Search
  • Follow NativePlanet
Share
» »മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...

മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...

നിറയെ അത്ഭുതങ്ങളും അതിശയങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ ദ്വീപ് രാജ്യം. മെഡിറ്ററേനിയന്‍ കടലില്‍ വളരെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാഴ്ചകളുമായി കിടക്കുന്ന നാട്. ചരിത്രത്തിലും പൗരാണികതയിലും സംസ്കാരത്തിലും മാള്‍ട്ടയെന്ന ഈ ചെറു രാജ്യത്തെ കടത്തിവെട്ടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ കുറവാണ്. ഫിനീഷ്യര്‍ മുതല്‍ റോമക്കാരും അറബികളും വരെ അധിനിവേശം നടത്തിയ ഈ നാട് ഇന്ന് സഞ്ചാരികളുടെ പ്രിയ സങ്കേതമാണ്. കടല്‍ത്തീരത്ത് വന്നിരുന്ന് മെഡിറ്ററേനിയന്‍ കടലിനെ നോക്കി സമയം ചിലവഴിക്കുവാന്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നു. ഓരോ യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വയ്ക്കുന്ന മാള്‍ട്ടയെക്കുറിച്ച് അറിയാം...

മാള്‍ട്ടയെന്ന ദ്വീപസമൂഹം

മാള്‍ട്ടയെന്ന ദ്വീപസമൂഹം

വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മാള്‍ട്ട ഏഴു ചെറിയ ദ്വീപസമൂഹങ്ങള്‍ ചേര്‍ന്നതാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇവിടുത്തെ വെറും രണ്ടു ദ്വീപുകളില്‍ മാത്രമാണ് വലിയ രീതിയില്‍ ആള്‍ത്താമസമുള്ളത്. മാള്‍ട്ട, ഗോസോ എന്നിവയാണവ. ഇത് കൂടാതെ കോമിനോ എന്നു പേരായ ദ്വീപില്‍ വേനല്‍ക്കാലത്ത് മാത്രം ആളുകളെത്തും. ആഢംബര റിസോര്‍ട്ടുകളാണ് ഈ ദ്വീപിലുള്ളത്. എന്നാല്‍ ബാക്കി നാലു ദ്വീപുകളും പൂര്‍ണ്ണമായും ആള്‍ത്താമസമില്ലാത്തവയാണ്.

 തേനില്‍ നിന്നും

തേനില്‍ നിന്നും

ഔഷധഗുണമുള്ള തേനിനു പ്രസിദ്ധമാണ് മാള്‍ട്ട. പുരാതന കാലം മുതല്‍ തന്നെ മാള്‍ട്ടയെ ഈ തേനിന്റെ പേരിലാണ് പുറംരാജ്യങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മാള്‍ട്ടയെന്ന പേരു പോലും തേനില്‍നിന്നുമാണ് വന്നതത്രെ. മാൾട്ടീസ് തേനീച്ചകൾ നിർമ്മിച്ച പ്രത്യേക മിശ്രിതവും മസാലകളും ഉള്ള തേൻ ഈ രാജ്യത്തിന് വലിയ പ്രാധാന്യം നേടിക്കൊടുത്തു. ഗ്രീക്കുകാർ ഈ ദ്വീപിനെ 'മെലൈറ്റ്' എന്ന് നാമകരണം ചെയ്തു, റോമാക്കാർ ഇതിനെ 'മെലിറ്റ' എന്ന് പുനർനാമകരണം ചെയ്തു,. തേന്‍ ദ്വീപ് എന്നാണിതിനര്‍ത്ഥം. അതുല്യമായ മസാല രുചിയാണ് ഈ തേനിനുള്ളത്. കൂടാതെ ജലദോഷത്തിനും ചുമയ്ക്കും മാൾട്ടീസ് തേൻ രോഗശാന്തി നല്കുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.

365 പള്ളികള്‍

365 പള്ളികള്‍

വളരെ ചെറിയ രാജ്യങ്ങളിലൊന്നാണെങ്കിലും മാള്‍ട്ടയില്‍ അങ്ങോളമിങ്ങോളം ദേവാലയങ്ങളാണ്. ചരിത്രവും പാരമ്പര്യവും ഒന്നിക്കുന്ന ഇവിടുത്തെ ദേവാലയങ്ങള്‍ വാസ്തുവിദ്യയുടെ ഒരു അതുല്യ കലാസൃഷ്ടി തന്നെയാണ്. മാള്‍ട്ടയില്‍ ആകെ 365 ദേവാലയങ്ങളുണ്ട്. ഓരോ ദിവസവും ഓരോ ദേവാലയത്തില്‍ പോയാല്‍ ഒരു വര്‍ഷം കൊണ്ട് ഇവിടുത്തെ ദേവാലയങ്ങള്‍ മുഴുവനും കണ്ടുതീര്‍ത്താം.

7400 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ

7400 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ

മെഡിറ്ററേനിയനിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മാൾട്ട. എന്നാല്‍ ഇത്രത്തോളം ഒറ്റപ്പെട്ട ഇടങ്ങളിലൊന്നായിരുന്നിട്ടും ബിസി 5000 ലെ നവീന ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഈ രാജ്യം പുരാതനമാണെന്നതിന്റെ തെളിവ് മെഗാലിത്തിക് ക്ഷേത്രങ്ങളുടെ രൂപത്തില്‍ ഇവിടെ കണ്ടെത്താം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വതന്ത്ര ശിലാ ഘടനയാണ് ഇവ. മാത്രമല്ല യുനെസ്കോയുടെ ലോക പൈതൃക സ്മാരക കേന്ദ്രം കൂടിയാണിത്.

 സ്വാതന്ത്ര്യം ലഭിച്ചത് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ്

സ്വാതന്ത്ര്യം ലഭിച്ചത് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ്

ഏകദേശം അന്‍പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് മാള്‍ട്ട ഒരു സ്വതന്ത്ര്യ രാഷ്ട്രമായി മാറുന്നത്. അതിനും 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷ് കോളനിയായിരുന്നു മാള്‍ട്ട. 1964 ൽ പ്രഖ്യാപിത സ്വാതന്ത്ര്യം നേടിയ രാജ്യം 1974 ൽ ഒരു റിപ്പബ്ലിക്കായി മാറി. 2004 ൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായി. യുകെയുമായി ഔദ്യോഗികമായി ബന്ധമില്ല ഇപ്പോഴെങ്കിലും പല ബ്രിട്ടീഷ് സ്വാധീനവും ഈ രാജ്യത്തില്‍ കാണാം. മാൾട്ടീസ് ഇപ്പോഴും ബ്രിട്ടീഷുകാരെപ്പോലെ റോഡിന്റെ ഇടതുവശത്ത് ഓടിക്കുന്നു, മാത്രമല്ല റെഡ് ഫോൺ ബോക്സുകൾ പോലുള്ള ബ്രിട്ടീഷ് സംസ്കാരത്തിന്റെ അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

ഹോളിവുഡിന്റെ ലൊക്കേഷന്‍

ഹോളിവുഡിന്റെ ലൊക്കേഷന്‍

മലിനമാകാത്തതും മനോഹരവുമായ പ്രകൃതിഭംഗിയും അസാധാരണങ്ങളായ റോക്ക് ഫോര്‍മേഷനുകളും മാള്‍ട്ടയെ ഹോളിവുഡ് സിനിമകളില്‍ പ്രസിദ്ധമാക്കിയിട്ടുണ്ട്. വളരെയധികം ആശ്വാധകരുള്ള പല സിനിമകളും സീരിസുകളും മാള്‍ട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും അഭിനയിച്ച 'ബൈ ദ സീ' ചിത്രീകരിച്ചത് മാള്‍ട്ടയിലാണ്. പഴയ കാലത്തെ രൂപമുള്ളതിനാല്‍ ധാരാളം ചരിത്ര സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഗ്ലാഡിയേറ്റര്‍, ഗെയിം ഓഫ് ത്രോണ്‍സ്, പോപ്പേയ്, ട്രോയ് സിനിമകളൊക്കെയും ഷൂട്ട് ചെയ്തത് മാള്‍ട്ടയിലാണ്.

യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം

യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം

യൂറോപ്പിലെ ഏറ്റവും ആദ്യത്തെ ആസൂത്രിത നഗരമാണ് മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റ എന്നാണ് ചരിത്രം പറയുന്നത്. 1565-ൽ ഗ്രാൻഡ് മാസ്റ്റർ ലാ വാലെറ്റ് ജറുസലേമിലെ സെന്റ് ജോൺ ഓർഡറിന്റെ സമയത്ത് നഗരം രൂപകല്പന നടത്തിയത്രെ, പതിനാറാം നൂറ്റാണ്ടിലെ കുരിശുയുദ്ധത്തിൽ പരിക്കേറ്റ സൈനികരെയും തീർഥാടകരെയും പരിചരിക്കാനുള്ള അഭയകേന്ദ്രമായി അദ്ദേഹം നഗരം ആസൂത്രണം ചെയ്തു. വാലെറ്റ വെറും 15 വർഷത്തിനുള്ളിൽ നഗരം പൂർത്തിയാക്കി, ഇന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ നഗരങ്ങളിലൊന്നായി ഇത് അറിയപ്പെടുന്നു. ഗ്രാന്റ് മാസ്റ്റർ വാലറ്റ് അതിന്റെ പൂർത്തീകരണം കാണാൻ ജീവിച്ചിരുന്നില്ല, എങ്കിലും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പുതിയ നഗരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു.

ഡൈവിങ് ലൊക്കേഷന്‍

ഡൈവിങ് ലൊക്കേഷന്‍

മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന മാള്‍ട്ട ലോകത്തിലെ ഏറ്റവും മികച്ച ഡൈവിങ് ലൊക്കേഷനുകളില്‍ ഒന്നാണ്. വളരെ തെളിമയുള്ള ജലമാണ് ഇവിടുത്തെ കടലിലുള്ളത്. പവിഴപ്പുറ്റുകളും കപ്പലിന്റെ അവശിഷ്ടങ്ങളും അതി സമ്പന്നമായ കടല്‍ ജൈവവൈവിധ്യവും ഇവിടെ കാണുവാന്‍ സാധിക്കും. ഇത് കൂടാതെ വളരെ സുഖകരമായ താപനിലയാണ് ഇവിടെ കടലിലുള്ളത്. അതിനാല്‍ തന്നെ എത്ര നേരം വേണമെങ്കിലും കടലില്‍ ചിലവഴിക്കുവാന്‍ മടി തോന്നില്ല. എച്ച്‌എം‌എസ് അന്തർവാഹിനികൾ ഉൾപ്പെടെ പല കപ്പന്‍ അന്തര്‍വാഹിനി അവശിഷ്ടങ്ങളും കടലിനടിയില്‍ കാണാം.

കാര്‍

കാര്‍

മാള്‍ട്ടക്കാരുടെ ജീവിതത്തില്‍ കാറുകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഓരോ കുടുംബത്തിലും മിക്കവാറും എല്ലാ അംഗങ്ങള്‍ക്കും സ്വന്തമായി കാറുണ്ടാവും. മിക്ക കുടുംബങ്ങളിലും കുട്ടികളുടെ പതിനെട്ടാം പിറന്നാളിന് കാര്‍ ആണ് സമ്മാനമായി നല്കുന്നത്. സ്വന്തമായി കാറില്ലാത്തത് വലിയ അപമാനത്തിന്‍റെയും മടിയുടെയും ലക്ഷണമാണ് മാള്‍ട്ടക്കാര്‍ക്ക്. നേരത്തത്തെ ഒരു കണക്ക് അനുസരിച്ച് 450,000 ജനസംഖ്യയ്ക്കായി 300,000 ൽ അധികം കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

മൂന്നു ഭാഷകള്‍

മൂന്നു ഭാഷകള്‍

ദ്വീപ് നിരവധി രാജ്യങ്ങൾ കീഴടക്കിയതിനാൽ, ദൈനംദിന ജീവിതത്തിൽ മറ്റ് ഭാഷകളുടെ സ്വാധീനം സാധാരണമാണ്. 90 കൾ വരെ, മാൾട്ടയിൽ ന ഒരു ഇംഗ്ലീഷ് ടെലിവിഷന്‍ ഇല്ലായിരുന്നു. ആ സമയത്ത് മാൾട്ടയില്‍ , ഇറ്റാലിയൻ സ്റ്റേഷനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. . അതിനാൽ, നിരവധി മാൾട്ടീസ് ഇറ്റാലിയൻ കാർട്ടൂണുകൾ കൊണ്ട് ഇറ്റാലിയൻ പഠിച്ചു. ഇംഗ്ലീഷ് രണ്ടാമത്തെ ദേശീയ ഭാഷയും മാൾട്ടയിലെ ആദ്യത്തെ ദേശീയ ഭാഷയും മാൾട്ടീസാണ്.

 കാടുകളില്ല

കാടുകളില്ല


ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ നിങ്ങള്‍ക്ക് കാടു കണ്ടെത്തുവാനാവില്ല. ബസ്‌കെറ്റ് എന്ന ചെറിയ വനം മാത്രമേ നിങ്ങൾക്ക് കണ്ടെത്താൻ കഴിയൂ. ബസ്‌കെറ്റ് എന്ന പേര് ഇറ്റാലിയൻ പദമായ ബോഷെറ്റോയിൽ നിന്നാണ് വന്നത്, അതിനർത്ഥം ചെറിയ വനം എന്നാണ്.

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X