ദീപാവലിയുടെ അവധി ദിവസങ്ങൾ എങ്ങനെ ചിലവഴിക്കണം എന്ന ആലോചനയിലാണോ? വാരാന്ത്യമടക്കം മൂന്നു ദിവസങ്ങൾ അവധി കിട്ടുന്നതിനാൽ കാത്തിരുന്ന പല യാത്രകളും പ്ലാൻ ചെയ്യുവാനുള്ള സമയമാണിത്. മൂന്നാറും അതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ട് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരെ കണ്ണൂർ കെഎസ്ആർടിസിയിലോട്ട് പോരെ!
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കണ്ണൂർ യൂണിറ്റിൽ നിന്നും പുറപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം-മൂന്നാര്‍ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

അതിരപ്പിള്ളി വെള്ളച്ചാട്ടം-മൂന്നാര്‍ യാത്ര
ദീപാവലിയുടെ അവധി ദിവസങ്ങൾ കൂടി കണക്കാക്കി കണ്ണൂർ ഡിപ്പോയിൽ നിന്നും ഒക്ടോബർ 23,24,25 തീയതികളിൽ അതിരപ്പള്ളി-മൂന്നാർ യാത്ര നടത്തും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിലെ വ്യത്യസ്തമായ ഇടങ്ങളുടെ സന്ദര്‍ശനവും കെഎസ്ആർടിസി സ്ലീപ്പർ ബസിലെ രാത്രി താമസവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്നാമത്തെ ദിവസം
ഒക്ടോബർ 23-ാം തിയതി ഞായറാഴ്ച രാവിലെ 6.00 മണിക്ക് യാത്ര കണ്ണൂരിൽ നിന്നും ആരംഭിക്കും. ആദ്യം വാഴച്ചാൽ വെള്ളച്ചാട്ടമാണ് യാത്രയുടെ ലക്ഷ്യസ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് തൃശൂർ ചാലക്കുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം. പശ്ചിമഘട്ട മലനിരകളിൽ നിന്നും താഴേക്ക് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.
വെള്ളച്ചാട്ടം കണ്ടശേഷം അവിടെ നിന്നും മൂന്നാറിലേക്ക് യാത്ര തുടരും. രാത്രിയോടെ മൂന്നാറിലെത്തുമ്പോൾ കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസിലാണ് താമസ സകര്യം ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിവസം
മൂന്നാർ കാഴ്ചകളിലേക്കാണ് യാത്രയുടെ രണ്ടാമത്തെ ദിവസം പോകുന്നത്. ടോപ്പ് സ്റ്റേഷൻ,ഷൂട്ടിങ്ങ് പോയിന്റ്,കുണ്ടള ഡാം,
മാട്ടുപ്പെട്ടി,ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ,എക്കോ പോയിന്റ് എന്നീ സ്ഥലങ്ങളാണ് ഈ ദിവസം സന്ദർശിക്കുന്നത്. മൂന്നാറിനു ചുറ്റുവട്ടത്തായി കിടക്കുന്ന ഈ ഇടങ്ങൾ മൂന്നാറിനെയും അവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളെയും മനസ്സിലാക്കുവാൻ സഹായിക്കുന്നവയാണ്.

മൂന്നാം ദിവസം
മൂന്നാര്‍ യാത്രയുടെ ഭാഗമായ, എന്നാൽ മൂന്നാറിൽ നിന്നും കുറച്ചു ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഇടങ്ങളിലേക്കാണ് മൂന്നാമത്തെ ദിവസത്തെ യാത്ര പോകുന്നത്. ഇരവികുളം നാഷണൽ പാർക്ക്,മറയൂർ ശർക്കര ഫാക്ടറി,മറയൂർ ചന്ദന ഫാക്ടറി,മുനിയറ എന്നിവിടങ്ങൾ ഈ യാത്രയിൽ സന്ദർശിക്കും. അതിനു ശേഷം രാത്രിയോടു കൂടി കണ്ണൂരിലെക്ക് മടങ്ങുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
PC: Romaljaiswal
'ഗവി,ഗവി....'പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് രണ്ടാമത്തെ സർവ്വീസുമായി കെഎസ്ആര്‍ടിസി

ടിക്കറ്റ് നിരക്ക്
സ്ലീപ്പർ ബസിലെ താമസവും സൈറ്റ് സീയിംഗും ഉൾപ്പെടെ ഒരാളിൽ നിന്നും 2700 രൂപയാണ് ടിക്കറ്റ് നിരക്കിൽ ഈടാക്കുന്നത്. ഭക്ഷണം, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി
കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും