Search
  • Follow NativePlanet
Share
» »ഇവിടെ എലികളും ദൈവമാണ്!!

ഇവിടെ എലികളും ദൈവമാണ്!!

എലികളെ ആരാധിക്കുന്നതിന് പേരുകേട്ട ക്ഷേത്രമാണ് രാജസ്ഥാനിലെ കർനി മാതാ ക്ഷേത്രം

എത്ര പറഞ്ഞാലും തീരാത്ത കഥകളുള്ള ക്ഷേത്രങ്ങളാണ് നമ്മുടെ നാടിന്റെ പ്രത്യേകത. പ്രാർഥിക്കുവാനായി ആളുകൾ ഒരുമിച്ചു കൂടുന്ന ഇടം എന്ന നിലയിൽ നിന്നും വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന ഇടമായി മിക്കപ്പോഴും ക്ഷേത്രങ്ങൾ മാറാറുണ്ട്. മിക്കപ്പോഴുെ അതിനു പിന്നിലെ പ്രധാന കാരണം ഇവിടങ്ങളിലെ ആചാരങ്ങൾ തന്നെയാണ്. റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രവും ക്ലോക്കുകൾ വഴിപാടായി സമർപ്പിക്കുന്ന ക്ഷേത്രവും വിസ ക്ഷേത്രവും ചൈനീസ് കാളി ക്ഷേത്രവും ഒക്കെ നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ പട്ടികയിലേക്ക് ഉൾപ്പെടുത്തുവാൻ പറ്റിയ ഒരു ക്ഷേത്രം കൂടിയുണ്ട്. എലികളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രമാണിത്..

ഒന്നും രണ്ടുമല്ല....

ഒന്നും രണ്ടുമല്ല....

എലികളെ ആരാധിക്കുന്ന ക്ഷേത്രം എന്നു കേൾക്കുമ്പോൾ നമുക്ക് തോന്നുക എലിയുടെ രൂപമോ പ്രതിഷ്ഠയോ ഒക്കെയുള്ള ക്ഷേത്രമായിരിക്കും എന്നാണ്. പക്ഷേ, യഥാർഥത്തിൽ ജീവനുള്ള എലികളെയാണ് ഇവിടെ ദൈവമായി ആരാധിക്കുന്നത്. ഏകദേശം ഇരുപത്തിഅയ്യായിരം എലികൾ ഇവിടെ ഈ ക്ഷേത്രത്തിൽ വസിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. കറുത്ത എലികളാണ് ഇവിടെയുള്ളത്

കർനി മാതാ ക്ഷേത്രം

കർനി മാതാ ക്ഷേത്രം

എലികളുടെ ക്ഷേത്രമംെന്ന പേരിലാണ് ഈ ക്ഷേത്രം കൂടുതൽ അറിയപ്പെടുന്നതെങ്കിലും കർനി മാതാ ക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ പേര്. ദുര്ഡഗ്ഗാ ദേവിയുടെ അവതാരമാണ് കർനി മാതാ എന്നാണ് വിശ്വാസം.

പാക്കിസ്ഥാൻ അതിർത്തിയിലെ ഇന്ത്യൻ ക്ഷേത്രം

പാക്കിസ്ഥാൻ അതിർത്തിയിലെ ഇന്ത്യൻ ക്ഷേത്രം

രാജസ്ഥാനിൽ ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയാ ബിക്കനീർ എന്ന പ്രദേശത്തു നിന്നും ഏകദേശം 30 കിലോമീറ്ററോളം അകലെയാണ് കർനി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേഷ്നോക് എന്നാണ് ക്ഷേത്രമുള്ള സ്ഥലത്തിന്റെ പേര്. പക്ഷേ, ബിക്കനീറിലെ എലികളുടെ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

എലിയായി രൂപമെടുത്ത രാജകുമാരന്റെ പുനർജന്മം

എലിയായി രൂപമെടുത്ത രാജകുമാരന്റെ പുനർജന്മം

ഈ ക്ഷേത്രത്തിൽ എലികളെ ആരാധിക്കുന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അത്തരത്തിൽ ഒന്നാണ് എലിയായി രൂപമെടുത്ത രാജകുമാരന്റെ കഥ. കർനിമാതായുടെ മകനായ (തോഴിയുടെ മകൻ എന്നും പറയപ്പെടുന്നു) ലക്ഷമൺ ഒരിക്കൽ കപിൽ സരോവറില്‍ നിന്നും വെള്ളം കുടിക്കുമ്പോൾ അതിൽ വീണു മരിക്കുകയുണ്ടായി അതിൽ ദുഖിതയായ കർനി മാതാ മരണത്തിൻരെ ദേവനായ യമനോട് തന്റെ മകനെ ജീവനോടെ തിരികെ തരണമെന്ന് അപേക്ഷിച്ചു. ആദ്യം അത് നിരസിച്ചെങ്കിലും പിന്നീട് ദയ തോന്നിയ യമൻ ലക്ഷ്മണൻ മാത്രമല്ല, കർനിമാതായുടെ എല്ലാ ആൺമക്കളും മരണശേഷം അവിടെ എലിയായി അവതാരമെടുക്കുമെന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് ഇവിടെ എലികളെ ആരാധിക്കുവാൻ തുടങ്ങിയത് എന്നാണ് വിശ്വാസം.

പ്രാണവാഹകർ

പ്രാണവാഹകർ

കബാസ് അഥവാ വിശുദ്ധ എലികൾ എന്നാണ് ഇവിടുത്തെ എലികളെ വിളിക്കുന്നത്. ലക്ഷ്മൺ രാജകുമാരന്റെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രാണവാഹകരെന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്.

PC:P Shakti

എലികളെ ഊട്ടുന്ന വിശ്വാസികൾ

എലികളെ ഊട്ടുന്ന വിശ്വാസികൾ

ഇവിടെ എത്തിയാൽ കാണാൻ സാധിക്കുന്ന വിചിത്രമായ കാഴ്ചകളിൽ ഒന്നാണ് എലിയെ ഊട്ടുന്ന
വിശ്വാസികൾ. എലിയ്ക്ക് പാത്രത്തിൽ പാൽ നല്കിയുംഅതിന്റെ ബാക്കി എടുത്തുമൊക്കെയാണ് ആളുകൾ വിശ്വാസം. പ്രകടിപ്പിക്കുന്നത്. വളരെ ബഹുമാനത്തോടു കൂടിയാണ് ഇവർ എലികളെ കാണുന്നത്. മാത്രമല്ല, ആ എലികളിൽ ഒരെണ്ണം മരണപ്പെട്ടാൽ വെള്ളിയിലുണ്ടാക്കിയ എലി രൂപത്തെ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്.

ഗംഗാ സിങ്ങിൻരെ നിര്‍മ്മിതി

ഗംഗാ സിങ്ങിൻരെ നിര്‍മ്മിതി

ഈ ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിൽ നിർമ്മിച്ചത് 20-ാം നൂറ്റാണ്ടിൽ ബിക്കനീർ രാജാവായിരുന്ന മഹാരാജാ ഗംഗാ സിംങാണ്. മുഗൾ ശൈലിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മാർബിൾ പതിച്ച മുൻഭാഗവും വെള്ളിയിൽ തീർത്തിരിക്കുന്ന വലിയ വാതിലുകളുമാണ് ഇവിടെ എത്തിയാൽ ആദ്യം കാണുന്നത്. ഉള്ളിലേക്ക് കടക്കുംതോറും ധാരാളം ദൈവങ്ങളുടെ രൂപങ്ങളും ചിത്രങ്ങളും കൊത്തുപണികളും ഒക്കെ കാണുവാൻ സാധിക്കും.

PC:Fulvio Spada

 വെളുത്ത എലികൾ

വെളുത്ത എലികൾ

ആയിരക്കണക്കിന് എലികളിൽ ഇവിടെ അപൂർവ്വം ചില വെളുത്ത എലികളെയും കാണാൻ സാധിക്കും. കർനിമാതായുടെയും നാലു പുത്രൻമാരുടെയും അവതാരമാണ് വെളുത്ത എലിഎന്നാണ് വിശ്വാസം. അതിനാൽ കറുത്ത എലികളിൽ നിന്നും കുറച്ചു കൂടി ശ്രേഷ്ഠമായാണ് ഇവടെ കാണുന്നത്. ഇവടെ കമ്ടാൽ തന്നെ പുണ്യമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

PC:Avinashmaurya

ആഘോഷങ്ങൾ

ആഘോഷങ്ങൾ

കർനി മാതാ ഉത്സവം എന്ന പേരിൽ ലർഷത്തിൽ രണ്ടു ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കാറുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന നവരാത്രവും സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ നടക്കുന്ന മറ്റൊരു ആഘോഷവുമാണിത്

PC:Jean-Pierre Dalbéra

സമയം

സമയം

വിശ്വാസികൾക്കായി അതിരാവിലെ തന്നെ ക്ഷേത്രം തുറക്കാറുണ്ട്. രാവിലെ 4.00 മണിക്ക് മംഗളാരതിയോടു കൂടിയാണ് പൂജകൾക്കു തുടക്കമാവുക. അതിനുശേഷം വിശ്വാസികൾക്ക് എലികൾക്കു ഭക്ഷണം നല്കാം. അത് ഏരെ പുണ്യകരമായ പ്രവർത്തിയായാണ് ഇവിടെയുള്ളവർ കാണുന്നത്.

കല്ലിൽ തേങ്ങയടിച്ചു പൊട്ടിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ തലയിലാ....എന്തൊക്കെ വിചിത്രമായ ആചാരങ്ങളാ!!!കല്ലിൽ തേങ്ങയടിച്ചു പൊട്ടിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ തലയിലാ....എന്തൊക്കെ വിചിത്രമായ ആചാരങ്ങളാ!!!

പെരുന്തച്ചന്‍റെ പെരുന്തച്ചന്‍റെ "പെണ്‍ രൂപം".. റാണി നടത്തിയ കൊല! പടവു കിണറില്‍... ദുരൂഹ കഥയുടെ ചുരുള്‍ ഇങ്ങനെ

PC:Jean-Pierre Dalbéra

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X