Search
  • Follow NativePlanet
Share
» »കുട്ടികളുമായി ആർത്തുല്ലസിക്കാനായി മുംബൈയിലെ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം

കുട്ടികളുമായി ആർത്തുല്ലസിക്കാനായി മുംബൈയിലെ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം

സ്വപ്നങ്ങളുടെ നാട് എന്ന വിളിപ്പേരിനാൽ അറിയപ്പെടുന്ന മുംബൈ നഗരം ലോകത്തിലെ തന്നെ ഏറെ മനോഹരമായതും പുരോഗമനത്തിന്റെ പാതയിലേക്ക് വളരെ വേഗത്തിൽ നടന്നടുക്കുന്നതുമായ നഗരമാണ്. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്. ഈ നഗരത്തിലെ ഓരോ കോണിലും ആധുനികതയുടെസുഖസൗകര്യങ്ങൾ മികച്ച രീതിയിൽ പ്രതിഫലിച്ചു നിൽക്കുന്നതിനാൽ ഇവിടുത്തെ കൗതുകകരമായ കാഴ്ചകൾ കണ്ടാസ്വദിക്കാനായി നൂറുകണക്കിന് ടൂറിസ്റ്റുകളാണ് മുംബൈ നഗരത്തിലേക്ക് വന്നെത്തുന്നത്... എങ്കിൽ പിന്നെ ഈ സീസണിലെ നിങ്ങളുടെ കുടുംബത്തോടും കുട്ടികളോടുമൊപ്പമുള്ള വാരാന്ത്യ യാത്ര ഈ സ്വപ്ന നഗരത്തിലേക്ക് ആക്കിയാലോ...?

ചരിത്രം, ശാസ്ത്രം, പ്രകൃതിസൗന്ദര്യം എന്നിവയെല്ലാം തന്നെ കൗതുക പൂർണമായി ഒത്തിണങ്ങി നിൽക്കുന്ന സ്ഥലമായതിനാൽ ഇവിടെ നിങ്ങൾ കുട്ടികളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്ക് സമ്മാനിച്ചെന്നിരിക്കും.. മുംബൈ നഗരത്തിലൂടെ കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോൾ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

മുംബൈ മൃഗശാല

മുംബൈ മൃഗശാല

ലോകമെമ്പാടുമുള്ള കുട്ടികൾക്കും ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സ്ഥലങ്ങളിലൊന്നാണ് മൃഗശാലകൾ . എങ്കിൽ പിന്നെ എന്തുകൊണ്ട് നിങ്ങൾക്ക് ഈ വാരാന്ത്യത്തിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ മുംബൈ മൃഗശാലയുടെ അങ്കണങ്ങളിലേക്ക് വിളിച്ചുകൊണ്ടുവന്ന് ഇവിടുത്തെ സുന്ദരമായ അന്തരീക്ഷത്തിൽ ആർത്തുല്ലസിച്ച് അലഞ്ഞുതിരിയാൻ അവരെ അനുവദിച്ചുകൂടാ...! ഇവിടുത്തെ വ്യത്യസ്തയാർന്ന ജീവജാലങ്ങളെക്കുറിച്ചും അവയുടെ ജീവിതശൈലിയെക്കുറിച്ചും ഒക്കെ അവർ സ്വയം കണ്ടു മനസ്സിലാക്കേട്ടെ..!! ഏതാണ്ട് അമ്പത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ മൃഗശാലയുടെ പരിസരങ്ങളിൽ നിങ്ങൾക്ക് കുരങ്ങുകൾ, മാൻ, ആനകൾ, അരയന്നം തുടങ്ങിയ ജീവജാലങ്ങൾ ഉൾപ്പെടുന്ന നൂറുകണക്കിന് പക്ഷിമൃഗാദികളെ ദർശിക്കാനാവും... അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടികളെ മികച്ച രീതിയിൽ സന്തോഷിപ്പിക്കാൻ കഴിയുന്ന മികച്ച ഒരു ലക്ഷ്യസ്ഥാനമായിരിക്കും ഇവിടം. മനോഹരമായ പൂന്തോട്ടങ്ങളുടേയും വർണനിറമാർന്ന സസ്യവൃക്ഷാധികളുടെയും സാന്നിദ്ധ്യം പ്രശാന്തമായതും കളങ്കമറ്റതുമായ ഒരു അന്തരീക്ഷ വ്യവസ്ഥിതി കാഴ്ചവയ്ക്കുന്നു. പ്രകൃതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമൊക്കെ കൂടുതലായി തിരിച്ചറിയാൻ അവസരമൊരുക്കുന്ന ഇത്തരം സ്ഥലങ്ങളിലേക്ക് നിങ്ങളുടെ കുട്ടികളെ കൊണ്ടുപോകാൻ തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?.?

PC:Pradeep717

ജൂഹു ബീച്ച്

ജൂഹു ബീച്ച്

നിങ്ങളുടെ കുട്ടികളുമൊത്ത് മനോഹരമായ കടലോരങ്ങളിൽ വന്നെത്തി തിരയോളങ്ങളുടെ പ്രശാന്ത ശബ്ദ്ധത്തേയും പ്രകൃതിയുടെ ചക്രവാള ദൃശത്തേയും ആസ്വദിക്കുന്നതിനെക്കാൾ ആകർഷകമായ മറ്റെന്ത് കാര്യമാണുള്ളത്. നമ്മുടെ കുട്ടികളുമായി നാം ചിലവഴിക്കുന്ന ഓരോ നിമിഷവും തീർച്ചയായും ആനന്ദകരമായിരിക്കും. അപ്പോൾ പിന്നെ, ഈ വാരാന്ത്യത്തിൽ അവരേയും കൊണ്ട് മുംബൈയിലെ ജൂഹു ബീച്ചിലേക്ക് യാത്ര ആരംഭിച്ചാലോ...? നഗരമധ്യത്തിലെ അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷ സ്ഥിതിയിൽ നിന്നും ഒഴിഞ്ഞുമാറി, സുന്ദരമായ കടൽ തീരങ്ങളുടെ മടിയിൽ വന്നു നിന്നുകൊണ്ട്, ബീച്ചിനടുത്തുള്ള സ്റ്റാളുകളിൽ ലഭ്യമാകുന്ന പ്രാദേശിക ഭക്ഷണങ്ങളെ രുചിച്ചു നോക്കിയും ഒക്കെ നിങ്ങൾക്ക് സമയം ചെലവിടാം. അത്ഭുതകരമായ ഈ ബീച്ചിൽ ചെലവഴിക്കുന്ന ഓരോ ചെറിയ നിമിഷവും നിങ്ങളുടെ ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കും എന്നകാര്യം തീർച്ചയാഞ്. എങ്കിൽ പിന്നെ നിങ്ങളുടെ കുട്ടികളോടൊപ്പം ജൂഹു ബീച്ചിൽ വന്നെത്തി ഒരു കുറച്ചു നല്ല സമയം കണ്ടെത്തിയാലോ.? വർഷത്തിൽ ഉടനീളം ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സജീവമായി വന്നെത്തുന്ന ഈ കടലോരം തന്റെ പ്രകൃതിരമണീയമായ ചുറ്റുപാടുകൾ കൊണ്ട് ഏവരുടെയും ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്നു

PC:Ranga27

ഗേറ്റ്വേ ഓഫ് ഇന്ത്യ

ഗേറ്റ്വേ ഓഫ് ഇന്ത്യ

ഇന്ത്യ രാജ്യത്തിന്റെ ആദർശങ്ങളും വിലമതിക്കാനാവാത്തതുമായ സമ്പന്നസവിശേഷതയുമൊക്കെ ഒത്തുചേരുന്ന ഒന്നാണ് മുബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന കെട്ടിടം.. 20-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ രാജാവും രാജ്ഞിയും സന്ദർശനത്തിന് വന്നെത്തിയപ്പോൾ അവരെ ആദരിക്കാനായി അത്ഭുതകരമായ വാസ്തുവിദ്യ ശൈലിയിൽ പണികഴിപ്പിച്ച സ്മാരകമാണ് ഇത്. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇത് സന്ദർശിക്കാനായി വന്നെത്തുന്നത്. ചരിത്രപ്രസിദ്ധമായ ഈ സ്ഥലത്തേക്ക് നിങ്ങളുടെ കുട്ടികളെ കൂട്ടികൊണ്ടുപോകാനും ഇതിന്റെ ചരിത്രപ്രാധാന്യതയെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കാനും ഒക്കെ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? സമീപത്തുള്ള അറബിക്കടലിന്റ തീർത്തേക്ക് വന്നെത്തിയാൽ നിങ്ങൾക്ക് വേണമെങ്കിൽ ചെറിയൊരു കപ്പൽ യാത്ര നടത്താം...! .! ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ കുട്ടികളെ സന്തോഷിപ്പിക്കാനായി മറ്റെന്തുവേണം..?

PC:Ashwin Kumar

നെഹ്രു പ്ലാനറ്റേറിയം

നെഹ്രു പ്ലാനറ്റേറിയം

കുട്ടികൾക്ക് ശാസ്ത്ര പാഠങ്ങളെക്കുറിച്ചും കൗതുകങ്ങൾ ഒളിച്ചുവച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുക്കാവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിനായി മുംബൈയിലെ നെഹ്രു പ്ലാനറ്റേറിയത്തേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല. മുംബൈയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വന്നെത്തുന്ന ഒരു സ്ഥലമാണ് നെഹ്രു പ്ലാനറ്റേറിയം എന്നതിനാൽ കുട്ടികളോടൊപ്പമുള്ള മുബൈയിലെ വാരാന്ത്യ യാത്രയിൽ മനോഹരമായ ഈ സ്ഥലത്തെ ഉൾപ്പെടുത്താൻ മറന്നു പോവുരുത്.

കാണാൻ മനോഹരമായ ഓഡിറ്റോറിയങ്ങളിൽ തുടങ്ങി വിത്യസ്തമായ ശാസ്ത്ര പഠന പാർക്കുകൾ വരെ നെഹ്രു പ്ലാനറ്റേറിയത്തിനകത്ത് കുട്ടികൾക്കായി ഒരുക്കിവച്ചിട്ടുണ്ട്. കൗതുകകരമായ ചിത്രപ്രദർശനങ്ങളും രസകരമായ പ്രോജക്ടുകളുമൊക്കെ കുട്ടികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടികളെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒട്ടും മടിക്കേണ്ടതുമില്ല. രാത്രിയുടെ കാലചക്രങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെ സഞ്ചാരത്തെക്കുറിച്ചും, ജ്യോതിശാസ്ത്ര മറ്റ് സങ്കല്പങ്ങളെ കുറിച്ചുംമൊക്കെ അവർ സ്വയം കണ്ടു മനസ്സിലാക്കട്ടെ.

PC: Analizer

സ്നോ വേൾഡ്

സ്നോ വേൾഡ്

ഫീനിക്സ് മാർക്കറ്റ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഇടമാണ് സ്നോ വേൾഡ് . നിങ്ങളുടെ കുട്ടികൾക്കൊപ്പമുള്ള വാരാന്ത്യങ്ങൾ മനോഹരമാക്കാൻ അവസരമൊരുക്കുന്ന മറ്റൊരു സ്ഥലം. ഏകദേശം 1800 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ സ്ഥത്ത് നിരവധി ആളുകൾ ഹിമ വിനോദങ്ങൾക്കായി വന്നെത്തുന്നു.. സ്കേറ്റിങ് ചെയ്യാനും ഇഗ്ലൂ വീടുകൾ നിർമ്മിക്കാനുമൊക്കെ കുട്ടികൾക്ക് ഇവിടെ അവസരമുണ്ട്. നിങ്ങൾ ഇതുവരെക്കും മഞ്ഞു പെയ്യുന്ന നാടുകളിലേക്ക് ഒരിക്കലെങ്കിലും യാത്ര തിരിച്ചിട്ടില്ലെങ്കിൽ ഈ ഐസ് തീം പാർക്ക് തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.

PC:nowworldmumbai

Read more about: travel mumbai history beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X