» »ഹാൽദിയായ് തുറമുഖം - പശ്ചിമബംഗാളിന്റെ സൗന്ദര്യത്തെ വരച്ചുകാട്ടുന്ന ഇടം

ഹാൽദിയായ് തുറമുഖം - പശ്ചിമബംഗാളിന്റെ സൗന്ദര്യത്തെ വരച്ചുകാട്ടുന്ന ഇടം

Written By: Nikhil John

കൊൽക്കത്ത നഗരത്തിന് ചുറ്റുമായി വിശ്വ ചാരുതയും ജീവതേജസ്സുമൊക്കെ തുളുമ്പിനിൽക്കുന്ന അനേകം സ്ഥലങ്ങളുണ്ട്. അവയിൽ ചിലതൊക്കെ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന വിസ്മയങ്ങളാണ്. മറ്റു ചിലതൊക്കെ ചരിത്രാതീതമായ കാലാസൃഷ്ടികളാണ്. അത്തരത്തിൽ കൊൽക്കത്തയിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു വാരാന്ത്യ കവാടമാണ് ഹാൽദിയാ. തന്റെ ചരിത്ര പ്രാധാന്യത കൊണ്ട് യാത്രികരുടെ ഉള്ളിൽ കൂടുകൂട്ടിയിരിക്കുന്ന ഈ വിസ്മയദേശം പ്രകൃതിയുടെ വിസ്മയങ്ങളെ പലതിനേയും തനിമയോടെയും സസൂക്ഷ്മതയോടെയും കാത്തുവച്ചിരിക്കുന്നു..

നിങ്ങൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. പ്രാചീനമായ കെട്ടിടസമുച്ചയങ്ങൾ മുതൽ മനോഹരമായി ഒഴുകുന്ന പുഴകളും വിസ്മയിപ്പിക്കുന്ന തുറമുഖവുമൊക്കെ ഇവിടത്തെ ഹൃദയഹാരിയായ വിസ്മയങ്ങളാണ്. നമുക്ക് ഹാൽദിയയെ കുറിച്ചും, ഈ സീസണിൽ ഇങ്ങോട്ടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായിച്ചറിയാം.

ഹാൽദിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഹാൽദിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

തുറമുഖനഗരം ആയതിനാൽ ചൂടേറിയ കാലാവസ്ഥയായിരിക്കും എപ്പോഴുമിവിടെ ,ഉഷ്ണ കാലാവസ്ഥാ വ്യവസ്ഥിതി അധികമായതിനാൽ വേനലവധിക്കാലങ്ങളിൽ ഇവിടം സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം. ഒളിഞ്ഞിരിക്കുന്ന വിശ്വ സൗന്ദര്യത്തെ ആശ്വാസജനകമായി ഹൃദയത്തിലേക്കാവാഹിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാളുകളിൽ ഇവിടം സന്ദർശിക്കാം

കൊൽക്കത്തയിൽ നിന്നും ഹാൽദിയയിലേക്ക് എങ്ങിനെ എത്തിച്ചേരാം

കൊൽക്കത്തയിൽ നിന്നും ഹാൽദിയയിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനത്തിലൂടെ : ഇവിടെ ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊൽക്കത്തയിലാണ് സ്ഥിതിചെയ്യുന്നത്. എയർപോർട്ടിൽ നിന്ന് ഏതാണ്ട് 125 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ടേക്ക് എത്തിച്ചേരാൻ.


റെയിലിലൂടെ : കൊൽക്കത്തയിൽ നിന്ന് ഹാൽദിയയിലേക്ക് നേരിട്ട് ട്രെയിനുകൾ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് നിങ്ങൾക്ക് കൊൽക്കത്തയിൽ നിന്ന് തമ്ലുക്ക് വരെ തീവണ്ടിയിൽ യാത്ര ചെയ്യാം. അവിടെ നിന്ന് ഏതാണ്ട് 32 കിലോമീറ്ററേ ഉള്ളൂ ഹാൽദിയായിലേക്ക്. അങ്ങോട്ടേക്ക് നിങ്ങൾക്ക് ബസ്സിലോ അല്ലെങ്കിൽ ഒരു ടാക്സിയിലോ സഞ്ചരിക്കാവുന്നതാണ് .

റോഡിലൂടെ : കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 177 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാൽ എളുപ്പത്തിൽ ഹാൽദിയായിൽ എത്തിച്ചേരാം

റൂട്ട് 1: കൊൽക്കത്ത - പഞ്ച്ല - ഹാൽദിയ

റൂട്ട് 2: കൊൽക്കത്ത - ഫാൽറ്റ - ഹാൽദിയ

റൂട്ട് 3: കൊൽക്കത്ത - ഫത്തേഹ്പുർ - ഹാൽദിയ

മറ്റ് റോഡുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ റൂട്ട് 1 തിരഞ്ഞെടുക്കുന്നതാവും ഉത്തമം. ഈ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു മണിക്കൂർ നേരത്തെ തന്നെ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്നു. ഹാൽദിയയിലേക്കുള്ള നിങ്ങളുടെ യാത്ര വീഥിയിൽ പഞ്ച്ല എത്തുമ്പോൾ ഒരു ഇടവേള എടുക്കാം. അങ്ങനെയെങ്കിൽ ഈ ചെറു പട്ടണത്തിന്റെ കലാമൂല്യങ്ങളെ നിങ്ങൾക്ക് ആവേശഭരിതരായി നോക്കിക്കാണാനാവും.

പഞ്ച്ല

പഞ്ച്ല

പശ്ചിമബംഗാളിലെ ഹോവ്റായിലെ ഒരു ചെറുപട്ടണമാണ് പഞ്ച്ല. ഹാൽദിയായിൽ നിന്ന് ഏതാണ്ട് 87 കിലോമീറ്റർ അകലെയായും കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 37 കിലോമീറ്റർ ദൂരത്തിലുമായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പലവിധത്തിലുള്ള ചിത്രത്തുന്നൽ കലാസൃഷ്ടികളുടെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണിവിടം .

ഈ ചെറുപട്ടണത്തിൽ കാണാനായി അധികം സ്ഥലങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടി യാത്രാമധ്യേ ഒരു ഇടവേളയെടുത്ത് ഇവിടെ ചിലവഴിക്കാവുന്നതാണ്. ഇവിടത്തെ കൈത്തരവേലകളും, അലങ്കാര വസ്ത്രങ്ങളും, സ്വർണ്ണ നിറത്തിലുള്ള നൂലുകൾ കൊണ്ട് നിർമ്മിച്ച ഫാഷൻ സാധനങ്ങളുമൊക്കെ നിങ്ങളെ ആശ്ചര്യഭരിതരാക്കും എന്ന കാര്യത്തിൽ സംശയമില്ല.

അന്തിമ ലക്ഷ്യസ്ഥാനം - ഹാൽദിയ

അന്തിമ ലക്ഷ്യസ്ഥാനം - ഹാൽദിയ

പശ്ചിമ ബംഗാളിലെ പുർബാ മേഡിനിപൂർ ജില്ലയിലെ ഒരു തുറമുഖ നഗരമാണ് ഹാൽദിയ. അതുപോലെ തന്നെ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയുമൊക്കെ രൂപത്തിൽ നിരവധി പുരാതന സ്മാരക സൗധങ്ങളും ഇവിടെ നിലകൊള്ളുന്നു. ഹാൽദിയാ പട്ടണ നഗരിയുടെ അതിരുകൾക്കുള്ളിൽ നിരവധി കാര്യങ്ങൾ നിങ്ങൾക്ക് പര്യവേക്ഷണം ചെയ്യാനായി കാത്തിരിപ്പുണ്ട്

ഒരു വശത്ത് നിന്നുകൊണ്ട് നിങ്ങൾക്ക്, ക്ഷേത്രങ്ങളുടെയും, ധ്യാനാശ്രമളുടെയും ശാന്തമായ വിശ്വസൗന്ദര്യം ആസ്വദിക്കാം. മറുവശത്ത് നിന്നുകൊണ്ട് ഹൂഗ്ലി നദിയിലെയും തുറമുഖ പരിസരങ്ങളിലേയും വ്യത്യസ്തമായ ചുറ്റുപാടുകളേയും മായക്കാഴ്ചകളേയും ആസ്വദിക്കാം.

മുക്തിധാം ക്ഷേത്രം

മുക്തിധാം ക്ഷേത്രം

വിവേകാനന്ദ മിഷൻ ആശ്രമത്തിന്റെ ഭാഗമായി മാറിയ മുക്തിധാം ക്ഷേത്രം ഹാൽദിയയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.. മനോഹരമായ ഉദ്യാനങ്ങളുടെയും ഊഷ്മളമായ പുൽത്തകിടിയുടേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 1999 ലാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഹാൽദിയയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും അതിവിശിഷ്ടവുമായ ഒരു സ്ഥലമായി മാറിക്കഴിഞ്ഞു മുക്തിധാം ക്ഷേത്രപരിസരം. ഇവിടെ നിലകൊള്ളുന്ന പ്രശാന്തമായ സൗന്ദര്യ അന്തരീക്ഷം യാത്രികർക്ക് പ്രശംസനീയമായ ഓർമ്മകൾ സമ്മാനിക്കുന്നു

ഇവിടുത്തെ ഗാലറികളിൽ നിരവധി ആളുകൾ ധ്യാനിക്കാനിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വെളുത്ത മാർബിൾ കൊണ്ട് ഇന്ത്യൻ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ധ്യാനക്ഷേത്രം തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ്.

PC- Tevaprapas

ഹാൽഡിയ തുറമുഖം

ഹാൽഡിയ തുറമുഖം

പ്രകൃതിസ്നേഹികൾക്കും സദാ സഞ്ചാരികൾക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ തുറമുഖം. ഇവിടെ നിലയുറപ്പിച്ചുകൊണ്ട് സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും ദൃശ്യഭംഗിയെ മിഴി തുറന്നു കാണാൻ ഇവിടെയെത്തുന്ന ഓരോ യാത്രികനും അവസരമുണ്ട്. ഒരു പ്രമുഖ തുറമുഖ സ്ഥാനമായതിനാൽ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഒരു വാണിജ്യ കേന്ദ്രമായി മാറിയിരിക്കുന്നു ഹാൽദിയാ. നിങ്ങൾ വൈകുന്നേരങ്ങളിൽ ഇവിടെയെത്തി അസ്തമിക്കുന്ന സൂര്യനെ നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെടും ഓരോർത്തർക്കും. സൂര്യാസ്തമയ വേളയിൽ വർണ്ണാഭമായ സൂര്യരശ്മികൾ നഗരത്തിൽ മുഴുവൻ വ്യാപിച്ചു നിൽക്കുന്നത് കാണാൻ അവിസ്മരണീയ കാഴ്ചയാണ്

ഹാൽദിയാ തുറമുഖ നഗരത്തിന്റെ കണ്ണാടിയാണ് ഇവിടുത്തെ മനോഹരമായ മറൈൻ ഡ്രൈവ്. നിരവധി ആളുകൾ ഇവിടെ നടത്തത്തിനായും വ്യായാമത്തിനായുമൊക്കെ വന്നിരിക്കുന്നത് കാണാം. വെകുന്നേരങ്ങളിൽ ഇവിടെ വന്നിരിരുന്നു കടലിന്റെയും പ്രകൃതിയുടെയും ചക്രവാളത്തെ നോക്കി നിർവൃതിയടയുന്നവരും കുറവല്ല. നിറയെ പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്ന മറൈൻ ഡ്രൈവിന്റെ പരിസര പ്രദേശങ്ങത്തിന്റെ ഇരു വശങ്ങളിലും തളിർത്തു തുടങ്ങുന്ന ചെറിയ ചെറിയ പുൽമേടുകളുണ്ട്. ഇത്രയൊക്കെ മടിയിൽ ചേർത്തുവെച്ച് നിങ്ങളെ ക്ഷണിക്കുന്ന ഈ വിസ്മയ ഭൂവിലേക്ക് യാത്ര ചെയ്യുന്നത് ഒരിക്കലും വെറുതെയാവില്ല.

സടകു

സടകു

ഇന്ത്യയിലെ ജപ്പാൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലമാണ് സടകു. നിങ്ങളിതിനു മുൻപ് ജപ്പാൻ നാട് സന്ദർശ്ശിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ വന്നെത്തുന്നത് വഴി ആ മനോഹര നാടിന്റെ സാന്നിധ്യസൗന്ദര്യത്തെ അനുഭവിച്ചറിയാനാവും. ഇവിടുത്തെ ജപ്പാനീസ് ഭക്ഷണശാലകളിൽ കയറിയിരുന്നു കൊണ്ട് നമ്മുക്ക് മറ്റൊരു നാടിന്റെ വ്യത്യസ്തമായ രുചിഭേതങ്ങളെ നുകരാനാവും.. ജപ്പാൻ നഗരത്തിന്റെ ഒരു ചെറിയ ഏടുകളെ കണ്ടറിയാൻ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും നിങ്ങൾ ഹാൽദിയായിലെ സടകുവിലേക്ക് ചുവട് വയ്കണം. ഹാൽദിയായിലെ കെമിക്കൽ പ്ലാന്റിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ജപ്പാനിൽ നിന്നെത്തിയ എഞ്ചിനീയർമാരും മറ്റു ജോലിക്കാരുമൊക്കെ ചേർന്ന് ഈ കൊച്ചു നഗരത്തെ തങ്ങളുടെ തന്നെ സ്വന്തം ഭവനമാക്കി മാറ്റിയെടുത്തിരിക്കുന്നു. അനേകം വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന ഇവരുടെ ജീവിതരീതികളും രുചിഭേതങ്ങളുമൊക്കെ നമുക്ക് ഇവിടെയെത്തിയാൽ കണ്ടു മനസ്സിലാക്കാനാവും.

മഹിഷാദൽ രാജ്ബാരി

രാജകീയ മന്ദിരങ്ങളുടെ ആസ്ഥാനമായ മഹിഷാദൽ രാജ്ബാരിയിൽ രണ്ട് കെട്ടിടസമുച്ചയങ്ങൾ നിലകൊള്ളുന്നു. അതിലൊന്ന് പഴയ കൊട്ടാരവും മറ്റൊന്ന് പുതിയ കൊട്ടാരവുമാണ്. മനോഹരമായ ഈ രണ്ട് കൊട്ടാരങ്ങളും ഒരു രാജകീയ സംസ്കാരത്തിന്റെ ആത്മാവിനെ തുറന്നുകാട്ടുന്നു. പഴയ കൊട്ടാരം ഇപ്പോൾ ഒരു വിനോദ സഞ്ചാരകേന്ദ്രവും പുരാവസ്തു ശാസ്ത്രപര്യവേഷണ കേന്ദ്രവുമായി മാറിയിരിക്കുന്നു. എന്നാൽ 1937ൽ പണിയെടുപ്പിച്ച പുതിയ കൊട്ടാരം ഇവിടുത്തെ രാജകീയ കുടുംബത്തിൻറെ ഔദ്യോഗിക വസതിയായി പ്രവർത്തിച്ചുവരുന്നു.

ഹാൽദിയയിലെത്തുന്ന നിങ്ങൾക്ക് പെയിന്റിംങ്ങുകളുടേയും, ഫർണിച്ചറുകളുടേയും, സ്റ്റഫ് ചെയ്ത മൃഗങ്ങളുടേയുമൊക്കെ രൂപത്തിൽ നിലകൊള്ളുന്ന പുരാതന അവശിഷ്ടങ്ങളെ കാണാനും സൂക്ഷ്മ നിരീക്ഷണം നടത്താനും ആഗ്രഹിക്കുന്നെങ്കിൽ മഹിഷാദൽ രാജ്ബാരി ഉത്തമ സ്ഥാനമാണ്.

ഗോപാൽജ്യൂവ് ക്ഷേത്രം

ഗോപാൽജ്യൂവ് ക്ഷേത്രം

ഹാൽദിയയിലെ ഏറ്റവും പ്രശസ്തമായതും പ്രാചീനമായതുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗോപാൽജ്യൂവ് ക്ഷേത്രം. മഹിഷാദൽ രാജ്ബാരിയുടെ അകത്തളങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കൃഷ്ണഭഗവാന് അർപ്പിച്ചിരിക്കുന്നു. ഇവിടുത്തെ പ്രതിഷ്ഠ ജാനകി റാണി പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു.

ഗോപാൽജ്യൂവ് ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലായി പരമശിവന് വേണ്ടി കാഴ്ച അർപ്പിച്ചിട്ടുള്ള മറ്റ് രണ്ട് ശിവക്ഷേത്രങ്ങളും കൂട്ടി കാണാൻ കഴിയും. ഈ ക്ഷേത്രങ്ങളിലെ പ്രധാന സവിശേഷതകളാണ് ഇവിടുത്തെ പലവിധത്തിലുള്ള ആചാര അനുഷ്ഠാനങ്ങളും പൂജാകർമ്മങ്ങളും.

PC- spmurugesan


മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...