Search
  • Follow NativePlanet
Share
» »മഴയിലെ വയനാ‌ട്... പോകാം കണ്ണൂര്‍ കെഎസ്ആര്‍ടിസിയ്ക്കൊപ്പം മണ്‍സൂണ്‍ കാഴ്ചകളിലേക്ക്

മഴയിലെ വയനാ‌ട്... പോകാം കണ്ണൂര്‍ കെഎസ്ആര്‍ടിസിയ്ക്കൊപ്പം മണ്‍സൂണ്‍ കാഴ്ചകളിലേക്ക്

കണ്ണൂര്‍-വയനാട് പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

മഴ പെയ്യുമ്പോള്‍ വയനാട് പിന്നെയും സുന്ദരിയാവും. ആകാശത്തുനിന്നും താഴെയിറങ്ങി വരുന്ന മേഘങ്ങളും പെയ്യുവാനൊരുങ്ങി നില്‍ക്കുന്ന മഴയും നിര്‍ത്താതെ വീശിയ‌ടിക്കുന്ന കാറ്റുമെല്ലാം ചേരുന്ന ഈ സൗന്ദര്യത്തിലേക്ക് കണ്ണൂര്‍ കെഎസ്ആര്‍‌ടിസി നിങ്ങളെ വിളിക്കുകയാണ്. മഴയിലെ വയനാടിന്റെ കണ്‍കുളിര്‍ക്കെ കാണുവാന്‍ ഉഗ്രനൊരു മണ്‍സൂണ്‍ പാക്കേജാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍-വയനാട് പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍

പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍

പോക്കറ്റിലൊതുങ്ങുന്ന യാത്രകള്‍ പരമാവധി ആളുകളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നത്. വളരെ കുറഞ്ഞ ചിലവില്‍ നാടുകാണാം എന്നതുതന്നെയാണ് ഇതിന്റെ ആകര്‍ഷണം. കണ്ണൂരേ‍ കെഎസ്ആര്‍ടിസി യൂണിറ്റ് സംഘടിപ്പിക്കുന്ന നിരവധി യാത്രകളില്‍ ഏറ്റവും പുതിയതാണ് മണ്‍സൂണ്‍ വയനാ‌‌ട് യാത്ര.

PC:Asim Z Kodappana

തിയ്യതി

തിയ്യതി

2022 ജൂലൈ 24 ന് കണ്ണൂർ യൂണിറ്റിൽ നിന്ന് വയനാട്ടിന്റെ സുന്ദര കാഴ്ചകളിലേയ്ക്കുള്ള ഉല്ലാസ യാത്ര രാവിലെ 6:00 ന് ആരംഭിച്ച് രാത്രി 10:30 മണിയോടു കൂടി തിരിച്ചെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

PC:Kaushik Murali

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഭക്ഷണവും സന്ദര്‍ശിക്കുന്ന ഇടങ്ങളിലെ പ്രവേശന ഫീസും ഉള്‍പ്പെടെ ഒരാൾക്ക് 1180രൂപയാണ് ഈടാക്കുന്നത്.
PC:Yadu Krishnan K S

സന്ദര്‍ശിക്കുന്ന ഇടങ്ങള്‍

സന്ദര്‍ശിക്കുന്ന ഇടങ്ങള്‍

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 20 കിലോമീറ്റർ മാറിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്. എടക്കൽ ഗുഹ,അമ്പലവയൽ കാർഷിക സർവ്വകലാശാല എൻ ഊര് പൈതൃക ഗ്രാമം എന്നിവി‌ടങ്ങളിലൂടെ കടന്നുപോകും.

എടക്കൽ ഗുഹ

എടക്കൽ ഗുഹ

വയനാട്ടിലെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്നായാണ് എടത്തല്‍ ഗുഹ അറിയപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇവിടെ നിന്നും ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെ ശിലാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളും ഇവിടെ നിന്നുള്ളവയാണ്. പൂര്‍വ്വഘ‌ട്ടവും പശ്ചിമഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃത്യാലുള്ള ഗുഹയാണ് എടക്കല്‍ ഗുഹ,

PC:Shekure

അമ്പലവയൽ കാർഷിക സർവ്വകലാശാല

അമ്പലവയൽ കാർഷിക സർവ്വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് അമ്പലവയൽ കാർഷിക സർവ്വകലാശാല. കണ്ണൂരില്‍ നിന്നുള്ള യാത്രയില്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇടമാണിത്. നേരത്തെ യ കേന്ദ്ര പൂന്തോട്ട ഗവേഷണ കേന്ദ്രമായിരുന്ന ഇത് അത് വികസിപ്പിച്ചാണ് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രമായി മാറിയത്.

PC:Shareef Taliparamba

കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

എന്‍ ഊരു പൈതൃക ഗ്രാമം

എന്‍ ഊരു പൈതൃക ഗ്രാമം

വയനാ‌ട് ജില്ലയിലെ ഏറ്റവും പുതിയ യാത്രാ ആകര്‍ഷണമാണ് എന്‍ ഊരു പൈതൃക ഗ്രാമം. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊര് വൈത്തിരി ലക്കിടിക്കടുത്ത് സുഗന്ധഗിരിക്കുന്നില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഇവിടം 25 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.
ഗോത്രവിഭാഗങ്ങളുടെ തനത് കഴിവുകളും കലകളും കരകൗശലവും എല്ലാം ഇവിടെ പരിരക്ഷിക്കപ്പെടുകയും ഇവരുടെ വനവിഭവങ്ങള്‍ക്ക് വിപണിയും എന്‍ ഊരില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇവരുടെ കലാകഴിവുകളും കരകൗശല വൈദഗ്ദ്യവും നേരിട്ട് പരിചയപ്പെടുവാനും പച്ചമരുന്നുകള്‍, ഔഷധസസ്യങ്ങള്‍, വനത്തിനുള്ളില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇവിടെ പൈതൃക ഗ്രാമത്തില്‍ വിപണി കണ്ടെത്തിയിട്ടുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുവാനും വിശദാംശങ്ങള്‍ക്കും കണ്ണൂര്‍ കെഎസ്ആര്‍ടിസിില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 8589995296,8089463675,9048298740.

'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം';'ഇത് അതിശയിപ്പിക്കുന്നത്'..വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്ര'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം';'ഇത് അതിശയിപ്പിക്കുന്നത്'..വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾതാമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

Read more about: wayanad ksrtc budget travel kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X