Search
  • Follow NativePlanet
Share
» »അ‍ഞ്ച് സംസ്ഥാനങ്ങൾ, 21330 രൂപ, 12 ദിവസം, കേരളത്തിൽ നിന്നും ഭാരത് ഗൗരവ് ട്രെയിനിൽ കിടിലൻ യാത്ര!

അ‍ഞ്ച് സംസ്ഥാനങ്ങൾ, 21330 രൂപ, 12 ദിവസം, കേരളത്തിൽ നിന്നും ഭാരത് ഗൗരവ് ട്രെയിനിൽ കിടിലൻ യാത്ര!

നീണ്ടയാത്രകൾക്ക് പറ്റിയ സമയമാണിത്. അവധിക്കാലവും ലീവുകളും ആഘോഷങ്ങളും ഒക്കെയുള്ളപ്പോൾ യാത്ര പോകുവാന്‍ വേറെ സമയം നോക്കുകയേ വേണ്ട. അങ്ങനെയാമെങ്കില്‍ രാജ്യത്തെ പ്രധാന ഇടങ്ങളിലൂടെ ഒരു യാത്ര നടത്തിയാലോ. സഞ്ചാരികൾ എക്കാലവും കാണുവാൻ ആഗ്രഹിക്കുന്ന ഗോവയും ആഗ്രയും ഡല്‍ഹിയും ജയ്പൂരും ഹൈദരാബാദും കണ്ടുവരുന്ന ഒരു യാത്ര. ഐആർസിടിസി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ നടത്തുന്ന ഗോൾഡൻ ട്രയാംഗിൾ യാത്രയെക്കുറിച്ച് വായിക്കാം

Know IRCTC Golden Triangle With Hyderabad

ഗോൾഡൻ ട്രയാംഗിൾ വിത്ത് ഹൈദരാബാദ് ആൻഡ് ഗോവ

ഐആർസിടിസി മധ്യവേനലവധിക്കാലത്ത് കേരളത്തിൽ നിന്നും ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ നടത്തുന്ന ഏറ്റവും പ്രധാന യാത്രകളിലൊന്നാണ് ഗോൾഡൻ ട്രയാംഗിൾ വിത്ത് ഹൈദരാബാദ് ആൻഡ് ഗോവ. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, സാംസ്കാരിക വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. പോക്കറ്റിലൊതുങ്ങുന്ന തുകയിൽ ഒരു ഇന്ത്യാ യാത്ര പോകുവാൻ ആഗ്രഹമുള്ളവർക്ക് ഇത് തിരഞ്ഞെടുക്കാം.

കൊച്ചുവേളി മുതൽ ജയ്പൂർ വരെ

തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പൂർ, ഗോവ എന്നിടങ്ങളിലെ പ്രധാന വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

Know IRCTC Golden Triangle With Hyderabad

സന്ദർശിക്കുന്ന സ്ഥലങ്ങൾ

ചരിത്രപരമായും സാംസ്കാരികപരമായും പ്രസിദ്ധമായ, ഇന്ത്യയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്.
ഹൈദരാബാദ് - റാമോജി ഫിലിം സിറ്റി, ഗോൽക്കൊണ്ട കോടോട , സലാർജംഗ് മ്യൂസിയം, ചാർമിനാർ
ആഗ്ര - താജ്മഹൽ, ആഗ്ര ഫോർട്ട്
ഡൽഹി - ചെങ്കോട്ട, രാജ്ഘട്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ, തീൻ മൂർത്തി ഭവൻ, അക്ഷർധാം ക്ഷേത്രം, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ
ജയ്പൂർ - സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ, അമേർ ഫോർട്ട്
ഗോവ - കലാൻഗുട്ട് ബീച്ച്, വാഗറ്റർ, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ എന്നിവിടങ്ങൾ യാത്രയിൽ കാണാം.

Know IRCTC Golden Triangle With Hyderabad

യാത്രാ തിയതിയും സീറ്റും

മേയ് 19-ാം തിയതി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചുവേളി- ഹൈദരാബാദ്- ആഗ്ര- ഡൽഹി-ജയ്പൂർ-ഗോവ എന്നീ ക്രമത്തിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്. തിരികെ മേയ് 30ന് കൊച്ചുവേളിയിൽ മടങ്ങിയെത്തും.
സ്റ്റാൻഡേർഡ്, കംഫോർട്ട് വിഭാഗങ്ങളിലായി ആകെ 752 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത് ( സ്റ്റാൻഡേർഡ് 480 , കംഫർട്ട് 272).

ബോർഡിങ് ഡീബോർഡിങ് സ്റ്റേഷനുകൾ

കൊച്ചുവേളി-കൊല്ലം-കോട്ടയം-എറണാകുളം ടൗൺ-തൃശൂർ-ഒറ്റപ്പാലം-പാലക്കാട്-പോടന്നൂർ-ഈറോഡ്- സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ കയറാം
തിരിച്ചു വരുമ്പോൾ കണ്ണൂർ-കോഴിക്കോട്- ഷൊർണൂർ-തൃശൂർ-എറണാകുളം ടൗൺ- കോട്ടയം-കൊല്ലം-കൊച്ചുവേളി എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിക്കാം.

ടിക്കറ്റ് നിരക്ക്

സ്റ്റാൻഡേർഡ്, കംഫോർട്ട് ക്ലാസുകളാണ് യാത്രയിൽ ലഭ്യമായിട്ടുള്ളത്. ട്രിപ്പിൾ ഷെയർ താമസസൗകര്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. സ്റ്റാൻഡേർഡ് കാറ്റഗറിയിൽ ഒരാൾക്ക് 22900 രൂപയും കുട്ടികളിൽ 5-11 പ്രായക്കാർക്ക് 21330 രൂപയും കംഫർട്ട് ക്ലാസിൽ ഒരാൾക്ക് 36050 രൂപയും കുട്ടികളിൽ 5-11 പ്രായക്കാർക്ക് 34160 രൂപയും ആണ് ടിക്കറ്റ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിന് സ്സീപ്പർ കോച്ചും കംഫർട്ട് ക്ലാസിന് 3ACയും ആണ് യാത്രയിൽ ലഭിക്കുന്നത്.

Know IRCTC Golden Triangle With Hyderabad

യാത്രയിൽ ഉള്‍പ്പെടുന്നത്

യാത്രക്കാര്‍ക്കുള്ള ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്കോർട്ട് സൗകര്യം, ട്രെയിനിലെ സെക്യൂരിറ്റി, ഐആർസിടിസി ടൂര്‍ മാനേജർമാരുടെ സൗകര്യം തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.
ലീവ് ട്രാവൽ കൺസഷൻ (LTC) ആവശ്യമുള്ളവർക്കും അതിനുവേണ്ട രേഖകൾ നല്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+