എസ്പ്രസോ കാപ്പികളാണ് ഏരോ വര്‍ഷവും ഇറ്റലിക്കാര്‍ കു‌ടിച്ചു തീര്‍ക്കുന്നത്. 60 മില്യണ്‍ ആണ് ഇവിടുത്തെ ജനസംഖ്യ എന്നറിയുമ്പോളാണ് ഇത് കൂടുതല്‍ അത്ഭുതമാകുന്നത്. മിക്ക ഇറ്റലിക്കാരും ഒരു കാപ്പിയെങ്കിലും പുറത്ത് കഫേയില്‍ നിന്നും ദിവസവും കഴിക്കും. ഇറ്റലിയിലെ ഓരോ വീട്ടുകാരും ഓരോ വർഷവും ശരാശരി 37 കിലോ കാപ്പി ഉപയോഗിക്കുന്നു.

 ഇറ്റലിക്കുള്ളിലെ രാജ്യം

ഇറ്റലിക്കുള്ളിലെ രാജ്യം

ഇറ്റലിയെക്കുറിച്ചുള്ള ഏറ്റവും രസകരമായ കാര്യം ഇറ്റലിക്കുള്ളില്‍ പൂര്‍ണ്ണമായും മറ്റൊരു രാജ്യം സ്ഥിതി ചെയ്യുന്നു എന്നതാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ സിറ്റിയാണ് ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ലോകത്തിലെ തന്നെ മനോഹരമായ കലാസൃഷ്‌ടികള്‍ കാണാം. . 1512-ൽ മൈക്കലാഞ്ചലോ വരച്ച സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ, സിസ്റ്റൈൻ ചാപ്പൽ തുടങ്ങിയ ചരിത്രപരമായ സൈറ്റുകൾ കാണാൻ പതിനായിരക്കണക്കിന് സന്ദർശകർ ഓരോ ദിവസവും വത്തിക്കാൻ സിറ്റിയിലേക്ക് ഒഴുകുന്നു.

അ‍ഞ്ചിലൊന്നും കുന്നുകളും മലകളും

അ‍ഞ്ചിലൊന്നും കുന്നുകളും മലകളും

ഇറ്റലിയുടെ അ‍ഞ്ചിലൊന്നു ഭാഗവും മലകളും കുന്നുകളും ചേര്‍ന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹൈക്കിങ് ട്രയലുകള്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ഇറ്റലി. സമുദ്രനിരപ്പില്‍ നിന്നും 4,808 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് ബ്ലാങ് ആണ് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

റോമിന് പഴക്കം രണ്ടായിരം വര്‍ഷം, ഇറ്റലിയോ?

റോമിന് പഴക്കം രണ്ടായിരം വര്‍ഷം, ഇറ്റലിയോ?

റോം നഗരത്തിന് രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ ഇറ്റലിയാവട്ടെ ?യൂറോപ്പിലെ രാജ്യങ്ങളില്‍ ഏറ്റവും ചെറുപ്പക്കാരനാണ്. ഇരുന്നൂറ് വര്‍ഷം മാത്രമാണ് ഇറ്റലിക്ക് പഴക്കമുള്ളത്. തലസ്ഥാന നഗരമായ റോം പുരാതനമാണ്. ബിസി 753 ൽ സ്ഥാപിതമായ ഈ നഗരത്തിന് 28 നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ബിസി. 27-ൽ ആരംഭിച്ച് എ.ഡി 395 വരെ യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ഭൂരിഭാഗവും ഭരിച്ച റോമൻ സാമ്രാജ്യത്തിന്റെ പേരിലാണ് റോമാക്കാർ ഈ നഗരത്തിന് പേരിട്ടത്.

 2500 തരത്തിലധികം ചീസ്

2500 തരത്തിലധികം ചീസ്

ഇറ്റലിയെക്കുറിച്ചുള്ള ഏറ്റവും രുചികരമായ ഒരു വസ്തുത, അവർക്ക് ലോകത്തിലെ ഏറ്റവും വ്യത്യസ്തങ്ങളായ പാൽക്കട്ടകള്‍ അഥവാ ചീസ് ഉണ്ടെന്നതാണ്. 2500-ലധികം പരമ്പരാഗത ചീസുകളാണ് ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണിത്. പാർമെസൻ, മൊസറെല്ല, റിക്കോട്ട, പ്രൊവലോൺ, ഗോർഗോൺസോള എന്നിവയാണ് ഏറ്റവും പ്രചാരമുള്ള ചീസുകള്‍.

സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

Read more about: travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X