Search
  • Follow NativePlanet
Share
» »കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

കോവിഡില്‍ നഷ്‌ടപ്പെട്ടു പോയ വിനോദ സഞ്ചാരരംഗത്തെ തിരികെ പിടിക്കുവാനുള്ള പദ്ധതികളു‌ടെ ഭാഗമായി കര്‍ണ്ണാടക സര്‍ക്കാര്‍ ആരംഭിച്ച കാരവന്‍ ടൂറിസം സഞ്ചാരികള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്ന ഒന്നാണ്.

കുറച്ചുനാള്‍ മുന്‍പ് വരെ കാരവന്‍ ടൂറിസം എന്നത് ഹോളിവുഡ് സിനിമകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രം കണ്ടുവരുന്ന ഒരു സംഗതിയായിരുന്നു. വിദേശികളില്‍ യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ തങ്ങളു‍ടെ വാഹനം ഒരു വീടാക്കി മാറ്റി അതില്‍ കറങ്ങി നടക്കുന്നത് ഇന്നും നമുക്ക് പുതുമയുള്ള കാര്യം തന്നെയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമെല്ലാം നിയന്ത്രണം വന്നതോടെ കറക്കങ്ങളെല്ലാം നാട്ടിലെ യാത്രകള്‍ ഒരുപരിധി വരെ അവസാനിച്ച മട്ടാണ്. സാമൂഹിക അകലെ പാലിച്ചും പൊതുഗതാഗതം കഴിവതും ഒഴിവാക്കിയുമെല്ലാം യാത്ര ചെയ്യേണ്ടി വരുന്നതുതന്നെയാണ് യാത്രകള്‍ കുറയുവാനുള്ള കാരണം.
കോവിഡില്‍ നഷ്‌ടപ്പെട്ടു പോയ വിനോദ സഞ്ചാരരംഗത്തെ തിരികെ പിടിക്കുവാനുള്ള പദ്ധതികളു‌ടെ ഭാഗമായി കര്‍ണ്ണാടക സര്‍ക്കാര്‍ ആരംഭിച്ച കാരവന്‍ ടൂറിസം സഞ്ചാരികള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്ന ഒന്നാണ്.

കാരവന്‍ ടൂറിസം

കാരവന്‍ ടൂറിസം

യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ സൗകര്യങ്ങളാണോ ഒരു സഞ്ചാരി ആഗ്രഹിക്കുന്നത് അതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രയാണ് കാരവന്‍ ടൂറിസം നല്കുക. ചലിക്കുന്ന കൊ‌‌ട്ടാരം എന്നും കാരവനെ വിളിക്കാം.

കോവിഡിലെ കാരവന്‍

കോവിഡിലെ കാരവന്‍

കോവിഡ് കാലത്ത് യാത്ര ചെയ്യുവാന്‍ തയ്യാറായി ഇരിക്കുന്നവര്‍ക്ക് ഏറ്റവുമധികം സഹായകമാകുന്ന കാര്യമായിരിക്കും കാരവന്‍ ടൂറിസം.സാധാരണ യാത്രകളിലേത് പോലെ ആളുകളെ അധികം കണ്ട് സംസാരിക്കുവാനും ഇടപെടുവാനും കാരവന്‍ ടൂറിസത്തില്‍ സാധിക്കില്ല. സ്വന്തമായി വാഹനം ഇല്ലാതെ എങ്ങനെ പൊതുഗതാഗത മാര്‍ഗ്ഗത്തെ ആശ്രയിക്കാതെ യാത്ര ചെയ്യാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച വഴികൂ‌ടിയാണ് കാരവന്‍ ‌ടൂറിസം.
സാമൂഹിക അകലം പാലിക്കാം എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

കര്‍ണ്ണാടക കാരവന്‍ ടൂറിസം

കര്‍ണ്ണാടക കാരവന്‍ ടൂറിസം

മധ്യപ്രദേശിനു ശേഷം കര്‍ണ്ണാ‌‌ടകയാണ് കാരവന്‍ ടൂറിസത്തിലേക്ക് കടന്നിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട ടൂറിസം രംഗത്തെ കൈപി‌ടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഇത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ബംഗളുരുവില്‍ കാരവന്‍ ബസുകള്‍ പുറത്തിറക്കിയിരുന്നു.

ഡ്രൈവറും ഗൈഡും ഒപ്പം

ഡ്രൈവറും ഗൈഡും ഒപ്പം

സുരക്ഷയുടെയും മറ്റും ഭാഗമായി ആദ്യഘട്ടത്തില്‍ ഡ്രൈവറിനും ഗൈഡിനും ഒപ്പമാണ് വാഹനങ്ങള്‍ സഞ്ചാരികള്‍ക്കായി നല്കുക. യാത്രാ പ്ലാനുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുവാനുള്ള സൗകര്യവുമുണ്ട്.

ഈ ഇ‌ടങ്ങള്‍

ഈ ഇ‌ടങ്ങള്‍

സഞ്ചാരികളെ തൃപ്ത്തിപ്പെടുത്തുന്ന വിധത്തിലാണ് കാരവന്‍ ടൂറിസത്തിലെ ഇടങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചരിത്ര പ്രേമികള്‍ക്കായി ബേലൂരും ഹലേബിഡും ഹംപിയും ലിസ്റ്റിലുണ്ട്. ഗോകര്‍ണ്ണയാണ് ബീച്ച് പ്രേമികള്‍ക്കായുള്ളത്. കബനിയും ബന്ദിപ്പൂരും പശ്ചിമഘട്ടവും ബദാമിയും കുദ്രേമുഖും സക്ലേശ്പൂരും സക്രേബലുവും കൂര്‍ഗുമെല്ലാം ഇടങ്ങളില്‍ ഉള്‍പ്പെ‌ട്ടിട്ടുണ്ട്

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

ആധുനിക സൗകര്യങ്ങളെല്ലാം അടങ്ങിയതാണ് കാരവനുകള്‍. 25,000 മുതല്‍ 30,000 വരെയാണ് രണ്ടു പേര്‍ക്ക് ഒരു ദിവസത്തെ യാത്രയ്ക്ക് വരുന്ന ചിലവ്. ഭക്ഷണം വാഹനത്തില്‍ തന്നെ തയ്യാറാക്കുവാനും യാത്രയ്ക്കിടയില്‍ ഹൈവേ റെസ്റ്റോറന്‍റുകളില്‍
നിന്നും കഴിക്കുവാനും സാധിക്കും. കാരവനില്‍ രണ്ടു ദിവസത്തെ ഭീമേശ്വരി യാത്രയ്ക്ക് 49,000 രൂപയും സക്രേബൈലു എലിഫന്‍റ് ക്യാംപിലേക്ക് മൂന്നു ദിവസത്തെ യാത്രയ്ക്ക് 74,000 രൂപയും കബനിയിലെ മൂന്നു ദിവസത്തെ യാത്രയ്ക്ക് 69,999 രൂപയും ആണ് ചിവല് കണക്കാക്കുന്നത്. രണ്ട് ആളുകള്‍ച്ച് ടാക്സ് ഒഴികെയുള്ള ചിലവ് ആണിത്.

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

സഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടകസഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടക

സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!

കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X