Search
  • Follow NativePlanet
Share
» »കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

പച്ചപ്പു നിറഞ്ഞു കിടക്കുന്ന പ്രദേശം.. പക്ഷേ, അതൊന്നു ശരിക്കു കാണണമെങ്കിൽ കൺമുന്നിലെ മൂടൽമഞ്ഞ് കനിയണം... അങ്ങനെ ഇടയ്ക്കിടെ വന്നും പോയുമിരിക്കുന്ന മൂടൽമഞ്ഞ് വകഞ്ഞു, കാടും വെള്ളച്ചാട്ടവും കടന്ന് ചെന്നു കയറുന്ന ഇടമാണ് കൊടികുത്തിമല. മലപ്പുറംകാർ സ്നേഹത്തോടെ തങ്ങളുടെ ഊട്ടിയെന്നു വിശേഷിപ്പിക്കുന്ന ഇവിടെ ചെന്നാൽ ഊട്ടി എവിടെപ്പോയെന്നു ചോദിക്കേണ്ട.. അതുപോലുള്ള കോടമഞ്ഞും പച്ചപ്പും വ്യൂ പോയിന്‍റും എല്ലാമുണ്ട്. വളരെ കുറച്ച് നാളുകളായിട്ടേയുള്ളൂ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ ഇടം നേടിയിട്ടെങ്കിലും കൊടികുത്തിമല തേടി മലപ്പുറത്തു നിന്നു മാത്രമല്ല, അങ്ങു കാസർകോടു നിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം ആളുകളെത്തുന്നുണ്ട്.. കൊടികുത്തിമലയുടെ വിശേഷങ്ങൾ...

കൊടികുത്തിമല

കൊടികുത്തിമല

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കൊടികുത്തിമല വെറുമൊരു വിനോദ സഞ്ചാര കേന്ദ്രമല്ല. മലപ്പുറംകാരുടെ ഊട്ടിയും കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് ഏറ്റവും ഒടുവിലായി കൂട്ടിച്ചേർക്കപ്പെട്ട വാരാന്ത്യ കവാടവുമാണ്. പ്രകൃതിയുടെ മതിവരാത്ത കാഴ്ചകൾ കണ്ട് കയറിച്ചെല്ലുവാൻ ഇതിലും മികച്ച ഒരിടം വടക്കേ മലബാറുകാർക്ക് വേറെ നോക്കേണ്ട! റാണിപുരവും പാലക്കയം തട്ടും പൈതൽമലയും കയറിത്തീർത്ത് അടുത്ത ലക്ഷ്യസ്ഥാനം തിരയുന്നവർക്ക് ഇങ്ങോട്ടേക്ക് വരാം!

PC:Quraishie

കൊടികുത്തിമലയിൽ കൊടികുത്തിയതാരാണ്!

കൊടികുത്തിമലയിൽ കൊടികുത്തിയതാരാണ്!

പേരിലെ ഈ കൗതുകം ഇവിടെ വന്നെത്തുന്ന എല്ലാ സഞ്ചാരികൾക്കും ഉണ്ട്. കുറച്ചധികം പിന്നോട്ട് പോകണം ഇതിന്‍റെ ചരിത്രമറിയണമെങ്കിൽ. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേയുള്ള ഒരു സർവേയുമായി ബന്ധപ്പെട്ടാണിതുള്ളത്. 1921 ൽ നടന്ന മലബാർ സർവേയിൽ നമ്മുടെ കൊടികുത്തിമല ഒരു പ്രധാന സിഗ്നൽ കേന്ദ്രമായിരുന്നു. സർവേയിൽ പ്രദേശത്തെ ഏറ്റവും ഉയർന്ന ഇടമായി കണ്ടെത്തിയ ഇവിടെ അടയാളത്തിനായി ഉദ്യോഗസ്ഥൻ ഒരു കൊടി നാട്ടുകയുണ്ടായി . അങ്ങനെയാണ് കൊടി കുത്തി ഉയർത്തിയ മല എന്ന നിലയിൽ ഇവിടം കൊടികുത്തിമല ആകുന്നത്. ഇവിടെ പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളുടെ ഏറ്റവും ഉയർന്ന പ്രദേശമാണ് കൊടികുത്തിമല.

PC:Nsr00143

നടന്നുകയറാം മുകളിലേക്ക്

നടന്നുകയറാം മുകളിലേക്ക്

സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ കുറച്ച് കാഴ്ചകളം വികൃതികളും കണ്ടുവേണം മുകളിലേക്ക് കയറുവാൻ. ഇവിടുത്തെ അടിവാരം വരെ മാത്രമേ വണ്ടി വരികയുള്ളൂ. അതുകഴിഞ്ഞ് മുകളിലേക്കെത്തണമെങ്കിൽ നടന്നുതന്നെ വേണം കയറുവാൻ. വലിയ കയറ്റങ്ങളൊന്നുമില്ലാത്തതിനാൽ തന്നെ വളരെ ആയാസരഹിതമായി മുകളിലെത്താം. എന്നാൽ ഏകദേശം ഒരുമണിക്കൂറിനടുത്ത് നടക്കണം എന്നു മാത്രം. എന്നാൽ ഈ നടത്തം സ്വല്പം പോലും മടുപ്പിക്കില്ല. കാരണം വഴിനീളെ പച്ചപ്പും മഞ്ഞും വെയിലും കോടയും ചെറിയ വെള്ളച്ചാട്ടങ്ങളും നീരുറവകളും കൂട്ടായുണ്ടാവും.

PC:Nsr00143

മുകളിലെത്തിയാൽ!!

മുകളിലെത്തിയാൽ!!

നടത്തത്തിന്റെ ക്ഷീണത്തെ പാടേ പോക്കുവാൻ പറ്റിയ കാഴ്ചകളാണ് മുകളിൽ കാത്തിരിക്കുന്നത്. രാവിലെ വെയിലുവീഴുന്നതിനു മുൻപേയെത്തുകയാണെങ്കിൽ താഴെ, സമതലങ്ങളുടെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. വൈകിട്ടാണെങ്കിൽ സൂര്യാസ്തമയത്തിൻറെ സുവർണ്ണനിമിഷങ്ങൾകൂടി ചേർത്ത് ഈ കാഴ്ച ആസ്വദിക്കാം. എന്നും ഓരോ തരത്തിലുളള പ്രകൃതിയാവും മുകളിൽ സ്വീകരിക്കുവാൻ കാത്തുനിൽക്കുക എന്നതിനാൽ എത്രതവണ വന്നാലും മടുക്കില്ല എന്നൊരു പ്രത്യേകതയും കൊടികുത്തിമലയ്ക്കുണ്ട്.. സൂയ്സൈഡ് പോയിന്‍റിലാണ് ഇവിടുത്തെ മനോഹരമായ കാഴ്ചകളുള്ളത്. വാച്ച് ടവറിൽ കയറിയും കാഴ്ചകൾ കാണാം.

PC:Wikibluff

നാടു കാണാം

നാടു കാണാം

താഴേക്കാട് പഞ്ചായത്തിന്‍റെ ഭാഗമാണ് കൊടികുത്തിമല.
ഇവിടെ നിന്നു താഴേക്ക് നോക്കിയാൽ നാട് കാണാം. പെരിന്തൽമണ്ണയും പാലക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ മനോഹരമായ കാഴ്ച ദൃശ്യമാകും. രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ഇവിടേക്ക് വരുന്നതാവും നല്ലത്.
മലമുകളിലെ 91 ഹെക്ടർ സ്ഥലത്തെ പുൽമേട് വനംവകുപ്പിന്‍റെ കീഴിലാണ്. മറ്റൊരു 70 ഏക്കർ സ്ഥലം ടൂറിസം വകുപ്പാണ് കൈവശംവെച്ചിരിക്കുന്നത്.

മലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചമലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

സന്ദർശന സമയവും പ്രവേശന ഫീസും

സന്ദർശന സമയവും പ്രവേശന ഫീസും

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെയാണ് ഇവിടെ സന്ദർശനം അനുവദിച്ചിരിക്കുന്നത്. പൊതു അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേനഫീസ്. ക്യാമറ എടുക്കുന്നുണ്ടെങ്കിൽ 150 രൂപ കൂടി നല്കണം. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ അനുയോജ്യം.

 കൊടികുത്തിമലയിൽ എത്തിച്ചേരുവാൻ

കൊടികുത്തിമലയിൽ എത്തിച്ചേരുവാൻ

മൂന്നു വഴികളുണ്ട് കൊടികുത്തിമലയിൽ എത്തിച്ചേരുവാൻ. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ കൊടികുത്തിമലയിൽ എത്തിച്ചേരാം. അമ്മിണിക്കാട് നിന്നു അഞ്ച് കിലോമീറ്ററും കരിങ്കല്ലത്താണി റോഡ് മാട്ടറക്കല്‍ വഴിയും ഇതേ ദൂരം തന്നെയാണ് . ദേശീയപാത വഴി വരുമ്പോൾ എത്തിച്ചേരുവാൻ ഏറ്റവും എളുപ്പം അമ്മിണിക്കാട് വഴിയാണ്. മലപ്പുറത്തു നിന്നു 32 കിലോ മീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 9 കിലോ മീറ്ററും പാലക്കാട് നിന്നും 65 കിലോ മീറ്ററും ദൂരമുണ്ട്.

ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാംഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം

Day Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ലDay Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X