Search
  • Follow NativePlanet
Share
» »സ്വർണ്ണം കുഴിച്ചെടുക്കുന്ന കോലാറിന്റെ വിശേഷങ്ങൾ

സ്വർണ്ണം കുഴിച്ചെടുക്കുന്ന കോലാറിന്റെ വിശേഷങ്ങൾ

ഇന്ത്യയുടെ സ്വർണ്ണ നഗരമെന്ന് അറിയപ്പെടുന്ന കോലാറിനെ ചരിത്ര പുസ്തകങ്ങളിലൂടെ പരിചയമില്ലാത്തവർ കാണില്ല. സ്വർണ്ണ ഘനികൾ നിറഞ്ഞ ഒരു കോലാറിനെ തേടിയിറങ്ങിയാൽ ഇന്ന് ചെന്നെത്തുക പട്ടിനും പാലിനും പേരുകേട്ട, അതിപുരാതനമായ ക്ഷേത്രങ്ങളുടെ കാര്യത്തിൽ സമ്പന്നമായ ഒരു നാട്ടിലായിരിക്കും. ബെംഗളുരുവിൽ നിന്നും രണ്ടു മൂന്നു മണിക്കൂറുകൾ മാത്രം യാത്ര ചെയ്താൽ എത്തുന്ന കോലാർ നല്ല മധുരിക്കുന്ന മാമ്പഴത്തിനും പ്രശസ്തമാണ്. ഒരു കാലത്ത് ഭൂമിയിൽ സ്വർണ്ണ ഖനനത്തിനു പേരുകേട്ടിരുന്ന കോലാറിന്റെ ഇന്നത്തെ വിശേഷങ്ങളും ഇവിടെ എത്തിയാൽ കാണേണ്ട കാഴ്ചകളും പരിചയപ്പെടാം

പട്ടിന്‍റെയും പാലിന്റെയും നാട്

പട്ടിന്‍റെയും പാലിന്റെയും നാട്

കർണ്ണാടകയുടെ ചരിത്രത്തിൽ നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ്. സ്വർണ്ണത്തിന്റെ നാട് എന്നായിരുന്നു ഒരുകാലത്ത ഇവിടം അറിയപ്പെട്ടിരുന്നതെങ്കിലും ഇന്ന് അത് പട്ടിനും പാലിനും വഴിമാറിയിരിക്കുകയാണ്.

PC:Tripathipooja9999

കോലാർ-ഇന്ത്യയുടെ സ്വർണ്ണ നഗരം

കോലാർ-ഇന്ത്യയുടെ സ്വർണ്ണ നഗരം

ഒരു കാലത്ത് സ്വർണ്ണത്തിന്റെ ഖനനത്തിന് ഏറെ പേരുകേട്ട ഇടമായിരുന്നു കർണ്ണാടകയിലെ കോലാപ്പൂർ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികളിൽ ഒന്നായ ഇത് ലോകത്തിലെ ആഴമേറിയ രണ്ടാമത്തെ ഖനികൂടിയാണ് ഇവിടെയുള്ളത്. കൂടി വരുന്ന ചിലവും കുറഞ്ഞ ധാതുസമ്പത്തും കാരണം 2004 ൽ ഇവിടുത്തെ ഖനനം നിർത്തുകയായിരുന്നു.

PC:Shailesh.patil

അന്തർഗംഗെ

അന്തർഗംഗെ

കോലാറിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് അന്തർഗംഗ. ഒരു വലിയ മലയും അതിനോട് ചേർന്നുള്ള പ്രത്യേക കാഴ്ചകളുമാണ് ഇതിന്റെ പ്രത്യേകത.ആഴങ്ങളിൽ നിന്നുള്ള ഗംഗാ എന്നാണ് അന്തർഗംഗയുടെ അർഥം. കോലാറിൽ നിന്നും നാലു കിലോമീറ്ററും ബെംഗളുരുവിൽ നിന്നും 70 കിലോമീറ്ററും അകലെയാണ് അന്തർഗംഗെ സ്ഥിതി ചെയ്യുന്നത്. തെക്കിൻറെ കാശി എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ഇവിടുത്തെ കാഴ്ച അതിനോട് ചേർന്ന് ഒരു ചെറിയ ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നു. ഈ കുളത്തിൽ നിന്നുമുള്ള വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങൾ ശമിപ്പിക്കുന്നതിനു സഹായിക്കും എന്നാണ് വിശ്വാസം.വളരെ കുത്തനെയുള്ല പാതയിലുടെ ശ്രമകരമായി മാത്രമേ ഇവിടെ ഇറങ്ങാൻ സാധിക്കു.

PC:Vedamurthy J

കോലാരാമ്മ ക്ഷേത്രം

കോലാരാമ്മ ക്ഷേത്രം

കോലാറിന്റെ നാഥ എന്ന പേരിൽ അറിയപ്പെടുന്ന ദേവിയാണ് കോലാരമ്മ. ആയിരത്തിലധികം വർഷങ്ങൾക്കു മുൻപ് ചോള രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. മൈസൂർ രാജാക്കന്മാർ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി അടിക്കഠി സന്ദർശിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

PC:Hariharan Arunachalam ( NIC )

സോമേശ്വര ക്ഷേത്രം

സോമേശ്വര ക്ഷേത്രം

14-ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ സ്ഥാപിച്ച സോമേശ്വര ക്ഷേത്രമാണ് കോലാറിലെ മറ്റൊരു കാഴ്ച. ദ്രാവിഡിയൻ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിച്ചിരിക്കുകയാണ്.

PC:Shailesh.patil

അവനി

അവനി

കോലാർ സ്വർണ്ണ ഖനിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അവനിയാണ് ഇവിടുത്തെ മറ്റൊരു മനോഹര ഇടം. സ്വർണ്ണ ഖനിയിൽ നിന്നും പത്ത് മൈലോളം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പാറകയറ്റത്തിനാണ് ഇവിടം കൂടുതലും പ്രശസ്തമായിരിക്കുന്നത്. സീതാ ദേവിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. വാത്മികി ഇവിടെ കുറേകാലം താമസിച്ചിരുന്നു എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍

ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ...

PC:Dineshkannambadi

Read more about: travel travel guide karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more