Search
  • Follow NativePlanet
Share
» »ഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾ

ഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾ

കൊല്ലം കണ്ടവനു ഇല്ലം വേണ്ട...കൊല്ലം ഇന്ന നാടിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്ന വാചകങ്ങളാണിത്. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരുന്ന ഇവിടം പ്രശസ്തരായ പല സഞ്ചാരികളുടെയും കൃതികളിൽ ഇടം നേടിയിട്ടുമുണ്ട്. ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം അഷ്ടമുടിക്കാലലിന്റെ വരദാനം കൂടിയാണ്. ഒരിക്കൽ കൊല്ലത്തെത്തിയാൽ പിന്നെ തിരിച്ചു പോകാൻ തോന്നിക്കാത്തത്രയും മനോഹരമായ ഈ നാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങളുണ്ട്. കൊല്ലം കാണാനെത്തുന്നവർ മറക്കാതെ പോകേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം

പേരുവന്ന വഴി

പേരുവന്ന വഴി

കൊല്ലത്തിനു ആ പേരു കിട്ടിയതിനു പിന്നിൽ പല കഥകളും പറയുന്നുണ്ട്. കൊല്ലവർഷം ആരംഭിച്ച ഇടം എന്ന നിലയിലാണ് കൊല്ലം വന്നത് എന്നു ചിലർ പറയുമ്പോൾ കുരുമുളികിന്റെ കൊലം എന്ന സംസ്കൃത വാക്കാണ് കൊല്ലത്തിന്റെ ഉല്പത്തി എന്നാണ് മറ്റു ചിലർ പറയുന്നത്. കോവിലകം സ്ഥിതി ചെയ്ത് നാടാണ് കൊല്ലം എന്നതാണ് മറ്റൊരു അഭിപ്രായം. ചൈനീസ് ഭാഷയിൽ കോലസം എന്നാൽ വലിയ അങ്ങാടി എന്നാണ് അർഥമെന്നും അല്ല, സംസ്കൃതത്തിൽ കോലം എന്നാൽ ചങ്ങാടമെന്നും വഞ്ചികൾ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തിൽ അർഥമുള്ളതിനാൽ തുറമുഖനഗരം എന്നതിലാണ് കൊല്ലത്തിന് പേരു കിട്ടിയതെന്നും പറയപ്പെടുന്നു.

PC:Rajeev Nair

കൊല്ലത്തെ കാഴ്ചകൾ

കൊല്ലത്തെ കാഴ്ചകൾ

കാണാനുള്ള സ്ഥലങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന നാടാണ് കൊല്ലം. കടലോളം നീണ്ടു കിടക്കുന്ന കൊല്ലം ബീച്ചു മുതൽ പാലരുവി വെള്ളച്ചാട്ടലും ലോകത്തിലെ തന്നെ മനോഹര ബീച്ചുകളിലൊന്നായ തിരുമുല്ലവാരവും മൺറോ ഐലൻഡും ഒക്കെ ഇവിടുത്തെ ഇടങ്ങളാണ്.

PC:wikimedia

മൺറോ ഐലൻഡ്

മൺറോ ഐലൻഡ്

പ്രകൃതി നല്കിയ പച്ചപ്പിൽ അധികം അറിയപ്പെടാതെ കിടക്കുന്ന മൺറോ ഐലന്‍ഡ് സഞ്ചാരികൾക്ക് നല്കുന്നത് അതിശയങ്ങളുടെ തീരാക്കാഴ്ചയാണ്. അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്ന ചെറുദ്വീപായ മൺറോ ഒരു തുരുത്താണ്. തോടുകൾ കൊണ്ട് നിർമ്മിച്ച തുരുത്തുകൾ.തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കേൺൽ മൺറോയും തലയിലുദിച്ച ആശയത്തിന്റെ ബാക്കിയാണ് ഇന്നു കാണുന്ന ഈ തുരുത്ത്. വെട്ടിക്കീറിയ പോലുള്ള തോടുകളും അതിനെ ചുറ്റിയുള്ള കാഴ്ചകളുമാണ് ഇവിടെ കാണാനുള്ളത്.

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം

കൊല്ലത്തെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം. 91 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം. പാൽ ഒഴുകുന്നതു പോലെ പതഞ്ഞൊഴുകുന്നതിനാൽ പാലരുവി എന്നറിയപ്പെടുന്ന ഇത് മൂന്ന് അരുവികൾ സംഗമിച്ചുണ്ടാകുന്ന വെള്ളച്ചാട്ടമാണ്. കൊല്ലത്തു നിന്നും 75 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Jaseem Hamza

 കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായാണ് കൊല്ലം ബീച്ച് അറിയപ്പെടുന്നത്. മഹാത്മാഗാന്ധി കടൽപ്പുറം എന്നറിയപ്പെടുന്ന ഇവിടെയാണ് പ്രശസ്തമായ മഹാത്മാ ഗാന്ധി ബീച്ച് സ്ഥിതി ചെയ്യുന്നത്. ഫോട്ടോ ഷൂട്ടുകൾക്കും മറ്റും പറ്റിയ പ്രദേശം കൂടിയാണിത്.

PC:Surajram Kumaravel

ജ‍ാഡായുപ്പാറ

ജ‍ാഡായുപ്പാറ

പുരാണത്തിലെ കൗതുകങ്ങൾ കൺമുന്നിലെത്തിക്കുന്ന ഇടമാണ് കൊല്ലം ജില്ലയിലെ ജ‍ഡായുപ്പാറ. രാമായണത്തിലെ പക്ഷി ശ്രേഷ്ഠനാ ജഡായു രാവൺറെ വില്ലുകൊണ്ടു വീണ് മരണമടഞ്ഞത് ഇവിടെയാണ് എന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയുടെ ശില്പവും അതിനോട് അനുബന്ധിച്ചുള്ള അഡ്വഞ്ചർ ടൂറിസവുമാണ് ഇവിടുത്തെ പ്രത്യേകതകൾ,.

PC: Official Site

തിരുമുല്ലവാരം ബീച്ച്

തിരുമുല്ലവാരം ബീച്ച്

കൊല്ലത്തെ ഏറ്റവും അറിയപ്പെടുന്ന കാഴ്ചകളിലൊന്നാണ് തിരുമുല്ലവാരം ബീച്ച്. ലോകച്ചിലെ തന്നെ ഏറ്റവും മനോഹരമാ പത്തു ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന ഇത് കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണുള്ളത്. അധികം ആഴമില്ലാത്ത കടലായ ഇവിടെ സ്കൂബാ ഡൈവിങ്ങിനു പേരുകേട്ട ഇടം കൂടിയാണ്.

PC:Arunvrparavur

 പേരുവന്ന വഴി

പേരുവന്ന വഴി

രാമായണവുമായി ബന്ധപ്പെട്ട കഥയാണ് തിരുമുല്ലവാരത്തിൻറേത്. രാമനും സീതയും വനവാസം നയിച്ചിരുന്ന സമയത്ത് അവർ ഇവിടെ എത്തിയിരുന്നു. എന്തെങ്കിലും അപകടമുണ്ടായാൽ രാമനു സൂചന നല്കാനായി സീത ഒരു മുല്ലപ്പൂ എല്ലായ്പ്പോളും ചെവിയിൽ സൂക്ഷിച്ചിരുന്നുവത്രെ. രാവണൻ പുഷ്പക വിമാനത്തിലെത്തി സീതയെ തട്ടിക്കൊണ്ടു പോയപ്പോൾ സീത രാമനെ അറിയിക്കാനായി ഈ പൂവ് താഴേക്കിട്ടു. അതു ചെന്നു വീണ സ്ഥലമാണ് തിരുമുല്ലവാരം എന്നറിയപ്പെടുന്നത് എന്നാണ് കഥ.

PC:Mujib MK

ശാസ്താംകോട്ട കായല്‍

ശാസ്താംകോട്ട കായല്‍

കേരളത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല കായലാണ് ശാസ്താംകോട്ട കായല്‍. നെൽപ്പാടങ്ങൾക്കും കുന്നുകൾകൾക്കുമിടയിലായി സ്ഥിതി ചെയ്യുന്ന ഈ കായലിന് എട്ടു ചതുരശ്ര മൈലാണ് വിസ്തീർണ്ണമുള്ളത്.

PC:Arunelectra

ശെന്തുരുണി വൈൽഡ് ലൈഫ്

ശെന്തുരുണി വൈൽഡ് ലൈഫ്

പുനലൂരിൽ തെന്മലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വന്യജീവി സങ്കേതമാണ് ശെന്തുരുണി. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ആ വന്യജീവി സങ്കേതത്തിൽ പേരിനു കാരണക്കാരനായ ചെന്തുരുണി മരങ്ങളെ ധാരാളമായി കാണാം. ഏഷ്യിയലെ തന്നെ ആദ്യത്തെ ചിത്രശലഭ പാർക്കും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Jaseem Hamza

തങ്കശ്ശേരി വിളക്കുമാടം

തങ്കശ്ശേരി വിളക്കുമാടം

കൊല്ലത്തെ ഏറ്റവും പ്രശസ്തമായ ലൈറ്റ് ഹൗസാണ് തങ്കശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന തങ്കശ്ശേരി വിളക്കുമാടം. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഇത് 13 മൈൽ അകലെ നിന്നു പോലും കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. 1902 ൽ ആണിത് നിർമ്മിക്കുന്നത്.

PC:Joachim Specht

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കൊല്ലത്ത് അധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാലു കിലോമീറ്റര്‌ ഉള്ളിലായി വനത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. 250 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിനടുത്ത് സാഹസികമായി മാത്രമേ എത്തച്ചേരുവാൻ സാധിക്കുകയുള്ളൂ.

PC:Santoshsellathurai

നീണ്ടകര തുറമുഖം

നീണ്ടകര തുറമുഖം

അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്നയിടത്തെ നീണ്ടകര തുറമുഖം കേരളത്തിലെ തന്നെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ്.

PC:Arunvrparavur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X