Search
  • Follow NativePlanet
Share
» »ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ആകാശക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്ന കണ്ണൂരിന്റെ മോഹങ്ങൾ പൂവണിഞ്ഞു... ഭൂമിയിൽ മാത്രമല്ല, ആകാശത്തിലും ഉത്തരമലബാർ ഇനി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുകയാണ്.

കണ്ണൂരിന്‍റെ അഭിമാനം

കണ്ണൂരിന്‍റെ അഭിമാനം

വർഷങ്ങളായി കണ്ടിരുന്ന ഒരു സ്വപ്നം സഫലമാകുന്നതിന്റെ പ്രതീക്ഷയിലാണ് കണ്ണൂർ നിവാസികൾ. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന അഭിമാനത്തോടെയാണ് കണ്ണുർ വിമാനത്താവളം പ്രവർത്തന സജ്ജമായിരിക്കുന്നത്.

PC: Sarin B.P

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ബഹുമതിയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമാണ് .4000 മീറ്റർ റൺവേയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ നാലാമത്തെ വലിയ അന്താരാഷ്ട്ര വിമാനത്താവളമായി കണ്ണൂർ മാറും.

ബോയിങ് 777 നും വരാം!!

ബോയിങ് 777 നും വരാം!!

സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ മറ്റു വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ഒന്നായിരിക്കും കണ്ണൂരിലേതു എന്നതിൽ ഒരു തർക്കവുമില്ല.

4000 മീറ്റർ റൺവേയാണ് ഇവിടെ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. 3050 മീറ്റര്‍ രൺവേയായിരുന്നു ആദ്യം നിർമ്മിച്ചിരുന്നത്.

കൂടാതെ 32 ഇമിഗ്രേഷൻ കൗണ്ടറുകൾ, യാത്രക്കാർക്കുള്ള ടെർമിനലിലെ 24 ചെക്കിൻ കൗണ്ടറുകള്‍,32 ഇമിഗ്രേഷൻ കൗണ്ടറുകൾ, 4 ഇ-വിസ കൗണ്ടറുകൾ, 16 കസ്റ്റംസ് കൗണ്ടറുകൾ, ആറ് എയറോ ബ്രിഡ്ജുകൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

PC:Sarin B.P.

ഒരേ സമയം 20 വിമാനങ്ങൾ

ഒരേ സമയം 20 വിമാനങ്ങൾ

ഒരേ സമയം 20 വിമാനങ്ങള്‍ വരെ പാർക്ക് ചെയ്യുവാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 200 ടാക്സി, 700 കാർ,25 ബസ് തുടങ്ങിയവ പാർക്ക് ചെയ്യുവാനും ഇവിടെ സംവിധാനമുണ്ട്.

PC:Sarin B.P.

സർവ്വീസ് നടത്താൻ മൂന്ന് കമ്പനികൾ

സർവ്വീസ് നടത്താൻ മൂന്ന് കമ്പനികൾ

തുടക്കത്തിൽ മൂന്ന് കമ്പനികൾക്കാണ് കണ്ണൂരിൽ നിന്നും സർവ്വീസുകൾ നടത്തുവാൻ അനുമതി ലഭിച്ചിരിക്കുനന്ത്. ആഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പെടെയാണിത്. ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, ഗോ എയർ എന്നീ കമ്പനികളാണവ. ഗൾഫ് രാജ്യങ്ങളിലേക്കായിരിക്കും ആദ്യ സർവ്വീസ് നടത്തുക . ഡെല്ഡഹി, മുംബൈ, ബെംഗളുരു എന്നീവിടങ്ങളിലേക്കാണ് ആദ്യ ആഭ്യന്തര സർവ്വീസുകളുണ്ടാവുക .

എയർ ഇന്ത്യയുടെ ഗൾഫ് രാജ്യങ്ങളിലേക്ക് ദീവസത്തിൽ ഒന്നിലേറെ സർവ്വീസുകളുമുണ്ടാകും.

PC:Sarin B.P.

എയർ കാർഗോ ഹബ്ബ്

എയർ കാർഗോ ഹബ്ബ്

മലബാറിലെ ഏറ്റവും വലിയ കാർഗോ കോംപ്ലക്സാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. ഒരുലക്ഷത്തിഅയ്യായിരം ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിലാണ് ശീതികരിച്ച കാർഗോ കോംപ്ലക്സ് നിർമ്മിക്കും

പച്ചക്കറികൾ, മത്സ്യങ്ങൾ, മരുന്ന്, പൂക്കൾ തുടങ്ങിയവ ശേഖരിക്കുന്നതിനും എക്സ്പോർട്ട് ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ടാവും.

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ മറ്റു അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഹരിത വിമാനത്താവളം

ഹരിത വിമാനത്താവളം

മറ്റു വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദ രീതിയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഉണ്ടാകാത്ത തരത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന ആശയമാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.

PC:Sarin B.P.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ആവശ്യത്തിനനുസരിച്ച് പിന്നീട് കൂട്ടി നിർമ്മിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ടെർമിനൽ ബിൽഡിംഗാണ് ഇവിടെയുള്ളത്. നിലവിൽ 10 ലക്ഷം ചരുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണ്ണം.

വൈദ്യുതിയുടെ ഉപയോഗത്തിൽ വലിയ കുറവ് വരുത്താൻ സാധിക്കുന്ന തരത്തിൽ ഗ്രീൻ ബിൽഡിംഗാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അടുത്തതായി ബാഗേജുകൾ സ്വയം അയക്കാൻ കഴിയുന്ന സംവിധാനമാണ്. ഇതിയാനുള്ള യന്ത്രത്തിൽ ബാഗ് വെച്ച് ഭാരം അധികമുണ്ടെങ്കിൽ എടുത്തു മാറ്റാനും അല്ലെ അതിന്റെ തുക അടയ്ക്കാനാണ് താല്പര്യമെങ്കിൽ അപ്പോൾ തന്നെ അവിടെ കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുവാനും സൗകര്യമുണ്ട്.

PC:Sarin B.P.

തനിമയും പാരമ്പര്യവുമായി ചുവർ ചിത്രങ്ങൾ

തനിമയും പാരമ്പര്യവുമായി ചുവർ ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കണ്ണീരിന്റെ സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ഇവിടുട്ടെ ടെർമിനൽ കെട്ടിടത്തിൽ ഒരുങ്ങുന്നത് മനോഹരമായ ചുവർ ചിത്രങ്ങളാണ്. ടെർമിനലിലെ സന്ദർശക ഗാലറിയിലും സ്വീകരണഹാളിലുമായാണ് ചുവർ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വിഷ്ണുമൂർത്തി തെയ്യത്തിന്റെ വലിയ ചിത്രമാണ് സ്വീകരണ ഹാളിൽ ഒരുക്കിയിരിക്കുന്നത് കൂടാതെ നാടൻകലകളും കേരളീയ തനിമയുള്ള കലാരൂപങ്ങളും ആദിവാസി നൃത്തങ്ങളും കാവിലെ അടി ഉത്സവവും ഒക്കെ ഇവിടുത്തെ ചുവരുകളെ മനോഹരമാക്കുന്നു.

PC:Sarin B.P.

മട്ടന്നൂർ പഴയ മട്ടന്നൂരല്ല..കണ്ണൂരും!!

മട്ടന്നൂർ പഴയ മട്ടന്നൂരല്ല..കണ്ണൂരും!!

വിമാനത്താവളത്തിന്റെ വരവോടെ അടിമുടി മാറ്റം സംഭവിച്ച നാടാണ് മട്ടന്നൂർ. നഗരത്തിന്റെ പഴയ മുഖത്തിന് ഇപ്പോൾ പല മാറ്റങ്ങളും വന്നു കഴിഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ കൂടാതെ ബൈപ്പാസ് റോഡുകളും വികസിച്ചുകൊണ്ടിരിക്കുകയാണ്.

നഗരത്തിൽ പുതിയ നടപ്പാതകൾ, പാർക്കിങ്ങ് സൗകര്യങ്ങൾ, മേൽപ്പാലങ്ങൾ, ട്രാഫിക് ഐലൻഡ്, സ്പെഷ്യാലിറ്റി ആശുപത്രി, വ്യാപാര സമുച്ചയങ്ങൾ ഒക്കെയും ഇവിടുത്തെ പുതിയ പദ്ധതികളിലിടം പിടിച്ചിട്ടുണ്ട്.

PC:Sarin B.P.

മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ

മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ

വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി വെട്ടിമാറ്റിയ മരങ്ങൾക്കും വെളുപ്പിച്ച കുന്നുകൾക്കും പകരമായി കമ്പനിയുടെ നേതൃത്വത്തിൽ മട്ടന്നൂരിലും മൂർഖൻപറമ്പിന്റെ മറ്റു ഭാഗങ്ങളിലും ഒക്കെയായി മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകളാണ് നട്ടിരിക്കുന്നത്.

PC:Sarin B.P.

മലബാറിന്‍റെ വിനോദ സഞ്ചാരരംഗം

മലബാറിന്‍റെ വിനോദ സഞ്ചാരരംഗം

കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ മലബാറിന്റെ ടൂറിസം രംഗത്തും മാറ്റങ്ങൾ വരും. കൊച്ചിയിലോ കോഴിക്കോടോ പോവാതെ നേരിട്ട് കണ്ണൂർ എത്താൻ സാധിക്കുന്നതിനാൽ ഈ രംഗത്ത് വലിയ വളർച്ചായണ് പ്രതീക്ഷിക്കുന്നത്.

PC:Sarin B.P.

പ്രതീക്ഷിക്കുന്നത് 13 ലക്ഷം യാത്രികരെ!

പ്രതീക്ഷിക്കുന്നത് 13 ലക്ഷം യാത്രികരെ!

വിവിധ ഏജൻസികളും മറ്റും നടത്തിയ പഠനങ്ങളിൽ നിന്നും ഇവിടെ ഏകദേശം 13 ലക്ഷത്തോളം യാത്രക്കാരെയാണ് ഒരു വർഷം പ്രതീക്ഷിക്കുന്നത്.വിമാനത്താവളം പ്രവർത്തന സജ്ജമായാൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 55 ശതമാനം ആളുകളെയും മംഗലാപുരം വിമാനത്താവളത്തിൽ നിന്നും 55ശതമാനം യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്.

PC:Sarin B.P.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂർ മട്ടന്നൂരിന് സമീപം മൂർഖൻ പറമ്പ് എന്ന സ്ഥലത്താണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

കണ്ണൂരിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഇവിടം. തലശ്ശേരിയിൽ നിന്നും ഇവിടേക്ക് ഇതേ ദൂരമാണുള്ളത്.കാസർകോഡു നിന്നും 112 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്നും 89 കിലോമീറ്ററും കോഴിക്കോട് നിന്നും 97 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളം ചിത്രങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ കാണാം

PC: Sarin BP

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X