Search
  • Follow NativePlanet
Share
» »ഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്ര

ഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്ര

ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ആയ ഉല റെയിൽ വരികയാണ്.

ഓണക്കാലത്തിന്‍റെ ആഘോഷങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ അക്കൂട്ടത്തിലൊരു യാത്രയും നിര്‍ബന്ധമാണ്. ചെറുതായാലും വലുതായാലും എല്ലാവരും ചേര്‍ന്നുള്ള യാത്രകളുടെ സുഖം ഒന്നുവേറെ തന്നെയാണ്. എങ്കില്‍ ഇത്തവണയും ഓണയാത്രകളുടെ പ്ലാനിന് മാറ്റമൊന്നും വേണ്ട... പകരം സ്ഥിരം പോകുന്ന മൂന്നാറും കന്യാകുമാരിയും വയനാടും ഒക്കെയൊന്ന് മാറ്റി ഒരു ട്രെയിന്‍ യാത്ര പിടിച്ചാലോ... അതും ചെറുതൊന്നുമല്ല! കേരളത്തില്‍ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിനിലായിരിക്കും ഈ യാത്ര. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ

കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ

ഇന്ത്യയില്‍ വിജയകരമായി സര്‍വീസുകള്‍ നടത്തുന്ന ഭാരത് ഗൗരവ് ട്രെയിനുകള്‍ യാത്രാ രംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ആയ ഉല റെയിൽ വരികയാണ്. റെയിൽവേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസി നടത്തുന്ന ഭാരത്‌ ഗൗരവ്‌ ട്രെയിൻ പദ്ധതിക്കുകീഴിലാണ്‌ ഈ സര്‍വീസ് വരുന്നത്.

PC:Charles Forerunner

ഓണത്തിനു പോകാം ഒരിന്ത്യാ യാത്ര!

ഓണത്തിനു പോകാം ഒരിന്ത്യാ യാത്ര!

ഉല ട്രെയിനിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഓണം യാത്രയോടു കൂടിയാണ് ആരംഭിക്കുക. പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ മൈസൂർ , ഹംപി , ഹൈദരാബാദ് , ഔറംഗാബാദ്, അജന്ത എല്ലോറ ഗുഹകൾ , സ്റ്റാച്യു ഓഫ് യൂണിറ്റി , ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

PC:JK

തിയ്യതി

തിയ്യതി

സെപ്റ്റംബര്‍ രണ്ടിന് മധുരയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ചെ 6 മണിക്ക് തിരുവന്തപുരത്തു എത്തും. അവിടെ നിന്നും 6.15ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എറണാകുളത്ത് 10.25നും ഷൊര്‍ണൂര്‍ ഉച്ചയ്ക്ക് 1.00 മണിക്കും കോഴിക്കോട് 3.15നും കാസര്‍കോഡ് വൈകിട്ട് 7.15നും ട്രെയിന്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
സെപ്റ്റംബര്‍ 12 -ാം തിയതി രാത്രി 8.30ന് ട്രെയിന്‍ തിരികെ തിരുവനന്തപുരത്തെത്തും.
PC:Tom Grünbauer

സെപ്റ്റംബര്‍ 3,4,5, 6 തിയ്യതികള്‍

സെപ്റ്റംബര്‍ 3,4,5, 6 തിയ്യതികള്‍

യാത്രയുടെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ മൂന്നിന് രാവിലെ അഞ്ച് മണിയോടു കൂടി ട്രെയിന്‍ മൈസൂര്‍ ജംങ്ഷനില്‍ എത്തിച്ചേരും. മൈസൂര്‍ കൊട്ടാരം. ചാമുണ്ഡി ഹില്‍സ്, ബൃന്ദാവന്‍ ഗാര്‍ഡന്ഡ, കെആര്‍എസ് ഡാം എന്നിവിടങ്ങളാണ് ഇവിടെ കാണുന്നത്. രാത്രി 11.45ന് ട്രെയിന്‍ മാസൂര്‍ വിടും.
സെപ്റ്റംബര്‍ 4-ംാ തിയതി രാവിലെ 11.30 ഓടെ ട്രെയിന്
ഹോസ്പേട്ടെ ജംങ്ഷനിലെത്തും. ഈ ദിവസം മുഴുവനും ഹംപി കാണുവാനായാണ് മാറ്റിവെച്ചിട്ടുള്ളത്. രാത്രി എട്ടുമണിക്ക് ട്രെയിന്‍ ഹൈദരാബാദിലേക്ക് യാത്ര തുടരും.
സെപ്റ്റംബര്‍ 5-ംാ തിയതി രാവിലെ അഞ്ച് മണിയോടെ ട്രെയിന്‍ ഹൈദരാബാദ് ജംങ്ഷനിലെത്തും. അന്നേ ദിവസം മുഴുവന്‍ രാമോഡി ഫിലം സിറ്റി കാണുവാനായാണ് സമയം നല്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 6-ംാ ഹൈദരാബാദിലെ ബാക്കി കാഴ്ചകളിലേക്ക് കടക്കാം. ഗോല്‍കോണ്ട കോട്ട, സലര്‍ജുങ് മ്യൂസിയം, ചാര്‍മിനാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി എട്ടുമണിയോടെ ഇവിടുന്നു യാത്ര തിരിക്കും.

PC:Chaitanya Rayampally

സെപ്റ്റംബര്‍ 7,8,9 തിയ്യതികള്‍

സെപ്റ്റംബര്‍ 7,8,9 തിയ്യതികള്‍

സെപ്റ്റംബര്‍ 7-ാം തിയതി രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ ഔറംഗാബാദിലെത്തും. അജന്താ ഗുഹകള്‍ കാണുവാനാണ് ഈ ദിവസത്തെ യാത്ര. പിന്നീട് തിരികെ വന്ന് ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യാം.

സെപ്റ്റംബര്‍ 8-ാം തിയതി എല്ലോറ ഗുഹകള്‍ കാണുവാനായി പോകാം.
സെപ്റ്റംബര്‍ 9-ാം തിയതി രാവിലെ എട്ടുമണിക്ക് അഹമ്മദാബാദിലെ കേവദിയായിലെത്തും. ഇവിടുത്തെ ഏകതാ പ്രതിമ കാണുവാനായാണ് ഈ ദിവസമുള്ളത്. പ്രതിമ കണ്ടശേഷമുള്ള ബാക്കി സമയം യാത്രക്കാര്‍ക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച് ചിലവഴിക്കാം.

PC:Siddhesh Mangela

സെപ്റ്റംബര്‍ 10,11,12 തിയ്യതികള്‍

സെപ്റ്റംബര്‍ 10,11,12 തിയ്യതികള്‍

കേവദിയായില്‍ നിന്നും 9-ാം തിയതി രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പത്താം തിയതി വൈകിട്ട് അഞ്ച് മണിയോടെ ഗോവയിലെ മഡ്ഗാവോണിലെത്തും.
സെപ്റ്റംബര്‍ 11-ാം തിയതിയാണ് ഗോവ സന്ദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുന്ന സമയം. കാലന്‍ഗുട്ടെ ബീച്ച്, ബസലിക്ക ഓഫ് ബോംജീസസ്, സെ കത്തീഡ്രല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതിനു ശേഷം സമയം അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അവരുടെ ചിലവില്‍ മാണ്ഡോവി നദിയില്‍ റിവര്‍ ക്രൂസിനു പോകുവാനോ അല്ലെങ്കില്‍ കോള്‍വാ ബീച്ച് സന്ദര്‍ശിക്കുവാനോ അനുമതിയുണ്ടാവും. ഇതിനു ശേഷം രാത്രി പത്തോടു കൂടി ട്രെയിന്‍ മടക്കയാത്ര ആരംഭിക്കും.

സെപ്റ്റംബര്‍ 11-ാം തിയതി രാവിലെ മംഗലാപുരത്ത് 4.00 മണി, കാസര്‍കോഡ് 6.00, കണ്ണൂര്‍ 8.10, കോഴിക്കോട് 10.15, ഷൊര്‍ണൂര്‍ ജംങ്ഷന്‍ 12.20,തൃശൂര്‍ 1.25, എറണാകുളം 3.25, കോട്ടയം 5.25, കൊല്ലം 7.00, തിരുവനന്തപുരം 8.30, മധുര ജംങ്ഷന്‍ 11.45 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന സമയം.

PC:alexey turenkov

പ്രത്യേകതകള്‍

പ്രത്യേകതകള്‍

കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിനിന്ന ഒട്ടേറെ പ്രത്യേകതകളും മികച്ച സൗകര്യങ്ങളും അവകാശപ്പെടുവാനുണ്ട്.
നാല് 3AC കോച്ചുകള്‍, ആറ് 2SL കോച്ചുകള്‍ എന്നിവ ഇതിനുണ്ട്. ഫ്ലെയിം ലെസ് പാന്‍ട്രി കാറുകളാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. രാജ്യത്ത് തന്നെ ആദ്യമായാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത് . കോച്ച് മാനേജര്‍മാര്‍, കോച്ച് ഗാര്‍ഡുകള്‍, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉള്‍പ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനുണ്ട്.

PC:paolo candelo

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന കോച്ച്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ സൗകര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്.
കംഫര്‍ട്ട് കാറ്റഗറി, സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറി, ബജറ്റ് കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുവാനുള്ളത്.

കംഫര്‍ട്ട് കാറ്റഗറിയില്‍ 3AC കോച്ച് സിങ്കിളിന് 37950 രൂപയാണ് നിരക്ക്. ഡബിള്‍ ബെര്‍ത്തിന് 34500 രൂപയും ട്രിപ്പിള്‍ ബെര്‍ത്തിന് 31050 രൂപയും ഈടാക്കും. ത്രീ എസി ട്രെയിന്‍ ടിക്കറ്റ്, നോണ്‍ എസി റോഡ് യാത്രകളും കാഴ്ചകള്‍ കാണുവാനുള്ള സൗകര്യങ്ങളും, രാത്രി താമസത്തിന് സ്റ്റാന്‍ഡേര്‍ഡ് എസി റൂമുകള്‍, ഫ്രഷ് ആകുവാന്‍ നോണ്‍ എസി റൂമുകള്‍, വെജിറ്റേറിയന്‍ ബ്രേക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം, പ്രത്യേക ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കംഫര്‍ട്ട് വിഭാഗത്തിലുള്ളത്.

PC:softeeboy

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയില്‍ സ്ലീപ്പര്‍ കോച്ചില്‍ സിങ്കിള്‍ ബെര്‍ത്തിന് 31625, ഡബിള്‍- 29750, ട്രിപ്പിള്‍- 26875 എന്നിങ്ങനെയുമാണ് നിരക്കുകള്‍. സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റ്, നോണ്‍ എസി റോഡ് യാത്രകളും കാഴ്ചകള്‍ കാണുവാനുള്ള സൗകര്യങ്ങളും, രാത്രി താമസത്തിന് സ്റ്റാന്‍ഡേര്‍ഡ് നോണ്‍ എസി റൂമുകള്‍, ഫ്രഷ് ആകുവാന്‍ റൂമുകള്‍, വെജിറ്റേറിയന്‍ ബ്രേക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം, ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലുള്ളത്.

ബജറ്റ് കാറ്റഗറിയില്‍ ഡോര്‍മെട്രിക്ക് 24750 രൂപയാണ് നിരക്ക്. സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റ്, നോണ്‍ എസി റോഡ് യാത്രകളും കാഴ്ചകള്‍ കാണുവാനുള്ള സൗകര്യങ്ങളും, രാത്രി താമസത്തിന് ധര്‍മ്മശാലകള്‍, വെജിറ്റേറിയന്‍ ബ്രേക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം, ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബജറ്റ് വിഭാഗത്തിലുള്ളത്

PC:Belle Maluf

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X