Search
  • Follow NativePlanet
Share
» »നാടകം മുതൽ ഭക്ഷണം വരെ...കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിന്‍റെ വിശേഷങ്ങൾ

നാടകം മുതൽ ഭക്ഷണം വരെ...കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിന്‍റെ വിശേഷങ്ങൾ

1999 ൽ തുടങ്ങി ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആസ്വാദകരെത്തുന്ന കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന കലാ ആഘോഷങ്ങളും മേളകളും. കലയും സാഹിത്യവും മാത്രമല്ല, സിനിമയും നൃത്തവും സംഗീതവും ഭക്ഷണവും ശില്പകലയും നാടകവും വരെ ഒന്നിനൊന്ന് ചേർന്നു നിൽക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവലെന്നാണ് കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിനെ വിശേഷിപ്പിക്കേണ്ടത്. 1999 ൽ തുടങ്ങി ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആസ്വാദകരെത്തുന്ന കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

 കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവൽ... ചരിത്രം ഇങ്ങനെ

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവൽ... ചരിത്രം ഇങ്ങനെ

സൗത്ത് മുംബൈയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാനും വരുംതലമുറയ്ക്കായി കരുതിവയ്ക്കുവാനുമായുള്ള പദ്ധതി എന്ന നിലയിലാണ് കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിനു തുടക്കമാകുന്നത്. 1998 ഒക്ടോബർ 30ന് രൂപം കൊണ്ട കലാ ഗോഥ അസോസിയേഷനാണ് ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

PC:Ebin viswanath v

ഒൻപതു ദിവസത്തെ ആഘോഷങ്ങൾ

ഒൻപതു ദിവസത്തെ ആഘോഷങ്ങൾ

രാവും പകലും വേർതിരിച്ചറിയാനാവാതെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ആഘോഷങ്ങൾ. ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച ആരംഭിച്ച് രണ്ടാമത്തെ ഞായറാഴ്ച അവസാനിക്കുന്ന വിധത്തിലാണ് എല്ലാ വർഷവും കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. ദക്ഷിണ മുംബൈയുടെ കലാപാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ 2020 ലെ ഫെസ്റ്റിവല്‍ ഫെബ്രുവരി 9 വരെ നീണ്ടു നിൽക്കും.

PC: Elroy Serrao

കലയിൽ തുടങ്ങി ഭക്ഷണത്തിൽ വരെ

കലയിൽ തുടങ്ങി ഭക്ഷണത്തിൽ വരെ

ദൃശ്യ കലകളിൽ തുടങ്ങി ഡാൻസ്, മ്യൂസിക്, തിയേറ്റർ, സിനിമാ, സാഹിത്യം, ശില്പശാലകൾ, പൈതൃക പരിപാടികൾ, , ശില്‍പകല, നാടന്‍ കല, പ്രകടന കലകള്‍, ക്ഷേത്രകല, ഭക്ഷണം. ചിത്രകല, സ്റ്റാൻഡ് അപ് കോമഡി തുടങ്ങി വ്യത്യസ്തങ്ങളായ കാര്യങ്ങൾ ഈ ഒൻപത് ദിവസങ്ങൾ കൊണ്ട് ഇവിടെ കാണാം.
കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവലിന്റെ ഇരുപതാം വാർഷികം കൂടി ഈ വർഷം ആഘോഷിക്കുന്നുണ്ട്.

PC:Pradeep717

പ്രവേശനം സൗജന്യം

പ്രവേശനം സൗജന്യം

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റിവല്‍ എല്ലാ വർഷവും പങ്കെടുക്കുവാനെത്തുന്നവർക്ക് സൗജന്യ പ്രവേശനമാണ് നല്കുന്നത്. സ്പോൺസർഷിപ്പിലൂടെയാണ് ഇതിന്‍റെ നടത്തിപ്പിനു വേണ്ട പണം ഇവർ കണ്ടെത്തുന്നത്.

PC:Udaykumar PR

എവിടെയാണിത് നടക്കുന്നത്?

എവിടെയാണിത് നടക്കുന്നത്?

ദക്ഷിണ മുംബൈയിലെ കലാ ഗോധ ഏരിയായിലാണ് കലാഗോഥാ ഫെസ്റ്റിവൽ നടക്കുന്നത്. ഈ ഫെസ്റ്റിവലിന്റെ പേരു തന്നെയാണ് ജില്ലയുടെ പേരുമെന്നതിനാൽ മേളയുടെ പേര് ഇതുവരെയും മാറ്റിയിട്ടില്ല. ഇവിടുത്തെ തെരുവുകളിൽ തന്നെ പരിപാടികൾ നടക്കുന്നതിനാൽ കണ്ടുപിടിക്കുവാൻ വേണ്ടി അധികം അലയേണ്ടി വരില്ല.

PC:Pratishkhedekar

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഇവിടുത്തെ എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. എന്നാൽ ആദ്യം വരുന്നവർ ആദ്യം എന്ന വിധത്തിലാണ് ഇവിടെ കാര്യങ്ങൾ നടക്കുക. പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഏകദേശം ഒരു മണിക്കൂറെങ്കിലും നേരത്തേയെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഇവിടുത്തെ ഹെൽപ് ഡെസ്കിൽ ഫെസ്റ്റിവൽ ഗൈഡ് ലഭിക്കും.

PC:Pratishkhedekar

വേദികൾ

വേദികൾ

43 വേദികളാണ് 2020 ലെ മുംബൈ കലാ ഗോഥാ ആർട്സ് ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്, ഡേവിഡ് സെഷൻ ലൈബ്രറി, ജഹാംഗീർ ആര്‍ട് ഗാലറി, മ്യൂസിയം ഗാർഡൻസ്, മാക്സ് മുള്ളർ ഭവൻ, ഐറിഷ് ഭവൻ, ചേതന, ഒറികോൺ ഹൗസ്, ഓൾഡ് കസ്റ്റം ഹൗസ്, ക്രോസ് മൈതാൻ, ആൻഡ്രൂസ് ചർച്ച് തുടങ്ങിയ വേദികളാണ് ഈ ഫെസ്റ്റിവലിനായി തയ്യാറായിരിക്കുന്നത്.

സഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്...ഇഷ്ടം കുറഞ്ഞ് കേരളംസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്...ഇഷ്ടം കുറഞ്ഞ് കേരളം

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!

വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവുംവാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

PC:Pratishkhedekar

Read more about: mumbai festival മുംബൈ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X