Search
  • Follow NativePlanet
Share
» »നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രം

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രം

ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി തലയുയർത്തി നിൽക്കുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രവും പ്രത്യേകതകളും വായിക്കാം..

ഭൂമിയിലെ ഏറ്റവും പുണ്യമായ ഇടങ്ങളിലൊന്ന്...പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തിന് കേട്ടതിലുമധികം പെരുമയും പ്രത്യേകതകളുമുണ്ട്. അണ്ണാമലൈ കുന്നുകളുടെ താഴെ, ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി തലയുയർത്തി നിൽക്കുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രവും പ്രത്യേകതകളും വായിക്കാം...

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന്

വലുപ്പം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അണ്ണാമലൈയ്യർ ക്ഷേത്രം. പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി ഗോപുരങ്ങളും ഉപദേവതാ ക്ഷേത്രങ്ങലും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ മാത്രമല്ല, ഭാരതത്തിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ആയിരത്തോളം തൂണുകളും ഒക്കെയുള്ള ഈ ക്ഷേത്രം ചോള രാജാക്കന്മുരെടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വാസം.

PC:Ve.Balamurali

 ഭൂമിയിൽ വെളിച്ചം കൊണ്ടുവന്ന ക്ഷേത്രം

ഭൂമിയിൽ വെളിച്ചം കൊണ്ടുവന്ന ക്ഷേത്രം

ഐതിഹ്യങ്ങളനുസരിച്ച് ഭൂമിയിൽ വെളിച്ചം കൊണ്ടുവന്നത് ഈ ക്ഷേത്രമാണെന്ന് ഒരു വിശ്വാസമുണ്ട്. ഒരിക്കൽ ശിവനോടൊപ്പം ആയിരുന്ന സമയത്ത് പാർവ്വതി കുസൃതിയോടെ ശിവന്റെ കണ്ണുകൾ കൈകൊണ്ട് അടച്ചു പിടിച്ചു. എന്നാൽ പാർവ്വതി പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി ശിവന്റെ കണ്ണുകൾ അടയ്ക്കപ്പെട്ടപ്പോള്‌‍ അന്ധകാരത്തിലായത് ഭൂമി മുഴുവനുമായിരുന്നു. ദേവന്മാർക്ക് ആ ഇരുട്ട് നിമിഷങ്ങൾ മാത്രമേ അനുഭവിക്കേണ്ടി വന്നുവുള്ളവെങ്കിൽ ഭൂമി അന്ധകാരത്തിലായത് വർഷങ്ങളായിരുന്നു. തന്റെ ചെറിയൊരു അശ്രദ്ധയ്ത്ത് കൊടുക്കേണ്ടി വന്ന വില അപ്പോൾ മാത്രമാണ് പാർവ്വതി ദേവിയ്ക്ക് മനസ്സിലായത്.

PC:Adam63

അഗ്നിഗോളമായി ശിവൻ

അഗ്നിഗോളമായി ശിവൻ

വർഷങ്ങളായി ഇരുട്ടിലായിപ്പോയ ഭൂമിയില്‍ വെളിച്ചം നല്കുവാൻ ശിവൻ അണ്ണാമലൈ കുന്നുകളുടെ മുകളിൽ ഒരു അഗ്നി ഗോളത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷനായി എന്നും ശേഷം ഭൂമിയിൽ വെളിച്ചം ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട് അർദ്ധനാരീശ്വര ദേവനായ ശിവൻ അർദ്ധനാരീശ്വര രൂപത്തിൽ പാർവ്വതിയിൽ ലയിച്ചു.
ഇത് കൂടാതെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഒരിക്കൽ തങ്ങളിലാരാണ് ശ്രഷ്ഠൻ എന്നറിയുവാനുള്ള ഒരു മത്സരത്തിൽ വിഷ്ണുവും ബ്രഹ്മാവും ഏർപ്പെടുകയുണ്ടായി.അഗ്നി രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശിവരൂപത്തിന്റെ തുടക്കം കണ്ടെത്തുക എന്നതായിരുന്നു അതിന്റെ മാനദണ്ഡം. അങ്ങനെ ബ്രഹ്മാവ് അരയന്നമായി ആകാശത്തിലൂടെ മലയുടെ മുകളിലേക്ക് വരുകയും വിഷ്ണു വരാഹമായി മാറി ഭൂമിക്കടിയിലേക്ക് പോവുകയും ചെയ്തു. ഇരുവർക്കും ശിലലിംഗത്തിന്റെ തുടക്കം കണ്ടെത്തുവാനായില്ല. വിഷ്ണു തന്റെ പരാജയം സമ്മതിച്ചപ്പോൾ ബ്രഹ്മാവ് താൻ അത് കണ്ടെത്തിയെന്ന് അവകാശപ്പെട്ടു വന്നു. കളവ് പറഞ്ഞ ബ്രഹ്മാവിനെ ശിവൻ ശപിച്ചതൊക്കെ ഏവർക്കും അറിവുള്ള കഥാ സന്ദർഭങ്ങളാണല്ലോ.

അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും

അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും

ശിവനെയും പാർവ്വതിയേയും
അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും ആയിട്ടാണ് ഇവിടെ ആരാധിക്കുന്നത്. അപ്രാപ്യമായ മല എന്നാണ് അണ്ണാമലൈ എന്ന വാക്കിനർത്ഥം. അഗ്നി ലിംഗമായാണ് ഇവിടെ അരുണാചലേശ്വരനെ ആരാധിക്കുന്നത്.

PC:Ms Sarah Welch

ആഗ്രഹിച്ചാൽ പോയിരിക്കും

ആഗ്രഹിച്ചാൽ പോയിരിക്കും

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ കേൾക്കുന്ന ഒരു വിശ്വാസം എത്ര ആഗ്രഹിച്ചാലും ദേവി വിചാരിച്ചാലല്ലാതെ ഇവിടെ എത്തിച്ചേരുവാൻ സാധിക്കില്ല എന്നാണ് ആ വിശ്വാസം. എന്നാൽ ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ഈ സ്ഥലത്തെക്കുറിച്ച് സ്മരിച്ചാൽ തന്നെ ഇവിടെ എത്തിച്ചേരുമെന്നാണ് വിശ്വാസം. രമണ മഹർഷിയും ശേഷാദ്രി സ്വാമികളുമാണ് ഇങ്ങനെയൊരു കാര്യം പറ‍ഞ്ഞത് എന്നാണ് വിശ്വാസം.

PC:rajaraman sundaram

പഞ്ചഭൂതലിംഗങ്ങളിലൊന്ന്

പഞ്ചഭൂതലിംഗങ്ങളിലൊന്ന്

പഞ്ചഭൂത ശിവലിംഗങ്ങളിൽ അഗ്നിയാണ് ഇവിടുത്തെ ശിവലിംഗം. കൃതായുഗത്തിൽ അണ്ണാമലൈ തീയിൽ നിന്നും രൂപം കൊണ്ടാതാണ് എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു തൊട്ടു പുറകിലായാണ് അണ്ണാമലൈ കുന്നുകൾ സ്ഥിതി ചെയ്യുന്നത്.

PC:Ashiq Surendran

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം

അണ്ണാമലൈയ്യർ ക്ഷേത്രത്തിനു ചുറ്റും നഗ്ന പാദരായി വലംവെച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്. ഈ ഫലം ലഭിക്കുവാനായി കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നു. പൗർണ്ണമി നാളുകളിലാണ് അരുണാചല മല ചുറ്റുവാൻ വിശ്വാസികളെത്തുന്നത്. 14 കിലോമീറ്ററോളം അഥവാ 8.7 മൈൽ ദൂരമാണ് മല ചുറ്റുവാൻ നടക്കേണ്ടത്. പാപങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല, ആഗ്രഹങ്ങൾ പൂർത്തികരിക്കുവാനും പുനർജന്മം ഒഴിവാക്കുവാനും സഹായിക്കുന്നു എന്നുമൊരു വിശ്വാസമുണ്ട്.

PC:Shravan Kamath94

വർഷം മുഴുവൻ ആഘോഷങ്ങൾ

വർഷം മുഴുവൻ ആഘോഷങ്ങൾ

വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പുലർച്ചെ 5.00 മണിക്ക് തുടങ്ങി രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ പൂജകൾ. സോമവാരം, ശുക്രാവാരം രണ്ടാഴ്ചയിലൊരിക്കൽ പ്രദോഷം പോലുള്ള ആഘോഷങ്ങൾ, അമാവാസി പോലുള്ള പ്രതിമാസ ഉത്സവങ്ങൾ, പൂർണ്ണിമ, ചതുർത്ഥി, ബ്രഹ്മോത്സവം, കാർത്തിക ദീപം, രഥയാത്ര, തിരൂഡൽ, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങളാണ് ഇവിടെ പ്രധാനമായും ആഘോഷിക്കുന്നത്.

PC:Chinmayi

കാർത്തിക ദീപം

കാർത്തിക ദീപം

ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് ഇവിടുത്തെ കാർത്തിക വിളക്കാണ്. നവംബറിനും ഡിസംബറിനും ഇടയിൽ വരുന്ന പൂർണ്ണചന്ദ്രദിവസമാണ് കാർത്തിക വിളക്ക് ആചരിക്കുന്നത്. മുപ്പത് ലക്ഷത്തോളം തീർഥാടകരാണ് ഇവിടെ ഇതിൽ പങ്കെടുക്കുവാനായി മാത്രം ഇവിടെ എത്തിച്ചേരുന്നത്. അരുണാചല കുന്നിന്റെ മുകളിൽ മൂന്ന് ടൺ നെയ്യ് ഉപയോഗിച്ചാണ് കാർത്തിക വിളക്ക് കത്തിക്കുന്നത്.

PC:Adam63

മുക്തി സ്ഥാനം

മുക്തി സ്ഥാനം

ഒരിക്കൽ അതായത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും കേട്ടറിഞ്ഞ് രമണ മഹർഷി ഇവിടെ എത്തുവാനിടയായി. ഇവിടെ എത്തിയ മഹർഷി ക്ഷേത്രത്തിൽ ധ്യാനത്തിൽ ചിലവഴിക്കുകയും പിന്നീട് ക്ഷേത്ര നിലവറയിലേക്ക് മാറുകയും ചെയ്തുയ അതിനു ശേഷം സമാധിയക്ക് സമാനമായ അവസ്ഥയിലായി അദ്ദേഹം. ഇതറിഞ്ഞ് മഹർഷിയെ കൂട്ടിക്കൊണ്ടുപോകുവാനെത്തിയ ശേഷാദ്രി സ്വാമികൾ കാണുന്നത് ജീവനുള്ള മഹർഷിയുടെ ശരീരം ഉറുമ്പുകൾ അരിക്കുന്നതാണ്. അദ്ദേഹം ധ്യാനിച്ചിരുന്ന ഗുഹസ്ഥിതി ചെയ്യുന്നത് അരുണാചല കുന്നുകളുടെ താഴെ ചെരിവിലാണ്. പിന്നീട് ഇവിടെ അദ്ദേഹത്തിന്റെ പേരിൽ ഒരു ആശ്രമം സ്ഥാപിക്കുകയും ഇവിടം മുക്തി സ്ഥാനം എന്നറിയപ്പെടുകയും ചെയ്തു.

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!

ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ

PC:Moshikiran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X