» »ദീപാവലിക്ക് സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

ദീപാവലിക്ക് സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

Written By: Elizabath

ദീപാവലി ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണതയേകണമെങ്കില്‍ ക്ഷേത്രദര്‍ശനം നിര്‍ബന്ധമാണ്. കേരളത്തില്‍ ദീപാവലിക്ക് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

മതൂര്‍ ശിവക്ഷേത്രം

മതൂര്‍ ശിവക്ഷേത്രം

കേരളത്തില്‍ അപൂര്‍വ്വതകള്‍ ഏറെയുള്ള ദക്ഷിണാമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പന്നിത്തടത്ത് സ്ഥിതി ചെയ്യുന്ന മതൂര്‍ ശിവ ക്ഷേത്രം.

PC:RajeshUnuppally

 മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ശിവലിംഗം

മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ശിവലിംഗം

മതൂര്‍ ശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് മറ്റൊരിടത്തും കാണാത്ത ചില പ്രത്യേകതകളുണ്ട്. രുദ്രാക്ഷ ശിലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ശിവലിംഗം ആകൃതിയില്ലാത്തതും ചുവന്ന നിറത്തിലുള്ളതുമാണ്. മാത്രമല്ല, മനുഷ്യസ്പര്‍ശമേല്‍ക്കാതെ നിര്‍മ്മിച്ചതാണിതെന്നാണ് വിശ്വാസം.
ശ്രീകോവിലും മറ്റു നിര്‍മ്മിതികളും പ്രൗഡമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:RajeshUnuppally

വെള്ളാവ് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

വെള്ളാവ് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ദക്ഷിണാമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് വെള്ളാവ് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം.

PC:Vassil

സ്വയംഭൂ വിഗ്രഹം

സ്വയംഭൂ വിഗ്രഹം

കണ്ണൂര്‍ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിനു സമീപം സ്ഥിതി ചെയ്യുന്ന് വെള്ളാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. വെള്ളാവ് കാവ് എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

PC:Gopal Venkatesan

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും ലോകപ്രശസ്തമാണ്.

PC:Ranjithsiji

അഘോരി മൂര്‍ത്തി

അഘോരി മൂര്‍ത്തി

ഏറ്റുമാനൂരപ്പന്‍ എന്നറിയപ്പെടുന്ന അഘോരി സങ്കല്പ്പത്തിലുള്ള ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. ദുഷ്ടര്‍ക്ക് ഘോരനായും ശിഷ്ടര്‍ക്ക് ശാന്തനായും കാണപ്പെടുന്നവനാണ് ഇവിടുത്തെ മൂര്‍ത്തിയെന്നാണ് വിശ്വാസം.

PC:RajeshUnuppally

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

മലപ്പുറം ജില്ലയിലെ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം.

PC:Vadakkan

പരശുരാമന്‍ സൃഷ്ടിച്ച ഏറ്റവും വലിയ ഗ്രാമം

പരശുരാമന്‍ സൃഷ്ടിച്ച ഏറ്റവും വലിയ ഗ്രാമം

ഹിന്ദു ഐതിഹ്യമനുസരിച്ച് പരശുരാമന്‍ സൃഷ്ടിച്ച് ഗ്രാമങ്ങളില്‍ ഏറ്റവും വലുതായാണ് ശുകപുരം അറിയപ്പെടുന്നത്. വിജ്ഞാനദായകനായ ദക്ഷിണാമൂര്‍ത്തിയുടെ
ഈ ക്ഷേത്രത്തിന്റെ ഖ്യാതി കേട്ടറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Muthukurussi

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

അന്നദാനപ്രഭു എന്നറിയപ്പെടുന്ന വൈക്കത്തപ്പന്റെ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കത്തു സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവ ക്ഷേത്രം. ദേവശില്‍പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്.

PC:Georgekutty

കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം

കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം

കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത് വൈക്കം മഹാശിവക്ഷേത്രത്തിലാണ്. കേരളത്തില്‍ അണ്ഡാകൃതിയിലുള്ള ശ്രീകോവിലുള്ള ഏക ക്ഷേത്രമായ ഇതിന്റെ ശ്രീകോവില്‍ പെരരുന്തച്ചന്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.
വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.

PC:Sivavkm

എറണാകുളം ശിവക്ഷേത്രം

എറണാകുളം ശിവക്ഷേത്രം

ഉഗ്രമൂര്‍ത്തിയായ ശിവപ്രതിഷ്ഠയുള്ള എറണാകുളം ശിവക്ഷേത്രം ഐതിഹ്യങ്ങള്‍ ഏറെയുള്ള ക്ഷേത്രമാണ്. ആദ്യകാലങ്ങളില്‍ ഇവിടുത്തെ ക്ഷേത്രത്തില്‍ ശിവന്‍ കിഴക്ക് ദര്‍ശനമായിരുന്നുവത്രെ. എന്നാല്‍ ശിവന്റെ ഉഗ്രകോപം കാരണം കിഴക്കു ഭാഗത്തുള്ള നിരവധി സ്ഥലങ്ങള്‍ അഗ്നിക്കിരയായിയത്രെ. പിന്നീട് വില്വമംഗലം സ്വാമിയാരുടെ അഭ്യര്‍ഥന പ്രകാരം ശിവന്‍ പടിഞ്ഞാറോട്ട് ദര്‍ശനമിരുന്നതായി പറയപ്പെടുന്നു.

PC:Aruna

ആയിരത്തിഒന്നുകുടം ജലധാര

ആയിരത്തിഒന്നുകുടം ജലധാര

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് ആയിരത്തിഒന്നുകുടം ജലധാര. ശിവനു സംഭവിക്കുന്ന ഭയങ്കരമായ താപം കുറയ്ക്കുന്നതിനും അതുവഴി മൂന്നാം കണ്ണില്‍ നിന്ന് രക്ഷ നേടുന്നതിനുമായാണ് ആയിരത്തിഒന്നുകുടം ജലധാര നടത്തുന്നതെന്നാണ് വിശ്വാസം.

PC:Ssriram mt

ശ്രീവല്ലഭ മഹാക്ഷേത്രം

ശ്രീവല്ലഭ മഹാക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ശ്രീവല്ലഭ മഹാക്ഷേത്രം. വിഷ്ണുവും സുദര്‍ശന മൂര്‍ത്തിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍.
എ.ഡി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവികളായിരുന്ന ആഴ്വാര്‍മാരില്‍ പ്രധാനപ്പെട്ട രണ്ടുപേരായിരുന്ന നമ്മാഴ്വാരും തിരുമങ്കൈ ആഴ്വാരും ശ്രീവല്ലഭസ്വാമിയെക്കുറിച്ച് സ്തുതിഗീതങ്ങള്‍ എഴുതിയിട്ടുണ്ട്.

PC:Ssriram mt

വിഷ്ണുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠ

വിഷ്ണുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠ

വിഷ്ണു ക്ഷേത്രത്തിലെ അപൂര്‍വ്വമായ ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠ ഇവിടുത്തെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒന്നരയടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ ദക്ഷിണാമൂര്‍ത്തിയായി സങ്കല്പ്പിച്ച് ആരാധിക്കുന്നത്.

PC:Ssriram mt

 ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരിക്കലെങ്കിലും വന്നിരിക്കണമെന്ന് ഭക്തര്‍ ആഗ്രഹിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഇന്ത്യയില്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ദേവാലയങ്ങളിലൊന്നുകൂടിയാണിത്.

PC:Arjun.theone

പാതാളാഞ്ജനത്തില്‍ തീര്‍ത്ത് വിഗ്രഹം

പാതാളാഞ്ജനത്തില്‍ തീര്‍ത്ത് വിഗ്രഹം

പ്രത്യേകതകളും അപൂര്‍വ്വതകളും ഏറെയുണ്ട് ഇവിടുത്തെ ക്ഷേത്രത്തിന്.പാതാളാഞ്ജനം എന്ന അത്യപൂര്‍വ്വ ശിലയില്‍ തീര്‍ത്തതാണ് ഇവിടുത്തെ വിഗ്രഹം. ചതുര്‍ബാഹുവായ ഈ വിഗ്രഹം മനുഷ്യനിര്‍മ്മിതമല്ലെന്നും ദ്വാരകയില്‍ ആരാധിച്ചതാണെന്നും പറയപ്പെടുന്നു.

PC:Arjun.theone

പെരുവനം മഹാദേവ ക്ഷേത്രം

പെരുവനം മഹാദേവ ക്ഷേത്രം

കേരളത്തെ പരശുരാമന്‍ 64 ഗ്രാമങ്ങളായി വിഭജിച്ചപ്പോള്‍ ഏറ്റവും പ്രശസ്തമായ ഗ്രാമമായി അറിയപ്പെട്ടിരുന്നതാണ് തൃശൂര്‍ ജില്ലയിലെ പെരുവനം. ഇവിടുത്തെ പുരാതന ക്ഷേത്രമായ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ഉപാസനമൂര്‍ത്തി ശിവന്റെ ദ്വെതഭാവമുള്ള ഇരട്ടയപ്പനാണ്.

PC:Aruna

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവില്‍

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവില്‍

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത് പെരുവനം മഹാദേവ ക്ഷേത്രത്തിലാണ്. നൂറോളം അടി ഉയരത്തിലാണ് ഇവിടുത്തെ ശ്രീകോവില്‍.

PC:Aruna

നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം

നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം

കേരളത്തിലെ അപൂര്‍വ്വങ്ങളായ മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്നാണ് നിരണം നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം. ദക്ഷിണാമൂര്‍ത്തിയായ ശ്രീകപാലീശ്വരനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിദ്യാസമ്പത്തില്‍ താല്പര്യമുള്ളവരുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:RajeshUnuppally

ദേവീരൂപങ്ങളിലുള്ള സപ്ത മാതാക്കള്‍

ദേവീരൂപങ്ങളിലുള്ള സപ്ത മാതാക്കള്‍

അപൂര്‍വ്വതകള്‍ ഏറെ പറയുവാനുണ്ട് നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രത്തിന്. അതിലൊന്നാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ വിഭിന്നരൂപങ്ങളായ സപ്തമാതാക്കള്‍ക്ക് ഇവിടെ പ്രത്യേക പ്രതിഷ്ഠകള്‍ കാണുവാന്‍ സാധിക്കും.

PC:RajeshUnuppally

Read more about: temples kerala

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...