Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്താൽ ഏഴ് അവധി! ഹംപി മുതൽ ജയ്സാൽമീർ വരെ യാത്രായിടങ്ങൾ.. അപ്പോൾ യാത്രകൾ തുടങ്ങാം

പ്ലാൻ ചെയ്താൽ ഏഴ് അവധി! ഹംപി മുതൽ ജയ്സാൽമീർ വരെ യാത്രായിടങ്ങൾ.. അപ്പോൾ യാത്രകൾ തുടങ്ങാം

ഇതാ 2023 ജനുവരിയിലെ പ്രധാന അവധികളും യാത്രാ പ്ലാനുകളും എന്തൊക്കെയാണെന്നു നോക്കാം.

എത്ര പെട്ടന്നാണ് ഒരു വർഷം കടന്നുപോയത് എന്നാലോചിച്ച് തുടങ്ങുന്നതാണ് ഓരോ ജനുവരിയിലെയും പ്രഭാതങ്ങൾ. സമയം പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കുന്നതിനു പകരം ആ ശ്രദ്ധ നമുക്ക് യാത്രകളിലേക്ക് തിരിച്ചു വിടാം. രാജ്യമെമ്പാടും ഇഷ്ടംപോലെ ആഘോഷങ്ങളും ഉത്സവങ്ങളും വിന്‍റർ ഫെസ്റ്റിവലുകളും നടക്കുന്ന സമയമാണ് ജനുവരി. ഒപ്പം യാത്രകൾ ആഘോഷമാക്കുവാൻ നീണ്ട വാരാന്ത്യങ്ങളും കൂട്ടായുണ്ട്. ഇതാ 2023 ജനുവരിയിലെ പ്രധാന അവധികളും യാത്രാ പ്ലാനുകളും എന്തൊക്കെയാണെന്നു നോക്കാം.

Cover Image PC:Jed Villejo/ Unsplash

2022 ജനുവരിയിലെ 3 നീണ്ട വാരാന്ത്യങ്ങൾ

2022 ജനുവരിയിലെ 3 നീണ്ട വാരാന്ത്യങ്ങൾ

മൂന്ന് ലോങ് വീക്കെൻഡുകളാണ് ജനുവരിയിൽ ഉള്ളത്. ആദ്യത്തെ നീണ്ട വാരാന്ത്യം പുതുവര്‍ഷത്തോട് ചേർത്ത് നമ്മൾ ആഘോഷിച്ചു കഴിഞ്ഞു. രണ്ടാമത്തെ നീണ്ട അവധി ജനുവരി 13 മുതൽ 15 വരെയാണ്. ജനുവരി 13 വെള്ളിയാഴ്ച ഒരു ലീവ് എടുത്താൽ പതിനാലാം തിയതിയിലെ ലോഹ്രിയും 15 -ാം തിയതിയിലെ പൊങ്കലും അവധിയാണ്. അങ്ങനെ മൂന്നു ദിവസങ്ങൾ യാത്രയ്ക്കായി ലഭിക്കും.

PC:Rachita Saxena/ Unsplash

നാല് ദിവസം അവധി!

നാല് ദിവസം അവധി!

ജനുവരി മാസത്തിലെ മൂന്നാമത്തെ നീണ്ട വാരാന്ത്യം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വരുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനം പൊതു അവധിയാണ്. 27 വെള്ളിയാഴ്ച ഒരു ലീവ് എടുത്താൽ തുടർന്നു വരുന്ന ശനിയും ഞായറും കൂട്ടി നാലു ദിവസങ്ങൾ ലഭിക്കും. വർഷത്തിലെ ആദ്യത്തെ നീണ്ട യാത്രകൾ പ്ലാൻ ചെയ്യുവാന് ഇതിലും മികച്ച ഒരു അവസരവും അവധികളും വേറെ വരുവാനില്ല.

PC:sudarshan poojary/ Unsplash

കൊച്ചി

കൊച്ചി

ജനുവരി മാസത്തിലെ യാത്രകളിൽ എന്തുകൊണ്ടും കൊച്ചി ഉൾപ്പെടുത്തണം. ജനുവരി മാത്രമല്ല, ഫെബ്രുവരിയും മാർച്ചും മിക്കവാറും കൊച്ചിയിലേക്ക് ഒരു യാത്ര നമ്മൾ പ്ലാൻ ചെയ്തേക്കും. മറ്റൊന്നുമല്ല, ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമായി നടക്കുന്ന കൊച്ചി മുസരിസ് ബിനാലെ തന്നെയാണ് കാരണം. സമാലീക കലകളുടെ ആഘോഷ പ്രദർശനമായ ബിനാലെ ഏപ്രിൽ 10 വരെ നീണ്ടുനിൽക്കും. നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും എന്ന തീമിലാണ് ഈ വർഷത്തെ ബിനാലെ നടത്തുന്നത്

PC:Federico Lancellotti/ Unsplash

മധുരെ

മധുരെ

തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ജനുവരി 13 വെള്ളിയാഴ്ച ഒരു ലീവ് എടുത്താൽ പതിനാലാം തിയതിയിലെ ലോഹ്രിയും 15 -ാം തിയതിയിലെ പൊങ്കലും കണക്കാക്കി മൂന്നു ദിവസം യാത്രയ്ക്കായി ലഭിക്കും. മധുരയാണ് പൊങ്കൽ ആഘോഷങ്ങൾ കാണുവാൻ ഏറ്റവും യോജിച്ച സ്ഥലം. പഴയകാല ആഘോഷങ്ങളുടെ തനിമ ഇന്നും സൂക്ഷിക്കുന്ന ഇവിടെ ജെല്ലിക്കെട്ടും ക്ഷേത്ര സന്ദര്‍ശനവും ഒക്കെയായി ദിവസങ്ങൾ ചിലവഴിക്കാം.

PC:Iamkarna

തഞ്ചാവൂർ

തഞ്ചാവൂർ

പൊങ്കൽ ആഘോഷങ്ങൾക്കായി പോകുവാൻ പറ്റിയ മറ്റൊരിടമാണ് തഞ്ചാവൂർ. മാട്ടു പൊങ്കലിനാണ് തഞ്ചാവൂർ അക്ഷരാർദ്ധത്തിൽ ആഘോഷത്തിൽ മുഴുകും. ബൃഹദീശ്വര ക്ഷേത്രവും നഗരം മുഴുവന് നിറഞ്ഞു നിൽക്കുന്ന രംഗോലിയും എല്ലാമായി ഇവിടുത്തെ ദിവസങ്ങള്ഡ ആസ്വദിക്കാം,

PC:Sanjeev Nagaraj/ Unsplash

ഹംപി

ഹംപി

വിജയനഗര രാജാക്കന്മാരുടെ ഭരണകേന്ദ്രമായ ഹംപി ജനുവരി യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ഇത്തവണ ഇവിടേക്ക് പോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹംപി ഉത്സവ് നടക്കുന്ന ജനുവരി 27, 28, 29 തീയതികളിൽ പോകാം. ഹംപി എന്ന ചരിത്രനഗരത്തിന്റെ പൗരാണികതയും കാഴ്ചകളും ഒരുപാടുണ്ട്. കുറഞ്ഞത് രണ്ടോ അല്ലെങ്കില്‍ മൂന്നോ ദിവസം ചിലവഴിക്കുവാൻ സാധിക്കുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ പ്രധാന കാഴ്ചകൾ ലിസ്റ്റ് ചെയ്യാം. ശേഷം എത്ര ദിവസമാണോ ചിലവഴിക്കുന്നത് ആ ദിവസങ്ങളിൽ ഈ കാഴ്ചകൾ കാണ്ടുതീർക്കുവാൻ സാധിക്കുന്നതു പോലെ യാത്ര പ്ലാൻ ചെയ്യുക.

PC:Avin CP/ Unsplash

ആഘോഷത്തോട് ആഘോഷം.. 2023 ജനുവരി ഇങ്ങനെയാണ്.. ഇപ്പോ പ്ലാൻ ചെയ്താൽ മാസം മുഴുവൻ പൊളിക്കാം!ആഘോഷത്തോട് ആഘോഷം.. 2023 ജനുവരി ഇങ്ങനെയാണ്.. ഇപ്പോ പ്ലാൻ ചെയ്താൽ മാസം മുഴുവൻ പൊളിക്കാം!

ജയ്സാൽമീർ

ജയ്സാൽമീർ

ജനുവരിയിൽ ജയ്സാൽമീർ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുവാനുള്ള കാരണം ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ തന്നെയാണ്. കോട്ടകളും മരുഭൂമിയും കണ്ടുതീർക്കുവാൻ വർഷത്തിലെ മറ്റേതു സമയത്തെക്കാളും ആശ്വാസകരം ജനുവരി തന്നെയാണ്. ഇന്നും ആളുകൾ താമസിക്കുന്ന ഇവിടുത്തെ കോട്ട അറിയപ്പെടുന്നത് ലോകത്തിലെ ഏക ജീവനുള്ള കോട്ട എന്നാണ്. പ്രാദേശിത മാർക്കറ്റുകള്‍, രാജസ്ഥാൻ രുചികൾ, മരുഭൂമിയിലെ കാഴ്ചകൾ തുടങ്ങിയവ ഇവിടെ മിസ് ചെയ്യരുത്.

PC:Oren Yomtov/ Unsplash

ഗോവ

ഗോവ

പുതുവർഷാഘോഷങ്ങൾക്കായി ഗോവയിൽ പോകുവാന്‍ സാധിക്കാത്തവർക്ക് ജനുവരിയിലെ നീണ്ട വാരാന്ത്യങ്ങൾ പ്രയോജനപ്പെടുത്താം. രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ പോയാൽ ചിലവും തിരക്കും കുറവായിരിക്കും ന്നൊരു പ്രത്യേകതയും ഉണ്ട്. ബീച്ചുകളും കോട്ടകളും ഒട്ടും തിരക്കില്ലാതെ ആസ്വദിക്കുകയും ചെയ്യാം. തിരക്കു കുറവാണെന്നു കരുതി ഇവിടുത്തെ ആഘോഷങ്ങൾക്കോ വൈബിനോ പാർട്ടികൾക്കോ ഒരു കുറവും കാണുകയുമില്ല.

PC:Manoranjan/ Unsplash

യാത്രയ്ക്കൊരുങ്ങാം..2023 ൽ ലീവോട് ലീവ്, 16 നീണ്ട വാരാന്ത്യങ്ങൾയാത്രയ്ക്കൊരുങ്ങാം..2023 ൽ ലീവോട് ലീവ്, 16 നീണ്ട വാരാന്ത്യങ്ങൾ

50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!50 ദിവസം, 4,000 കിമീ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂസ് യാത്ര ജനു.13ന് ഫ്ലാഗ് ഓഫ് ചെയ്യും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X