Search
  • Follow NativePlanet
Share
» »കോഴിക്കോടുകാരുടെ മിനി ഗോവ, കണ്ടൽക്കാടിനുള്ളിലെ രഹസ്യയിടം, കടലും പുഴയും ചേരുന്ന ബീച്ച്

കോഴിക്കോടുകാരുടെ മിനി ഗോവ, കണ്ടൽക്കാടിനുള്ളിലെ രഹസ്യയിടം, കടലും പുഴയും ചേരുന്ന ബീച്ച്

ഗോവ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല, പ്രത്യേകിച്ച് യുവാക്കൾ. അവധിക്കാലവും ആഘോഷവുമായാൽ പിന്നെ ഗോവയില് നോക്കിയാൽ മതി. പാർട്ടിയും പബ്ബും ബീച്ചും പിന്നെ ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഗോവയിലായിരിക്കും എല്ലാവരും. എന്നാൽ എപ്പോഴും ഗോവയിലേക്ക് പോകുവാൻ സാധിച്ചില്ലെങ്കിലും എളുപ്പത്തിൽ പോകുവാൻ പറ്റിയൊരു ഗോവയുണ്ട്. മിനി ഗോവ എന്നു സഞ്ചാരികൾ വിളിക്കുന്ന കൊളാവി ബീച്ച്.

Kolavi Beach at Payyoli,

പോയവർ വീണ്ടും വീണ്ടും പോകുവാൻ പ്ലാൻ ചെയ്യുന്നതും പോകാത്തവർ ഒരിക്കലെങ്കിലും എങ്ങനെയും പോകണം എന്നാഗ്രഹിക്കുന്നതുമായ ഇടമാണ് ഗോവ. പണച്ചിലവ് സ്വല്പം കൂടുതലാണെങ്കിലും ഗോവ യാത്രകൾക്ക് അതൊന്നും തടസ്സമല്ല. എന്നാൽ ചിലവു കുറഞ്ഞ, യാത്രാ ദൂരം കുറഞ്ഞ, കോഴിക്കോട് നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയൊരു മിനി ഗോവയാണ് നമ്മുടെ കൊളാവി ബീച്ച്.

കോഴിക്കോട് യാത്രകളിലെ ഇപ്പോഴത്തെ താരം ഈ മിനി ഗോവ തന്നെയാണ്. കുട്ടികളും മുതിർന്നവരുമെല്ലാം വൈകുന്നേരങ്ങൾ ചിലവഴിക്കുവാനാണ് ഇവിടെയത്തുന്നത്. കോഴിക്കോട് ജില്ലയിൽ പയ്യോളിയിൽ നിന്നു മാറി തിരക്കൊഴിഞ്ഞ ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് എങ്ങനെ മിനി ഗോവയായി എന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ. അത് ഭംഗി തന്നെയാണ്. ഗോവയ്ക്ക് സമാനമായ കാഴ്ചകളും മണൽ ബീച്ചുമാണ് ഇവിടുത്തെ പ്രത്യേകത.

Kolavi Beach at Payyoli,

ശ്രദ്ധിക്കാം
പൂർണ്ണമായും സുരക്ഷിതം എന്നു പറയാവുന്ന ഒരിടമല്ല ഇവിടെം. ബീച്ചിനോട് ചേർന്നുള്ള കടൽക്കെട്ടിൽ വടം കെട്ടിയിരിക്കുന്നത് സുരക്ഷയ്ക്കായാണ്. ഓടി കടലിലേക്കിറങ്ങിയാൽ അടിതെറ്റി വീഴുവാൻ സാധ്യതയുണ്ട്. കാരമം, കടലിൽ നിന്നു കയറിവരുന്ന തിര ഇവിടെ പ്രത്യേകം ഒരു സ്ഥലത്തെത്തുമ്പോൾ ഒന്ന് വട്ടം തിരിയും. സ്ഥലം പരിചിതമല്ലാത്തവർ ആണെങ്കിൽ വീഴുവാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യേം ശ്രദ്ധിക്കണം. ഓടി ബീച്ചിലേക്കിറങ്ങാതെ. വളരെ ശ്രദ്ധയോടെ വേണം ബീച്ചിലേക്ക് നടന്നിറങ്ങുവാൻ.
കുറച്ചകലേക്ക് നോക്കിയാൽ കടലും പുഴയും സംഗമിക്കുന്ന ഇടം കാണാം. ഇവിടുത്തെ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചവയും അത് പിന്നീട് വളർന്നു പടർന്നവയുമാണ്. ഉദയവും അസ്തമയും കാണുവാനാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്.

Kolavi Beach at Payyoli,

ഇവിടേക്കുള്ള യാത്രയിൽ കാണുന്ന കോട്ടക്കപ്പുരം ബീച്ചും പ്രത്യേകതകൾ നിറഞ്ഞതാണ്. കുഞ്ഞാലിമരക്കാരുടെ കോട്ടയോട് ചേർന്നാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ വെള്ളിയാങ്കല്ലും കാണാം. കോട്ടപ്പുറം കടലിന്റെ ഒരറ്റത്തായാണ് ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ വെള്ളിയാങ്കല്ല് ഉള്ളത്.

എങ്ങനെ പോകാം മിനി ഗോവയിലേക്ക്
കോഴിക്കോട് നിന്നാണ് വരുന്നതെങ്കിൽ 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലെത്ത, അവിടുന്ന് മൂരാട് പാലം കടന്ന് പയ്യോളിയിൽ വരണം. പയ്യോളിയിൽ നിന്ന് മുന്നോട്ട് പോയി റെയില്‍വേ രണ്ടാം ഗേറ്റ് കടന്ന് ചെല്ലുന്ന ഇടുങ്ങിയ റോഡിലൂടെ യാത്ര തുടർന്നാൽ എത്തുന്നത് തീരത്തോടു ചേർന്ന റോഡിലേക്കാണ്. മുന്നോട്ട് നീണ്ട തെങ്ങിൻതോപ്പ് കാണാം. ഇതിനിടയിലൂടെയുള്ള റോഡിലൂടെ പോയാൽ കൊളാവിപ്പാലത്തിന്റെ കാഴ്ചകൾ കണ്ട് ഒരു പാർക്കിങ് ഏരിയയിൽ എത്തും. വണ്ടിയുമായി വരുന്നവർ ഇവിടെ വേണം പാർക്ക് ചെയ്യുവാൻ.

Kolavi Beach at Payyoli,

ഇനി യാത്ര ചെറിയൊരു കുറ്റിക്കാടിലൂടൊണ്. കുറച്ചു മുന്നോട്ട് ചെന്നാൽ യാത്ര കണ്ടല്ക്കാടുകൾക്കുള്ളിലൂടെയാകും. കോട്ടക്കടപ്പുറം ബീച്ച് കഴിഞ്ഞ് മുന്നോട്ട് പോയാൽ മിനി ഗോവയിലെത്താം. കാടിനു നടുവിലൂടെയുള്ള ഒരു ബീച്ച് ഒരു പക്ഷേ, ഇതു മാത്രമായിരിക്കാം കേരളത്തിൽ. വൈകുന്നേരങ്ങളിലാണ് ഇവിടേക്കുള്ള യാത്രയെങ്കിൽ വെളിച്ചം കരുതാം. പകലുകൾ ശാന്തമായി ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ് മിനി ഗോവയും അടുത്തുള്ള കോട്ടപ്പുറം ബീച്ചും. കോഴിക്കോട് നിന്നുള്ള വൈകുന്നേര യാത്രകൾക്ക് പറ്റിയ ഇടമാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+