Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും

അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും

പ്രകൃതിയെ ഓർമ്മിക്കുവാനും പ്രകൃതിയ്ക്കുവേണ്ടി പ്രവർത്തിക്കുവാനും മാറ്റിവയ്ക്കുന്ന ദിനങ്ങളിലൊന്നായ അന്താരാഷ്ട്ര പര്‍വ്വത ദിനത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും

അന്താരാഷ്ട്ര പർവ്വത ദിനം... പര്‍വ്വതങ്ങളുടെ സംരക്ഷണവും പർവ്വതങ്ങളുടെ സുസ്ഥിര വികസനവും മുൻനിർത്തി ആചരിക്കുന്ന ഈ ദിനം മനുഷ്യനെ സംബന്ധിച്ച് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അനുദിനം കടന്നുകയറ്റം നടത്തുന്ന പ്രകൃതിയെ ഓർമ്മിക്കുവാനും പ്രകൃതിയ്ക്കുവേണ്ടി പ്രവർത്തിക്കുവാനും മാറ്റിവയ്ക്കുന്ന ദിനങ്ങളിലൊന്നായ അന്താരാഷ്ട്ര പര്‍വ്വത ദിനത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

International Mountain Day

അന്താരാഷ്ട്ര പർവ്വത ദിനം
ഓരോ ദിവസവും വർധിച്ചു വരുന്ന പർവ്വതങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് 2002 മുതൽ അന്താരാഷ്ട്ര പർവ്വത ദിനം ആചരിക്കുവാൻ തുടങ്ങിയത്. 2002 ൽ ആദ്യ അന്താരാഷ്ട്ര പർവ്വത വർഷവും തുടർന്ന് ഓരോ വർഷം ഡിസംബർ 11ന് അന്താരാഷ്ട്ര പർവ്വത ദിനവും ആചരിച്ചു പോരുന്നു.
പർവ്വത നിരകൾ യുവാക്കൾക്കായി എന്നതാണ് ഈ വര്‍ഷത്തെ പർവ്വത ദിനത്തിന്റെ പ്രധാന സന്ദേശം. മലനിരകളിൽ താമസിക്കുന്ന യുവാക്കളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുന്നതിനാണ് ഈ വർഷത്തെ അന്താരാഷ്ട്ര പർവ്വത ദിനം ഐക്യരാഷ്ട്ര സഭ മാറ്റിവെച്ചിരിക്കുന്നത്. മലമുകളിൽ നിന്നും കുടിയിറങ്ങി വരുന്നത് കൃഷിയേയും ഭൂമിയെയും സാംസ്കാരിക പാരമ്പര്യങ്ങളുടെ നാശത്തിലേക്കും വഴിതെളിക്കുന്നുവെന്നാണ് പറയുന്നത്.
വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, പ്രവർത്തി പരിചയം, സാമൂഹീക സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മലമ്പ്രദേശത്തു നിന്നും വരുന്ന യുവാക്കൾക്ക് പ്രത്യേക പരിഗണന നല്കണമെന്നും ഇത്തവണ പറയുന്നു.

ചരിത്രം ഇങ്ങനെ
പർവ്വതങ്ങളും അവിടുത്തെ ജീവിതങ്ങളും ശ്രദ്ധിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം എന്ന ചിന്തയിൽ നിന്നുമാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. 2003 ലായിരുന്നു ആദ്യ അന്താരാഷ്ട്ര പർവ്വത ദിനം ആചരിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ നാലിലൊന്ന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും വാസസ്ഥലവും ജനസംഖ്യയുടെ 15 ശതമാനത്തിന്റെ വാസകേന്ദ്രവും പർവ്വതങ്ങളാണെന്നാണ്.

international mountain day in india

പ്രാധാന്യം
പ്രകൃതി സംരക്ഷണവും നിലനിൽപ്പുമായി ബന്ധപ്പെട്ട് ഈ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമായി മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഓരോ പർവ്വതങ്ങളിലും നിന്ന് മഞ്ഞ് ഉരുകുകയും അത് അവിടുത്തെ സസ്യ ജൈവ സമ്പത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെയെല്ലാം അതിന്‍റേതായ രീതിയിൽ സംരക്ഷിക്കുന്നത് ഈ ദിനത്തിന്റെ പ്രാധാന്യത്തോടൊപ്പം ചേർത്തു വായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X