» »ചാർമിനാർ കണ്ടിട്ടുള്ളവർക്ക് പോലും അറിയാത്ത 10 കാര്യങ്ങൾ

ചാർമിനാർ കണ്ടിട്ടുള്ളവർക്ക് പോലും അറിയാത്ത 10 കാര്യങ്ങൾ

Written By:

ഹൈദബാദിന്റെ മുഖമാണ് ചാർമിനാർ. ഹൈദരബാദ് എന്ന സ്ഥ‌ലപ്പേര് കേൾക്കുമ്പോൾ തന്നെ ഹൈദരബാ‌ദ് സ‌ന്ദർശിച്ചവ‌രുടേയും അല്ലാത്തവരുടേയും മനസിൽ നിറയുന്ന ചിത്രം ചാർമിനാറിന്റേതാണ്.

1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. ചാർമിനാറിനേക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ 10 കാര്യങ്ങൾ വായിക്കാം

01. പ‌ഴക്കം

01. പ‌ഴക്കം

ഏകദേശം 450 വർഷത്തിൽ അധികം പഴക്കമുള്ള സ്മാരകമാണ് ഹൈദരബാദിലെ ചാർമിനാർ
മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് നിർമ്മിച്ചത്

Photo Courtesy: Heather Cowper

02. പ്ലേഗ് കഥ

02. പ്ലേഗ് കഥ

നഗരത്തിൽ നിന്ന് പ്ലേഗ് തുടച്ച് ‌നീക്കിയതിന്റെ നന്ദിയ്ക്കായി അള്ളാഹുവിന് നിർമ്മിച്ച സ്മാരകമാണ് ചാർ‌മിനാ‌ർ എന്ന് ആളുകൾ വിശ്വസിക്കു‌ന്നു.
Photo Courtesy: TripodStories- AB

03. നാല് മിനാരങ്ങൾ

03. നാല് മിനാരങ്ങൾ

ചാർമിനാറിന്റെ നാല് മിനാരങ്ങളാ‌ണ് ചാർ മിനാറിന് ആ ‌പേര് നേടിക്കൊടുത്തത്. ഈ നാല് മിനാരങ്ങൾ തന്നെയാണ് ചാർ മിനാറിന്റെ ഭംഗി കൂ‌ട്ടു‌ന്നത്. നാല് നിലകളിലായാണ് ഈ മിനാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Khaliqad

04. നാല് ഖലിഫമാർ

04. നാല് ഖലിഫമാർ

ഇസ്ലാം മതത്തിലെ ആദ്യത്തെ നാല് ഖലിഫമാരായണ് ഈ നാലു മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഈ മിനാരത്തിന് ഏറ്റവുമുകളിലായി ഒരു മോസ്കുണ്ട്.
Photo Courtesy: Yashwanthreddy.g

05. രഹസ്യ തുരങ്കം

05. രഹസ്യ തുരങ്കം

ചാർമിനാറിൽ നിന്ന് ഗോൽകൊണ്ട കോട്ടവരെ ഒരു രഹസ്യ തുരങ്കമുണ്ടെന്ന് പറയപ്പെടുന്നു. അത്യാവശ്യ സമയത്ത് സുൽത്താന് രക്ഷപ്പെടാൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന ഈ തുരങ്കം ഇതുവരേയും കണ്ടെത്താനായില്ല.
Photo Courtesy: Sanyam Bahga

06. സമചതുരം

06. സമചതുരം

സമ ചതുരാകൃതിയിൽ ആണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. 20 മീറ്റർ ആണ് ചാർ മിനാറിന്റെ ഓരോ വശത്തിന്റെയും നീളം. മിനാരങ്ങൾക്ക് 48.7 മീറ്റർ ഉയരമുണ്ട്.
Photo Courtesy: Rameshng

07. 149 സ്റ്റെപ്പുകൾ

07. 149 സ്റ്റെപ്പുകൾ

ചാർമിനാറിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ എത്താൻ 149 സ്റ്റെപ്പുകൾ കയറണം. നാലു മിനാരങ്ങളേയും പരസ്പരം ബന്ധപ്പെ‌ടുത്തിയാണ് ഈ സ്റ്റെപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Heather Cowper

08. കമാനങ്ങൾ

08. കമാനങ്ങൾ

ചാർമിനാറിന്റെ നാല് വശ‌ങ്ങളിലും ഒരു കാമാനം കാണാം ഓരോ കമാനത്തിനും 11 മീറ്റർ വീതിയും 20 മീറ്റർ ഉയരവുമുണ്ട്.
Photo Courtesy: Heather Cowper

09. ക്ലോക്കുകൾ

09. ക്ലോക്കുകൾ

ഓരോ കമാനത്തിലും ഓരോ ക്ലോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 1889ൽ ആണ് ഈ ക്ലോക്കുകൾ സ്ഥാപിക്കപ്പെട്ടത്.
Photo Courtesy: Bernard Gagnon

10. നിർമ്മണം

10. നിർമ്മണം

കരിങ്കല്ല് കൊണ്ടും ചുണ്ണാമ്പുകല്ല് കൊണ്ടും കാസിയ സ്റ്റൈലിൽ ആണ് ഈ ആ‌ർക്കിടെക്‌ച്ചർ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: cotaro70s