Search
  • Follow NativePlanet
Share
» »ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താം

ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താം

റെയില്‍വേയുടെ ഔദ്യോഗിക ചാറ്റ്ബോട്ട് ആയ ആസ്ക്ദിശ (AskDisha) വഴി റിസര്‍വേഷന്‍ ചെയ്യുവാന് അനുവദിക്കുന്ന രീതിയോടെ ടിക്കറ്റ് ബുക്കിങ്ങിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്.

ട്രെയിന്‍ യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത്. വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുമെങ്കിലും സൈറ്റിലെ തിരക്ക് പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. ടിക്കറ്റ് ബുക്കിങ് പ്രോസസ് ആരംഭിക്കുവാന്‍ കഴിയുമെങ്കിലും അത് ചിലപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചെന്നു വരില്ല! എന്നാല്‍ ഇപ്പോഴിതാ, ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍ (ഐആർസിടിസി). റെയില്‍വേയുടെ ഔദ്യോഗിക ചാറ്റ്ബോട്ട് ആയ ആസ്ക്ദിശ (AskDisha) വഴി റിസര്‍വേഷന്‍ ചെയ്യുവാന് അനുവദിക്കുന്ന രീതിയോടെ ടിക്കറ്റ് ബുക്കിങ്ങിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്. വിശദമായി വായിക്കാം

AskDisha ദിശ ചാറ്റ്ബോട്ട്

AskDisha ദിശ ചാറ്റ്ബോട്ട്

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ചാറ്റ്ബോട്ടാണ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദിശ ചാറ്റ്ബോട്ട്എന്നാണിതിന്റെ പേര്.
'ഡിജിറ്റൽ ഇന്ററാക്ഷൻ ടു സീക്ക് ഹെൽപ്പ് എനിടൈം' എന്നതിന്റെ ചുരുക്കപ്പേരാണ് ദിശ. ,യാത്രക്കാർക്ക് എപ്പോള്‍ വണമെങ്കിലും ഡിജിറ്റലായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എളുപ്പവും സൗകര്യപ്രദവുമാക്കാൻ റെയിൽവേ ആരംഭിച്ചതാണിത്,. ഇന്ത്യന്‍ റെയില്‍വേ 2018 ഒക്ടോബറിലാണ് ഈ ചാറ്റ്ബോട്ട് ആരംഭിച്ചത്. 'AskDisha' ലെ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സഹായം വാഗ്ദാനം ചെയ്യുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്യും.

എളുപ്പത്തില്‍ ബുക്ക് ചെയ്യാം, സമയം ലാഭിക്കാം

എളുപ്പത്തില്‍ ബുക്ക് ചെയ്യാം, സമയം ലാഭിക്കാം

സമയ ലാഭവും എളുപ്പവും തന്നെയായിരിക്കും ആസ്ക് ദിശയുടെ പ്രത്യേകതകള്‍. ചാറ്റ്ബോട്ട് ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ നിർദ്ദിഷ്ട ലക്ഷ്യസ്ഥാനങ്ങൾക്കായി റിസർവേഷൻ ചെയ്യാൻ സാധിക്കും. ചാറ്റ്ബോട്ട് വഴി റിസർവേഷൻ ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഐആര്‍സിടിസി വെബ്സൈറ്റ് സന്ദർശിക്കുന്നതിനോ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടിൽ നിന്ന് രക്ഷപെടാം!

സേവനനിരക്ക്

സേവനനിരക്ക്

ആസ്ക് ദിശ വഴി ബുക്കിംഗ് നടത്തുന്നതിന് വെബ്‌സൈറ്റിന് ഈടാക്കുന്ന സമാനമായ സേവന നിരക്ക് ഉണ്ടായിരിക്കും. യാത്രക്കാർ യുപിഐ വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ, ഐആർസിടിസി സ്ലീപ്പർ ക്ലാസിന് 10 രൂപയും എസി ബെർത്തുകൾക്ക് 15 രൂപയും കൂടുതലായി ഈടാക്കും. എന്നിരുന്നാലും, യാത്രക്കാർ മറ്റേതെങ്കിലും പേയ്‌മെന്റ് ഓപ്ഷനുകളിലൂടെ പണമടയ്ക്കുകയാണെങ്കിൽ, ഇന്ത്യൻ റെയിൽവേ സ്ലീപ്പർ ക്ലാസിന് 20 രൂപയും എസി ക്ലാസിന് 30 രൂപയും അധികമായി ഈടാക്കും.
ഐആര്‍സിടിസിയും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോറോവര്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചാറ്റ്‌ബോട്ട് വികസിപ്പിച്ചത്.

യൂസര്‍ ഐഡിയും പാസ് വേര്‍ഡും വേണ്ട!

യൂസര്‍ ഐഡിയും പാസ് വേര്‍ഡും വേണ്ട!

സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഉപയോഗിക്കുവാനായി ഐആര്‍സിടിസി യൂസര്‍ ഐഡിയും പാസ്‌വേഡും ആവശ്യമില്ല. ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് സേവനങ്ങള്‍ ലഭ്യമാക്കാം.
ഐആര്‍സിടിസി വെബ്സൈറ്റ്ലും മൊബൈല്‍ ആപ്ലിക്കേഷനിലും ആസ്ക് ദിശ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ചാറ്റ്ബോട്ടിലെത്താം.

ടിക്കറ്റ് ബുക്കിങ് മുതല്‍ റീഫണ്ടിങ് വരെ

ടിക്കറ്റ് ബുക്കിങ് മുതല്‍ റീഫണ്ടിങ് വരെ

നിരവധി റെയില്‍വേ സൗകര്യങ്ങളാണ് ആസ്ക് ദിശ ചാറ്റ്ബോട്ട് വഴി ലഭ്യമാകുന്നത്. അതിലേറ്റവും പ്രധാനം ടിക്കറ്റ് ബുക്കിങ് തന്നെയാണ്. ഇതുവഴി ടെക്‌സ്റ്റ് വഴിയും വോയിസ് ചാറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. യാത്രക്കാർക്ക് റെയിൽവേയുമായി ബന്ധപ്പെട്ട ഏത് ചോദ്യവും ചോദിക്കാനും നിമിഷങ്ങൾക്കുള്ളിൽ 'ആസ്ക് ദിശ' വഴി ഉത്തരം നേടുവാനും കഴിയും.

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...

തത്സമയം മറുപടി

തത്സമയം മറുപടി

ക്യാന്‍സല്‍ ചെയ്ത യാത്രയുടെ റീഫണ്ട്, ടിഡിആര്‍ ഫയല്‍ ചെയ്യല്‍, പരാജയപ്പെട്ട ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും തത്സമയം മറുപടി നല്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഐആര്‍സിടിസി അടുത്തിടെ ആസ്ക് ദിശ ചാറ്റ്‌ബോട്ട് അപ്ഗ്രേഡ് ചെയ്തിരുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ പിഎന്‍ആര്‍ അല്ലെങ്കില്‍ ഇടപാട് വിശദാംശങ്ങള്‍ ആസ്ക് ദിശയിലേക്ക് ടൈപ്പ് ചെയ്യുകയോ വോയിസ് അയച്ചോ ടിക്കറ്റ് റീഫണ്ടിന്റെ സ്റ്റാറ്റസ് അറിയാനാകും.

പ്രതിദിനം 10 ലക്ഷത്തിലധികം ആളുകള്‍

പ്രതിദിനം 10 ലക്ഷത്തിലധികം ആളുകള്‍

കണക്കുകള്‍ അനുസരിച്ച് പ്രതിദിനം 10 ലക്ഷത്തിലധികം ആളുകൾ അവരുടെ ട്രെയിൻ റിസർവേഷൻ ചെയ്യുന്നതിനായും മറ്റ് ആവശ്യങ്ങള്‍ക്കായും ഐആര്‍സിടിസി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുന്നു. അതിനാൽ, യാത്രക്കാർ ചാറ്റ്ബോക്സ് ഉപയോഗിക്കുകയാണെങ്കിൽ, അത് തടസ്സരഹിതമായിരിക്കും

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X