» വടക്കു കിഴക്കന്‍ ഇന്ത്യ കാണാം... ഐആര്‍സിടിസിയുടെ 11 ദിന പാക്കേജ്, തുടക്കം 76165 രൂപയില്‍
വടക്കു കിഴക്കന്‍ ഇന്ത്യ കാണാം... ഐആര്‍സിടിസിയുടെ 11 ദിന പാക്കേജ്, തുടക്കം 76165 രൂപയില്‍
Travel Guide
oi-Elizabeth Joseph
വടക്കു കിഴക്കന്‍ ഇന്ത്യയിലെ മുഴുവന്‍ കാഴ്ചകളും കണ്ടു തീര്‍ക്കുവാന്‍ സാധിക്കുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഐആര്‍സിടിസിയുടെ നോര്‍ത്ത് ഈസ്റ്റ് ഡിസ്കവറി: ബിയോണ്ട് ഗുവാഹത്തി യാത്രയെക്കുറിച്ച്
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ആരും കടന്നു ചെല്ലാത്ത ഇടങ്ങള്‍ തേടിപ്പോകണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? കാടിനു നടുവിലെ ജീവനുള്ള പാലങ്ങള്‍ കയറി, മുന്നും പിന്നും നോക്കാതെ താഴേക്കു കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കൊതിതീരെ കണ്ട് പച്ചപ്പും ഹരിതാഭയും പിന്നെ പ്രകൃതിയിലെ അത്ഭുതങ്ങളും കണ്ടുള്ള ഒരു യാത്ര...
സഞ്ചാരികളെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കാണാപ്പുറങ്ങള്‍ തേടിപ്പോകുവാന്‍ വിളിച്ചിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ ആണ്. 11 ദിവസത്തില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ മുഴുവന്‍ കാഴ്ചകളും കണ്ടു തീര്‍ക്കുവാന്‍ സാധിക്കുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഐആര്‍സിടിസിയുടെ നോര്‍ത്ത് ഈസ്റ്റ് ഡിസ്കവറി: ബിയോണ്ട് ഗുവാഹത്തി യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...