Search
  • Follow NativePlanet
Share
» »പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തർപ്പണത്തിനായി പോകുന്നവര്‍ക്കായി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ സര്‍വീസ് ഒരുക്കിയിരിക്കുകയാണ്.

പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു കര്‍ക്കിടക വാവ് ദിനമെത്തുകയാണ്. പിതൃക്കളുടെ ആത്മശാന്തിക്കായും അവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍ക്കായും മാറ്റിവെച്ചിരിക്കുന്ന ഈ ദിവസം വിശ്വാസികള്‍ക്ക് വളരെ പ്രാധാന്യമേറിയ ഒന്നാണ്. ബലിതര്‍പ്പണത്തിനായി പോകുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം. 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തർപ്പണത്തിനായി പോകുന്നവര്‍ക്കായി കെ എസ്ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ സര്‍വീസ് ഒരുക്കിയിരിക്കുകയാണ്. തിരുവനന്തപുരം-തിരുനെല്ലി പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

തിരുവനന്തപുരം-തിരുനെല്ലി

തിരുവനന്തപുരം-തിരുനെല്ലി

കര്‍ക്കിടക ബലിതര്‍പ്പണത്തിനായി തലസ്ഥാനത്തു നിന്നും തിരുനെല്ലിയിലേക്കു പോകുന്ന വിശ്വാസികള്‍ക്കായാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്. ദക്ഷിണഗയ എന്നു വിശ്വാസികള്‍ വിളിക്കുന്ന തിരുനെല്ലി ക്ഷേത്രം ബലിതര്‍പ്പണത്തിനും പിതൃപൂജയ്ക്കും ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ്.

PC:Vinayaraj

ജൂലൈ 27ന്

ജൂലൈ 27ന്

തിരുവനന്തപുരത്തു നിന്നും ജൂലൈ 27ന് രാവിലെ 9.30യ്ക്ക് പുറപ്പെടുന്ന ബസ് രാത്രി ഏകദേശം 10-11 മണിയോടെ തിരുനെല്ലി ക്ഷേത്രത്തിലെത്തും. യാത്രക്കാര്‍ക്കായി മാനന്തവാടിയിലോ അല്ലെങ്കില്‍ ക്ഷേത്രത്തില്‍ തന്നെയോ ഫ്രഷ് ആകുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ശേഷം രാത്രി 1 മ‌ണി മുതല്‍ ബലിതര്‍പ്പണത്തിനായി ആരംഭിക്കുന്ന ക്യൂവില്‍ ചേരാം.. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പുലര്‍ച്ചെ 3 മണിയോടെ ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍. യാത്രക്കാര്‍ക്ക് രാവിലെ തന്നെ ബലിതര്‍പ്പണം പൂര്‍ത്തിയാക്കി 11 മണിയോടെ മടക്കയാത്ര ആരംഭിച്ച് രാത്രി 10. 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുവാന്‍ സാധിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തിരികെ ബസ് പുറപ്പെടുന്ന സമയം വരെ യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ അടുത്തുള്ള ക്ഷേത്രങ്ങളോ സ്ഥലങ്ങളോ സന്ദര്‍ശിക്കുവാനും സാധിക്കും. യാത്രയില്‍ സമയം ലഭിക്കുമെങ്കില്‍ കോഴിക്കോട് തളി ക്ഷേത്ര സന്ദര്‍ശനവും ഉണ്ടായിരിക്കും.
തിരുനെല്ലി കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെ കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമായിരിക്കും പോകുവാന്‍ സാധിക്കുക. മറ്റു മാര്‍ഗ്ഗങ്ങളില്‍ വരുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഷട്ടില്‍ സര്‍വ്വീസുകളെ ആശ്രയിക്കാം.

PC:Shinekarthikeyan

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ടിക്കറ്റുകൾ 91886 19368, 94474 79789 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡ‍ീലക്സ് എയര്‍ ബസിലായിരിക്കും യാത്ര.
തിരുവനന്തപുരത്തു നിന്നു പുറപ്പെ‌ടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് 2600 രൂപയാണ്. കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് 2300 രൂപയ്ക്ക് ടിക്കറ്റുകൾ റിസർവ്വ് ചെയ്യാവാന്‍ സൗകര്യമുണ്ട്.
യാത്രയിലെ ഭക്ഷണത്തിനുള്ള തുക യാത്രക്കാര്‍ സ്വയം വഹിക്കേണ്ടതാണ്.

 തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

ബലിതര്‍പ്പണത്തിനും തിലഹോമം, പിതൃപൂജ തുടങ്ങിയവയ്ക്കും കർക്കടകം, തുലാം, കുംഭം എന്നീ മലയാള മാസങ്ങളിലെ അമാവാസി നാളിലെ ബലി തര്‍പ്പണത്തിനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളുടെ ‌ചെരുവിലായുള്ള ക്ഷേത്രത്തിന് സമ്പന്നമായ ചരിത്രവും ഐതിഹ്യങ്ങളുമുണ്ട്. സഹ്യമലക്ഷേത്രം എന്നും ആമലകക്ഷേത്രമെന്നും ക്ഷേത്രത്തെ വിളിക്കുന്നുണ്ട്.

PC:Vijayakumarblathur

പാപനാശിനി

പാപനാശിനി

തിരുനെല്ലി ക്ഷേത്രത്തില്‍ നിന്നും കുറച്ചു മാറിയാണ് പാപനാശിനി അരുവി സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിലെത്തുന്നവര്‍ സാധാരണഗതിയില്‍ പാപനാശിനിയില്‍ കൂടി പോയിട്ടേ മടങ്ങാറുള്ളൂ. പഞ്ചതീര്‍ത്ഥമായ പാപനാശിനിയ്ല്‍ പരശുരാമനും ശ്രീരാമനും പിതൃകര്‍ന്നം അനുഷ്ഠിച്ചു എന്നും വിശ്വാസമുണ്ട്. ഇതിലെ ജലത്തില്‍ മുങ്ങിനിവര്‍ന്നാല്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്നെല്ലാം മോചിതരാവും എന്നാണ് വിശ്വാസം. പിതൃക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കായും ആളുകള്‍ ഇവിടെയെത്തുന്നു.

PC:Ms Sarah Welch

തൃശിലേരി ക്ഷേത്രം

തൃശിലേരി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ തൃശിലേരിയിലും പോകണം എന്നാണ് പണ്ടുകാലം മുതലേയുള്ള വിശ്വാസം. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നാണ് വിശ്വാസം. തിരുനെല്ലിക്കടുത്തായാണ് തൃശിലേരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാര്യം. പാപനാശിനിയിലെ പുണ്യജലം തൃശിലേരി ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തി ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതെന്നാണ് വിശ്വാസം.
തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.

PC:RajeshUnuppally

കർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾകർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾ

പാലക്കാട് നിന്നും

പാലക്കാട് നിന്നും

പാലക്കാട് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിലും തിരുനെല്ലി ക്ഷേത്രത്തിലേക്ക് കര്‍ക്കടക വാവിനോടനുബന്ധിച്ച് പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 27 ന് ഉച്ചക്ക് പുറപ്പെട്ട് ബലിതര്‍പ്പണവും, ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് ജൂലൈ 28 ന് ഉച്ചക്ക് പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാള്‍ക്ക് ഡീലക്സ് ബസ്സിലുള്ള യാത്രയ്ക്ക് 1190 രൂപയാണ് ചാര്‍ജ്. ഭക്ഷണം, മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. താത്പര്യമുള്ളവര്‍ക്ക് 9947086128 വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടു സീറ്റുകള്‍ ബുക്ക് ചെയ്യാം.

മലപ്പുറവും തൃശൂരും

മലപ്പുറവും തൃശൂരും

മലപ്പുറം ജില്ലയില്‍ നിന്നും തൃശൂര്‍ ജില്ലയില്‍ നിന്നും കെ എസ് ആര്‍ ടി സി തിരുനെല്ലി പാക്കേജ് ഒരുക്കുന്നുണ്ട്. ജൂലൈ ‌ 28 ന് പുലർച്ചെ നാല് മണിക്ക് മലപ്പുറം KSRTC ഡിപ്പോയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
ഫോണ്‍: 9447203014, ബുക്കിങ്ങിന് വാട്സ്ആപ് : 9995726885

തൃശൂരില്‍ നിന്നുള്ളവര്‍ക്കായിചാലക്കു‌ടി ഡിപ്പോയാണ് തിരുനെല്ലി യാത്ര സംഘ‌ടിപ്പിക്കുന്നത്. 1290 രൂപയാണ് ‌ടിക്കറ്റ് നിരക്ക്.

വെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യംവെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യം

ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാംഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം

Read more about: ksrtc wayanad pilgrimage temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X