Search
  • Follow NativePlanet
Share
» »കണ്ണൂരിലെ ഈ അപൂർവ്വ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കണ്ണൂരിലെ ഈ അപൂർവ്വ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കണ്ണൂരിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ക്ഷേത്രങ്ങളുടെ നാടാണ് കണ്ണൂർ. പറശ്ശിനിക്കടവും തളിപ്പറമ്പിലെ രാരരാജേശ്വരി ക്ഷേത്രവും തൃച്ചംബരവും കൊട്ടിയൂരും ചൊവ്വ മഹാക്ഷേത്രവും ഒക്കെയായി നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത കണ്ണൂരിലെ ക്ഷേത്രങ്ങളെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല. അപൂർവ്വങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർമ്മാണ രീതികളും ഒക്കെയായി ഇവിടുത്തെ ക്ഷേത്രങ്ങൾ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. അക്കൂട്ടത്തിൽപെട്ട ഒരു ക്ഷേത്രമാണ് കാടാച്ചിറയിലെ തൃക്കപാലം ശിവക്ഷേത്രം. കണ്ണൂരിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ

എവിടെയാണിത്?

എവിടെയാണിത്?

കണ്ണൂരിൽ നിന്നും 11.6 കിലോമീറ്റർ അകലെ കണ്ണൂർ-കൂത്തുപറമ്പ് റോഡിലാണ് പ്രസിദ്ധമായ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരളശ്ശേരി പഞ്ചായത്തിലാണ് കാടാച്ചിറ ഉൾപ്പെടുന്നത്.

തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്ന്

തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്ന്

കേരളത്തിൽ തന്നെ അപൂരർവ്വമാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങൾ. 108 ശിവ ക്ഷേത്രങ്ങളില്‍ പോലും ആകെ മൂന്നു തൃക്കപാലീശ്വരങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. അതിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. നിരണം, നാദാപുരം എന്നിവിടങ്ങളിലാണ് ബാക്കി രണ്ടു തൃക്കപാല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
ഇവിടെ ശിവനെയാണ് തൃക്കപാലീശ്വരനായി ആരാധിക്കുന്നത്.

PC:Lalsinbox

രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ

രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ

അപൂർവ്വങ്ങളായ ഒട്ടേറെ പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകൾ ഇവിടെ കാണാം. രണ്ടുക്ഷേത്രങ്ങൾക്കും വേറെവേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും നിർമ്മിച്ചിട്ടുണ്ട്. പരശുരാമനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.

PC:Lalsinbox

രൗദ്രഭാവത്തിലുള്ള മഹാദേവൻ

രൗദ്രഭാവത്തിലുള്ള മഹാദേവൻ

മറ്റിടങ്ങളിൽ നിന്നും വ്യത്യസ്മായ രൗദ്ര ഭാവത്തിലുള്ള ശിവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ ഭാവത്തിനു ശമനം വരുത്താനായി ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരാൻ വിധത്തിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നുമൊരു വിശ്വാസമുണ്ട്.

കൊട്ടിയൂരും പെരളശ്ശേരിയും

കൊട്ടിയൂരും പെരളശ്ശേരിയും

കണ്ണൂരിലെ തന്നെ പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ ശിവക്ഷേത്രത്തിനും പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും കാടാച്ചിറ തൃക്കപാലീശ്വര ക്ഷേത്രവുമായി ഏറെ ബന്ധമുണ്ട്. പുരാതന കാലം മുതൽ തന്നെയുള്ള ബന്ധമാണിത്. കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുന്ന ഒരു പതിവ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു.

PC:kottiyoordevaswom

ഉപക്ഷേത്രങ്ങൾ

ഉപക്ഷേത്രങ്ങൾ

അ‍ഞ്ചോളം ഉപക്ഷേത്രങ്ങളും ഇവിടെ കാണാം പാർവ്വതി, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, മഹാവിഷ്ണു എന്നിവരെയാണ് ഇവിടെ ഉപദൈവങ്ങളായി ആരാധിക്കുന്നത്

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ശിവക്ഷേത്രമായതുകൊണ്ടുതന്നെ ശിവനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്. ശിവരാത്രി, മണ്ഡലപൂജ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ കാടാച്ചിറ എന്ന സ്ഥലത്താണ് തൃക്കപാലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും ഇവിടേക്ക് 11.6 കിലോമീറ്റർ ദൂരമാണുള്ളത്. പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ

രാത്രിയിൽ മാത്രം സ്ത്രീകൾക്ക് പ്രവേശനമുള്ള ക്ഷേത്രം രാത്രിയിൽ മാത്രം സ്ത്രീകൾക്ക് പ്രവേശനമുള്ള ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X