Search
  • Follow NativePlanet
Share
» »അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

മണാലിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ സ‍ഞ്ചാരികളുടെ ഉള്ളില്‍ കാണേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നൊരു ധാരണയുണ്ടായിരിക്കും. മണാലിയിലെ സ്കീയിങ്ങും ട്രക്കിങ്ങും ഒക്കെ കഴിഞ്ഞ് ആളുകള്‍ ഏറ്റുവുമധികം പോകുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന് ഒരു ക്ഷേത്രമാണ്. പുരാണങ്ങളിലും മിത്തുകളിലും കേട്ടുപഴകിയ, ഹഡിംബ ദേവി ക്ഷേത്രം. വെയിലുപോലും എത്തിനോക്കുവാന്‍ മടിക്കുന്ന, എപ്പോഴും ഇരുട്ടിനെ പുല്‍കി നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ക്കു നടുവിലെ ഒരു തീര്‍ത്തും പുരാതനമായ ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. തന്നെ കാണാനെത്തുന്നവര്‍ക്കു മുന്നില്‍ തുറക്കുന്ന കഥകളുടെയും വിശേഷങ്ങളുടെയും ഒരുകെട്ടു തന്നെ ഈ ക്ഷേത്രത്തിനുണ്ട്...

ഹഡിംബാ ദേവി ക്ഷേത്രം

ഹഡിംബാ ദേവി ക്ഷേത്രം

ഹിമാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം. മണാലി കാഴ്ചകളില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തേടിയെത്തുന്ന ഇടങ്ങളിലൊന്നായ ഇവിടം പുരാണകഥകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇടമാണ്. മഹാഭാരതത്തിന്റെ സമയം മുതലുള്ള കഥകളാണ് വിശ്വാസികളുടെ ഇടയില്‍ ക്ഷേത്രത്തിന് പ്രത്യേക സ്ഥാനം നല്കുന്നത്.

PC: Rishabh gaur

ഹഡിംബാ ദേവി

ഹഡിംബാ ദേവി

പഞ്ചപാണ്ഡവരിലൊരാളായ ഭീമന്റെ ഭാര്യയാണ് ഹഡിംബ. ഹിഡിംബീ ദേവി എന്നും ഇവര്‍ അറിയപ്പെടുന്നു, പുരാണങ്ങളില്‍ പറയുന്ന ഹിഡുംബന്‍ എന്നു പേരായ അസുരന്റെ സഹോദരി കൂടിയാണ് ഹഡിംബാ. ഇവരെ ആരാധിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് മണാലിയിലുള്ളത്. തൊട്ടടുത്തു തന്നെ ഭീമന്‍റെയും ഹഡിംബാ ദേവിയുടെയും മകനായ ഘടോല്‍ചകനെ ആരാധിക്കുന്ന ഒരു ക്ഷേത്രവും കാണാം.

PC:Taran m.r.

കഥയിങ്ങനെ

കഥയിങ്ങനെ

മഹാഭാരതവുമായി ബന്ധപ്പെട്ടാണ് ഹിഡിംബാ ദേവി ക്ഷേത്രത്തിന്‍റെ കഥയും. വളരെ ക്രൂരനായിരുന്ന ഹിഡുംബന്‍ ആളുകളെ ഭയപ്പെടുത്തി ജീവിച്ചിരുന്ന ഇടമായിരുന്നു ഇവിടം. ആ സമയത്താണ് വലവാസത്തിന്റെ ഭാഗമായി ഭീമന്‍ ഇതുവഴി കടന്നുപോകുവാനിടയായത്. ഹിഡുംബന്‍റെ സഹോദരിയായ ഹിഡിംബാ ദേവി ഇവിടെവെച്ചു കണ്ടുമുട്ടിയ ഭീമന് ആദ്യ കാഴ്ചയില്‍ തന്നെ അവരെ ഇഷ്ടമായി. പിന്നീട് അവി‌ടുത്തെ ആളുകളുടെ താല്പര്യപ്രകാരം ഹിഡുംബനെ കൊല്ലുകയും സഹോദരിയെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് മഹാഭാരതം പറയുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം കാലം അവര്‍ ഇവി‌ടെ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഘടോല്‍ചകനാണ് ആ മനുഷ്യന്‍.

PC:Viraat Kothare

14-ാം നൂറ്റാണ്ടിലെ നിര്‍മ്മിതി

14-ാം നൂറ്റാണ്ടിലെ നിര്‍മ്മിതി

പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്നും അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് നിലനില്‍ക്കുന്നത്. സാധാരണ കണ്ടു വരുന്ന ക്ഷേത്ര നിര്‍മ്മാണ രീതികളില്‍ നിന്നും വ്യത്യസ്തമാണ് ഇതിന്റെ ഘടന. നാലുകനിലകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തിന് ബുദ്ധിസ്റ്റ് പഗോഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1553 ല്‍ ഇവിടുത്തെ മഹാരാജാവായിരുന്ന മാഹാരാജ ബഹാദൂര്‍ സിംഗാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തത്. തടികൊണ്ടുള്ള മേല്‍ക്കൂരയ‌ടക്കം നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ക്ഷേത്രത്തിനുള്ളില്‍ വലിയ ഒരു പാറക്കല്ലും കാണാന്‍ സാധിക്കും.

PC:Pdhang

മണാലിയുടെ ദേവി‌

മണാലിയുടെ ദേവി‌

മണാലിയെന്ന പ്രദേശത്തിന്റെ സംരക്ഷക കൂടിയാണ് ഹഡിംബാ ദേവി എന്നാണ് വിശ്വാസം. പ്രദേശവാസികള്‍ക്ക് എന്താപത്തു വന്നാലും ദേവി ഇവിടെ സംരക്ഷിക്കുവാനുണ്ട് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ ദേവിയുടെ കാലടി പതിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഇടവുമുണ്ട്. മറ്റൊരു പ്രത്യേക, ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹം ഇല്ല എന്നതാണ്.

PC:Ajit Kumar Majhi

ഇന്നും മൃഗബലി നടക്കുന്ന ക്ഷേത്രം

ഇന്നും മൃഗബലി നടക്കുന്ന ക്ഷേത്രം

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും മൃഗബലി അനുഷ്ഠിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഹഡിംബാ ദേവി ക്ഷേത്രം. ഇവിടെയുള്‍പ്പെടെ വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രമേ മൃഗബലിക്ക് സാധുതയുള്ളൂ. ആടുകളെയു കാളകളെയുമാണ് സാധാരണായി ബലി നല്കുന്നത്.

PC:Malakarmithun

 ഫെബ്രുവരി 14

ഫെബ്രുവരി 14

ഹഡിംബാ ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി പതിനാലിനാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന സമയം. അന്നേ ദിവസം ഈ പ്രദേശത്തും അടുത്തും താമസിക്കുന്ന സ്ത്രീകളെല്ലാം ആഘോഷമായി ക്ഷേത്രത്തില്‍ എത്തിച്ചേരും. അന്ന് സംഗീതവും നൃത്തവും ഒക്കൊയായി വലിയ പരിപാടികളായിരിക്കും ഇവിടെ നടക്കുക.
ഇത് കൂടാതെ, ദസറയും
ദംഗ്രീ ആഘോഷവും ഇവി‌‌ടെ ന‌‌ടക്കാറുണ്ട്.

PC:Aishik 17

ക്ഷേത്രം സന്ദര്‍ശിക്കുവാന്‍

ക്ഷേത്രം സന്ദര്‍ശിക്കുവാന്‍

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ഓഗസ്റ്റ് മുതല്‍ ജൂലൈ വരെയും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.

PC:Gerd Eichmann

 മഞ്ഞുകാലത്ത്‌

മഞ്ഞുകാലത്ത്‌

ക്ഷേത്രത്തിന്റയും പരിസര പ്രദേശങ്ങളുടെയും ഭംഗി നേരിട്ട് അറിയണമെങ്കില്‍ മഞ്ഞുകാലത്താണ് എത്തിച്ചേരാം. ആ സമയത്ത് ഇവിടുത്തെ അതിശക്തമായി പെയ്യുന്ന മഞ്ഞില്‍ ക്ഷേത്രവും പരിസരങ്ങളും അതിനടിയിലാവും. മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പൈന്‍ മരങ്ങളും പരിസരവും ചേര്‍ന്ന് മനോഹരമായ അനുഭവമായിരിക്കും നല്കുക.

മനസ്സ് നിറയ്ക്കുന്നതിനോടൊപ്പം വയറും നിറച്ചു വിടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ആ അടുക്കളയുടെ വിശേഷങ്ങൾമനസ്സ് നിറയ്ക്കുന്നതിനോടൊപ്പം വയറും നിറച്ചു വിടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ആ അടുക്കളയുടെ വിശേഷങ്ങൾ

ട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാതട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാത

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രംനഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രം

PC:Wordsmith86

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X