Search
  • Follow NativePlanet
Share
» »അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

വിയറ്റ്നാം അത്ഭുതങ്ങളുടെ നാടാണ്..എല്ലാം ഇല്ലാതായെന്നു കരുതി തകര്‍ന്ന ഒരു ജനതയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ നാട്. പാരമ്പര്യത്തെയും സംസ്കാരത്തെയും ജീവനോളം കരുതി സൂക്ഷിക്കുന്ന രാജ്യം. ആധുനികതയുടെ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ വീഴാതെ പ്രകൃതിയോട് ചേര്‍ന്നു പൊരുതി ജീവിക്കുന്ന മനുഷ്യരുടെ ഇടം. സഞ്ചാരികള്‍ക്കിടയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നാടുകളില്‍ വിയറ്റ്നാം ഉള്‍പ്പെ‌ട്ടിട്ടില്ലെങ്കിലും പയ്യെ ലിസ്റ്റിലേക്ക് വരുകയാണ് ഈ നാടും. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം സഞ്ചാരികള്‍ക്കായി നല്കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. മലിനമാകാത്ത മണ്ണും മനോഹരമായ തീരങ്ങളും രുചികരമായ ഭക്ഷണും വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവും ഏതു പ്രതിസന്ധിയിലും മുറുകെ പിടിച്ചിരിക്കുന്ന ഒരു ജനതയും ചേരുമ്പോള്‍ എങ്ങനെയാണ് ആ കാഴ്ചകള്‍ വേണ്ടന്നു വയ്ക്കുക...ഇതാ വിയറ്റ്നാമിനെക്കുറിച്ച്, അവരുടെ ചരിത്രക്കെക്കുറിച്ചും സംസ്താരത്തെക്കുറിച്ചും രസകരമായ കുറച്ച് കാര്യങ്ങള്‍ വായിക്കാം...

എസ് ആകൃതിയിലുള്ള രാജ്യം

എസ് ആകൃതിയിലുള്ള രാജ്യം


വളരെ വ്യത്യസ്തമായ എസ് ആകൃതിയിലാണ് വിയറ്റ്നാമിനെ ലോകഭൂപടത്തില്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കുക. ചൈനയുമായും ലാവോസുമായും അതിര്‍ത്തി പങ്കിടുന്ന തലസ്ഥാനമായ ഹാനോയിയില്‍ നിന്നുമാണ് ഈ എസ് ആരംഭിക്കുന്നത്. ഹോയി ആൻ, ഹ്യൂ എന്നീ നഗരങ്ങളിലൂടെ നീളുന്ന എസ്. കംബോഡിയയുമായി പടിഞ്ഞാറ് അതിർത്തിയും കിഴക്ക് തെക്ക് ചൈന കടലിനൊപ്പം ഒരു നീണ്ട ഇടുങ്ങിയ തീരവും പങ്കിടുന്നു. എസ് അതിന്റെ തെക്കേ അറ്റത്ത് വളയുന്നു, അവിടെയാണ് വിയറ്റ്നാമിന്റെ സാമ്പത്തിക, ഗതാഗത കേന്ദ്രമായ ഹോ ചി മിൻ സിറ്റി. സൈഗോൺ എന്നുമിവിടം അറിയപ്പെടുന്നു.

ഊഷ്ണമേഖലയില്‍ മഞ്ഞുപൊഴിയുന്ന രാജ്യം

ഊഷ്ണമേഖലയില്‍ മഞ്ഞുപൊഴിയുന്ന രാജ്യം

ഭൂമിശാസ്ത്രപരമായി ഊഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് വിയറ്റ്നാം. വിയറ്റ്നാമിലെ കാലാവസ്ഥയെ മൺസൂൺ വളരെയധികം സ്വാധീനിക്കുന്നു. ഇത് പ്രദേശത്ത് സന്തുലിതമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുന്നു. വെയിലുള്ല ദിവസങ്ങള്‍, മഴ, ഈര്‍പ്പം നിറഞ്ഞ ദിവസങ്ങള്‍ എന്നിങ്ങനെ എല്ലാ കാലാവസ്ഥയും ഇവിടെ കാണാം. വർഷം മുഴുവനും താപനില 17-29 ഡിഗ്രി സെൽഷ്യസ് ആണ്. അതിർത്തിയിൽ വിയറ്റ്നാമിന്റെ വടക്ക് ഭാഗത്തുള്ള മനോഹരമായ, പർവതപ്രദേശമാണ് സാ പായില്‍ ആണ് വിയറ്റ്നാമില്‍ മഞ്ഞുവീഴ്ച കാണുവാന്‍ പറ്റിയ സ്ഥലം. ഡിസംബർ മുതൽ ഫെബ്രുവരി വരെ താപനില പൂജ്യം ഡിഗ്രിക്കും താഴെയാകുമ്പോഴാണ് മഞ്ഞുവീഴ്ചയിലേക്കെത്തുന്നത്.

കാപ്പിയും വിയറ്റ്നാമും

കാപ്പിയും വിയറ്റ്നാമും

വിയറ്റ്നാമിലെ കോഫി ലോകത്താകമാനം പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന ബിസിനസുകളില്‍ ഒന്നാണ് കാപ്പി വ്യാപാരം. ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളെയും പോലെ വിയറ്റ്നാമും കാപ്പിക്കുരു കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. വാസ്തവത്തിൽ, ബ്രസീലിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ കോഫി ഉത്പാദിപ്പിക്കുന്ന രാജ്യമാണിത്, ലോകത്തെ മൊത്തം കോഫിയുടെ 16% ഇവിടെ ഉത്പാദിപ്പിക്കുന്നു.
കയറ്റുമതി ചെയ്യുക മാത്രമല്ല, കാപ്പി കുടിക്കുന്ന കാര്യത്തിലും ഇവര്‍ പ്രസിദ്ധരാണ്. കാപ്പി കുടിയു‌ടെ വളരെ വ്യത്യസ്തമായ ഒരു സംസ്കാരം ഇവിടെ കാണാം. 'കാ ഫെല്‍' എന്നാണ് പ്രാദേശികമായി ഇവിടെ കാപ്പിയെ വിളിക്കുന്നത്. ഇവി‌ടെ ഹാനോയിലെ എഗ് കോഫി വളരെ പ്രസിദ്ധമാണ്. കട്ടിയുള്ള പാലില്
മുട്ടയുടെ മഞ്ഞക്കുരു ചേര്‍ത്ത് തയ്യാറാക്കുന്നതാണിത്. കാ ഫെ ട്രങ് എന്നാണിതിനെ വിളിക്കുന്നത്. ഹനോയിയിലെ പ്രശസ്തമായ മുട്ട കോഫി ഇവിടം സന്ദര്‍ശിക്കുന്നവര്‍ പരീക്ഷിക്കേണ്ടതാണ്.

 ഓരോ വീട്ടിലും ഒരു വണ്ടി

ഓരോ വീട്ടിലും ഒരു വണ്ടി

വിയറ്റ്നാമിന്റെ മറ്റൊരു അടയാളം എന്നു പറയുന്നത് ഇവിടുത്തെ മോട്ടോര്‍ സൈക്കിളുകളാണ്. 100 മില്യണ്‍ ജനസംഖ്യയുടെ ഇവിടെ 70 മില്യണ്‍ മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ട്. അതേ സമയം രാജ്യത്തെ ആകെ കാറുകളുടെ എണ്ണം 2 ദശലക്ഷം മാത്രമാണ്. ചെലവും പ്രായോഗികതയും ഭൂപ്രകൃതിയും കണക്കാക്കിയാണ് ആളുകള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുന്നത്. കാറിന് ഇവിടെ നികുതി 100 മുതല്‍ 200 ശതമാനം വരെയാണ്. അതുകൊണ്ടു തന്നെ അത്രയും സമ്പന്നരായവര്‍ മാത്രമേ കാര്‍ ഉപയോഗിക്കാറുള്ളൂ. ഇടുങ്ങിയ തെരുവുകളും ചെറിയ ഇടവഴികളും കൂടുതലുള്ളതിനാല്‍ സൗകര്യപ്രദമായതും കാര്‍ തന്നെയാണ്.

സന്തോഷമുള്ള രാജ്യങ്ങളിലൊന്ന്

സന്തോഷമുള്ള രാജ്യങ്ങളിലൊന്ന്

ശുഭാപ്തി വിശ്വാസവും സന്തോഷവുമുള്ള ഒരു ജനതയായാണ് വിയറ്റ്നാമീസിനെ ലോകം നോക്കിക്കാണുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളു‌ടെ പട്ടികയിലും വിയറ്റ്നാമിലെ കാണാം.

 കശുവണ്ടിയുടെ രാജാവ്

കശുവണ്ടിയുടെ രാജാവ്

കശുവണ്ടിയുടെ രാജാവ് എന്നാണ് വിയറ്റ്നാം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതിക്കാരാണ് വിയറ്റ്നാം. , വിയറ്റ്നാം ആഗോള വിതരണത്തിന്റെ 55% ത്തിലധികം കശുവണ്ടി ഉത്പാദിപ്പിക്കുകയും വ്യവസായത്തിൽ നിന്ന് പ്രതിവർഷം രണ്ട് ബില്യൺ ഡോളറിലധികം വരുമാനം നേടുകയും ചെയ്യുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ആണ് കശുവണ്ടി ചെടികൾ വിയറ്റ്നാമിലേക്ക് വരുന്നത് . 1990 ൽ വിയറ്റ്നാമീസ് സർക്കാർ കശുവണ്ടി ഉൽപാദനത്തിന്റെ സാധ്യതകൾ കണ്ടെത്തി വ്യവസായത്തിൽ വളരെയധികം നിക്ഷേപം നടത്തി. 1990 കളുടെ പകുതിയോടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായിരുന്നു വിയറ്റ്നാം.

കുരുമുളകും

കുരുമുളകും

കശുവണ്ടിയില്‍ മാത്രമല്ല, കുരുമുളക് വ്യവസായത്തിലും ലോകത്തില്‍ മുന്നിലാണ് വിയറ്റ്നാം. ലോകത്തെ മൂന്നിലൊന്ന് കുരുമുളകും വിയറ്റ്നാമിൽ നിന്നാണ് വരുന്നത്, ഈ വ്യവസായം ഓരോ വർഷവും കോടിക്കണക്കിന് ഡോളർ വിദേശ നാണ്യമാണ് വിയറ്റ്നാമിന് നേടിക്കൊടുക്കുന്നത്. ഏഷ്യയിൽ നൂറ്റാണ്ടുകളായി കുരുമുളക് വളർത്തുന്നു. ഇന്ത്യയില്‍ നിന്നുള്ളതാണ് കുരുമുളകെങ്കിലും 1980 കൾ മുതല്‍ വിയറ്റ്നാം ആണ് കുരുമുളക് വ്യവസായത്തില്‍ മുന്‍കൈ നേടിയിട്ടുള്ളത്.

ആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതിആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതി

 അടുക്കളയ്ക്ക് ദൈവം

അടുക്കളയ്ക്ക് ദൈവം

അടുക്കളയ്ക്ക് അതിന്റേതായ ഒരു ദേവത ഉണ്ടെന്ന് നമുക്കറിയാവുന്ന ഒരേയൊരു രാജ്യം വിയറ്റ്നാമാണ്! അതിന്റെ പേര് ഓംഗ് ടാവോ അല്ലെങ്കിൽ "കിച്ചൻ ഗോഡ്" എന്നാണ്. ഐതിഹ്യമനുസരിച്ച്, വിയറ്റ്നാമീസ് ന്യൂ ഇയർ (ടെറ്റ്) ഉത്സവത്തിന് തൊട്ടുമുമ്പ് ഓംഗ് ടാവോ പ്രത്യക്ഷപ്പെടുന്നു, ഇത് സാധാരണയായി ഫെബ്രുവരി പകുതിയാണ്. ഈ സമയത്ത്, കുടുംബത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജേഡ് ചക്രവർത്തിക്ക് (സ്വർഗ്ഗരാജാവ്) തന്റെ വാർഷിക റിപ്പോർട്ട് നൽകാൻ അദ്ദേഹം സ്വർഗത്തിലേക്ക് ഓടുന്നു, ഇത് പുതുവർഷത്തിലെ ഓരോ വീടിന്റെയും ഭാവി നിർണ്ണയിക്കുന്നു എന്നാണ് വിശ്വാസം,

സുവർണ്ണ പാലം: ദൈവത്തിന്റെ കൈകളുള്ള പാലം

സുവർണ്ണ പാലം: ദൈവത്തിന്റെ കൈകളുള്ള പാലം


വിയറ്റ്നാമിലെ സൺ വേൾഡ് ബാ നാ ഹിൽസ് അമ്യൂസ്‌മെന്റ് പാർക്കിലാണ് ദൈവത്തിന്റെ കൈകളെന്നു വിശേഷിപ്പിക്കപ്പെടുന്ന പാലമുള്ളത്. 2018 ൽ തുറന്നതിനുശേഷം നിരവധി സഞ്ചാരികളാണ് ഇതു കാണുവാനായി മാത്രം ഇവിടെ എത്തുന്നത്.

പാർക്കിനുള്ളിലെ പൂന്തോട്ടങ്ങൾക്കും കേബിൾ കാർ സ്റ്റേഷനുമിടയിലുള്ള വഴി കണ്ടെത്താൻ സന്ദർശകരെ സഹായിക്കുന്നതിനാണ് ഈ പാലം ഉദ്ദേശിക്കുന്നതെങ്കിലും ഇതിപ്പോള്‍ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായി മാറിയിട്ടുണ്ട്. , കല്ല് പോലെ രൂപകൽപ്പന ചെയ്യുന്നതിന് മുമ്പ് ഫൈബർഗ്ലാസ്, വയർ മെഷ് എന്നിവയിൽ നിന്ന് കൈകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ, ചുറ്റുമുള്ള വനവുമായി കൈകൾ കൂടിച്ചേരുന്ന പോലെയാണിതിന്റെ നിര്‍മ്മിതി. പാലത്തിന്റെ രൂപകൽപ്പനയുമായി ആളുകൾ ആത്മീയ ബന്ധങ്ങൾ കണ്ടെത്തിയെന്നു മാത്രമല്ല, വാസ്തുവിദ്യാ മാസ്റ്റർപീസ് എന്ന നിലയിൽ അവർ അതിനെ പ്രശംസിക്കുകയും ചെയ്തു.
വിയറ്റ്നാമിലെ ഏറ്റവും ഇൻസ്റ്റാഗ്രാം ചെയ്യാവുന്ന കാഴ്ചകളിൽ ഒന്നാണ് ഗോൾഡൻ ബ്രിഡ്ജ്.
PC:xiquinhosilva f

മദ്യപാനം

മദ്യപാനം


സാധാരണയായി മദ്യം ഉപയോഗിക്കുന്നതിന് മിക്ക രാജ്യങ്ങളിലും പ്രായപരിധിയുണ്ട്. ഇന്ത്യയില്‍ 18 വയസ്സും അമേരിക്കയില്‍ 21 വയസ്സും കാനഡയില്‍ 16 വയസ്സും കഴിഞ്ഞിരിക്കണം മദ്യപിക്കണമെങ്കില്‍. എന്നാല്‍ വിയറ്റ്നാമില്‍ ഇങ്ങനെയൊരു പ്രായപരിധിയില്ല. ഏതു പ്രായക്കാര്‍ക്കും പ്രത്യേകിച്ച് തിരിച്ചറിയില്‍ രേഖകള്‍ കാണിക്കാതെ മദ്യം വാങ്ങാം.

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

എൻ‌ഗ്യുഎ

എൻ‌ഗ്യുഎ

വിയറ്റ്നാമിലെ ഏറ്റവും ജനപ്രിയമായ കുടുംബപ്പേര് എൻ‌ഗ്യുഎൻആണ്. 40% വിയറ്റ്നാമീസ് ജനത എൻ‌ഗ്യുഎൻ ആണ് കുടുംബപ്പേര് ആയി ഉപയോഗിക്കുന്നത്. ജയിക്കുക എന്നാണിതിനര്‍ത്ഥം, ഹോ ചി മിൻറെ ഉള്‍പ്പെടെ കുടുംബ പേരാണിത്.

ഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാ

കാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെകാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X