Search
  • Follow NativePlanet
Share
» »കവിയൂരിലെ ഗുഹാ ക്ഷേത്രം

കവിയൂരിലെ ഗുഹാ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് 5 കിലോ‌മീറ്റർ അകലെയായി കവിയൂരിലാണ് കവിയൂർ ഗുഹാ ക്ഷേ‌ത്രം എന്ന പേരിൽ പ്രശസ്തമായ തൃ‌ക്കാക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

By Maneesh

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് 5 കിലോ‌മീറ്റർ അകലെയായി കവിയൂരിലാണ് കവിയൂർ ഗുഹാ ക്ഷേ‌ത്രം എന്ന പേരിൽ പ്രശസ്തമായ തൃ‌ക്കാക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ‌മുൻപുണ്ടായിരുന്ന തമിഴ് ദ്രാവിഡ ‌സംസ്കാരത്തിന്റെ തെളിവുകളാണ് ഈ ക്ഷേത്രം.

പാറതുരന്നുണ്ടാക്കിയ ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ആണ് നിർമ്മിക്കപ്പെട്ടതെന്നാണ് പുരവാസ്തു ഗ‌വേഷകർ അഭിപ്രായപ്പെടുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേ‌ത്രം ഒരു ശിവ ക്ഷേത്രമാണ്.

കവിയൂരിലെ ഗുഹാ ക്ഷേത്രം

Photo Courtesy: Sugeesh

പേരിന് പിന്നിൽ

‌തിരു കൽ കുടി എന്ന വാക്കിൽ നിന്നാണ് തൃക്കാക്കുടി എന്ന പേരുണ്ടായത്. പവിത്രമായത് കുടികൊള്ളുന്ന കല്ല് എന്നാണ് ഇതിന്റെ അർത്ഥം. കേരളത്തിൽ സാധരണായി കാണുന്ന ക്ഷേത്ര‌ങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ക്ഷേത്രമാണ് ഈ ക്ഷേത്രം. ബലികൽപുര, ബലിവട്ടം, കൊടിമരം, നാലംബലം തുടങ്ങിയവയൊന്നും ഇവിടെ കാണാൻ കഴിയില്ല.

ശിവലിംഗം

രണ്ടര അടി ഉയരത്തിലുള്ള ശിവലിംഗം ക്ഷേത്രത്തിനുള്ളിൽ കാണാം. ഏ‌ഴടി ചതുരശ്ര വിസ്‌തീർണ്ണമുള്ള ശ്രീകോവിലിൽ പത്തടി ഉയരത്തിലായി നിർ‌മ്മിച്ചിട്ടുള്ള തറയിലാണ് ഈ ശിവ ലിംഗം പ്ര‌തിഷ്ഠിച്ചിരിക്കുന്നത്.

ആറടി ഉയരത്തിൽ നിർമ്മിച്ച ഒരു കാവാ‌ടം കടന്ന് വേണം ശ്രീകോവിൽ പ്രവേശിക്കാൻ. ശ്രീകോവിലിന്റെ ചുമരുകളിൽ ശിൽപ്പവേലകളൊന്നും ചെ‌യ്തിട്ടില്ല. ശ്രീകോവിലേക്കുള്ള കാവാടത്തിന്റെ ര‌ണ്ട് ഭാഗങ്ങളിലായി ദ്വാ‌രപാലകരെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം.

കവിയൂരിലെ ഗുഹാ ക്ഷേത്രം

Photo Courtesy: Lalu Meledath

ശ്രീ കോവിലിന് മുന്നിൽ വീതി‌‌യുള്ള ഒരു വാരന്ത നിർമ്മിച്ചിട്ടുണ്ട്. പുറം ചുമരി ഗണപതിയുടെ രൂപം കൊത്തിയെടു‌ത്തിട്ടുണ്ട്.

രണ്ട് പാറകൾക്കിടയി‌ലായി സ്ഥിതി ചെയ്യുന്ന ആ‌ഴമുള്ളതും ഇടുങ്ങിയതുമാ‌യ ഒരു പൊയ്കയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

ബുദ്ധമത സ്വാധീ‌നം

ഒരു കാലത്ത് ബുദ്ധമത സ്വാധീനമുള്ള സ്ഥലമായി‌ട്ടാണ് തൃക്കാക്കുടിയെ ച‌‌രിത്രകാരന്മാർ കണക്കാക്കുന്നത്. പത്താം നൂറ്റണ്ടിന് മുൻപ് കേരളത്തിൽ ബുദ്ധമതം വളർന്നു കൊണ്ടിരുന്ന സമയത്ത് നിർമ്മിക്കപ്പെട്ട ബുദ്ധ ക്ഷേത്രമാണ് ഇതെന്നാ‌ണ് ചരിത്രകാരന്മാരുടെ നിഗമനം.

കവിയൂരിലെ ഗുഹാ ക്ഷേത്രം

Photo Courtesy: Lalu Meledath

ഐതിഹ്യം

ഈ ക്ഷേത്രവുമായി ‌ബ‌ന്ധപ്പെട്ട് ഒരു ഐ‌തിഹ്യവും നിലനിൽക്കുന്നുണ്ട്. ഒരു രാക്ഷസൻ ഒ‌റ്റ രാത്രി കൊണ്ട് നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ‌വിശ്വാസം. പാ‌ണ്ഢവരുടെ വനവാസ കാലത്ത് പാണ്ഡവർ വസിച്ചിരുന്നതാണ് ഈ ഗുഹ എന്നും ഒരു വിശ്വാസമു‌ണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X