''അപ്പോൾ പിന്നെങ്ങനെയാ?? ഇന്നു വൈകിട്ട് എല്ലാര്‍ക്കും കൂടിയൊന്നു ഹാങ്ഔട്ട് ചെയ്താലോ? ഓക്കെ.. അങ്ങനെയാണെങ്കിൽ എയർപോർട്ടിൽ കാണാം!!''
കുറച്ചു നാളുകൾക്കുള്ളിൽ കൊച്ചിയിൽ ഇങ്ങനെയൊരു സംസാരം കേട്ടാൽ ഒട്ടും അതിശയിക്കാനില്ല.
എന്നാൽ വിദേശത്തുപോകുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ യാത്രക്കാനോ വരുന്നവരെ സ്വീകരിക്കുവാനോ ഉള്ള ആലോചനയാണിതെന്നുവിചാരിച്ചാൽ തെറ്റി... കൊച്ചിയിലെ ഹാങ്ഔട്ട് ഡെഫിനിഷ്യനുകളെയെല്ലാം മാറ്റിമറിക്കുവാൻ മാറുവാൻ പോകുന്ന ഒരു പദ്ധതി യാഥാർത്ഥ്യമായാൽ കേൾക്കുവാൻ സാധ്യതയുള്ള ഒരു സംഭാഷണമാണിത്....

വിമാനത്താവളത്തിലെ ഹാങ്ഔട്ട്!
കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിന്റെ പദ്ധതികൾ അതുപോലെ നടന്നാല്‍ ഇങ്ങനെ വേറെയും സംഭാഷണങ്ങൾ കേൾക്കാം. വിമാനത്താവളത്തിനു സമീപത്തെ
വാണിജ്യ ഇടങ്ങൾ ആളുകൾക്ക് വന്നിരുന്നു സംസാരിക്കുവാനും ഒരു ചായകുടിച്ചു പോകുവാനും ഒക്കെ സാധിക്കുന്ന തരത്തിൽ ഒരു ഹാങ്ഔട്ട് സ്ഥലമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് വിമാനത്താവള അധികൃതർ.
PC:Farzad Mohsenvand

ബെംഗളൂരു വിമാനത്താവളം പോലെ
എയർപോർട്ട് പരിസരത്തായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ മൊത്തത്തിൽ മാറ്റിയെടുക്കുന്നതിനുള്ള ചർച്ചകൾ അധികൃതരുടെ ഭാഗത്തുനിന്ന് പുരോഗമിക്കുകയാണ്. പുറത്തുനിന്നു വരുന്ന ആളുകൾക്ക് അവിടെ തങ്ങളുടെ സമയം ചിലവഴിക്കുവാനും ബെംഗളൂരു വിമാനത്താവളത്തിലേതു പോലെ വാണിജ്യ ബിസിനസ്സായി ഇത് ഉയർത്താൻ ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നതായും എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
PC: Deepak Mehra / Unsplash

വരുമാനം വർദ്ധിപ്പിക്കുവാൻ
വിമാനത്താവളത്തിന്‍റെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി. ബംഗളൂരു വിമാനത്താവളത്തിന് മുന്നിലുള്ള വാണിജ്യ ഇടം ക്വാഡ് എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണ സുവനീർ സ്റ്റാളുകൾക്കായി മാറ്റിവെച്ചിരിക്കുന്ന ഈ ഇടങ്ങളിൽ മനോഹരമായ ഔട്ട്‌ഡോർ ഇരിപ്പിടങ്ങളുമുണ്ട്,. സാധാരണയായി വെള്ളിയാഴ്ചകളിലും വാരാന്ത്യങ്ങളിലും തിരക്കുള്ള ഹാംഗ്ഔട്ട് സ്ഥലമായി ഇത് മാറും. നോൺ-എയ്‌റോ മേഖലയിൽ നിന്നുള്ള വിമാനത്താവളത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
PC:Roman Kraft/ Unsplash

ബിസിനസ് ജെറ്റ് ടെർമിനൽ
കൊച്ചി വിമാനത്താവളത്തിന്‍റെ ഏറ്റവും പുതിയ പദ്ധതികളിലൊന്നാണ് ബിസിനസ് ജെറ്റ് ടെർമിനൽ. സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായി ആരംഭിക്കുന്ന ഈ ടെർമിനൽ കൊച്ചി വിമാനത്താവളത്തിന്‍റെ മാത്രമല്ല, നഗരത്തിന്റെ തന്നെ മുഖഛായ മാറ്റും. ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആണിത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നുമാണ് ജെറ്റ് ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നത്. സ്വകാര്യ വിമാനങ്ങളിലെയും ചാർട്ടേഡ് വിമാനങ്ങളിലെയും യാത്രക്കാർക്ക് മാത്രമായി പ്രത്യേകം സൗകര്യങ്ങൾ നല്കുക എന്നതാണ്
ബിസിനസ് ജെറ്റ് ടെർമിനൽ വഴി ഉദ്ദേശിക്കുന്നത്.
PC:Oskar Kadaksoo/ Unsplash

ബിസിനസ് ജെറ്റ് ടെർമിനൽ
കൊച്ചി വിമാനത്താവളത്തിന്‍റെ ഏറ്റവും പുതിയ പദ്ധതികളിലൊന്നാണ് ബിസിനസ് ജെറ്റ് ടെർമിനൽ. സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായി ആരംഭിക്കുന്ന ഈ ടെർമിനൽ കൊച്ചി വിമാനത്താവളത്തിന്‍റെ മാത്രമല്ല, നഗരത്തിന്റെ തന്നെ മുഖഛായ മാറ്റും. ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആണിത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നുമാണ് ജെറ്റ് ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നത്. സ്വകാര്യ വിമാനങ്ങളിലെയും ചാർട്ടേഡ് വിമാനങ്ങളിലെയും യാത്രക്കാർക്ക് മാത്രമായി പ്രത്യേകം സൗകര്യങ്ങൾ നല്കുക എന്നതാണ്
ബിസിനസ് ജെറ്റ് ടെർമിനൽ വഴി ഉദ്ദേശിക്കുന്നത്.
PC:Oskar Kadaksoo/ Unsplash

അത്യാധുനിക സൗകര്യങ്ങൾ
40,000 ചതുരശ്രയടി വിസ്തീർണമാണ് ഇതിനുള്ളത്. ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അഞ്ച് ലോഞ്ചുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബിസിനസ്, ഉച്ചകോടികൾ, അന്താരാഷ്ട്ര സമ്മേളനങ്ങള്‍, വിനോദസഞ്ചാരം
എന്നിവയ്ക്ക് ഇത് കൂടുതൽ ശക്തി പകരും. കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ ചാർട്ടേഡ് വിമാനയാത്രയാണ് കൊച്ചി വിമാനത്താവളത്തിന്‍റെ ബിസിനസ് ജെറ്റ് ടെർമിനൽ വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ 10 ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യും.
PC:Danila Hamsterman/ Unsplash
ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ.. പത്താം സ്ഥാനത്ത് ഇന്ത്യയിലെ ഈ എയർപോർട്ട്

നോൺ-എയ്‌റോ വരുമാനം
നോൺ-എയ്‌റോ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. കൊവിഡ് കാലത്തെ കനത്ത നഷ്ടത്തിനു ശേഷം തങ്ങളുടെ വരുമാനത്തിന്റെ 70% നോൺ-എയ്‌റോ സ്രോതസ്സുകളിൽ നിന്നും ബാക്കി 30% എയ്‌റോ സ്രോതസ്സുകളിൽ നിന്നുമാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ടിഎൻഐഇയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
PC:Ranjithsiji
ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍