Search
  • Follow NativePlanet
Share
» »ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം... പാപങ്ങളകന്ന് മോക്ഷം ലഭിക്കുന്ന ദിനങ്ങൾ.. പരബ്രഹ്മ ക്ഷേത്രവിശേഷം

ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം... പാപങ്ങളകന്ന് മോക്ഷം ലഭിക്കുന്ന ദിനങ്ങൾ.. പരബ്രഹ്മ ക്ഷേത്രവിശേഷം

ഓച്ചിറ ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തെക്കുറിച്ചും വായിക്കാം..

പരബ്രഹ്മ സ്തുതികളാൽ ഓച്ചിറ ധന്യമാകുന്ന 12 നാളുകൾ.. ജാമിമത വ്യത്യാസമില്ലാതെ നാനാഭാഗത്തുനിന്നുമെത്തുന്ന വിശ്വാസികളാൽ സമ്പന്നമാകുന്ന ദിവസങ്ങൾ. ആലും ആല്‍ത്തറയും മാത്രമുള്ള ക്ഷേത്രസങ്കല്പമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം.. മനുഷ്യനും പ്രകൃതിയും തമ്മിൽ വ്യത്യാസമേതുമില്ലെന്നും രണ്ടും ഒന്നാണെന്നുമുള്ള ആ തിരിച്ചറിവിന്റെ നേർസാക്ഷ്യമായ ക്ഷേത്രം. ഓച്ചിറ ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തെക്കുറിച്ചും വായിക്കാം..

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള പൂജകളോ ആരാധനകളോ ഇല്ലാത്ത, തികച്ചും വ്യത്യസ്തവും ലളിതവുമായ രീതികൾ പിന്തുടർന്നു പോരുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ദക്ഷിണ കാശി എന്നു വിശ്വാസികൾ വിളിക്കുന്ന ഈ ക്ഷേത്രത്തിൽ ശ്രീകോവിലോ, പ്രതിഷ്ഠകളോ പൂജയോ ഒന്നും കാണുവാനായി കഴിയില്ല. അനാഥരുടേയും അഗതികളുടെയും ക്ഷേത്രമായും ഓച്ചിറ ക്ഷേത്രം അറിയപ്പെടുന്നു.

ആൽത്തറയിൽ വാഴുന്ന പരബ്രഹ്മം

ആൽത്തറയിൽ വാഴുന്ന പരബ്രഹ്മം

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന മൂർത്തിയാണ് ഓച്ചിറയിലെ പരബ്രഹ്മമെന്നാണ് വിശ്വാസം. പരബ്രഹ്മ നാദമായ 'ഓംകാരത്തില്‍' നിന്നാണ് 'ഓച്ചിറ' എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്തായി വിശാലമായി കിടക്കുന്ന ക്ഷേത്രസ്ഥലത്ത് കാണുവാനുള്ളത് രണ്ട് ആൽത്തറയും കുറച്ച് കാവുകളും മാത്രമാണ്. ഇതു മുഴുവൻ ക്ഷേത്രസങ്കല്പമായാണ് കണക്കാക്കുന്നത്. ഈ രണ്ട് ആൽത്തറകളിൽ ഒന്ന് മഹാ വിഷ്ണുലിനും അടുത്തത് പരമശിലവുമായാണ് സമർപ്പിച്ചിരിക്കുന്നത്. പരബ്രഹ്മത്തിന്റെ പ്രതീകമായി ഇവരെ ആരാധിക്കുന്നുവെന്നാണ് വിശ്വാസം.

പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്ഥാനം

പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്ഥാനം

പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്ഥാനം ആണ് ഓച്ചിറ എന്നതാണ് ഇവിടുത്തെ മറ്റൊരു വിശ്വാസം. ഇവിടെയെത്തിയാല്‍ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നറിയാവോ? ക്ഷേത്രത്തിലെത്തിയാൽ ആദ്യം കാണുവാൻ സാധിക്കുന്നത് കാളകളെയാണ്. ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ കുത്തിവെച്ചിരിക്കുന്നതു കാണാം. ഈ സ്ഥലമാണ് മൂലസ്ഥാനം. ഇവിടെയെത്തി രൂപമില്ലാത്ത പരബ്രഹ്മത്തെ വിശ്വാസികൾ ആരാധിക്കുന്നു. പ്രസാദമായി ഇവിടെ ഭസ്മം നല്കുന്നു. അതുകൊണ്ടുതന്നെ പരബ്രഹ്മ രൂപം ശിവതേജാസാണെന്നു കരുതുന്നു. ഭസ്‌മം ശിവവിഭൂതിയായും കാളയെ ശിവ വാഹനമായും ത്രിശൂലം ഭഗവാന്റെ ആയുധമായും കാണുന്നുവത്രെ. എന്നാൽ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ഇവിടെ ക്ഷേത്രരൂപത്തിൽ കാണാം.
മണ്ണ് പ്രസാദമായി നല്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഓച്ചിറയ്ക്കുണ്ട്.

ഏവർക്കും പ്രവേശനമുള്ള ക്ഷേത്രം

ഏവർക്കും പ്രവേശനമുള്ള ക്ഷേത്രം

കേരളത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ മഹനീയമായ ഒരു സ്ഥാനമുണ്ട് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്. ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപു തന്നെ എല്ലാ ഹൈന്ദവ വിശ്വാസികൾക്കും ഒരുപോലെ പ്രവേശനം നല്കിപ്പോന്നിരുന്ന ക്ഷേത്രമാണ് ഓച്ചിറ എന്നാണ് ചരിത്രം പറയുന്നത്. അഹിന്ദുക്കള‍്‍ക്ക് ആൽത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെവേണമെങ്കിലും വരുകയും ചെയ്യാം.

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം.

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം.

ഓച്ചിറ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് ഓച്ചിറ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം. വൃശ്ചികം 1 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ഈ ചടങ്ങ് കരക്കാരുടെ ആഘോമാണ്. വിശ്വാസവും ഭക്തിയും ഒരുപോലെ സമന്വയിക്കുന്ന 12 ദിവസങ്ങളിലും കൊല്ലം ജില്ലയുടെയും സമീപ ജില്ലകളുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികൾ ഇവിടെ എത്തുന്നു. ഈ ദിവസങ്ങളിൽ കുടിൽകെട്ടി ഭജനമിരിക്കുകയാണ് വിശ്വാസികൾ ചെയ്യുന്നത്. പറയിപ്പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പരബ്രഹ്മത്തെ ധ്യാനിച്ചു പൂജകൾ നടത്തിയതിന്‍റെ അനുസ്മരണമായാണ് ഈ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം നടത്തുന്നത്. ഈ ഓർമ്മയെ സൂചിപ്പിക്കുന്ന 12 വിളക്കുകളും ക്ഷേത്രത്തിൽ കാണാം.

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം 2022

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവം 2022

ഈ വർഷത്തെ ഓച്ചിറ 12 വിളക്ക് മഹോത്സവം നവംബർ 17ന് ആരംഭിച്ചു. നവംബർ 28 തിങ്കളാഴ്ച വരെ ഇത് നീണ്ടുനിൽക്കും. ആയിരത്തിലേറെ കുടിലുകൾ സാധാരണ പന്ത്രണ്ടുവിളക്കു മഹോത്സവ സമയത്ത് ഇവിടെ ഉയരാറുണ്ട്.

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവത്തിൽ പങ്കെടുത്താൽ

പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവത്തിൽ പങ്കെടുത്താൽ

സാധാരണയായി ഈ പന്ത്രണ്ട് ദിവസങ്ങളിലും വിശ്വാസികൾ കുടിലു കെട്ടി ക്ഷേത്രത്തിൽ തന്നെ ഭജനമിരിക്കുകയാണ് ചെയ്യുന്നത്. വ്രതമനുഷ്ടിച്ച് ഭജമിരിക്കുന്നവർക്ക് അളവില്ലാത്ത അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. അവരുടെ മുജ്ജന്മ പാപങ്ങൾ പോലും അകന്ന് ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കുമത്രെ. ഈ സമയത്തെ ക്ഷേത്രദർശനവും അതീവപുണ്യകരമാണ്.

വഴിപാടുകൾ

വഴിപാടുകൾ


വഴിപാടുകളുടെ കാര്യത്തിലും മറ്റു ക്ഷേത്രങ്ങളിൽ നിന്നു പല വ്യത്യാസങ്ങളുടെ ഇവിടെ കാണുവാൻ സാധിക്കും. ത്വക്ക് രോഗങ്ങൾ മാറുവാനായി ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നതാണ് അതിൽ പ്രധാനം. ഇവിടുത്തെ മണ്ണിന് ചില ഔഷധഗുണങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് കൂടാതെ അന്നദാനവും

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തായാണ് ഓച്ചിറ സ്ഥിതി ചെയ്യുന്നത്. കായംകുളത്തു നിന്നും ഓച്ചിറയിലേക്ക് 9 കിലോമീറ്റർ ദൂരമേയുള്ളൂ. കൊല്ലത്തു നിന്നും വരുമ്പോൾ 36 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. ദേശീയപാത 47ല്‍ ആണ് ക്ഷേത്രമുള്ളത്.

രോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെരോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെ

ദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതംദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതം

Read more about: temple kollam mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X