ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം
കലിംപോങ്ങിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ഒരിടമാണ് ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം. സമുദ്രനിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലുള്ളആ ഈ ആശ്രമം 1976 ല്‍ ദലൈ ലാമയാണ് നിര്‍മ്മിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍കൊണ്ടും കാഞ്ചന്‍ജംഗയുടെ വ്യൂ പോയിന്റുകള്‍ കൊണ്ടും ഇവിടെ ഒട്ടനവധി സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.
PC: Youtube
മാക്ഫര്‍ലാന്‍സ് ചര്‍ച്ച്
1870 ല്‍ നിര്‍മ്മിക്കപ്പെട്ട മാക്ഫര്‍ലാന്‍സ് ചര്‍ച്ച് കലിംപോങ്ങിന്റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം 2011 ലെ ഭൂമികുലുക്കത്തില്‍ നശിച്ചെങ്കിലും പിന്നീട് പണികള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശനത്തിനു വിട്ടുകൊടുത്തു.
PC : Richard Horvath
മംഗല്‍ ധാം
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കലിംപോങ്ങില്‍ സ്ഥിതി ചെയ്യുന്ന മംഗല്‍ ധാം ക്ഷേത്രം.1940 ല്‍ ഗുരുജി മംഗള്‍ദാസ് ജി മഹാരാജ് ഇവിടം സന്ദര്‍ശിച്ചിരുന്നുവത്രെ. അതിനുശേഷം വിശുദ്ധമായി കണക്കാക്കുന്ന ഈ ക്ഷേത്രം രണ്ട് ഏക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
PC:Youtube
ഫ്‌ളവര്‍ മാര്‍ക്കറ്റ്
പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളുടെയും മറ്റ് പുഷ്പങ്ങളുടെയും മണമാണ് കലിംപോങ്ങിന്. വ്യത്യസ്ഥങ്ങളും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ പുഷ്പങ്ങലെ ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ കാണാന്‍ സാധിക്കും.
PC:Youtube
ഡിയോളോ ഹില്‍സ്
സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തിലുള്ള ഡിയോളോ ഹില്‍സിന്റെ പ്രധാന ആകര്‍ഷണം കലിംപോങ്ങിന്റെ ആകാശക്കാഴ്ചയാണ്. ഇവിടുത്തെ സൂര്യോദയവും സൂര്യസ്തമയവും കാണാനായും ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ട്.
PC: Amartyabag
എത്തിച്ചേരാന്‍
ഡാര്‍ജലിങ്ങില്‍ നിന്നും 50 മിനിറ്റ് ദൂരമാണ് കലിംപോങ്ങിലെത്താന്‍ വേണ്ടത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ന്യൂ ജല്‍പായ്ഗിരിയും വിമാനത്താവളം ബാഗ്‌ദൊഗ്രയുമാണ്.