Search
  • Follow NativePlanet
Share
» »ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനത്തേയ്ക്ക്

ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനത്തേയ്ക്ക്

സുഗന്ധദ്രവ്യങ്ങളുടെ മനംമയക്കുന്ന സുഗന്ധവുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന നാടാണ് കാനൗജ്. ചരിത്രത്തിന്റെ താളുകളില്‍ കാനൗജിനെ തിരഞ്ഞാല്‍ എത്തിച്ചേരുക സമ്പന്നമായ ഭൂതകാലത്തിലേക്കായിരിക്കും. പുണ്യനദിയായ ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഐതിഹ്യങ്ങളിലും പുരാണങ്ങളിലും നിരവധി തവണ പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട‌്. ചരിത്രകാലത്തെ പ്രൗഢിയില്‍ അല്പം മങ്ങലേറ്റിട്ടുണ്ട് എങ്കിലും അതിനൊന്നും സഞ്ചാരികളെ ഇവിടേക്ക് എത്തുന്നതില്‍ നിന്നും തടയുവാനായിട്ടില്ല. ഉത്തര്‍ പ്രദേശിന്‍റെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന കാനൗജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഉത്തരേന്ത്യയിലെ മുൻനിര നഗരം

ഉത്തരേന്ത്യയിലെ മുൻനിര നഗരം

ഒരു കാലത്ത് കലയും സംസ്കാരവും അഭിവൃദ്ധി പ്രാപിച്ചിരുന്ന ഉത്തരേന്ത്യയിലെ മുൻനിര നഗരമായിരുന്നു കാനൗജ് എന്നാണ് ചരിത്രം പറയുന്നത്. ഇന്നും ഇവിടെ നിന്നും കണ്ടെടുക്കുന്ന മൺപാത്രങ്ങളും നാണയങ്ങളും ടെറ കോട്ടയും ശിൽപവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് സാക്ഷ്യമാണ്. വളരെ അവിചാരിതമായി തന്റെ കൃഷിയിടത്തില്‍ ഉഴുതുമറിക്കുമ്പോഴാണ് ഈ നഗരത്തിന്റെ സ്വരൂപം വെളിപ്പെട്ടു വന്നത്. വളരെ അടുത്ത കാലം വരെ ഖനനം ചെയ്ത എല്ലാ വസ്തുക്കളും കനൗജിലെ വിവിധ കുടുംബങ്ങൾക്കിടയിലും സ്വകാര്യ ശേഖരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം കാനൗജിലെ സർക്കാർ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ബിസി 325 ലെ മൗര്യ കാലഘട്ടം മുതൽ എ ഡി (319-600) ലെ ഗുപ്ത കാലഘട്ടം വരെ നീളുന്ന ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ പെട്ടവയാണ് അവ.

ലാക്ഷ് ബഹോസി സങ്കേതം

ലാക്ഷ് ബഹോസി സങ്കേതം

ഉത്തർപ്രദേശിലെ കാനൗജ് ജില്ലയിലെ ലഖ്ബസോഹി ഗ്രാമത്തിനടുത്താണ് ലക്ഷ് ബഹോസി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതങ്ങളിലൊന്നായ ഇത് 1989 ൽ ആണ് സ്ഥാപിതമായത്. 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടെ വ്യത്യസ്തങ്ങളായ പക്ഷികളെ നിരീക്ഷിക്കുവാന്‍ സാധിക്കും. ദേശാടന പക്ഷികള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

ഗൗരി ശങ്കർ ക്ഷേത്രം, കനൗജ്

ഗൗരി ശങ്കർ ക്ഷേത്രം, കനൗജ്

കനൗജിലെ ഗൗരി ശങ്കർ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ്. നിരവധി ഏക്മുഖി ശിവലിംഗങ്ങളും ചതുര്‍മുഖി ശിവലിംഗങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ശിവന്റെ ഭാര്യ ഗൗരിയുടെ തല ഒരു വശത്ത് വഹിച്ചിട്ടുള്ള അത്തരമൊരു ഏകമുഖലിംഗം ആണിവിടെ ആരാധിക്കുന്നത്.
PC:Nature lusty vikash

സിദ്ധേശ്വർ ക്ഷേത്രം

സിദ്ധേശ്വർ ക്ഷേത്രം

തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മറ്റൊരു പ്രധാന ആരാധനായലമാണ് ഇവിടുത്തെ സിദ്ധേശ്വർ ക്ഷേത്രം.ശരത് പൂർണിമ സമയത്ത് ആണിവിടെ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്ന സമയം. പുഴയില്‍ മുങ്ങിനിവര്‍ന്ന് ഇവി‌ടെയെത്തി പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ രീതി.

പെര്‍ഫ്യൂം സിറ്റി‌

പെര്‍ഫ്യൂം സിറ്റി‌

ഇന്ത്യയു‌ടെ പെര്‍ഫ്യൂം സിറ്റി എന്നാണ് കാലാകാലങ്ങളായി ഇവി‌ടം അറിയപ്പെടുന്നത്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഇവിടം പണ്ടുമുതലേ ഏറെ പ്രസിദ്ധമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ഇവിടെ സുഗന്ധദ്രവ്യ നിര്‍മ്മാണം നടന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇവിടെ അത്തറിന്റെ കല ലോകപ്രസിദ്ധമാണ്. പെര്‍ഫ്യൂമുകളില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുമ്പോള്‍ അത്തര്‍ നിര്‍മ്മാണത്തില്‍ ചന്ദന എണ്ണ പോലുള്ള എണ്ണകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ ചക്രവർത്തിയായ ഹർഷന്റെ ജീവചരിത്രത്തില്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന അഗർവുഡ് ഓയിലിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഭാനഭട്ടയാണ് ഈ ജീവചരിത്രം എഴുതിയത്. 200 ലധികം പെർഫ്യൂം ഡിസ്റ്റിലറികള്‍ ഇന്നിവിടെയുണ്ട്.

ലിക്വിഡ് ഗോൾഡ്

ലിക്വിഡ് ഗോൾഡ്

കാനൗജില്‍ ഉത്പാദിപ്പിക്കുന്ന പ്രശസ്തമായ റോസ് അത്തർ ലിക്വിഡ് ഗോൾഡ് എന്നാണറിയപ്പെൊുന്നത്. ഇതിന്റെ വിപണി മൂല്യമാണ് ഇങ്ങനെയയരു വിശേഷണത്തിനു പിന്നില്‍. ഇവിടുത്തെ റോസ് അത്തര്‍ ഒരു കിലോഗ്രാമിന് 218000 രൂപയാണ് വില.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വടക്കന്‍ ഇന്ത്യയുടെ ഭാഗമായതിനാല്‍ അവിടുത്തെ കാലാവസ്ഥയിലെ പ്രത്യേകതകള്‍ ഇവി‌ടെയും അറിയാം. വേനലായാലും ശൈത്യമായാലും അതിന്‍റെ കടുത്ത താപനില ഇവിടെ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത്, താപനില 48 മുതൽ ഡിഗ്രി സെൽഷ്യസ് വരെ ഉയരും, എന്നാൽ രാത്രികളിൽ, താപനില 28-30 ഡിഗ്രി സെൽഷ്യസായിരിക്കും. ഒക്ടോബർ മുതൽ മാർച്ച് വരെ ശൈത്യകാലമാണ് കാനൗജ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം പകല്‍ യാത്രയ്ക്ക് അനുയോജ്യമായ കാലാവസ്ഥയായിരിക്കും.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കനൗജിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കാണ്പൂർ വിമാനത്താവളമാണ്.നഗരത്തില്‍ നിന്നും 76 കിലോമീറ്റർ അകലെയാണിത്. ലക്നൗവിലെ അമാസി വിമാനത്താവളവും യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ട്രെയിനിനു വരുന്നവര്‍ക്ക് കാനൗജ് റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം. ഹാർദോയ് (46 കി.മീ), കാൺപൂർ (76 കി.മീ), ഫറൂഖാബാദ് (54 കി.മീ) എന്നിങങനെയാണ് സമീപ നഗരങ്ങളില്‍ നിന്നും ഇവിടേക്കുള്ള ദൂരം. ഇവിടങ്ങളില്‍ നിന്നെല്ലാം നഗരങ്ങളിൽ നിന്നും സ്വകാര്യ-സർക്കാർ ബസുകൾ ലഭ്യമാണ്.

മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ കാര്യസിദ്ധി പൂജ! കൂനമ്പായിക്കുളം വിശേഷങ്ങള്‍മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ കാര്യസിദ്ധി പൂജ! കൂനമ്പായിക്കുളം വിശേഷങ്ങള്‍

കാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്! ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെകാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്! ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെ

Read more about: uttar pradesh history city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X