Search
  • Follow NativePlanet
Share
» »തിരുവിതാംകൂറിലെ ബുദ്ധ നഗരത്തിന്റെ വിശേഷങ്ങൾ

തിരുവിതാംകൂറിലെ ബുദ്ധ നഗരത്തിന്റെ വിശേഷങ്ങൾ

ചെറിയ തോതിലുള്ള കൃഷിയും കയർ വ്യവസായവും മത്സ്യബന്ധനവും ഒക്കെയായി ജീവിക്കുന്ന കാർത്തികപ്പള്ളിയുടെ വിശേഷങ്ങൾ

ചരിത്രത്തിന്റെ വേരുകൾ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരിടമാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി. കേരള ചിര്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച കാർത്തികപ്പള്ളി തനി സാധാരണക്കാരായ ആളുകളുടെ നാടാണ്. ചെറിയ തോതിലുള്ള കൃഷിയും കയർ വ്യവസായവും മത്സ്യബന്ധനവും ഒക്കെയായി ജീവിക്കുന്ന കാർത്തികപ്പള്ളിയുടെ വിശേഷങ്ങൾ

കാർത്തികപ്പള്ളി

കാർത്തികപ്പള്ളി

ആലപ്പുഴ ജില്ലയിലെ തനി സാഘാരണ പ്രദേശങ്ങളിലൊന്നായാണ് കാർത്തികപ്പള്ളി അറിയപ്പെടുന്നത്. തോടുകളും തനാലുകളും കൊണ്ടുള്ള ജലപാതകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ബുദ്ധമത കേന്ദ്രം

ബുദ്ധമത കേന്ദ്രം

ഒരു കാലത്ത് തിരുവിതാംകൂറിൽ വ്യാപകമായിരുന്ന ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു കാർത്തികപ്പള്ളി. ആലപ്പുഴ ജില്ലയിൽ ബുദ്ധമതത്തിന് കാര്യമായ വേരോട്ടം നടന്നിരുന്നത് ഇവിടെയായിരുന്നു.

നാട്ടുരാജ്യം

നാട്ടുരാജ്യം

രാജഭരണം നിലനിന്നിരുന്ന കാലത്ത് ഒരു നാട്ടു രാജ്യം കൂടിയായിരുന്നു കാർത്തികപ്പള്ളി. തിരുവിതാംകൂർ രാജാവായിരന്ന മാർത്താണ്ഡ വർമ്മയാണ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റുന്നത്. പിന്നീട് 1742 ൽ കാർത്തികപ്പള്ളി നാട്ടു രാജ്യത്തോട് കായംകുളവും അമ്പലപ്പുഴയും ചേരുകയായിരുന്നു. അന്നുമുതൽ തിരുവിതാംകൂറിലെ ഏറ്രവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ഇവിടം മാറി.

PC:wikipedia

നാടിനെ ബന്ധിപ്പിക്കുന്ന തോടുകൾ

നാടിനെ ബന്ധിപ്പിക്കുന്ന തോടുകൾ

കനാലുകളും ചെറിയ ചെറിയ തോടുകളുമാണ് കാർത്തികപ്പള്ളിയുടെ മറ്റൊരു പ്രത്യേകത. ചെറിയ ചെറിയ കൈത്തോടുകലോട് ചേർന്നു കിടക്കുന്ന ഇടമായതിനാൽ തന്നെ ഇവിടെ തോടിനുള്ളിലൂടെയുള്ള യാത്രകളാണ് പ്രശസ്തം. പുറമേ നിന്നുള്ള തിരക്കുകളും ബഹളങ്ങളും എന്തിനധികം ബ്ലോക്കുകൾ പോലുമില്ലാതെ ഇവിടെ ഗതാഗതം നടത്താം.

PC: Boazjohn

കാർത്തികപ്പള്ളി ഓർത്തഡോക്സ് ദേവാലയം

കാർത്തികപ്പള്ളി ഓർത്തഡോക്സ് ദേവാലയം

കാർത്തികപ്പള്ളിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നാണ്കാർത്തികപ്പള്ളി ഓർത്തഡോക്സ് ദേവാലയം. കാർത്തികപ്പള്ള ജംങ്ഷനിൽ തിരുക്കുന്നപ്പുഴ റൂട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1200 വർഷത്തിലധികം പഴക്കം ഈ ദേവാലയത്തുനുണ്ട് എന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദേവാലയമായ കാർത്തികപ്പള്ളി ഓർത്തഡോക്സ് കത്തിഡ്രലും ഇവിടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു കുറച്ചു കാലം മുൻപ് 300 വർഷത്തിലധികം പഴക്കമുള്ള കയ്യെഴുത്തു കൃതികൾ കണ്ടെത്തിയിരുന്നു.

വലിയകുളങ്ങര ദേവിക്ഷേത്രം

വലിയകുളങ്ങര ദേവിക്ഷേത്രം

കാർത്തികപ്പള്ളിയിലെ മഹാദേവികാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം കേരളത്തിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നായ ഇത് കെട്ടുകാഴ്ചയ്ക്ക് പേരുകേട്ട ക്ഷേത്രമാണ്.
ഹരിപ്പാടു നിന്നും അഞ്ച് കിലോമീറ്റർ അകലെയും തിരുക്കുന്നപ്പുഴയിൽ നിന്നും നാലു കിലോമീറ്റർ അകലെയുമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: DevanSali

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X