Search
  • Follow NativePlanet
Share
» »12 ദിവസം രാജ്യത്ത് കറങ്ങാം സുരക്ഷിതമായി ട്രെയിനില്‍... ചിലവ് വെറും 11340 രൂപ! ഇത് പൊളിക്കും

12 ദിവസം രാജ്യത്ത് കറങ്ങാം സുരക്ഷിതമായി ട്രെയിനില്‍... ചിലവ് വെറും 11340 രൂപ! ഇത് പൊളിക്കും

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഏറ്റവും വ്യത്യസ്തമായ യാത്രകള്‍ ഒരുക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍ വേയുടെ ഐആര്‍സിടിസി വേറെ ലെവലാണ്.

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഏറ്റവും വ്യത്യസ്തമായ യാത്രകള്‍ ഒരുക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍ വേയുടെ ഐആര്‍സിടിസി വേറെ ലെവലാണ്. ചെറിയ ചിലവ് മാത്രമല്ല, ആര്‍ക്കും സൗകര്യപ്രദമാകുന്ന സമയ രീതികളും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും കോര്‍ത്തിണക്കിയാണ് ഐആര്‍സിടിയുടെ ഓരോ പാക്കേജുകളും പുറത്തിറക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ പാക്കേജ് ആളുകളെ ആകര്‍ഷിക്കും എന്നതുറപ്പാണ്.

ഭാരതത്തെ കാണാം കുറഞ്ഞ ചിലവില്‍

ഭാരതത്തെ കാണാം കുറഞ്ഞ ചിലവില്‍

ഇന്ത്യ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ ആണ് ഐആര്‍സിടിസി നല്കുന്നത്. പ്ലാന്‍ ചെയ്യുന്നതിന്‍റെയും ബുക്ക് ചെയ്യുന്നതിന്റെയും ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിരിക്കും ഇത് കൂടുതല്‍ ഉപകാരപ്രദമാവുക.

11,340 രൂപയ്ക്ക് യാത്ര

11,340 രൂപയ്ക്ക് യാത്ര

ഐആര്‍സിടിസിയുടെ ഏറ്റവും പുതിയ പാക്കേജ് ഇന്ത്യ കറങ്ങുവാന്‍ സഞ്ചാരികള്‍ക്ക് മികച്ച അവസരമാണ് നല്കുന്നത് 12 ദിവസത്തെ യാത്രയ്ക്ക് 11,340 രൂപയാണ് ചിലവ് വരിക. ഏകദേശം ആയിരം രൂപ ദിവസ ചിലവില്‍ 12 ദിവസം ട്രെയിനില് ഓരോ ഇടങ്ങള്‍ കണ്ടുള്ള യാത്ര യാത്രികരെ ആകര്‍ഷിക്കുമെനന് കാര്യത്തില്‍ സംശയം വേണ്ട! മാത്രമല്ല, ഭാരത് ദര്‍ശന് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ ആണ് യാത്രയ്ക്ക് ഉപയോഗിക്കുക എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഹൈദരാബാദില്‍ തുടങ്ങി ഏകതാ പ്രതിമ വരെ!

ഹൈദരാബാദില്‍ തുടങ്ങി ഏകതാ പ്രതിമ വരെ!

പലപ്പോഴും ആളുകള്‍ തങ്ങളുടെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കണ്ടൂ തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പല ഇടങ്ങളും ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്ര നിര്‍മ്മിതികളും ക്ഷേത്രങ്ങളും പട്ടണങ്ങളും പിന്നെ പ്രതിമയും എല്ലാം യാത്രയുടെ വിവിധ ദിവസങ്ങളിലായി കണ്ടു തീര്‍ക്കാം. ട്രെയിൻ ഹൈദരാബാദ്, അഹമ്മദാബാദ്, ഭാവ്‌നഗറിലെ നിഷ്‌കലങ്ക് മഹാദേവ് കടൽ ക്ഷേത്രം, അമൃത്സർ, ജയ്പൂർ, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവ ഇതില്‍ ഉൾപ്പെടും.

ബോര്‍ഡിങ് പോയിന്‍റുകളും ഡി-ബോര്‍ഡിങ് പോയിന്‍റുകളും

ബോര്‍ഡിങ് പോയിന്‍റുകളും ഡി-ബോര്‍ഡിങ് പോയിന്‍റുകളും

ബോർഡിംഗ് പോയിന്റുകൾ: മധുര, സേലം, ദിണ്ടിഗൽ, ഈറോഡ്, ജോലാർപേട്ടൈ കരൂർ, കാട്പാടി, എംജിആർ ചെന്നൈ സെൻട്രൽ, നെല്ലൂർ, വിജയവാഡ

ഡി-ബോർഡിംഗ് പോയിന്റുകൾ: വിജയവാഡ, നെല്ലൂർ, പേരാമ്പൂർ, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, കരൂർ, ദിണ്ടിഗൽ, മധുര

തിയ്യതി

തിയ്യതി

ടൂർ പാക്കേജ് ആഗസ്റ്റ് 29 -ന് ആരംഭിച്ച് സെപ്റ്റംബർ 10 -ന് അവസാനിക്കുന്ന വിധത്തിലാണ് ഉള്ളത് . 11 രാത്രികളും 12 പകലും അടങ്ങുന്നതാണ് പാക്കേജ്.

 സൗകര്യങ്ങള്‍ ഇങ്ങനെ

സൗകര്യങ്ങള്‍ ഇങ്ങനെ

സ്ലീപ്പര്‍ ക്ലാസ് സൗകര്യങ്ങളാണ് ഈ നിരക്കിലുള്ല യാത്രയ്ക്ക് നല്കുന്നത്. യാത്രാ ഇൻഷുറൻസും ശുചിത്വ കിറ്റുകളും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍,
പ്രാദേശിക ഗതാഗത ചെലവുകൾ, സ്മാരകങ്ങൾക്കുള്ള പ്രവേശന ഫീസ്, ബോട്ടിംഗ് ചാർജുകൾ, ടൂറിസ്റ്റ് ഗൈഡിന്റെ സേവനം എന്നിവയ്ക്കുള്ള തുക സഞ്ചാരികള്‍ സ്വയം വഹിക്കേണ്ടതാണ്.

കൊവിഡ് സര്‍ട്ടിഫിക്കറ്റ്

കൊവിഡ് സര്‍ട്ടിഫിക്കറ്റ്

യാത്ര ചെയ്യുന്ന ആളുകള്‍ കൊവിഡ് വാക്സിനേഷന്‍ നടത്തിയതിന്‍റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കിൽ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കരുതേണ്ടതാണ്. യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പായി എടുത്തതായിരിക്കണം ഈ റിപ്പോര്‍ട്ട്.

ടിക്കറ്റ് ബുക്ക് ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്യാം

ഭാരത് ദർശൻ ടൂർ പാക്കേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസി വെബ്സൈറ്റ് സന്ദർശിച്ച് ബുക്ക് ചെയ്യാം ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജണൽ ഓഫീസുകൾ എന്നിവിടങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കും.

പാല്‍പാസയം തരാമെന്ന ഉറപ്പില്‍ പ്രതിഷ്ഠിതമായ വിഗ്രഹം, മുട്ടുകുത്തിദര്‍ശനം,ബലിതര്‍പ്പണം നടത്തിയാല്‍ മോക്ഷഭാഗ്യം!പാല്‍പാസയം തരാമെന്ന ഉറപ്പില്‍ പ്രതിഷ്ഠിതമായ വിഗ്രഹം, മുട്ടുകുത്തിദര്‍ശനം,ബലിതര്‍പ്പണം നടത്തിയാല്‍ മോക്ഷഭാഗ്യം!

ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X