» »കൈലാസഗിരി; വിശാഖ‌പട്ടണത്തിന്റെ മൊട്ടക്കു‌ന്ന്

കൈലാസഗിരി; വിശാഖ‌പട്ടണത്തിന്റെ മൊട്ടക്കു‌ന്ന്

Written By:

വിശാഖപട്ടണത്തുള്ളവർക്ക് വീക്കെൻഡുകളിൽ ഒന്ന് റിലാക്സ് ആകാൻ പറ്റിയ സുന്ദരമായ സ്ഥലമാണ് കൈലാസ ഗിരി. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഈ മൊട്ടക്കുന്നിൽ കയറി ചെന്നാൽ കാണാവുന്ന ഏറ്റവും സുന്ദരമായ കാഴ്ച വിശാലമായി പ‌ര‌ന്ന് കിടക്കുന്ന ബംഗാൾ ഉൾക്കടലാണ്.

എപ്പോഴും തിരമാലകൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഋഷികോണ്ട ബീച്ചിന്റേയും ആർ കെ ബീച്ചിന്റേയും വിദൂര ദൃശ്യങ്ങളും ഇവിടെ നിന്ന് കാണാൻ കഴിയും.

ഫ്ലോറൽ വാച്ച്

ഫ്ലോറൽ വാച്ച്

ഫ്ലോറൽ വാ‌ച്ച് എന്ന് പേരുള്ള വലിയ പാർക്കാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. വെള്ളമാർബിളിൽ നിർമ്മിച്ച ശിവന്റേയും പാർവ്വതിയുടേയും കൂറ്റാൻ പ്രതിമ ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കാതിരിക്കില്ല.

Photo Courtesy: kmdangi

റോപ്പ് വേ

റോപ്പ് വേ

നഗരത്തിൽ നിന്ന് കുന്നിന്റെ മുകളിൽ എത്തിച്ചേരാൻ റോപ്പ് വേ സൗകര്യം ഏർപ്പെടു‌ത്തിയിട്ടുണ്ട്. ഈ റോപ്പ്‌ വേയിലൂടെ സഞ്ചരിക്കുമ്പോൾ സഞ്ചാരികൾക്ക് നഗരത്തിന്റെ സുന്ദരമാ‌യ കാഴ്ചകൾ കാണാനാകും.
Photo Courtesy: Ph Basumata

മറ്റുകാഴ്ചകൾ

മറ്റുകാഴ്ചകൾ

ഫ്ലോറൽ ക്ലോക്ക്, ജംഗിൾ ട്രെയിൽ, ശാന്തി ആശ്രമം, ആർട്ട് ഗാലറി, ചിൽഡ്രൻ പ്ലേ പാർക്ക്, കോൺഫറൻസ് ഹാൾ, ശിവ പാർവ്വതി പ്രതിമ, ടൈറ്റാനിക്ക് വ്യൂ പോയിന്റ്, ഗ്ലൈഡിങ് ബാസ് പോയിന്റ്, ശംഖ് ചക്രനാമ, ടെലിസ്കോപ്പിക്ക് പോയിന്റ് എന്നിവയാണ് ഇവിടുത്തെ മറ്റു ആകർഷണങ്ങൾ.
Photo Courtesy: Dr Murali Mohan Gurram

സന്ദർ‌ശിക്കാൻ മികച്ച സമയം

സന്ദർ‌ശിക്കാൻ മികച്ച സമയം

ഒക്ടോബർ മുതൽ മാർച്ച് വരേയുള്ള സമയമാണ് ഇവിടെ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം. രാവിലെ പത്ത് മണിമുതൽ രാത്രി എട്ട് മണിവരേയാണ് പാർക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്.
Photo Courtesy: SergeiBuls

ഈസ്റ്റേൺ ഘട്ട്

ഈസ്റ്റേൺ ഘട്ട്

കൈലാസ ഗിരിയിൽ നിന്ന് കാണാവുന്ന ഈസ്റ്റേൺഘട്ട് കാഴ്ച

Photo Courtesy: lpiepiora

ബംഗാൾ ഉൾക്കടൽ

ബംഗാൾ ഉൾക്കടൽ

കൈലാസ ഗിരിയിൽ നിന്ന് കാണാവുന്ന ബംഗാൾ ഉൾക്കടലിന്റെ കാഴ്ച
Photo Courtesy: Ashwin Kumar from Bangalore, India

ഫ്ലോറൽ ക്ലോക്ക്

ഫ്ലോറൽ ക്ലോക്ക്

പുഷ്പഘടികാരം അഥവ ഫ്ലോറൽ ക്ലോക്ക്, കൈലാസഗിരിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Sriharsha wiki at English Wikipedia

ക്ഷേത്രം

ക്ഷേത്രം

കൈലാസഗിരിയിലെ ചെറിയ ക്ഷേത്രം. ശിവലിംഗവും നന്ദി വിഗ്രഹവും കാണാം. മതപ‌രമായി പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് കൈലാസ ഗിരി.
Photo Courtesy: lpiepiora

റോഡ്

റോഡ്

കൈലാസ ഗിരിയിലേക്കുള്ള റോഡ്.
Photo Courtesy: Imahesh3847

കവാടം

കവാടം

കൈലാസഗിരി പാർക്കിന്റെ കവാടം

Photo Courtesy: Imahesh3847

Read more about: andhra pradesh, parks
Please Wait while comments are loading...