» »ഒരു ക്ഷേത്രവും മൂന്ന് പൂജാരിമാരും

ഒരു ക്ഷേത്രവും മൂന്ന് പൂജാരിമാരും

Written By: Elizabath

ഒരു ക്ഷേത്രത്തില്‍ മൂന്ന് പൂജാരിമാരോ..ഹേയ് അത് തെറ്റിയിയതാരിരിക്കും എന്നു തോന്നുന്നുണ്ടോ? അല്ല.. മലപ്പുറം ജില്ലയിലാണ് വിചിത്രമായ ആചാരമുള്ള ക്ഷേത്രമുള്ളത്.
മലപ്പുറം ജില്ലയിലെ കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ക്ഷേത്രത്തിനാണ് ഈ പ്രത്യേകതയുള്ളത്. ഇതു മാത്രമാണോ അവിടുത്തെ പ്രത്യേകത എന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെയാണ് ഉത്തരം..
ഈ ഗ്രാമക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാം..

64 നമ്പൂതിരി ഗ്രാമങ്ങളിലൊന്ന്

64 നമ്പൂതിരി ഗ്രാമങ്ങളിലൊന്ന്

കേരളത്തിലെ 64 നമ്പൂതിരി ഗ്രാമങ്ങളില്‍ യജുര്‍വ്വേധ പ്രധാന ഗ്രാമങ്ങളിലൊന്നാണിത്. കരിക്കാട് ഗ്രാമത്തിന്റെ ഗ്രാമക്ഷേതം എന്ന നിലയിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
നിലമ്പൂരിനടുത്ത് വനത്തില്‍ ഭീമന്‍ ഭക്ഷണശേഷം കമിഴ്ത്തിയ ചരക്കെന്നപേരില്‍ ഒരു വലിയ പാറയും ബകന്‍ താമസിച്ചിരുന്നപ്രദേശം എന്ന പെരില്‍ ഒരു വലിയ കളവും ഇപ്പൊഴും കാണാം.

PC:Dvellakat

മൂന്നു പ്രതിഷ്ഠകളും മൂന്ന് തന്ത്രിമാരും

മൂന്നു പ്രതിഷ്ഠകളും മൂന്ന് തന്ത്രിമാരും

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടുത്തെ ഓരോ പ്രതിഷ്ഠയ്ക്കും ഓരോ തന്ത്രിമാരാണുള്ളത്.
ബാലമുരുകന്‍, വേലായുധന്‍, അയ്യപ്പന്‍ എന്നീ മൂന്നു പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.

PC:Dvellakat

ബകവധവും അയ്യപ്പ പ്രതിഷ്ഠയും

ബകവധവും അയ്യപ്പ പ്രതിഷ്ഠയും

മഹാഭാരതത്തിലെ ബകന്റെ വധവുമായി ബന്ധപ്പെട്ട ഐതിഹ്യം ഈ ക്ഷേത്രത്തിലും കാണുവാന്‍ സാധിക്കും. ഗ്രാമത്തിന്റെ ഉല്പ്പത്തി അനുസരിച്ച് ബകനെ പേടിച്ച് ഏകചക്ര ഗ്രാമത്തില്‍ നിന്നും ജനങ്ങള്‍ ഓടിയെത്തിയത് കരിക്കാട് ഗ്രാമത്തിലേക്കായിരുന്നുവത്രെ. അവര്ഡ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച അയ്യപ്പനെഇവിടെ കാണാം. ഈ വിഗ്രഹത്തിന്റെ കയ്യില്‍ താമരപ്പൂവ് കാണുവാന്‍ സാധിക്കും. കൂടാതെ ശബരിമല ശാസ്താവില്‍ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.

PC:Dvellakat

 വേലായുധന്‍

വേലായുധന്‍

ഇവിടുത്തെ പ്രധാന പ്രതിഷ്ഠകളിലൊന്നാണ് വേലായുധസ്വാമിയുടേത്. ചതുരാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിലുള്ളത്.

PC:Dvellakat

ബാലമുരുകന്‍

ബാലമുരുകന്‍

ഇവിടുത്തെ മൂന്നു ശ്രീകോവിലുകളില്‍ ഏറ്റവും പഴക്കം ചെന്നതാണ് ബാലമുരുകന്റെ ശ്രീകോവില്‍.
ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം തിരികെയെത്തിയപ്പോള്‍ ഇവിടത്തെ വിഗ്രഹം കാണാത്തതുകാരണം വേറെ വിഗ്രഹമുണ്ടാക്കിയെന്നും അതാണ് വേലായുധസ്വാമിയുടെ വിഗ്രഹമെന്നും പിന്നീട് കുളത്തില്‍ നിന്ന് പഴയവിഗ്രഹംകിട്ടിയെന്നും അതാണ് ബാലമുരുകന്റെ വിഗ്രഹമെന്നും കരുതുന്നു.

PC:Dvellakat

മൂന്ന് ആനകളെഴുന്നള്ളുന്ന ഉത്സവം

മൂന്ന് ആനകളെഴുന്നള്ളുന്ന ഉത്സവം

ഇവിടെ ക്ഷേത്രത്തില്‍ മൂന്ന് ദേവന്‍മാര്‍ക്കും തുല്യ പ്രാധാന്യമായതിനാല്‍ ഉത്സവത്തിന് അവര്‍ മൂന്നു പേരും മൂന്ന് ആനകളുടെ പുറത്ത് ഒരുമിച്ചാണ് എഴുന്നള്ളുന്നത്.

PC:Dvellakat

മീനത്തിലെ നാളികേരമേറ്

മീനത്തിലെ നാളികേരമേറ്

മീനമാസത്തില്‍ നടക്കുന്ന നാളികേരമേരാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വഴിപാട്. ഏകചക്രയില്‍ നിന്നും വന്ന് ഇവിടെ താമസമാക്കിയപ്പോള്‍ അയ്യപ്പനു നല്കിയ ആദ്യവഴിപാട് എന്ന നിലയിലാണ് ഉടച്ച തേങ്ങ ഇവിടുത്തെ പ്രധാന വഴിപാട് ആയത്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ചേരിയില്‍ നിന്നും നിലമ്പൂര്‍ വണ്ടൂര്‍ ഭാഗത്തേക്ക് 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

Read more about: temples, kerala, epic
Please Wait while comments are loading...