Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യാത്ത കർണ്ണാടകയുടെ കാശ്മീരായ കർവാർ

മഞ്ഞുപെയ്യാത്ത കർണ്ണാടകയുടെ കാശ്മീരായ കർവാർ

By Elizabath Joseph

പ്രകൃതി സൗന്ദര്യത്തിന്റെയും കാലാവസ്ഥയുടെയും കാര്യത്തിൽ ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിനെ തോൽപ്പിക്കുന്ന ഒരിടമുണ്ട്. എങ്ങും പച്ചത്തലപ്പുകൾ നിറഞ്ഞ സഹ്യാദ്രിയും ആഴങ്ങളിലേക്ക് വിളിക്കുന്ന അറബിക്കടലും കാളിനദിയും ഒക്കെ ചുറ്റി നിൽക്കുന്ന കർവാർ. മാംഗ്ലൂരും ബാംഗ്ലൂരും ഹംപിയും മൈസൂരും ഒഴികെയുള്ള കർണ്ണാടകൻ കാഴ്ചകൾ തിരയുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത കർവാർ തേടിയെത്തുന്നവർക്കു മുന്നിൽ തുറക്കുന്ന വിസ്മയങ്ങൾക്ക് ഒരു കണക്കും ഇല്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള കാഴ്ചകൾ ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്ന ഈ നഗരം നിറങ്ങൾ നിറഞ്ഞ കാഴ്ചകളാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.

എവിടെയാണിത് ?

എവിടെയാണിത് ?

നോർത്ത് കാനറ എന്നറിയപ്പെട്ടിരുന്ന ഉത്തര കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പട്ടണമാണ് കർവാർ. മംഗലാപുരത്തു നിന്നും 271 കിലോമീറ്ററും ഗോവയിലെ പനാജിമിൽ നിനന്നും 108 കിലോമീറ്ററും ഭട്കലിൽ നിന്നും 115 കിലോമീറ്ററും അകലെയാണ് ഈ തീരദേശ പട്ടണം സ്ഥിതി ചെയ്യുന്നത്.

കർണ്ണാടകയുടെ കാശ്മീർ

കർണ്ണാടകയുടെ കാശ്മീർ

മഞ്ഞു പെയ്യാത്ത കർണ്ണാടകയുടെ കാശ്മീർ എന്നാണ് കർവാർ അറിയപ്പെടുന്നത്. പ്രസശ്ത സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ ടാഗോറാണ് കർവാറിനെ കർണ്ണാടകയുടെ കാശ്മീർ എന്നു ആദ്യമായി വിശേഷിപ്പിച്ചത്.

കർണ്ണാടകയുടെ മറ്റൊരു ഭാഗത്തും കാണാൻ സാധിക്കാത്ത മനോഹരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് കർണ്ണാടകയുടെ കാശ്മീരായി വിശേഷിപ്പിക്കപ്പെടാൻ കാരണം. ഈ നഗരത്തോടുള്ള അസാധാരണമായ സ്നേഹം മൂലം ടാഗോർ തന്റെ കഥയുടെ ഒരു ഭാഗം തന്നെ കർവാറിനായി നീക്കിവെച്ചിരുന്നു.

PC:Abhijeet Rane

ഹരിതനഗരങ്ങളിലൊന്ന്

ഹരിതനഗരങ്ങളിലൊന്ന്

ഇക്കോ ടൂറിസത്തിന് പ്രാധാന്യം നല്കുന്ന ഹരിത നഗരങ്ങളിലൊന്നു കൂടിയാണ് കർവാർ. പ്രകൃതിയെ മുറിവേൽപ്പിക്കാത്ത വിധത്തിലുള്ള വിനോദസഞ്ചാരമാണ് ഇവിടുത്തെ വലിയ പ്രത്യേകത. തുറമുഖ നഗരമായ ഇവിടെ പ്രകൃതി സ്വയം നിർമ്മിച്ച ഒരു തീരം കാണാം. മത്സ്യവ്യവസായത്തിനും കൃഷിക്കും മാത്രമല്ല, കർവാർ ശൈലിയിലുള്ള ആഭരണങ്ങളുടെ നിർമ്മാണത്തിനും ഇവിടം പേരുകേട്ടിരിക്കുന്നു.

PC:Ankur Chakraborty

പേരുവന്ന വഴി

പേരുവന്ന വഴി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1956 വരെ ബോംബെ പ്രസിഡൻസിയുടെ കീഴലായിരുന്നു ഇവിടം. കട്വാഡ് എന്നു പേരായ സമീപ ഗ്രാമത്തിൽ നിന്നുമാണ് കാർവാഡിനു ഈ പേര് ലഭിക്കുന്നത്. കൊങ്കിണിയിലും കന്നഡയിലും കഡേ എന്നാൽ അവസാനം എന്നും വാഡോ എന്നാൽ ഇടം എല്ലെങ്കിൽ ഏരിയ എന്നുമാണ് അർഥം. അതിനും മുൻപേ ബൈത്ഖോൽ എന്നും ഇവിടം അറിയപ്പെട്ടിരുന്നു. അറബി ഭാഷയിലുള്ള ഈ വാക്കിന് സുരക്ഷിതത്വത്തിന്റെ തീരം എന്നാണ് അർഥം.

PC:Ayan Mukherjee

ബ്രിട്ടീഷുകാർ സ്ഥാപിച്ച കാശ്മീർ

ബ്രിട്ടീഷുകാർ സ്ഥാപിച്ച കാശ്മീർ

കർണ്ണാടകയുടെ കാശ്മീരായ കര്ഡവാറിന്റെ ചരിത്രത്തിലേക്ക് കടക്കുമ്പോൾ ശിപായി ലഹള ഉണ്ടായതിനു ശേഷം 1857 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച നഗരമാണിതെന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ആസൂത്രിത നഗരങ്ങളിൽ ഒന്നായിരുന്നു ഇതെങ്കിലും ഇന്ന് അതെല്ലാം നശിച്ച അവസ്ഥയിലാണുള്ളത്.

പോർച്ചുഗീസുകാർക്കും കർവാറുമായി വലിയ ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. സിന്റാകോരാ, ചിത്രാകുൽ തുടങ്ങിയ പേരുകളിലായിരുന്നു അവർ ഈ നഗരത്തെ അറിഞ്ഞത്. 1510 ൽ അവർ കർവാർ തീരത്തെ ഒരു കോട്ട തീയിട്ടു നശിപ്പിച്ചതായി ചരിത്രത്തിൽ പറയുന്നുണ്ട്. മറാത്തികൾക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ഒക്കെ കർവാറിന്റെ ചരിത്രത്തിൽ വ്യക്തമായ സ്ഥാനങ്ങളാണുള്ളത്.

PC:wikitravel

കർവാർ തുറമുഖം

കർവാർ തുറമുഖം

കർവാർ തീരത്തോട് ചേർന്നുള്ള കർവാർ തുറമുഖം ഇവിടുത്തെ പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ്. കടലിനോട് ചേർന്നുള്ള ദ്വീപുകളും തുരുത്തുകളും കൂടാതെ കുന്നുകളും ഒക്കെ ഇതിനെ ഒരു പ്രകൃതിദത്ത തുറമുഖനഗരമാക്കി മാറ്റുന്നു. 335 മീറ്റർ നീളമുള്ള ഈ തുറമുഖം കർണ്ണാടക സർക്കാരിന്റെ കീഴിലാണുള്ളത്.

PC:wikitravel

രബീന്ദ്രനാഥ ടാഗോർ ബീച്ച്

രബീന്ദ്രനാഥ ടാഗോർ ബീച്ച്

മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇവിടം. 1882 ലാണ് അദ്ദേഹം ഇവിടം സന്ദർശിക്കുന്നത്. അദ്ദേഹമാണ് കർണ്ണാടകയുടെ കാശ്മീർ ൺന്ന വിശേഷണം കർവാറിന് ആദ്യമായി നല്കുന്നതും. അദ്ദേഹത്തോടുള്ള ആദരവായാണ് ഇവിടുത്തെ ബീച്ചിന് രബീന്ദ്രനാഥ ടാഗോർ ബീച്ച് എന്ന പേരു നല്കുന്നതും.

ബിനഗാ ബീച്ച്, ദേവ്ബാഗ് ബീച്ച്, കാളി ബ്രിഡ്ജ്, കർവാർ ബീച്ച്, മജാലി ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

PC:wikitravel

സദാശിവഗഡ്

സദാശിവഗഡ്

കാളി നദി അറബിക്കടലുമായി ചേരുന്ന സ്ഥലമാണ് സദാശിവഗഡ്. ടൂറിസം രംഗത്ത് അത്രയൊന്നും അറിയപ്പെടുന്ന സ്ഥലമല്ലെങ്കിലും ഇവിടം കാഴ്ചയിൽ അതിമനോഹരമാണ്. പാനി കിലാ എന്നറിയപ്പെടുന്ന സദാശിവ് ഗഡാണ് ഇവിടുത്തെ ആകർഷണം.

PC:wikitravel

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മഡ്ഗോവ 76 കിമീ, പനാജി-108 കിമീ, വാസ്കോഡ ഗാമ 95 കിമീ, ഹുബ്ലി 170 കിമീ,മാംഗ്ലൂർ 271 കിമീ,ബാംഗ്ലൂർ 520 കിമീ,മുംബൈ 855 കിമീ, ഷിമോഗ 235 കിമീ, ഭട്കൽ 115 കീമീ എന്നിങ്ങനെയാണ് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നും കാർവാറിലേക്കുള്ള ദൂരം.

കാസർകോഡു നിന്നും 320 കിമീ, കോഴിക്കോടു നിന്നും 501 കിമീ, കൊച്ചിയിൽ നിന്നും 685 കിമീ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ.

ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ

Read more about: travel karnataka beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more