Search
  • Follow NativePlanet
Share
» »കക്കടാംപൊയിൽ, കോഴിക്കോട് കാഴ്ചകളിലെ ഗവിയും ഊട്ടിയും! മഴയിൽ കയറിപ്പോരെ..

കക്കടാംപൊയിൽ, കോഴിക്കോട് കാഴ്ചകളിലെ ഗവിയും ഊട്ടിയും! മഴയിൽ കയറിപ്പോരെ..

കക്കടാംപൊയിൽ, കോഴിക്കോട് സഞ്ചാരികൾക്കായി തുറക്കുന്ന കാഴ്ചകളുടെ മറ്റൊരു കൂടാരം. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളുടെയും കോടമഞ്ഞിന്‍റെയും കാഴ്ചകൾ കൊണ്ട് മനോഹരമായ ഇടം. പശ്ചിമഘട്ടത്തിന്‍റെ മലനിരകളാൽ ചുറ്റിക്കിടക്കുന്ന ഇവിടം വെറുതെയൊന്ന് വന്നുപോകാൻ സഞ്ചാരികളെ പ്രേരിപ്പിക്കും. വെറുതേയല്ല, അതിനൊത്ത കാഴ്ചകളും ഒരുക്കിട്ടാണ് കക്കടാംപൊയിൽ വിളിക്കുന്നത്.

കോഴിക്കോടുകാരുടെ മിനി ഗവി എന്നും മലബാറിന്റെ ഊട്ടി എന്നും വട്ടപ്പേരുണ്ട് ഈ നാടിന്. കണ്ടുകടന്നു പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ, പച്ചപുതച്ചു നിൽക്കുന്ന മലനിരകൾ, പെട്ടന്നു കൺമുന്നിലേക്ക് വന്നെത്തുന്ന ചെറിയ അരുവികൾ എന്നിങ്ങനെ എല്ലാം ചേരുമ്പോൾ ഈ പേരുകൾ കിട്ടിയില്ലെങ്കിലെ അതിശയമുള്ളൂ.

Kakkadampoyil Must Visit Monsoon Destination In Kozhikode

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിൽ ബഹളങ്ങളും തിരക്കും ഒന്നുമില്ലാതെ, ശാന്തമായി സ്ഥിതി ചെയ്യുന്ന ഇവിടം ശരിക്കും സഞ്ചാരികളുടെ ഒരു സ്ഥിരം സ്പോട്ട് ആയി ഇനിയും മാറിയിട്ടില്ല.സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വർഷം മുഴുവനും തണുപ്പേറിയ കാലവസ്ഥയാണ്. മഴക്കാലത്താണ് പക്ഷേ, ഇവിടം സജീവമാകുന്നത്.

പ്രകൃതി സ്നേഹികൾക്ക് ഇഷ്ടംപോലെ കാഴ്ചകൾ ആണ് ഇവിടെയെത്തിയാലുള്ളത്. മഴക്കാലത്ത് ജീവൻവയ്ക്കുന്ന വെള്ളച്ചാട്ടങ്ങൾ തേടിയാണ് കുട്ടികളുൾപ്പെടെയുള്ളവർ ഇവിടേക്ക് വരുന്നത്. പിന്നെ നടന്നു കയറുവാനുള്ള ഇടങ്ങളും കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയും കക്കടാംപൊയിലിലെ പ്രധാന ആകർഷണങ്ങളാണ്. സുരക്ഷിതമായി ഇറങ്ങാവുന്ന വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളതെങ്കിലും അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കാൻ മറക്കരുത്.

കോഴിപ്പാറ വെള്ളച്ചാട്ടം കക്കടാംപൊയിൽ വന്നാൽ ഇവിടുന്ന് കോഴിപ്പാറ വെള്ളച്ചാട്ടം കാണാൻ പോകാൻ മറക്കരുത്. വെറും മൂന്ന് കിലോമീറ്റർ ദൂരമേ കക്കടാംപൊയിലിൽ നിന്നും കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. വനംവകുപ്പിന്റെ പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റ് എടുത്തു വേണം ഇവിടേക്ക് വരാൻ. പ്രവേശനഫീസ് ഈടാക്കിയാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും മഴക്കാലവും വാരാന്ത്യവും ആഘോഷിക്കാൻ പറ്റിയ സ്ഥലമാണിത്. കക്കടാംപൊയിൽ നിന്ന് നായാടം പൊയിൽ വഴിയാണ് കോഴിപ്പാറയിലേക്ക് വരേണ്ടത്.

Kakkadampoyil

പഴശ്ശി ഗുഹ

ട്രക്കിങ് ഇഷ്ടമാണെങ്കിൽ കക്കടാംപൊയിലിന് നാല് കിലോമീറ്റർ അകലെയുള്ള പഴശ്ശി ഗുഹ കൂടി കാണാം. ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കുന്ന കാലത്ത് പഴശ്ശിരാജ ഇവിടെ ഒളിവിൽ താമസിച്ചിരുന്നുവെന്നാണ് കരുതുന്നത്. കാടിനുള്ളിലൂടെ രണ്ട് കിലോമീറ്റർ നടന്നു വേണം ഇവിടേക്ക് വരാൻ.

കക്കടാംപൊയിൽ എത്തിച്ചേരാൻ

കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് വരാം. കൂടരഞ്ഞിയിൽ നിന്ന് 15 കിമീ, തിരുവമ്പാടിയിൽ നിന്ന് 19 കിമീ, നിലമ്പൂരില് നിന്ന് 24 കിമി എന്നിങ്ങനെയാണ് കക്കടാംപൊയിലേക്കുള്ള ദൂരം. ഈ റൂട്ടുകളിൽ നിന്നെല്ലാം കെഎസ്ആർടിസി ബസ് സർവീസുകളും നടത്തുന്നു.

കോഴിക്കോട്- കക്കടാംപൊയിൽ ബസ് സമയം

കുന്നമംഗലം- എൻഐടി- മുക്കം -തിരുവമ്പാടി -കൂടരഞ്ഞി -കൂമ്പാറ വഴിയാണ് സർവീസ്. 7.10 am, 3.55 pm, 5.10 pm എന്നീ മൂന്ന് സർവീസുകളാണുള്ളത്.

തിരുവമ്പാടി-കക്കടാംപൊയിൽ കെഎസ്ആർടിസി ബസ് സമയം

07:05AM,
08:40AM,
09:05AM,
09:45AM,
11:45AM
12:30PM
02:00PM
03:00PM
04:00PM
05:45PM
07:00PM.

നിലമ്പൂർ-കക്കടാംപൊയിൽ ബസ് സമയം

നിലമ്പൂരിൽ നിന്ന് മൂന്ന് സർവീസുകളാണ് കക്കാടംപൊയിലിലേക്കുള്ളത്.
06:30 AM
11:30 AM
04:30 PM എന്നിങ്ങനെയാണ് സമയക്രമം.

കക്കടാംപൊയിൽ-കോഴിക്കോട്
06:40 AM
08:20 AM
10:10 AM
02:10 PM

ksrtc kakkadampoyo service

കക്കടാംപൊയിൽ- തിരുവമ്പാടി ബസ് സമയം

08:00 AM
10:50 AM
03:00 PM
04:00 PM
05:00 PM
07:00 PM

കക്കടാംപൊയിൽ- നിലമ്പൂർ ബസ് സമയം

10:00 AM
01:00 PM
06:00 PM

Cover Image: Dvellakat

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+