Search
  • Follow NativePlanet
Share
» »മുംബൈയുടെ പച്ചപ്പിലേക്കൊരു യാത്ര പോകാം...

മുംബൈയുടെ പച്ചപ്പിലേക്കൊരു യാത്ര പോകാം...

By Elizabath Joseph

മഹാരാഷ്ട്രയിലൂടെയുള്ള യാത്രകൾ എന്നും വ്യത്യസ്തത പകരുന്നവയാണ്. ആകാശത്തോളം ഉയർന്നു പൊങ്ങിയ കെട്ടിടങ്ങളുടെ കാഴ്ച പെട്ടന്നു മറച്ചുകൊണ്ടായിരിക്കും പച്ചപ്പിന്റെ കടന്നു വരവ്. എന്നാൽ നഗരജീവിതത്തിൽ നിന്നും പച്ചപ്പലേക്കുള്ള മടക്കം ഒട്ടും എളുപ്പമായിരിക്കില്ല ഇവിടെ വസിക്കുന്നവർക്ക്. നഗരത്തിന്റെ തിക്കിലും തിരക്കിലും നിന്നു രക്ഷപെടുവാൻ ഒത്തിരി ഇടങ്ങൾ ഇവർക്കുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന ഇടമാണ് കർജത്. എല്ലാ ബഹളങ്ങളും മാറ്റിവെച്ച് പ്രകൃതിയേട് ചേർന്നു കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്ക് കണ്ണുംപൂട്ടി ഇവിടം തിരഞ്ഞെടുക്കാം...

എവിടെയാണിത്

എവിടെയാണിത്

മുംബൈയിൽ നിന്നും എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന കർജത് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഹില്ഡ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ്. മുംബൈയിൽ നിന്നും 70 കിലോമീറ്റർ അകലെ റായ്ഗഡ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രക്കേഴ്സിനും സാഹസിക പ്രിയർക്കും ഏറെ ഇഷ്ടപ്പെടുന്ന ഇവിടെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കാണാം.

പ്രത്യേകതകൾ

പ്രത്യേകതകൾ

കാണാനുള്ള കാഴ്ചകളും ചുറ്റോടുചുറ്റും നിറ‍ഞ്ഞു നിൽക്കുന്ന പച്ചപ്പുമാണ് കർജതിന്റെ ഏറ്റവും വലിയ പ്രത്യേകത.മഹാരാഷ്

ട്രയിലെ ഏറ്റവും മികച്ച വീക്കെൻഡ് ഡെസ്റ്റിനേഷനും മൺസൂണ്‍ ഡെസ്റ്റിനേഷനും കൂടിയാണ് ഇവിടം.റാഫ്ടിങ്ങിനും ട്രക്കിങ്ങിനും ഹൈക്കിങ്ങിനുമായാണ് ഇവിടെ കൂടുതലും ആളുകൾ എത്തിച്ചേരുന്നത്.

PC: Ramnath Bhat

കാണേണ്ട സ്ഥലങ്ങൾ

കാണേണ്ട സ്ഥലങ്ങൾ

കാഴ്ചകള്‍ക്കും പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട കൊങ്കണിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ കാണുവാൻ. വെള്ളച്ചാട്ടത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ബുദ്ധ ഗുഹ, കൊത്തലിഗഡ് കോട്ട, സോൺദായ് കോട്ട, മോർബെ ഡാം തുടങ്ങിയവയാണ് ഇവിടുത്തെ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.

PC:Udaykumar PR

അലസ് വാലി

അലസ് വാലി

കർജത്തിൽ എത്തിച്ചേരുന്ന ഓരോ പ്രകൃതി സ്നേഹിയും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് അലസ് വാലി. വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെ നിറ‍ഞ്ഞു നിൽക്കുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യം കാണാതിരിക്കുക എന്നത് ഒരു വലിയ നഷ്ടമായിരിക്കും. ഇവിടേക്കുള്ള യാത്രയിൽ ധാരാളം ഹൈന്ദവ ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും സ്നാനത്തിനുള്ള ഘട്ടുകളും കുഞ്ഞരുവികളും കാടുകളും ഒക്കെ കാണാൻ സാധിക്കും.

PC:Shlokmane

കോണ്ടാന ഗുഹകൾ

കോണ്ടാന ഗുഹകൾ

കർജതിൽ നിന്നും 15 കിലോമീറ്ററും ലോനവാലയിൽ നിന്നും 33 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗുഹയാണ് കോണ്ടാന ഗുഹകൾ. ഒരു വലിയ കാടിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഒന്നാം നൂറ്റാണ്ടിലേതാണ് എന്നാണ് വിശ്വാസം. ബുദ്ധവാസ്തുവിദ്യയോട് സാദൃശ്യമുള്ള രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ കുറേ ഭാഗങ്ങൾ 1900 കളിലെ ഭൂകമ്പത്തിൽപെട്ട് നശിക്കുകയുണ്ടായി. ഗുഹയോട് ചേർന്നു നിൽക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ അതിശയിപ്പിക്കുന്ന ദൃശ്യം.

PC:Amit Jha

കോതിൽഗഡ് ട്രക്ക്

കോതിൽഗഡ് ട്രക്ക്

സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോതിൽഗഡ് കോട്ട പേത് എന്നും അറിയപ്പെടുന്നു. ഇവിടുത്തെ കോട്ടയുടെ മുകൾഭാഗം നിർമ്മിച്ചിരിക്കുന്നത് ഒരു ടണലിന്റെ ആകൃതിയിലാണ്. ആ രൂപം കോട്ടയ്ക്ക് വേറൊരു ലുക്ക് തന്നെ നല്കുന്നു. ഇവിടേക്കുള്ള ട്രക്കിങ്ങാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരു കാലത്ത് ഒട്ടേറെ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കോട്ടയിൽ ഇന്നും പീരങ്കികളും അവയുടെ അവശിഷ്ടങ്ങളും കാണാൻ സാധിക്കും.

PC:Elroy Serrao

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മുംബൈയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ ദൂരം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. റോഡ് വഴിയും റെയിൽ വഴിയും എളുപ്പത്തില്‍ ഇവിടെ എത്തിപ്പെടാൻ സാധിക്കും. മുംബൈയിൽ നിന്നുമുള്ള സബ്അർബൻ ട്രെയിനുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. മുംബൈ സിഎസ്ടി സ്റ്റേഷനിൽ നിന്നും 2 മണിക്കൂർ യാത്രയാണ് കർജത് റെയില്‍ വേ സ്റ്റേഷനിലേക്കുള്ളത്. കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇവിടേക്കുള്ള കൃത്യം ട്രയിൻ ലഭിക്കുക.

മഴക്കാലങ്ങളിൽ ഇവിടം സന്ദർശിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

PC:Elroy Serrao

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more