Search
  • Follow NativePlanet
Share
» »യാത്ര ചെയ്യുവാൻ ഇനി ടിക്ടോക്ക് സഹായിക്കും...പുതിയ കളി ഇങ്ങനെയാണ്

യാത്ര ചെയ്യുവാൻ ഇനി ടിക്ടോക്ക് സഹായിക്കും...പുതിയ കളി ഇങ്ങനെയാണ്

ടിക്ടോക്കിനെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. വ്യത്യസ്തമായ വീഡിയോകളിലൂടെയും അനുകരണങ്ങളിലൂടെയും എല്ലാ പ്രായക്കാർക്കുമിടയിൽ വൻ ഹിറ്റായി നിൽക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നു എളുപ്പത്തിൽ ടിക്ടോക്കിനെ വിശേഷിപ്പിക്കാം. കോടിക്കണക്കിന് ഉപഭോക്താക്കളും വീഡിയോകളുമുള്ള ടിക്ടോക്ക് യാത്രാ രംഗത്തേയ്ക്കും വന്നിരിക്കുകയാണ്. ടിക്ടോക്ക് ട്രാവല് കാമ്പയിനിലൂടെ ഇഷ്ട ഇടങ്ങളെ അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഇതാ ടിക്ടോക്ക് ട്രാവല് കാമ്പയിൻറെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

ടിക്ടോക്ക് ട്രാവൽ കാമ്പയിൻ

ടിക്ടോക്ക് ട്രാവൽ കാമ്പയിൻ

ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിലൊന്നായ ടിക് ടോക്കിൻറെ പുതിയ പരിപാടിയാണ് ടിക്ടോക്ക് ട്രാവല് കാമ്പയിൻ. ടിക് ടോക്ക് ആപ്പിലൂടെ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും അവിടുത്ത പ്രത്യേകതകളെക്കുറിച്ചും പങ്കുവയ്ക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുവഴി ലോകമെമ്പാടുമുള്ള ടിക്ടോക്ക് ആസ്വാദകർക്ക് ഇന്ത്യയിലെ വ്യത്യസ്ത യാത്ര ഇടങ്ങളെ പരിചയപ്പെടുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഭാഗമായി കേരളാ ടൂറിസവും ടിക് ടോക്കിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നിട്ടുണ്ട്. ടിക് ടോക്കിലെ ആദ്യ ടൂറിസം ബോർഡ് കൂടിയാണിത്.

യേമേരാ ഇന്ത്യ

യേമേരാ ഇന്ത്യ

ഇന്ത്യയെ ലോകത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുവാനുള്ള ഭാഗമായി ആരംഭിച്ചതാണ് യേമേരാ ഇന്ത്യ എന്ന പ്രാദേശിക ഇൻ ആപ്പ്. ഇതുവഴി ടിക് ടോക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാ അനുഭവങ്ങൾ ടിക്ടോക്ക് വഴി ലോകമെമ്പാടുമുള്ളവരുമായി പങ്കുവയ്ക്കുവാൻ സാധിക്കും.

പാലക്കാടിന് 3.55 കോടി

പാലക്കാടിന് 3.55 കോടി

ടിക് ടോക്കിൽ ഹാഷ്ടാഗിന്റെ കാര്യത്തിലും വീഡിയോകളുടെ കാര്യത്തിലും കേരളത്തിൽ മുമ്പിൽ നിൽക്കുന്ന ഇടം പാലക്കാടാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സ്ഥലങ്ങളിലൊന്നാണ് പാലക്കാട്. ഏകദേശം 3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിന് മാത്രമായുള്ളത്.

മലമ്പുഴ അണക്കെട്ടിൽ തുടങ്ങി പറമ്പിക്കുളം വന്യജീവി സങ്കേതവും സൈലന്റ് വാലിയും പോത്തുണ്ടി അണക്കെട്ടും നെല്ലിയാന്പതിയും കരുവാര വെള്ളച്ചാട്ടവും ധോണി വെള്ളച്ചാട്ടവും ഒക്കെ പാലക്കാടിന്റെ സ്വന്തം കാഴ്ചകളാണ്. ഇത് കൂടാതെ മംഗലം അണക്കെട്ട്, പാലക്കാട് കോട്ട, മിന്നാംപാറ, മീൻവല്ലം വെള്ളച്ചാട്ടം, പാത്രക്കടവ് വെള്ളച്ചാട്ടം, ചൂലന്നൂർ, കൈകാട്ടി, കേശവൻപാറ തുടങ്ങിയ ഇടങ്ങളും പാലക്കാടിന്റെ പെരുമ വർധിപ്പിക്കുന്നു.

തൊട്ടുപുറകിൽ വയനാട്

തൊട്ടുപുറകിൽ വയനാട്

പാലക്കാട് കഴിഞ്ഞാൽ ടിക്ടോക്കിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള കേരളത്തിലെ ഇടം നമ്മുടെ വയനാടാണ്. 3.29 കോടി കാഴ്ചക്കാരാണ് വയനാടിനുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വയനാട് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്.

പൂക്കോട് തടാകവും കുറുവ ദ്വീപും എടയ്ക്കൽ ഗുഹയും ഫാന്‍റം റോക്കും മീൻമുട്ടി,സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളും ബാണാസുര ഡാമും ചെമ്പ്ര മലയും പക്ഷി പാതാളവും ബ്രഹ്മഗിരിയും ചുരത്തിന്റെ കാഴ്ചകളും തോൽപ്പെട്ടിയും പുൽപ്പള്ളിയും ഒക്കെ കണ്ടിരിക്കേണ്ട വയനാടൻ കാഴ്ചകളാണ്.

PC:The MH15

 3.28 കോടി കാഴ്ചക്കാരുമായി മൂന്നാർ

3.28 കോടി കാഴ്ചക്കാരുമായി മൂന്നാർ

വിദേശികളുടെയും സ്വദേശികളുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മൂന്നാറിനും ടിക്ടോക്കിൽ ആരാധകരേറെയുണ്ട്. 3.28 കോടി കാഴ്ചക്കാരുമായി മൂന്നാർ വയനാടിനു തൊട്ടുപിന്നിൽ നിൽക്കുന്നു. ഇടുക്കിയുടെ കാഴ്ചകളിൽ മറ്റൊന്നിനും മറികടക്കുവാൻ പറ്റാത്ത മൂന്നാറിന് ആരാധകരില്ലെങ്കിലേ അത്ഭുതമുള്ളൂ. മൂന്നാറിലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാടും ട്രക്കിങ്ങും ടോപ്പ് സ്റ്റേഷനും എല്ലാം ചേർന്ന് മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് സഞ്ചാരികൾക്ക് നല്കുന്നത്.

എക്കോ പോയന്ർറ് , കുണ്ടള ഡാം, അട്ടുകാട് വെള്ളച്ചാട്ടം, എലിഫന്റ് ലേക്ക്, ആനമുടി, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം. ചിത്തിരപുരം, ചിന്നക്കനാൽ തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Kerala Tourism

കോവളത്തിനുണ്ട് 29 ലക്ഷം കാഴ്ചക്കാർ

കോവളത്തിനുണ്ട് 29 ലക്ഷം കാഴ്ചക്കാർ

വിദേശികൾ ഏറ്റവും അധികം തേടിയെത്തുന്ന ഇടങ്ങളിലൊന്നാണ് കോവളം. ഇന്ത്യക്കാരേക്കാൾ അധികമായി വിദേശികൾ എത്തുന്ന കോവളത്തിന് ടിക്ടോക്കിൽ മാത്രം 29 ലക്ഷം കാഴ്ചക്കാരാണുള്ളത്. തെങ്ങിന്‍കൂട്ടങ്ങളും മനോഹരങ്ങളായ ബീച്ചുകളും നിറഞ്ഞ കോവളം അറിയപ്പെടുന്നത് തന്നെ തെക്കിന്റെ പറുദീസ എന്നാണ്.

ലൈറ്റ് ഹൗസ് ബീച്ച്, സമുദ്രാ ബീച്ച്, ഹവ്വാ ബീച്ച്, കോവളം ജുമാ മസ്ജിദ്, അരുവിക്കര ഡാം, തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം,ചൊവ്വര, വിഴിഞ്ഞം, വലിയതുറ കടൽപ്പാലം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

PC:mehul.antani

അഞ്ചാമനായി തേക്കടി

അഞ്ചാമനായി തേക്കടി

ടിക്ടോക്ക് കാഴ്ചക്കാരുടെ ഇടയിൽ അഞ്ചാം സ്ഥാനമാണ് തേക്കടിക്കുള്ളത്. 13 ലക്ഷം കാഴ്ചക്കാരുമായാണ് തേക്കടി അഞ്ചാമതെത്തിയിരിക്കുന്നത്. കൊതിപ്പിക്കുന്ന കാലാവസ്ഥയും മനോഹരമായ കാഴ്ചകളും കൊണ്ട് അനുഗ്രഹീതമായ ഇടമാണ് ഇവിടം. പെരിയാർ കടുവാ സങ്കേതം, ബോട്ടിങ്ങ്, കാടിനു നടുവിലെ താമസം തുടങ്ങിയവയാണ് തേക്കടിയിലെ ആകർഷണങ്ങൾ.

കൂടാതെ പാണ്ടിക്കുഴി, കുരിശുമല, ചെല്ലാർകോവിൽ, ഗ്രാമ്പി തുടങ്ങിയ ഇടങ്ങളും സന്ദർശിക്കാം.

PC:Nebu George

ടിക്ടോക്കിൽ ഹിറ്റടിച്ച ഇന്ത്യയിലെ ഇടങ്ങൾ

ടിക്ടോക്കിൽ ഹിറ്റടിച്ച ഇന്ത്യയിലെ ഇടങ്ങൾ

കേരളത്തിലെ മാത്രമല്ല, രാജ്യത്തെ മറ്റ് ചില ഇടങ്ങളും ടിക്ടോക്ക് വീഡിയോയിൽ ഹിറ്റാണ്. 7.92 കോടി കാഴ്ചക്കാരുമായി താജ്മഹൽ, 6.76 കോടി കാഴ്ചക്കാരുമായി സുവർണ്ണ ക്ഷേത്രം, 2.26 കോടി കാഴ്ചക്കാരുമായി ഹിമാലയം, 1.36 കോടി കാഴ്ചക്കാരുമായിറെഡ്ഫോർട്ട്, 90 ലക്ഷം കാഴ്ചക്കാരുമായി ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവയാണ് ആദ്യ അ‍ഞ്ച് സ്ഥാനക്കാർ.

യാത്ര തുടങ്ങി ഭക്ഷണം വരെ

യാത്ര തുടങ്ങി ഭക്ഷണം വരെ

സർഗാത്മകതയുടെയും വ്യത്യസ്തതയുടെയും കാര്യത്തിൽ ടിക്ടോക്കും ഉപഭോക്താക്കളും മുൻപന്തിയിലാണ്. യാത്രയുമായും സ്ഥലങ്ങളുമായും അവിടുത്തെ സംസ്കാരവും സ്ട്രീറ്റ് ഫൂഡും ഒക്കെയായി വളരെ വ്യത്യസ്തങ്ങളായ വീഡിയോകൾ ഇവിടെയുണ്ട്. ഈ വിഡിയോകൾ വഴി ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുക എന്നാതാണ് ടിക്ടോക്ക് ട്രാവല് കാമ്പയിൻ ലക്ഷ്യം.

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X