Search
  • Follow NativePlanet
Share
» »ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

By Elizabath Joseph

കല്ലുകളിൽ സ്നേഹത്തിന്റെ കവിതയെഴുതിയ നഗരമാണ് ഖജുരാവോ...പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കൊത്തിയെടുത്ത കല്ലുകൾ എന്നും ലോകത്തിലെ തന്നെ ഏറ്റവും വിസ്മയിപ്പിക്കുന്ന കലകളിലൊന്നായി മാറിയതിനു പിന്നിൽ അത്ഭുതപ്പെടുത്തുന്ന കഥകൾ ഒരുപാടുണ്ട്. കല്ലുകളിൽ കാമസൂത്ര കൊത്തിയ ഇടമെന്ന വിശേഷണം ഒരേ സമയം തള്ളുകയും കൊള്ളുകയും ചെയ്യുന്ന നാട്ടിൽ ഇവ ഒരു വിസ്മയമായി കണക്കാക്കുന്നില്ല എന്നതാണ് പക്ഷേ, സത്യം. നഗ്നശില്പങ്ങൾക്കു മുന്നിലെത്തുവാൻ ഭാരതീയർ മടിക്കുമ്പോൾ ശില്പകലയിലെ ഈ സൗന്ദര്യം കാണുവാനായി മാത്രം എത്തിച്ചേരുന്ന വിദേശികളുണ്ട്. എന്തുതന്നെയായാലും ഒരായിരം ചോദ്യങ്ങളുയർത്തുന്നതാണ് ഇവിടുത്തെ ഓരോ ശില്പവും... നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറ‍ഞ്ഞു കിടന്നിരുന്ന ഖജുരാഹോയെക്കുറിച്ചും അവിടുത്തെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം...

പ്രണയശില്പങ്ങളുടെ ചരിത്രം

പ്രണയശില്പങ്ങളുടെ ചരിത്രം

നൂറ്റാണ്ടുകളോളം കാടിനുള്ളിൽ ആരുമറിയാതെ കിടന്ന പ്രണയത്തിന്റെ ശിലകൾ അഹല്യയെപ്പോല ശാപമോക്ഷം നേടി വന്നതാണ് ഇന്നു കാണുന്ന ഖജുരാഹോയിലെ ശില്പങ്ങൾ...20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വിരലുകളിൽ എണ്ണിത്തീർക്കാവുന്നതല്ല.

സിഇ 950 നും 1050 നും ഇടയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് ഇത് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.

PC:Hiroki Ogawa

യുനസ്കോയുടെ ലോകപൈതൃക സ്ഥാനം

യുനസ്കോയുടെ ലോകപൈതൃക സ്ഥാനം

ലോകത്തിനു മുന്നിൽ ഇന്ത്യയെന്ന മഹാരാജ്യം സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും കലയെ സ്നേഹിക്കുന്നവർക്കുമൊക്കെയായി നല്കിയ ഒരു ഉപഹാരം എന്നു വേണമെങ്കിൽ ഖജുരാഹോയിലെ ക്ഷേത്രങ്ങളെയും ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന ശില്പങ്ങളെയും വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ ഇതിനെ യുനസ്കോ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഖജുരാഹോയെയും ഉൾപ്പെടുത്തിയിരിക്കുന്നു. 1986 ലാണ് ഖജുരാഹോ ലോകപൈതൃക പട്ടികയിൽ ഇടം പിടിക്കുന്നത്.

PC:Nshill66

നിർമ്മാണ കലയുടെ മികവ്

നിർമ്മാണ കലയുടെ മികവ്

കല്ലുകളിൽ ഇങ്ങനെയും കവിതയും പ്രണയവും സ്നേഹവും ഒക്കെ കൊത്തി ജീവൻ തുടിക്കുന്ന ശില്പങ്ങളാക്കി മാറ്റാം എന്ന് മാതൃക കാണിച്ച ഇടമാണ് ഖജുരാഹോ. രതിശില്പങ്ങൾ കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം കാമത്തിൻറെ ചിത്രങ്ങളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.

PC:Aminesh.aryan

നൂറ്റാണ്ടുകൾക്കും മുൻപ്

നൂറ്റാണ്ടുകൾക്കും മുൻപ്

കാമത്തിന്റെയും പ്രണയത്തിന്റെയും ഭാവങ്ങൾ ഇനിയും സ്വീകരിക്കപ്പെടാത്ത ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്രയും നൂറ്റാണ്ടുകൾക്കു മുൻപ് എങ്ങനെയാണ് ഇത്തരം ശില്പങ്ങൾ നിർമ്മിക്കുന്നതിനു സാധിച്ചു എന്നത് ഏവർക്കും സംശയമുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനെല്ലാം നന്ദി പറയേണ്ടത് അന്നു രാജ്യം ഭരിച്ചിരുന്ന രാജവംശത്തോട് തന്നെയാണ്. തന്റെ രാജ്യത്തിൽ ഒരു വിഭാഗം ആളുകൾ മോശമെന്നു കരുതി മാറ്റി നിർത്തുന്ന ശില്പങ്ങൾക്കും മറ്റെല്ലാത്തിനും കിട്ടുന്നതുപോലെ തന്നെ സ്വീകാര്യത കൊണ്ടുവന്നത് രാജാവിന്റെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ്. ചന്ദേല വംശത്തിൽപെട്ട ചന്ദ്രവർമ്മനാണ് ഇവ നിർമ്മിക്കുവാൻ മുൻകൈ എടുത്തതെന്നാണ് ചരിത്രം പറയുന്നത്.

PC:Hiroki Ogawa

 സ്നേഹത്തിന്റെ അടയാളം

സ്നേഹത്തിന്റെ അടയാളം

മുൻപു പറഞ്ഞതു പോലെ ലൈംഗീകത തുറന്നു പറയുവാൻ മടിക്കുന്ന നാട്ടിൽ കല്ലുകളിൽ കാമസൂത്ര കൊത്തിവെച്ച നാടാണ് ഖഹുരാഹോ. കാമത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒത്തൊരുമിക്കലിന്റെയും ഒക്കെ വിവിധ ഭാവങ്ങളാണ് ഇവിടെ കല്ലുകളിൽ ആരെയു ആകർഷിക്കുന്ന രീതിയിൽ കൊത്തിവെച്ചിരിക്കുന്നത്.

PC:Hiroki Ogawa

സ്വീകരിക്കപ്പെടാത്ത ശില്പഭംഗി

സ്വീകരിക്കപ്പെടാത്ത ശില്പഭംഗി

എത്രയേറെ പുരോഗമനം പറഞ്ഞാലും കാണിച്ചാലും പ്രവർത്തിച്ചു കാണിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുനന്ത്. അതേ അവസ്ഥ ഖജുരാഹോയിലെ ശില്പങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. കാമത്തെ ആവിഷ്കരിക്കുന്ന ഈ ശില്പങ്ങൾക്ക് നമ്മുടെ രാജ്യത്തിനകത്ത് ഇനിയും സ്വീകാര്യത കിട്ടിയിട്ടില്ല എന്നുവേണം പറയുവാൻ. ഇന്ത്യക്കാർ ഇപ്പോഴും ഇവിടേക്ക് പോകണമോ വേണ്ടയോ എന്ന് ആലോചിക്കുമ്പോൾ ഇതുകാണുവാനും അപൂർവ്വമായ ശിലംപഭംഗി ആസ്വദിക്കുവാനുമായി വിദേശികൾ എത്തുന്നു എന്നതാണ് യാഥാർഥ്യം.

PC:Wikipedia

വെളിപ്പെടാത്ത ക്ഷേത്രങ്ങൾ

വെളിപ്പെടാത്ത ക്ഷേത്രങ്ങൾ

ഖജുരാഹോ എന്നു കേൾക്കുമ്പോൾ ഇത്തരം ശില്പങ്ങൾ കൊത്തിയിരിക്കുന്ന ഒരൊറ്റ ക്ഷേത്രം എന്നാണ് നമ്മളിൽ പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ അതല്ല യാഥാർഥ്യം. ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇരുപത് ചതുരശ്ര കിലോമീറ്റർ എന്നത് ഇന്ന് ആറു ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിട്ടുമുണ്ട്.

PC:Rajenver

കാടിനുള്ളിലെ ക്ഷേത്രം പുറംലോകം കണ്ട കഥ

കാടിനുള്ളിലെ ക്ഷേത്രം പുറംലോകം കണ്ട കഥ

സി.ഇ. 950 നും 1050 നും ഇടയിൽ നിർമ്മിക്കപ്പെട്ടുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം ഈ ക്ഷേത്രസമുച്ചയങ്ങൾ വിസ്മൃതിയിലേക്കു മറഞ്ഞുവത്രെ. മാറിവന്ന രാജഭരണങ്ങളും മറ്റുമാണ് ഇതിനു പിന്നിലെ കാരണം. ഡെൽഹി സുൽത്താനേറ്റിൽ അധികാരമേറ്റെടുത്ത ഖുത്തബ്ബുദ്ദീൻ ഐബക് ചന്ദേല വംശത്തെ അക്രമിച്ചതാണ് ഇവിടം കാലങ്ങളോളം ആർക്കും വേണ്ടാതെ കിടന്നതിനു പിന്നിലെ കാരണം. അങ്ങനെ ഏതാണ്ട് ഏഴു നൂറ്റാണ്ടോളം കാലം വനത്തിനുള്ളിൽ ആരുമറിയാതെ കിടക്കുന്ന നിലയിലായിരുന്നു ഈ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നത്. ഒരിക്കൽ വളരെ അവിചാരിതമായാണ് 1838 ൽ ബ്രിട്ടീഷ് എൻജീനീയറായിരുന്ന ടിഎസ് ബുർട് പുറംലോകത്തിന് കാണിച്ചു കൊടുക്കുന്നത്,. മിലിട്ടറിയിൽ എൻജീനീയറായിരുന്ന ബുർട് തന്റെ ജോലിയുടെ ഭാഗമായ ലഭിച്ച അസൈൻമെന്റിനായി ഇവിടെ എത്തിയപ്പോഴാണ് വളരെ അവിചാരിതമായി കാടിനുള്ളിൽ ഈ ക്ഷേത്രങ്ങളെ കണ്ടെത്തുന്നത്. ഇതിന്റെ പ്രാധാന്യം കാടിനുള്ളിൽ കിടന്ന് നശിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇതിനെ പുറംലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.

PC:CR Pushpa

ഇനിയും ഉത്തരം കിട്ടാത്ത സംശയങ്ങൾ

ഇനിയും ഉത്തരം കിട്ടാത്ത സംശയങ്ങൾ

ക്ഷേത്രം പുറംലോകത്തിന്റെ മുന്നിൽ വെളിപ്പെട്ടിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ഒട്ടനവധി ചോദ്യങ്ങളുണ്ട്.സൂര്യവെളിച്ചം പോലും കയറിച്ചെല്ലാത്ത കൊടുകാടിനുള്ളിൽ എങ്ങനെയാണ് ആ ശില്പങ്ങൾ നിർമ്മിക്കപ്പെട്ടത് എന്നതാണ് പ്രധാന ചോദ്യം. എന്നാൽ മറ്റു ചിലർ പറയുന്നതനുസരിച്ച് മനുഷ്യർക്ക് ഒരിക്കലും ഇത്തരം ശില്പങ്ങൾ നിർമ്മിക്കുവാൻ സാധിക്കില്ല എന്നും ഇത് അന്യഗ്രഹജീവികളോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലുമോ നിർമ്മിച്ചതാവാം എന്നതാണ്.

PC:Sudipta.rocker

 മൂന്നു മതങ്ങൾക്കും ഒരു പോലെ

മൂന്നു മതങ്ങൾക്കും ഒരു പോലെ

ഹിന്ദു, ബുദ്ധ ജൈന മതവിഭാഗങ്ങൾ ഒരേപോലെ പരിശുദ്ധമായി കാണപ്പെടുന്ന ഇടമാണ് ഖജുരാഹോ. ഏകദേശം ഒരേ സമയത്തു തന്നെയാണ് ഇവിടെ വ്യത്യസ്ത മതവിഭാഗങ്ങളുടെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതും എന്നാണ് ചരിത്രം പറയുന്നത്. പത്താം നൂറ്റാണ്ടിന്റെ അവസാനകാലമായിരുന്നു അത്. അക്കാലത്ത് ഉണ്ടായിരുന്ന സഹിഷ്ണുതയും സാഹോദര്യവുമാണ് ഇതിലൂടെ ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നത്.

PC:Patty Ho

മൂന്നു ദിക്കുകളിലായി

മൂന്നു ദിക്കുകളിലായി

തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്നു ദിശകളിലായാണ് ഇവിടുത്തെ ക്ഷേത്രസമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ പടിഞ്ഞാറ് ഭാഗത്തെ ക്ഷേത്രങ്ങളും ശില്പങ്ങളുമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

ചൗസത് യോഗിനി ക്ഷേത്രം, മാതംഗേശ്വർ ക്ഷേത്രം, ദേവി ജഗദംബി ക്ഷേത്രം, ചിത്രഗുപ്ത ക്ഷേത്രം, വരാഹ ക്ഷേത്രം, ലക്ഷ്മണ ക്ഷേത്രം, ആദിനാഥ് ക്ഷേത്രം, വാമന ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. ഇവിടെ ഉണ്ടായിരുന്ന 85 ക്ഷേത്രങ്ങളിൽ 20 എണ്ണം മാത്രമാണ് ഇന്നും കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത്.

PC:Rajenver

ചൗസത് യോഗിനി ക്ഷേത്രം

ചൗസത് യോഗിനി ക്ഷേത്രം

ഖജുരാഹോയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ചൗസത് യോഗിനി ക്ഷേത്രം. ഇന്നും നശിപ്പിക്കപ്പെടാതെ നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള ഇവിടുത്തെ ക്ഷേത്രം കൂടിയാണിത്. സമചതുരാകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒന്നാണ്.

PC:Arnold Betten

കന്ദരിയമഹാദേവക്ഷേത്രം

കന്ദരിയമഹാദേവക്ഷേത്രം

ആർക്കിയോളജിക്കൽ സർവ്വോ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന, യുനസ്കോയുടെ പൈതൃക സ്ഥാനമാണ് കന്ദരിയമഹാദേവക്ഷേത്രം. ഖജുഹാഹോയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. 999-ൽ ചന്ദേല രജപുത്രരാജവംശത്തിലെ ധൻ‌ഗദേവരാജാവാണ്‌ ശിവനു സമർപ്പിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത്. ഖജുരാഹോയിൽ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC:Bhajish Bharathan

വരാഹ ക്ഷേത്രം ഖജുരാഹോ

വരാഹ ക്ഷേത്രം ഖജുരാഹോ

മഹാവിഷ്ണുവിൻറെ അവതാരമായ മരാഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന വരാഹത്തിന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളിൽ പടിഞ്ഞാറെ ഭാഗത്തുള്ളവയിലാണ് ഇത് ഉൾപ്പെട്ടിരിക്കുന്നത്. ഇതിനു തൊട്ടടുത്തായി ഒരു ലക്ഷ്മി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

PC:Rajenver

പടിഞ്ഞാറു ഭാഗത്തെ പ്രധാന ക്ഷേത്രങ്ങൾ

പടിഞ്ഞാറു ഭാഗത്തെ പ്രധാന ക്ഷേത്രങ്ങൾ

ലക്ഷ്മണ ക്ഷേത്രം,കന്ദരിയമഹാദേവക്ഷേത്രം, ദേവി ജഗദംബ ക്ഷേത്രം, ചൈസത് യോഗിനി ക്ഷേത്രം, ചിത്രഗുപ്താ ക്ഷേത്രം, മാതംഗേശ്വര ക്ഷേത്രം എന്നിവയാണ് പടിഞ്ഞാറു ഭാഗത്തെ പ്രധാന ക്ഷേത്രങ്ങൾ. ഏകദേശം മൂന്നു മുതൽ അഞ്ച് മണിക്കൂർ വരെ വേണം ഇത് കണ്ടു തീർക്കുവാൻ

PC:Dennis Jarvis

കിഴക്കു ഭാഗത്തെ ക്ഷേത്രങ്ങൾ

കിഴക്കു ഭാഗത്തെ ക്ഷേത്രങ്ങൾ

പരശ്വനാഥ് ക്ഷേത്രം. ഗാന്തായ് ക്ഷേത്രം, ആദിനാഥ് ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രം, വാമന ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC:Ratnesh1948

തെക്ക് ഭാഗത്തെ ക്ഷേത്രങ്ങൾ

തെക്ക് ഭാഗത്തെ ക്ഷേത്രങ്ങൾ

ദുൽഹാദേവ് ക്ഷേത്രം, ബീജ്മണ്ഡൽ ക്ഷേത്രം, ഛത്രഭൂജ് ക്ഷേത്രം, ജത്കാരി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC:Smita Patil

ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ

ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ

ഖജുരാഹോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടെ നടക്കുന്ന ഖജുരാഹോ നൃത്തോത്സവം. എല്ലാ വർഷവും ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടു വരെ നടക്കുന്ന ഈ ന‍ൃത്തോത്സവത്തിൽ രാജ്യത്തിലെ പ്രശസ്തരായ നർത്തകർ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

PC:Official Site

ഖജുരാഹോ സന്ദർശിക്കുവാൻ പറ്റിയ സമയം

ഖജുരാഹോ സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഇവിടേക്കുള്ള യാത്രകളിൽ ചൂടുകാലവും മഴക്കാലവും ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Deepa Chandran2014

എങ്ങനെ പോകാം

എങ്ങനെ പോകാം

മധ്യപ്രദേശിലെ ജാൻസിയിൽ നിന്നും 175 കിലോമീറ്റർ അകലെയാണ് ഖജുരാഹോ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഡെൽഹിയിൽ നിന്നും 600 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഖജുരാഹോയിൽ നിന്നും 172 കിലോമീറ്റർ അകലെ ജാൻസിയിലാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുള്ളത്. ഖജുരാഹോ വിമാനതാവളമാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധിയന്വേഷിച്ച കോട്ട

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X