Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

ആകെമൊത്തം കൂടിയാൽ ഒരു കിടിലൻ നാട്... അത്ഭുതപ്പെടുത്തുന്ന കൊട്ടാരങ്ങളും ഭീമാകാരമായ കോട്ടകളും വായിൽ കപ്പലോടിക്കുന്ന രുചികളും വ്യത്യസ്മായ സംസ്കാരങ്ങളും സൗഹൃദത്തോടെ ഇടപെടുന്ന ആളുകളും.... ഇന്ത്യയുടെ അഭിമാനം എന്നു തന്നെ വിശേഷിപ്പിക്കുവാൻ കഴിയുന്ന നാടാണ് രാജസ്ഥാൻ. വെറുതേ അലഞ്ഞു തിരിയുവാനും ചരിത്ര കാഴ്ചകള്‍ കാണുവാനും ഒക്കെയായി ഇവിടെ എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത നാട് കൂടിയാണിത്. എന്തുതന്നെയായാലും സ‍ഞ്ചാരികൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ നാടിനു സ്വന്തമായുണ്ട്.

രാജാക്കന്മാരുടെ നാട്

രാജാക്കന്മാരുടെ നാട്

രാജസ്ഥാൻ എന്നാൽ രാജാക്കന്മാരുടെ നാട് എന്നാണ് അർഥം.രാജകീയതയും ആഡംബരവും ഒക്കെ ഒരുപോലെ തോന്നിക്കുന്ന ഇവിടെ പ്രഗത്ഭരായ ഒട്ടേറെ രാജാക്കന്മാർ ഭരിച്ചു കടന്നു പോയിട്ടുണ്ട്.

കളർകോഡ് സിറ്റികൾ

കളർകോഡ് സിറ്റികൾ

നിറങ്ങള്‍ കഥപറയുന്ന ഒട്ടേറെ നഗരങ്ങള്‍ നമുക്ക് സ്വന്തമായുണ്ട്. ചില നഗരങ്ങളാകട്ടെ അറിയപ്പെടുന്ത് പോലും നിറങ്ങളുടെ പേരിലായിരിക്കും. പിങ്ക് സിറ്റിയെന്നും ഗോള്‍ഡന്‍ സിറ്റിയെന്നും ബ്ലൂ സിറ്റിയെന്നുമൊക്ക അറിയപ്പെടുന്ന നഗരങ്ങൾ രാജസ്ഥാന്റെ പ്രത്യേകതയാണ്.

എണ്ണിത്തീർക്കാവുന്നതിലുമധികം തടാകങ്ങളുള്ള ഉദയ്പൂർ വൈറ്റ് സിറ്റിയും താര്‍ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ജയ്‌സാല്‍മീർ സുവർണ്ണ നഗരവും വീടുകളും കടകളും എന്തിനധികം കുഞ്ഞു കെട്ടിടങ്ങള്‍ വരെ നീലയില്‍ കുളിച്ചു നിൽക്കുന്ന ജോധ്പൂർ നീലനഗരവുമായാണ് അറിയപ്പെടുന്നത്. രാജസ്ഥാന്റെ തലസ്ഥാനമായ ജെയ്പൂര്‍ ലോകത്തിനു മുഴുവന്‍ പിങ്ക് സിറ്റിയാണ്

അതിശയിപ്പിക്കുന്ന ഭൂപ്രകൃതി

അതിശയിപ്പിക്കുന്ന ഭൂപ്രകൃതി

ഒരുവശത്ത് ഒന്നിനും പിടികൊടുക്കാതെ നിൽക്കുന്ന മരുഭൂമിയും മറ്റൊരിടത്ത് പച്ചപ്പും നിറഞ്ഞ നാടാണ് രാജസ്ഥാൻ. മരുബൂമിയുടെ നഗരം എന്നറിയപ്പെടുമ്പോളും പച്ചപ്പുകൊണ്ട് അതിശയിപ്പിക്കുന്ന ഇടം. അതുകൊണ്ടുതന്നെ ഇവിടുത്തെ ടോപോഗ്രഫി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

PC:Laxmilalkumawat

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മൗണ്ടൻ റേഞ്ച്

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മൗണ്ടൻ റേഞ്ച്

ജൈവ വൈവിധ്യത്തിന്റെയും അത് സംരക്ഷിക്കുന്നതിന്റെയും കാര്യത്തിൽ രാജസ്ഥാന്റെ പങ്ക് വളരെ നിർണ്ണായകമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിരയായ ആരവല്ലി രാജസ്ഥാന്റെ ഭാഗമാണ്.

PC:wikipedia

 മരുഭൂമിയിലെ ഹിൽസ്റ്റേഷൻ

മരുഭൂമിയിലെ ഹിൽസ്റ്റേഷൻ

മരുഭൂമിയുടെ നാട് ആണെങ്കിലും രാജസ്ഥാന് സ്വന്തമായി ഒരു ഹിൽ സ്റ്റേഷൻ കൂടിയുണ്ട്. സിരോഹി ജില്ലയിൽ ആരവല്ലി മലനിരകളിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിന്റെ അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ ജൈന ക്ഷേത്രം

ലോകത്തിലെ ഏറ്റവും മനോഹരമായ ജൈന ക്ഷേത്രം

മതപരമായ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന നാടാണ് രാജസ്ഥാൻ. അത്തരത്തിലുള്ള ഒരുപാട് നിർമ്മിതികളും ഇവിടെ കാണാൻ കഴിയും. മൗണ്ട് അബുവിനു സമീപത്തുള്ള ദിൽവാരാ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ജൈന ക്ഷേത്രം. നിർമ്മിതുയുടെ കാര്യത്തിലും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിലും ഈ ക്ഷേത്രത്തെ വെല്ലുവാൻ മറ്റൊന്ന് രാജസ്ഥാനിലില്ല എന്നുതന്നെ പറയാം.

PC:Pratyk321

ഏറ്റവും വലിയ ജില്ല

ഏറ്റവും വലിയ ജില്ല

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലകൾ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്ന ബഹുമതിയും രാജസ്ഥാന് സ്വന്തമാണ്.ബിക്കനീർ, ബാര്‍മെർ, ജോധ്പൂർ എന്നിവയാണ് ഇവിടുത്തെ ഏറ്റവും വലിയ ജില്ലകൾ.

ഒരേയൊരു ഉപ്പുനദി

ഒരേയൊരു ഉപ്പുനദി

ഇന്ത്യയിലെ ഉപ്പുരസമുള്ള ഏക നദി ഒഴുകുന്നതും രാജസ്ഥാനിലാണ്. ഥാർ നദിയിൽ നിന്നും ഉത്ഭവിച്ച് റാൻ ഓഫ് കച്ചിലെത്തി നിൽക്കുന്നതാണ് ലൂണാ നദി.

പുഷ്‌കര്‍ മേള

പുഷ്‌കര്‍ മേള

രാജസ്ഥാന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് പുഷ്‌കര്‍ മേള. പുഷ്‌കര്‍ ക്യാമന്‍ഫെയര്‍ എന്നും കാര്‍ത്തിക് മേള എന്നുമൊക്കെ അറിയപ്പെടുന്ന വാര്‍ഷിക മേളയ്ക്ക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. മേളങ്ങളുടെയും മേളകളുടെയും നാടായ രാജസ്ഥാനിലെ പുഷ്‌കറില്‍ നിറങ്ങള്‍ വരയ്ക്കുന്ന ഈ ഉത്സവം നാടിന്റെ തന്നെ ആഘോഷമാണ്.

പുഷ്‌കര്‍ മേള എന്നുപറയുന്നത് യഥാര്‍ഥത്തില്‍ ഒട്ടകങ്ങളുടെ ആഘോഷമാണ്. ഒട്ടകങ്ങളുടെ മാത്രമല്ല, കുതിരകളുടെയും കന്നുകാലികളുയെയും കൂടിയ ആഘോഷമാണിത്. ഇതിന്റെ ഭാഗമായി ധാരാളം വിശ്വാസികളും ഇവിടെ എത്താറുണ്ട്. കാര്‍ത്തിക പൂര്‍ണ്ണിമ ദിവസത്തോടടുത്തുള്ള എട്ടു ദിവസങ്ങളിലാണ് പുഷ്‌കര്‍ മേള ആഘോഷിക്കുന്നത്.

PC:sheetal saini

 അജ്മൂർ ഷെരീഫ്

അജ്മൂർ ഷെരീഫ്

രാജ്യത്തെ തന്നെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നായി കരുതുന്നതാണ് അജ്മീറിലെ ഷരീഫ് ദർഗാ.ഖവാജാ മൊയുദ്ദീൻ ചിസ്തിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ഇവിടം അനസാഗർ തടാകത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തി പ്രാർഥിക്കുന്നത് വിശുദ്ധമായാണ് കരുതുന്നത്. എല്ലാ മതത്തിലുമുള്ള വിശ്വാസികൾ ഇവിടെ എത്താറുണ്ട്.

PC:The British Library

യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങൾ

യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങൾ

കാഴ്ചകളും ചരിത്ര ഇടങ്ങളും ധാരാളമുള്ള ഇവിടെ യുനസ്കോയുടെ മൂന്ന് പൈതൃക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ്. കേവൽദേവ് ദേശീയോദ്യാനം, ജന്ധർ മന്ദിർ, കുന്നിൻമുകളിലെ കോട്ടകൾ എന്നിവയാണവ.

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട

ഭയംമൂലം ഗ്രാമീണര്‍ വരെ ഉപേക്ഷിച്ചുപോയ കഥയാണ് ഭാംഗഡ് കോട്ടയുടേത്. ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന് എന്ന വിശേഷണം ഈ കോട്ടയ്ക്ക് ഏറെ അനുയോജ്യമാണ്. കൃത്യമായി നിര്‍വ്വചിക്കാനാവാത്ത അസ്വസ്ഥതകളും സംഭവങ്ങളുമാണ് ഇവിടെ എന്നും നടക്കുന്നത്. കോട്ടയ്ക്കുള്ളില്‍ രാത്രികാലങ്ങളിലാണ് ഏറ്റവും പ്രശ്‌നം അനുഭവപ്പെടുന്നത്.

ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.

PC: Shahnawaz Sid

 ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാജസ്ഥാനിലെ ഇടങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ കുല്‍ധാര എന്ന ഗ്രാമം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.

മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ സഞ്ചാരികളില്‍ പേടിയുണര്‍ത്തുന്നവയാണ്. നൂറ്റാണ്ടുകളായി ആള്‍ത്താമസമില്ലാത്ത ഇവിടം ദൗര്‍ഭാഗ്യകരമായ കഴിഞ്ഞ കാലത്തിന്റെ അസ്ഥികൂടം പോലെയാണ്.

PC:chispita_666

ബാരൻ

ബാരൻ

കണ്ടു തീർത്ത രാജസ്ഥാൻ കാഴ്ചകളിൽ എന്നും വ്യത്യസ്സതയുണർത്തുന്ന നാടാണ് ബാരൻ. ആളുകൾ ജീവിക്കുന്ന ഇടങ്ങളെക്കാൾ കൂടുതൽ കാടുകളുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാടുകളും കാളി സിന്ധ് നദിയും ചേർന്നാൽ ബാരന്ററെ ചിത്രം പൂർണ്ണമാകും.രാമായണത്തിന്റ പലഭാഗങ്ങളും നടന്ന ഇടങ്ങൾ ഈ ബാരനിലുണ്ട് എന്നാണ് വിശ്വാസം.

സോളങ്കി രാജവംശം മുതൽ ഔറംഗസേബ് വരെയുള്ളവർ ഭരിച്ച് പോയ നാടാണ് ഇത്. സോളങ്കി രജപുത്രന്മാർ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഈ നഗരം 17-ാം നൂറ്റൈണ്ട് വരെ അവരുടെ കൈവശമായിരുന്നു. പിന്നീട് മുഗൾ രാജാക്കന്മാർ നഗരത്തിന്റെ ഭരണം ഏറ്റെടുത്തു. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഷാബാദ് കോട്ട ഇവിടെ നിർമ്മിച്ചതും ഇവരാണ്. ഔറംഗസേബ് കോട്ട സന്ദർശിക്കുവാനായി ഇവിടെ എത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.

PC:Kings uncle

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more