» »നിയമം അറിയുന്ന ജഡ്ജിയമ്മാവന്‍ കോവില്‍

നിയമം അറിയുന്ന ജഡ്ജിയമ്മാവന്‍ കോവില്‍

Written By: Elizabath

കോടതിയും നിയമവും കുറ്റകൃത്യങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ പ്രശസ്തമാകുന്ന മറ്റൊരു സ്ഥലമാണ് ജഡ്ജിയമ്മാവന്‍ കോവില്‍.
നീതി തേടി അലയുന്നവര്‍ ഒടുവില്‍ തേടിയെത്തുന്ന ഈ അപൂര്‍വ്വ ക്ഷേത്രം കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
മുന്‍മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും ജയലളിതയ്ക്കും ക്രിക്കറ്റ് താരം ശ്രീശാന്തിനുമൊക്കെയായി നിരവധി തവണ പൂജകള്‍ നടത്തിയ ഈ ക്ഷേത്രം ഇപ്പോള്‍ പ്രശസ്തമായിരിക്കുന്നത് ചലച്ചിത്രതാരം ദിലീപിന്റെ അനുജന്‍ ഇവിടെ വന്നു പ്രാര്‍ഥിച്ചതോടെയാണ്.
കോടതി വ്യവഹാരങ്ങളില്‍ വിജയം നേടാനും തങ്ങള്‍ക്ക അനുകൂലമായ വിധി നേടിയെടുക്കാനുമായി ആളുകള്‍ പ്രാര്‍ഥിക്കൈാനെത്തുന്ന ജഡ്ജിയമ്മാവനെപറ്റി അറിയാം...

ജഡ്ജിയമ്മാവന്‍ കോവില്‍

ജഡ്ജിയമ്മാവന്‍ കോവില്‍

മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പ്രതിഷ്ഠയും ആരാധനയുമാണ് ജഡ്ജി അമ്മാവന്‍ കോവിലിലുള്ളത്. കോടതിയുടെ വിധികളെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലാണ് ജഡ്ജിയമ്മാവന്‍ എന്ന പേരിലുള്ള രക്ഷസിനെ ഇവിടെ ആരാധിക്കുന്നത്.

PC: Praveenp

 ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായ കഥ

ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായ കഥ

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായി മാറുന്നത്.
സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്. തന്റെ നടപടിയില്‍ വിഷമിച്ച ഗോവിന്ദപ്പിള്ള രാജാവിനോട് തനിക്കു തക്കതായ ശിക്ഷ നല്കണമെന്ന് അപേക്ഷിച്ചു. സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്റെ ഉപ്പൂറ്റി മുറിച്ച ശേഷം
മരണംവരെ തൂക്കിലിടണമെന്ന് പിള്ള പറഞ്ഞു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത്. പിന്നീട് കോടതിവിധികളിലും വ്യവഹാരങ്ങളിലും പെടുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നിയമം അറിയുന്ന ജഡ്ജിയമ്മാവന്റെ പേരില്‍ പ്രാര്‍ഥനകളും പൂജകളും തുടങ്ങിയതത്രെ. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.

PC:Official Site

 പകല്‍ തുറക്കാത്ത കോവില്‍

പകല്‍ തുറക്കാത്ത കോവില്‍

പ്രാര്‍ഥനയ്ക്കുള്ള പ്രത്യേകത പോലെതന്നെ ഇവിടുത്തെ പൂജകളും വ്യത്യസ്തമാണ്. പകല്‍ മുഴുവന്‍ അടച്ചിട്ടിരിക്കുന്ന കോവില്‍ പ്രധാന ക്ഷേത്രമായ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം മാത്രമേ തുറക്കൂ. രാത്രി 8.30-ഓടെ തുറക്കുന്ന കോവിലില്‍ ഭക്തര്‍ തന്നെയാണ് പൂജകളും മറ്റും ചെയ്യുന്നത്. ജഡ്ജിയമ്മാവനു പ്രിയപ്പെട്ട അട നിവേദ്യവും കരിക്കഭിഷേകവും അടയ്ക്ക-വെറ്റില സമര്‍പ്പണവുമൊക്കെയാണ് ഇവിടെയുള്ളത്. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്.

PC: YouTube

 നീതിതേടിയെത്തിയ പ്രമുഖര്‍

നീതിതേടിയെത്തിയ പ്രമുഖര്‍

കേസിലും വ്യവഹാരങ്ങളിലും പെടുന്ന സാധാരണക്കാരെപ്പോലെ തന്നെ പ്രശസ്തരും ജഡ്ജിയമ്മാവനെ പ്രീതിപ്പെടുത്താന്‍ ഇവിടെ എത്താറുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും വേണ്ടി അനുയായികള്‍ ഇവിടെയെത്തിയത് വലിയ വാര്‍ത്തായിരുന്നു.
ഐ.പി.എല്‍. വാതുവെപ്പു കേസില്‍ കോടതി വെറുതെ വിട്ട ക്രിക്കറ്റ് താരം ശ്രീശാന്ത് ഇവിടെയെത്തിയിരുന്നു.

PC: Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തു നിന്നും ചിറക്കടവ്-മണിമല റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

Read more about: temples, temples in kottayam