» »'അന്താരാഷ്ട്ര' ഇന്ത്യന്‍ കാഴ്ചകള്‍ കാണാം

'അന്താരാഷ്ട്ര' ഇന്ത്യന്‍ കാഴ്ചകള്‍ കാണാം

Written By: Elizabath

മടുപ്പിന്റെ അങ്ങേതലയ്ക്കല്‍ എത്തുമ്പോഴായിരിക്കും ഒരു യാത്രയെ കുറിച്ച് നമ്മള്‍ ആലോചിക്കുക. ഇത്തരി കൂടിയ നിലവാരത്തിലാണെങ്കില്‍ ഒന്നു സ്വിറ്റ്‌സര്‍ലാന്റിലെ മഞ്ഞ് വീഴ്ച കാണാന്‍ അല്ലേങ്കില്‍ ചൈനയിലെ വന്‍മതില്‍ അതുമല്ലങ്കില്‍ ലോകപൈതൃകങ്ങള്‍. എന്നാല്‍ ഈ ലോകകാഴ്ചകള്‍ എത്തിപിടിക്കാന്‍ നമുക്ക് പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല. നിരാശപ്പെടാന്‍ വരട്ടെ ലോകകാഴ്ചകളെ വെല്ലുന്ന സുന്ദരന്‍കാഴ്ചകള്‍ അതേ ആഴത്തില്‍ നമുക്ക് ഇന്ത്യയിലും ധാരാളം ഉണ്ട്. ഏതൊക്ക ആണെന്നല്ലേ. വരൂ ആറെണ്ണം പരിചയപ്പെടുത്താം.

ഔലി-അലാസ്‌ക

ഔലി-അലാസ്‌ക

ഇന്ത്യയിലെ അലാസ്‌ക എന്നറിയപ്പെടുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ഔലി. ചരഞ്ഞുകിടക്കുന്ന മഞ്ഞുപാളികള്‍ കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ്മ നല്‍കുന്നു.
സ്‌കീയിങ്ങാണ് ഇവിടുത്തെ പ്രധാന വിനോദം. ഗര്‍സോ ബഗ്യാല്‍, ക്വാനി ബഗ്യാല്‍ എന്നിവ ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളാണ്. ചെനാബ് തടാകം, ജോഷിമത്, നന്ദപ്രയാഗ് എന്നിവയാണ് ഔലിയില്‍ കാണാന്‍ പറ്റുന്ന മറ്റിടങ്ങള്‍.

PC: Ishan Manjrekar

ജമാ മസ്ജിദ്-ബദ്ഷാഹി മസ്ജിദ്

ജമാ മസ്ജിദ്-ബദ്ഷാഹി മസ്ജിദ്

മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ഡെല്‍ഹിയല്‍ തീര്‍ത്ത പള്ളിയാണ് ജമാ മസ്ജിദ്. മകനായ ഔറംഗസേബ് പാക്കിസ്ഥാനില്‍ ലാഹോറില്‍ പണിയിപ്പിച്ചതാണ് ബാദ്ഷി മസ്ജിദ്. എന്നാല്‍ രണ്ടിടങ്ങളിലേയും നിര്‍മ്മിതികള്‍ തമ്മില്‍ വന്‍ സാമ്യം തന്നെയുണ്ട്.
റെഡ് സ്‌റ്റോണ്‍ ഉപയോഗിച്ച് 5000 പേര്‍ നിര്‍മ്മിച്ച ജമാ മസ്ജിദില്‍ ഒരു സമയം 25,000 പോരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

PC: Travis Wise

 ഗുല്‍മാര്‍ഗ്-സ്വിറ്റ്‌സര്‍ലാന്റ്

ഗുല്‍മാര്‍ഗ്-സ്വിറ്റ്‌സര്‍ലാന്റ്

സ്‌കീയിങ്ങിന് പ്രസിദ്ധമായ ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗ് ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നാണ് അറിയപ്പെടുന്നത്.അല്‍പതാര്‍ തടാകം, നിങ്കില്‍ നല്ല, ഗുല്‍മാര്‍ഗ് ഗണ്ടോള എന്നിവ ഗുല്‍മാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങളാണ്.

PC: Colin Tsoi

റാന്‍ ഓഫ് കച്ച്- ബോണവില്ലേ സാല്‍ട്ട് ഫ്‌ളാറ്റ്

റാന്‍ ഓഫ് കച്ച്- ബോണവില്ലേ സാല്‍ട്ട് ഫ്‌ളാറ്റ്

ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന റാന്‍ ഓഫ് കച്ചും അമേരിക്കയിലുളള ബാണവില്ലേ സാല്‍ട്ട് ഫ്‌ളാറ്റും പരന്നു കിടക്കുന്ന ഉപ്പു മൈതാനം എന്ന് വേണമെങ്കില്‍ പറയാം.

നവംബറില്‍ ഫുള്‍ മൂണ്‍ ദിവസത്തില്‍ പാട്ടും ആഘോഷങ്ങളും നടക്കുമ്പോഴാണ് റാണ ഓഫ് കച്ച് കാണാന്‍ പറ്റുന്ന ഏറ്റവും നല്ല സമയം.

PC: Nagarjun Kandukuru

കംബല്‍ഗാര്‍പ് ഫോര്‍ട് വാള്‍-ഗ്രേറ്റ് വാള്‍ ഓഫ് ചൈന

കംബല്‍ഗാര്‍പ് ഫോര്‍ട് വാള്‍-ഗ്രേറ്റ് വാള്‍ ഓഫ് ചൈന

38 കിമിയില്‍ നീണ്ടു കിടക്കുന്ന കംബല്‍ഗാര്‍പ് ഫോര്‍ട് വാള്‍ ഇന്ത്യയുടെ വന്‍മതില്‍ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 300 പുരാതന ക്ഷേത്രങ്ങളും നിര്‍മ്മിതികളും ഇതിനിടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ യുനസ്‌കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയില്‍ ഈ മതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

PC: Ajith Kumar

ചിത്രക്കൂട്ട് വെള്ളച്ചാട്ടം-നയാഗ്ര വെള്ളച്ചാട്ടം

ചിത്രക്കൂട്ട് വെള്ളച്ചാട്ടം-നയാഗ്ര വെള്ളച്ചാട്ടം

ചണ്ഡീഗഢിലെ ഇന്ദ്രാവതി പുഴയിലേക്കാണ് ചിത്രക്കൂട്ട് വെള്ളച്ചാട്ടം കുതിച്ചുവീഴുന്നത്. 95 അടി ഉയരത്തില്‍ നിന്നും 985 അടി വിശാലമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്രാ എന്നാണ് അറിയപ്പെടുന്നത്.
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC: ASIM CHAUDHURI

Read more about: monuments, waterfalls, forts