Search
  • Follow NativePlanet
Share
» »വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം

വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം

ആഴ്ചാവസാനങ്ങളും വൈകുന്നേരങ്ങളുമൊക്കെ എങ്ങനെ ചിലവഴിക്കുവാനാണ് നിങ്ങൾക്കിഷ്ടം? വീട്ടിൽ വെറുതേയിരിക്കുമ്പോൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടെ പോകണമെന്നാണ് ആലോചനയെങ്കിൽ കൊല്ലം ജില്ലക്കാര്‍ക്ക് പറ്റിയ ഒരിടമുണ്ട്! കുറേ കാഴ്ചകൾ കണ്ട് തിരികെ വരികയല്ല, മറിച്ച് കുറേ കാഴ്ചകളും യാത്രാനുഭവങ്ങളും, തീർത്തും ഗ്രാമീണ കാഴ്ചകളുമുള്ള ഒരു നാട്!

 Kaithakodi Lake In Kollam

PC:Marieke Weller/ Unsplash

ഇത് കൈതാകോടി കായലോരം.. അഷ്ടമുടി കായലിന്‍റെ തീരം എന്നു പറഞ്ഞാൽ സഞ്ചാരികൾക്ക് ഈ പ്രദേശത്തെ കൂടുതൽ പരിചയം കാണും. അഷ്ഠമുടി കായലിൻറെ എട്ടു ശാഖകളിലൊന്നായ ഇത് കഴിഞ്ഞ കുറച്ച് നാളുകളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്. സേവ് ദ ഡേറ്റും ഔട്ട് ഡോർ വിവാഹ ഫോട്ടോഷൂട്ടുകളും എല്ലാമായി എന്നും തിരക്കിലാണ് ഇന്നിവിടം. അതിമനോഹരമായ കുറേയധികം കാഴ്ചകൾ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയെടുക്കാം എന്നതാണ് ഈ നാടിന്റെ പ്രത്യേകത. കായലിന്റെ തീരമാണെങ്കിലും ഓളം ഇല്ലാത്ത ജലമാണ് ഇവിടെയുള്ളത്. നിശ്ചലമായ ഈ തീരവും ഒരു കൗതുക കാഴ്ചയാണ്.

കായലിന്‍റെ ഓരോ ചേർന്നുള്ള വഴിയും അതിനടുത്ത് പടർന്നു പന്തലിച്ച് നിഴൽവീശി നിൽക്കുന്ന കൂറ്റൻ ആൽമരവും ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്. ഇവിടെ വന്ന് ഒന്നും ചെയിതില്ലെങ്കിൽ പോലും വെറുതേ ഈ തണലിൽ കാഴ്ചകളൊക്കെ കണ്ട് കുറച്ചധികം നേരം ഇരിക്കുവാനാണ് കൂടുതലാളുകളും ഇവിടേക്ക് വരുന്നത്. ചിത്രങ്ങൾ പകർത്താനായി വരുന്നവരും കുറവല്ല. എന്തുതന്നെയായാവും വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് പറ്റിയ മികച്ച സ്ഥലമാമെന്ന് ഇവിടെ ഷൂട്ട് ചെയ്ത വിവാഹങ്ങൾ സാക്ഷ്യം പറയും.

കഴിഞ്ഞ കുറച്ചുകാലം കൊണ്ടാണ് കൈതകോടി സഞ്ചാരികളുടെ ശ്രദ്ധയിൽപെടുന്നത്. കൊല്ലം-തേനി പാതയില്‍ നാന്തിരിക്കല്‍ ജങ്ഷനില്‍നിന്ന് പുതിയ കടത്തു കടവിലേക്ക് റോഡ് വന്നതോടുകൂടിയാണ് ആളുകൾഈ ഭാഗത്തെ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അതിനു മുൻപ് സമീപവാസികൾ മാത്രമായിരുന്നു ഇവിടം സന്ദർശിച്ചിരുന്നത്.

വൈകുന്നേരങ്ങൾ അടിപൊളിയാക്കാം

പ്രായഭേദമന്യേ എല്ലാവർക്കും വന്നിരിക്കുവാൻ പറ്റിയ ഒരിടമായാണ് ഇപ്പോൾ ഇവിടം മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഇവിടുത്തെ വൈകുന്നേരങ്ങൾ വളരെ രസകരമാണെന്ന് പറയാതെ വയ്യ! വെറുതെ വന്നിരുന്ന് ചൂണ്ടയിട്ട് സമയം ചിലവഴിക്കുന്നവരും സ്കേറ്റിങ്ങിൽ പരീക്ഷണം നടത്തുന്നവരുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. വൈകിട്ടത്തെ നടത്തം ഇതുവഴിയാക്കി ആസ്വദിക്കുവാനെത്തുന്നവരും കുറവല്ല!

തിരശ്ശീലയിൽ നിരവധി പദ്ധതികൾ

കൈതാകോടി കായലോരത്തെ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുവാനുള്ള പദ്ധതികള്‍ അണിയറയിൽ സജീവമാണ്. ഇവിടെ എത്തുന്ന സന്ദർശകർക്കായി ഇരിപ്പിടങ്ങളും കഫെറ്റീരിയയും കുട്ടവഞ്ചി സവാരിയും അടക്കമുള്ള കാര്യങ്ങൾക്കുള്ള രൂപകല്പന തയ്യാറായിക്കഴിഞ്ഞു. ഇത് കൂടാതെ മാമ്പുഴക്കടവ്, പുലിക്കുഴി, കൈതാകോടി കായൽക്കര, കാഞ്ഞിരകോട്, കുതിരമുനമ്പു വഴി മൺറോ തുരുത്തിലേക്ക് വരുന്ന വലിയൊരു പദ്ധതിയും ഉടനെ പ്രതീക്ഷിക്കുന്നുണ്ട്. അതിമനോഹരമായ സൂര്യാസതമയവും കനാലുകളുടെയും കായാലോരങ്ങളുടെയും കാഴ്ചകൾ അടക്കം കുറേയധികം നല്ല കാഴ്ചകളായിരിക്കും ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ കരയില്‍ക്കൂടി 35 കിലോമീറ്ററോളം സഞ്ചരിക്കുന്നതിന് റോഡുകള്‍ നിര്‍മിച്ചുവരുന്നു.

എങ്ങനെ ഇവിടേക്ക് വരാം ?

കൊല്ലം-തേനി പാതയില്‍ നാന്തിരിക്കല്‍ ജങ്ഷനിൽ നിന്ന് ഇളമ്പള്ളൂരിനുസമീപമുള്ള കൈതാകോടിയിലെ കായല്‍ക്കരയിലേക്ക് വരാൻ സാധിക്കും.

പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നുപതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു

ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാംട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം

Read more about: kollam lake കൊല്ലം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X