Search
  • Follow NativePlanet
Share
» »ലോഹാഗഢ് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഭരത്പൂർ പട്ടണം

ലോഹാഗഢ് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഭരത്പൂർ പട്ടണം

ജയ്പൂർ നഗരത്തിന്റെ തിരക്കുനിറഞ്ഞ ജീവിതാന്തരീക്ഷത്തിൽ നിന്നും തെന്നിമാറി പ്രശാന്തസുന്ദരമായ പ്രകൃതിയന്തരീക്ഷത്തിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനായി ഭരത്പൂരിനേക്കാൾ മികച്ചൊരു സ്ഥലമില്ല. ജയ്പൂരിന്റെ സ്ഥിതിചെയ്യുന്ന ഈ സ്ഥലം ശാന്തമായും സന്തോഷപൂർണമായും അവധിക്കാലം ചെലവഴിക്കാൻ അവസരമൊരുക്കുന്ന മികച്ചൊരു വാരാന്ത്യ കവാടമാണ്.

ലോഹാഗഢ് കോട്ടയുടെ സാന്നിധ്യത്താൽ ഈ സ്ഥലം ലോഹഗഢ് എന്ന പേരിൽ കൂടി അറിയപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലെ ഇന്തോ-സിഥിയൻ ഗോത്രവർഗ്ഗക്കാരുടെ അസ്ഥാന നഗരിയായിരുന്നു ഇവിടമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ നിരവധി ചരിത്ര സ്ഥാനങ്ങളും പുരാതന സ്മാരകങ്ങളുമൊക്കെ ഇന്ന് ഭരത്പൂരിൽ നിങ്ങൾക്ക് കണ്ടെത്താനാവും. ഇടതൂർന്ന് നിൽക്കുന്ന ഘോരവനങ്ങളും നീരൊഴുക്കിനാൽ പ്രതിധ്വനിക്കുന്ന അരുവക്കരകളുമൊക്കെ ഇവടുത്തെ അന്തരീക്ഷ വ്യവസ്ഥിതിയെ വ്യത്യസ്തമാക്കുന്നു. അപ്പോൾ പിന്നെ എന്തിനു മടിച്ചു നിൽക്കണം...! ഇത്തവണത്തെ നമ്മുടെ വാരാന്ത്യ യാത്ര ജയ്പൂരിനടുത്തുള്ള ഭരത്പൂരിലേക്കാക്കിയാലോ...? ഭരത്പൂരിലേക്ക് എങ്ങിനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചറിയാനും അവിടെയെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാനും തുടർന്ന് വായിക്കുക.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

സന്ദർശിക്കാൻ അനുയോജ്യമായ സമയം

പൊതുവേ ചൂടു നിറഞ്ഞ കാലാവസ്ഥാ വ്യവസ്ഥിതി നിലകൊള്ളുന്ന സ്ഥലമാണിതെന്നതിനാൽ ഇവിടുത്തെ വേനൽക്കാലങ്ങൾ തീർച്ചയായും കടുപ്പമേറിയതായിരിക്കും. എങ്കിലും ഇക്കാലയളവിൽ ഇവിടുത്തെ വനാന്തരീക്ഷവും ഭൂപ്രകൃതിയുമൊക്കെ ആശ്ചര്യജനകമാം വിധം മനോഹാരിതമാകുന്നത് കണ്ടറിയാനാവും. ആയാസമൊന്നുമില്ലാതെ ഭരത്പൂർ ആസ്വദിക്കാനാണ് നിങ്ങളാഗ്രഹിക്കുന്നെങ്കിൽ അതിനേറ്റവും അനുയോജ്യമായ കാലയളവ് ഒക്ടോബർ ആദ്യം മുതൽ മാർച്ച് മാസത്തിന്റെ അവസാനം വരെയുള്ള നാളുകളാണ്

PC:Anupom sarmah

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം : ഭരത്പൂർ പട്ടണത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്നത് ആഗ്ര വിമാനത്താവളമാണ്. അവിടെ നിന്നും ഏതാണ്ട് 70 കിലോമീറ്റർ ദൂരമുണ്ട് ഭരത്പൂരിലേക്ക്. ബസിലോ ടാക്സിയിലോ സഞ്ചരിച്ചാൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് തന്നെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.

റെയിൽ മാർഗം : ഭരത്പൂർ പട്ടണത്തിൽ സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഉള്ളതിനാൽ നിങ്ങൾക്കങ്ങോട്ടേക്ക് നേരിട്ട് ട്രെയിൻ പിടിക്കാവുന്നതാണ്. ജയ്പൂരിൽ നിന്നാണെങ്കിൽ ഏകദേശം രണ്ടര മണിക്കൂർ ട്രെയിൻ യാത്രയുണ്ട് ഭരത്പൂരിലേക്ക്.

റോഡ് മാർഗം : കിഴക്കൻ രാജസ്ഥാനിലെ റോഡുകളെല്ലാം തന്നെ വളരെയധികം മികച്ചതായതിനാൽ റോഡ് മാർഗ്ഗത്തിലൂടെയുള്ള യാത്ര വളരെ എളുപ്പത്തിൽ നിങ്ങളെ അങ്ങോട്ട് എത്തിക്കും.

റൂട്ട്: ജയ്പൂർ - ദൗസാ - ഭരത്പൂർ

ദൗസാ

ദൗസാ

യാത്രാമധ്യേ ദൗസാ എന്ന ദേശം എത്തുമ്പോൾ വിശ്രമിക്കാനായി നിങ്ങൾക്കൊരു ഇടവേള തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടുത്തെ മനോഹരമായ ക്ഷേത്രങ്ങളും ചരിത്രപരമായ മറ്റ് ആകർഷണതകളുമൊക്കെ പര്യവേക്ഷണം ചെയ്യുന്നത് നിങ്ങളെ തീർച്ചയായും ആവേശഭരിതരാക്കും. രാജസ്ഥാനിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ദൗസാ പട്ടണം. ജയ്പൂരിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലും ഭരത്പൂരിൽ നിന്ന് 126 കിലോമീറ്റർ ദൂരത്തിലുമായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. . യാത്രാമധ്യേ ഇവിടെയെത്തുമ്പോൾ ഒരു ഇടവേള എടുക്കണമെന്നതിൻറെ പ്രധാന കാരണം ഇവിടുത്തെ മതപരവും ചരിത്രപരവുമായ പ്രാധാന്യതയാണ്. പത്താം നൂറ്റാണ്ടിൽ ഉത്ഭവിച്ചു എന്ന് പറയപ്പെടുന്ന ഈ സ്ഥലത്തിന്റെ വിവിധ പരിസരങ്ങളിൽ അനവധി പൗരാണിക സ്മാരകങ്ങളെ നിങ്ങൾക്ക് കണ്ടെത്താനാവും.. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രസമുച്ചയങ്ങൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അത്ഭുത ദേശത്തിൻറെ മഹത്വമേറിയ ചരിത്രത്തെ തൊട്ടറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇവിടെയെത്തുമ്പോൾ യാത്രയ്ക്കൊരു വിരാമമിടാവുന്നതാണ്.. ഇവിടുത്തെ വിശിഷ്ട സ്ഥലങ്ങളുടെ പട്ടികയിൽ അഭാനേരി, ബാന്ദരേജ്, ഖ്വാവറോജി, ശ്രീ പപ്ലാജ് മാതാ മന്ദിരം എന്നിവയൊക്കെ ഉൾപ്പെടുന്നു.

PC:chetan

ഭരത്പൂർ

ഭരത്പൂർ

രാജസ്ഥാൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഭരത്പൂർ പട്ടണം ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളായ ഡൽഹിയിൽ നിന്നും ആഗ്രയിൽ നിന്നും ജയ്പൂരിൽനിന്നുമൊക്കെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നരു വാരാന്ത്യ കവാടമാണ്. ജയ്പ്പൂരിൽ നിന്നും 190 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് വർഷംതോറും ആയിരക്കണക്കിന് പ്രകൃതിസ്നേഹികളും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുമൊക്കെ എത്തിച്ചേരുന്നു. ചരിത്രാന്വേഷികളായ സഞ്ചാരികൾക്ക് വിരുന്നൊരുക്കി വച്ചിരിക്കുകയാണ് ഇവിടുത്തെ സ്വർഗീയമായ ഭൂപ്രകൃതി. ഭരത്പൂരിലെക്കുള്ള നിങ്ങളുടെ യാത്രയ്ക്കിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളൊക്കെ താഴെ പറയുന്നവയാണ്.

PC:Anupom sarmah

കിയോലാഡിയോ നാഷണൽ പാർക്ക്

കിയോലാഡിയോ നാഷണൽ പാർക്ക്

ഭരത്പൂരിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ കിയോലാഡിയോ നാഷണൽ പാർക്ക്. സന്ദർശകർ ഏവരേയും വിസ്മയഭരിതരാക്കുന്ന ഈ ദേശിയോദ്യാനം 7000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. 1982 ൽ പണികഴിപ്പിച്ച ഈ ഉദ്യാനത്തിന്റെ പരിസ്ഥിതിയിൽ നിങ്ങൾക്ക് വിവിധതരം നാട്ടു പക്ഷികളെയും വ്യത്യസ്തയാർന്ന ദേശാടന പക്ഷികളെ നിങ്ങൾക്ക് കണ്ടെത്താനാവും. അതുകൊണ്ട് തന്നെ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർന്മാരുമൊക്കെ ഇങ്ങോട്ടേക്ക് ധാരാളമായി വന്നെത്തുന്നു

PC:Nikhilchandra81

ലോഹാഗഢ് കോട്ട

ലോഹാഗഢ് കോട്ട

നിങ്ങൾക്ക് ചരിത്രത്തെ തിരഞ്ഞുകൊണ്ട് യാത്ര ചെയ്യാനിഷ്ടമാണോ...? അങ്ങനെയെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ലോഹാഘട് കോട്ട ഇവിടെയുണ്ട്. ജാട്ട് ഭരണാധികാരികൾ നൂറ്റാണ്ടുകൾക്ക് പണികഴിപ്പിച്ചതാണ് ഈ കോട്ട. വിദേശ രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി പണികഴിപ്പിച്ചതാണ് ഈ കോട്ട എന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നാണിതെന്ന് ആദ്യകാഴ്ചയിൽ തന്നെ നമുക്ക് മനസ്സിലാവും. ഈ കോട്ടയുടെ മതിൽക്കെട്ടുകളും വിശാലമായ ഹാളുകളും കോട്ടയ്ക്കു ചുറ്റും പരന്നുകിടക്കുന്ന കിടങ്ങുമൊക്കെ മഹത്വമേറിയ ഒരായിരം ചരിത്രകഥകൾ നിങ്ങൾക്ക് പറഞ്ഞുതരും.

19 നൂറ്റാണ്ടിനു മുൻപ് ബ്രിട്ടീഷുകാർ ഈ കോട്ട തകർക്കാനും കീഴടക്കാനുമായി ആഴ്ചകളോളം നീണ്ട സൈനികാക്രമണം നടത്തിയെന്ന് പറയപ്പെടുന്നു. അവയെയൊക്കെ ഒറ്റയ്ക്ക് ചെറുത്തു നിന്നുകൊണ്ട് ഈ കോട്ട ഇന്നും ശക്തമായി നിലകൊള്ളുന്നു . ഇതിനകത്തേക്ക് കയറിച്ചെല്ലുമ്പോൾ നിങ്ങളെക്കാത്തിരിക്കുന്ന പ്രധാന കാഴ്ചകൾ കിഷോറി മഹലും, മോത്തി മഹലും, ജവഹർ ബുർജും, ഫത്തേഹ് ബുർജുമൊക്കെയാണ്

PC:David Brossard

ഭരത്പൂരിലെ ക്ഷേത്രങ്ങൾ

ഭരത്പൂരിലെ ക്ഷേത്രങ്ങൾ

ചരിത്രത്താളുകൾ ഉറങ്ങിക്കിടക്കുന്ന നാടുകളിലേക്ക് ചുവട് വെച്ചാൽ അവിടെ ഏറ്റവുമാദ്യം കാണാനാവുക ക്ഷേത്രങ്ങളാണെന്ന കാര്യം നമുക്കറിയാം.. ഭരത്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളുടെ പട്ടികയിൽ ലക്ഷ്മൺ ജി മന്ദിർ, ഗംഗാ മന്ദിർ, ബങ്കെ ബീഹാരി ക്ഷേത്രം, ദേവ് നാരായൺ ക്ഷേത്രം എന്നിവയൊക്കെ ഉൾപ്പെട്ടിരിക്കുന്നു . ഈ സ്ഥലത്തിൻറെ അതിർത്തികളൾക്കുള്ളിൽ ഒരു ജമാ മസ്ജിദും നിങ്ങൾക്ക് കണ്ടെത്താനാവും.. . ഇപ്പറഞ്ഞ ആകർഷകമായ സ്ഥലങ്ങളെ കൂടാതെ ഇവിടുത്തെ പരിസരങ്ങളിലായി നിങ്ങൾക്ക് ഗവണ്മെന്റ് മ്യൂസിയവും, ഗോൾബാഗ് പാലസും, നെഹ്റു പാർക്കും, വിശ്വപ്രിയ ശാസ്ത്രി പാർക്കുമൊക്കെ സന്ദർശിക്കാവുന്നതാണ്

PC:Unknown

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more