പ്രകൃതിയിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസങ്ങളില്‍ ഒന്നായ കവരിനെ പ്രത്യേകം മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിലാവുള്ള രാത്രിയില്‍ വെള്ളത്തില്‍ തിളങ്ങുന്ന കവരിന് ആരാധകര്‍ ഇഷ്ടംപോലെയുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി കവര് പൂത്തിരിക്കുന്നത് ആലപ്പുഴയിലാണ്. ഇവിടുത്തെ പ്രസിദ്ധമായ മാരാരിക്കുളം ബീച്ചിലാണ് കവര് പ്രതിഭാസം പ്രത്യക്ഷമായിരിക്കുന്നത്.

ബയോലൂമിനസെൻസ് എന്നറിയപ്പെടുന്ന കവര് പ്രകൃതിയിലെ ഒരു പ്രതിഭാസമാണ്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര് എന്ന പേരിൽ അറിയപ്പെടുന്നത്. തണുത്ത വെളിച്ചം എന്നും ഇതിനു പേരുണ്ട്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിത്. ഇവയുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രകാശം പുറപ്പെടുന്നത്. ശത്രുക്കളില്‍ നിന്നുള്ള സ്വയം രക്ഷയ്ക്കായും ഇണയെ ആകര്‍ഷിക്കുവാനുമൊക്കെ ഇത് സഹായിക്കുന്നു എന്നു കരുതപ്പെടുന്നു.
നേരത്തെ കുമ്പളങ്ങിയിലും തൃശൂര്‍ ജില്ലയിലെ മാളയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും കവര് പൂത്തിരുന്നു.
അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്റെയും നാട്