» »കാലവന്തിൻ‌ ദുർഗ് എന്ന രാക്ഷസൻകോട്ട

കാലവന്തിൻ‌ ദുർഗ് എന്ന രാക്ഷസൻകോട്ട

Written By:

കുട്ടിക്കാലത്ത് വായിച്ചിരുന്ന ബാലമാസികകളിൽ നിങ്ങൾ രാക്ഷസൻകോട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടാവാം. എന്നാൽ അത്തരം ഒരു കോട്ട സന്ദർശിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ പോകാതിരിക്കുവോ? കഥകളിൽ കേട്ടിട്ടുള്ള രാക്ഷസൻകോട്ടകളെ വെല്ലുന്ന ഒരു കോട്ടയിലേക്ക് നമുക്ക് യാത്ര പോകാം.

ഇത് വെറും ഒരു യാത്രയല്ല, ഒരു സാഹസികയാത്ര ആയിരിക്കും. കാരണം 700മീറ്റർ ഉയരത്തിൽ സ്റ്റെപ്പ് കയറിച്ചെല്ലണം നിങ്ങൾക്ക് ഈ കോട്ടയിൽ എത്തിച്ചേരാൻ. ഇടയ്ക്ക് വച്ച്, ഇനി വയ്യാ എന്ന ഒരു വാക്ക് ഉച്ചരിക്കാൻ കഴിയില്ല. കാരണം മുകളിലേക്ക് കയറി പോകുന്നതിന്റെ അത്ര തന്നെ പ്രയാസമാണ് താഴേക്ക് ഇറങ്ങി വരാൻ. ഇത്രയും മുന്നറിയിപ്പ് നൽകിയിട്ടും നിങ്ങൾ ഈ യാത്രയ്ക്ക് തയ്യാറാണെങ്കിൽ നമുക്ക് പോകാം, 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാക്ഷസൻ കോട്ടയിലേക്ക്. കാലവന്തിൻ‌ ദുർഗ് എന്നാണ് ഈ കോട്ട അറിയപ്പെടുന്നത്

മുംബൈയ്ക്ക് അടുത്ത്

മുംബൈയ്ക്ക് അടുത്ത്

മുംബൈയ്ക്ക് അടുത്തായി, പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരയിലാണ് കാലവന്തിൻ‌ ദുർഗ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ മതേരനു തൊട്ടടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ പർവ്വതശിഖരത്തിന്റെ മുകൾ തട്ടിൽ 700 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയിൽ എത്താൻ.

Photo Courtesy: rohit gowaikar

സ്വർഗത്തിലേക്കുള്ള കയറ്റം

സ്വർഗത്തിലേക്കുള്ള കയറ്റം

സ്വർഗത്തിലേക്കുള്ള കയറ്റം എന്നും കാലവന്തിൻദുർഗ് അറിയപ്പെടുന്നുണ്ട്. സ്റ്റെപ്പുകളിൽ കൂടികയറുമ്പോൾ ശ്രദ്ധിക്കുക. സ്റ്റെപ്പുകൾക്ക് കൈവരികളോ, പിടിച്ച് കയറാനുള്ള കയറോ ഇല്ല. അതിനാൽ തന്നെ ഇതിലൂടെ കയറുന്നത് വളരെ ദുഷ്കരമായിരിക്കും.

Photo Courtesy: Dinesh Valke

കാഴ്ചകൾ

കാഴ്ചകൾ

കലവന്തിൻദുർഗ് കയറിക്കഴിഞ്ഞാൽ നിങ്ങൾക്ക് സമീപ സ്ഥലങ്ങൾ കാണാം. മുംബൈ അടക്കം മഹാരാഷ്ട്രയിലെ നിരവധി നഗരങ്ങൾ ഇവിടെ നിന്ന് നോക്കിയാൽ കാണാൻ കഴിയും.
Photo Courtesy: Rahul Takale

ബുദ്ധന്റെ കാലം മുതൽ

ബുദ്ധന്റെ കാലം മുതൽ

500 ബി സിക്ക് മുൻപ് ബുദ്ധന്റെ കാലഘട്ടത്തിലെ ഈ കോട്ട ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. സാഹസിക പ്രിയരായ സഞ്ചാരികൾ ട്രെക്കിംഗിന് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ഇത്.
Photo Courtesy: Dinesh Valke

സന്ദർശനം

സന്ദർശനം

ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലമാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. ഇവിടെ ട്രെക്ക് ചെയ്ത് പരിചയമുള്ളവരുടെ സഹായത്തോടെ മാത്രമെ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താൻ കഴിയു.
Photo Courtesy: Avinash Bhanu

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മുംബൈയിൽ നിന്ന് പൻ‌വേലിൽ എത്തുക. മുംബൈയിൽ നിന്ന് ഇവിടേയ്ക്ക് ബസ് ട്രെയിൻ സൗകര്യമുണ്ട്. മംഗലാപുരത്ത് നിന്നും പൻവേലിൽ എളുപ്പത്തിൽ എത്തിച്ചേരാം. അവിടെ നിന്ന് ബസിലോ ടാക്സിയിലോ ടാക്കൂർവാഡി ഗ്രാമത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നാണ് കാലവന്തിൻദുർഗിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.
Photo Courtesy: Dinesh Valke

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...