» »ഇങ്ങനെയും ഒരു ബീച്ചോ??

ഇങ്ങനെയും ഒരു ബീച്ചോ??

Posted By: Elizabath Joseph

ഇരുവശവും നിറഞ്ഞ പാറക്കൂട്ടങ്ങള്‍, കൊങ്കണിലെ മറ്റേതു ബീച്ചിനേക്കാളും ഭംഗിയില്‍ നിരന്നു കിടക്കുന്ന പഞ്ചാര മണല്‍ത്തരികള്‍, അങ്ങകലെ പച്ചപുതച്ച മലനിരകള്‍, നീലവെള്ളവും ആറടിയോളം ഉയരത്തില്‍ വരുന്ന തിരമാലകളും..

ഇങ്ങനെയും ഒരു ബീച്ചോ??

ഇങ്ങനെയും ഒരു ബീച്ചോ??

ഇങ്ങനെയൊരു ബീച്ചില്‍ ഇതുവരെയും പോയില്ലെങ്കില്‍ പിന്നെന്തു ജീവിതം എന്നല്ലേ.?? ശരിയാണ്. ഇത്രയും ഭംഗിയുള്ള മറ്റൊരു ബീച്ച് കണ്ടെത്തുക എന്നത് വിഷമമേറിയ കാര്യമാണ്. കാരണം എല്ലാ ഭംഗിയും ഒത്തിണങ്ങുന്ന കാഷിദ് ബീച്ച് അത്രയ്ക്ക് മനോഹരമാണ്.
pc: Kemal Kestelli

വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍

വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍

അറബിക്കടലിന്റെ തീരത്ത് കൊങ്കണിനോട് ചേര്‍ന്നുള്ള ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ ഒന്നാണ് കാഷിദ് ബീച്ച്. മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കാഷിദ് ബീച്ച് കൊങ്കണിലെ മികച്ച വീക്കെന്‍ഡ് ഡെസ്റ്റിനേഷനാണ്. കടല്‍ത്തീരത്ത് കണ്ണെത്തുവോളം ദൂരത്തില്‍ കസുവാറീന ചെടികള്‍ വളര്‍ന്നിരിക്കുന്നത് ബീച്ചിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മുംബൈയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് കാഷിദ് ബീച്ച്.
പ്രവര്‍ത്തി ദിവസങ്ങളില്‍ ബീച്ച് ഒരു മരുഭൂമിക്ക് സമാനമാണ്.

pc: Tomas Belcik

സര്‍ഫിങ് പാരഡൈസ്

സര്‍ഫിങ് പാരഡൈസ്

കടലില്‍ സര്‍ഫിങ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കാഷിദ് ബീച്ച്. അഞ്ചടി മുതല്‍ ആറടി വരെയാണ് സാധാരണ സമയങ്ങളില്‍ കാഷിദ് ബീച്ചിലെത്തുന്ന തിരമാലകളുടെ ഉയരം. മഴക്കാലത്താണെങ്കില്‍ പറയുകയും വേണ്ട. അപകടകരമാംവിധം ഉയരത്തിലാണ് മഴക്കാലങ്ങളില്‍ ഇവിടെ തിരമാലയടിക്കുക.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ സര്‍ഫിങ് അനുവദനീയമല്ല. ജെറ്റ് സ്‌കീയിങ്, ബനാനാ ബോട്ട് റൈജ് തുടങ്ങിയവയും ഇവിടെ നടത്താറുണ്ട്.
pc: Mark

കാഷിദ് ഒരു ബീച്ചായ കഥ

കാഷിദ് ഒരു ബീച്ചായ കഥ

തൊണ്ണൂറുകളുടെ മധ്യത്തില്‍ വരെ കാഷിദ് ബീച്ച് ഒരു ടൂറിസ്റ്റ് കേന്ദ്രമായിരുന്നില്ല. കാഷിദിനടുത്തുള്ള മുറുഡ് ജന്‍ജീര എന്ന ദ്വീപിലെ കോട്ട കാണാന്‍ പോകുന്നവര്‍ വഴിമധ്യേ ഇവിടെ സമയം ചിലവഴിച്ചിരുന്നു. അങ്ങനെയാണ് കാഷിദ് ബീച്ച് വളര്‍ന്നു വന്നത്.
pc: Pmohite

ലോക്കല്‍ ഹോം സ്‌റ്റേ

ലോക്കല്‍ ഹോം സ്‌റ്റേ

കാഷിദ് ബീച്ചിനു സമീപം താമസ സൗകര്യം ലഭിക്കാന്‍ വളരെ പ്രയാസമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ മിക്കപ്പോഴും ഗ്രാമീണരുടെ ആതിഥ്യം സ്വീകരിക്കാറാണ് പതിവ്. ഗ്രാമീണരുടെ കൊങ്കിണി രീതിയിലുള്ള മീന്‍ കൂട്ടിയുള്ള ഭക്ഷണം വളരെ പ്രസിദ്ധമാണ്. കൊങ്കണി ഫിഷ് താലി കഴിക്കാനായി മാത്രം വരുന്നവരും ഉണ്ടെന്നറിയുമ്പോഴാണ് ആ രുചി മനസ്സിലാവുക .
pc: Ankur P

സൂര്യാസ്തമയം

സൂര്യാസ്തമയം

കാഷിദ് ബീച്ചിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് അവിടുത്തെ സൂര്യാസ്തമയം. അങ്ങകലെ മുറുഡ് ജന്‍ജീരയിലെ കോട്ടയുടെ പശ്ചാത്തലത്തില്‍ കടലില്‍ താഴുന്ന സൂര്യനെ കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.
pc: Ankur P